- മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, ‘തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി’
- കെ.എസ്.സി.എയുടെ നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് നടത്തി
- ആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
Author: Starvision News Desk
കോട്ടയം: വടവാതൂരിൽ ആളൊഴിഞ്ഞ പുരയിടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തെ മരത്തിൽ കുരുക്കിട്ട നിലയിൽ ഒരു കയറും കാണപ്പെട്ടു. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ മണർക്കാട് പോലീസ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പാമ്പാടിയിൽനിന്ന് കാണാതായ യുവാവിൻ്റേതാണെന്ന സംശയത്തിലാണ് പോലീസ്.
കൊച്ചി: അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കി. തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാല്‍, പൊലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് പറഞ്ഞു. ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.
മലപ്പുറം: സ്‌കൂളിൽ നിന്ന് അരി കടത്തിയ സംഭവത്തിൽ കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാർശ. മലപ്പുറം മൊറയൂർ വി എച്ച് എം ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകർക്കെതിരെയാണ് നടപടി.ലക്ഷങ്ങൾ വിലവരുന്ന അരി കടത്തിയതിലൂടെ സ്‌കൂളിനുണ്ടായ സാമ്പത്തിക നഷ്ടം കുറ്റക്കാരായ അദ്ധ്യാപകരിൽ നിന്ന് ഈടാക്കാനും ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുറ്റക്കാരായ അദ്ധ്യാപകരിൽ നിന്ന് 2.88 ലക്ഷം രൂപ ഈടാക്കണമെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. സ്‌കൂളിൽ നിന്ന് 7737 കിലോ അരി കടത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരമായ കുറ്റമാണിതെന്നും സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ കുറ്റക്കാരായ നാല് അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.സംഭവത്തിൽ നാല് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. പ്രധാനാദ്ധ്യാപകൻ ഡി.ശ്രീകാന്ത്, കായികാദ്ധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവർക്കെതിരെയാണ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നടപടിയെടുത്തത്. സ്‌കൂളിൽ നിന്ന് രാത്രിയിൽ അരിച്ചാക്കുകൾ സ്വകാര്യ വാഹനത്തിൽ കടത്തുന്നതിന്റെ…
കൊച്ചി: തമ്മനം ഫൈസല്‍ എന്ന കുപ്രസിദ്ധഗുണ്ടയുടെ വീട്ടില്‍ റെയ്ഡിനായി പൊലീസ് എത്തിപ്പോള്‍ സല്‍ക്കാരമുറിയില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. എസ്‌ഐയെ കണ്ടതിന് പിന്നാലെ ശുചിമുറിയില്‍ ഡിവൈഎസ്പി ഓടിയൊളിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. ഡിവൈഎസ്പിയെ കൂടാതെ രണ്ട് പൊലീസുകാരും വിരുന്നില്‍ പങ്കെടുത്തു. ഇവരെ സസ്‌പെന്റ് ചെയ്തു അങ്കമാലിയിലെ പുളിയനത്തെ വീട്ടിലാണ് ഉന്നത പൊലീസ് ഉദ്യേഗസ്ഥനുള്‍പ്പടെ തമ്മനം ഫൈസല്‍ വിരുന്ന് ഒരുക്കിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവും രണ്ട് പൊലീസുകാരുമാണ് വിരുന്നില്‍ പങ്കെടുത്തത് . ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ച് എത്തിയപ്പോഴാണ് അവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യം കണ്ടെത്തിയത്. എസ്‌ഐയെ കണ്ടപ്പോള്‍ ഡിവൈഎസ്പി ഉള്‍പ്പെട വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്. അതിനിടെയാണ് പൊലീസ് – ഗുണ്ട ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നത്. ഡിവൈഎസ്പിക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തമാസം റിട്ടയര്‍ ചെയ്യാനിരിക്കുന്ന ഉദ്യോഗസ്ഥനാണ്…
കണ്ണൂർ: കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസിയും മകനും ഉൾപ്പെടെ 4 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം കഴുകുന്ന വെള്ളം വഴിയിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ദേവദാസിന്റെ വീട്ടിൽ വാഹനം കഴുകുന്ന വെള്ളം റോഡിലേക്ക് ഒഴുകുന്നത് അയൽവാസിയായ അജയകുമാർ ചോദ്യം ചെയ്തതാണ് പ്രകോപനം. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. നാട്ടുകാർ ഇടപെട്ട് പ്രശ്നം പറഞ്ഞു തീർത്തിരുന്നു. പിന്നാലെ ദേവദാസും മകൻ സഞ്ജയ് ദാസും സുഹൃത്തുക്കളും ചേർന്ന് അജയകുമാറിനെ വീണ്ടും ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. ഹെൽമെറ്റും കല്ലും ഉപയോഗിച്ചായിരുന്നു മർദ്ദനം. അക്രമം തടയാൻ ശ്രമിച്ച പ്രദേശവാസിയായ പ്രവീൺ കുമാറിനും പരിക്കേറ്റു. രക്തം വാർന്ന് അബോധാവസ്ഥയിലായ അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊല്ലപ്പെട്ട അജയകുമാറിന്റെ അയൽവാസി ദേവദാസ്, മകൻ സഞ്ജയ് ദാസ് എന്നിവർ ഉൾപ്പെടെ 4 പേരെ കണ്ണൂർ ടൗൺ പോലീസ്…
പാലക്കാട്: വടക്കഞ്ചേരിയിൽ ഇറച്ചി വില്‍ക്കുന്ന കടയില്‍ അഥിതി തൊഴിലാളിക്ക് ക്രൂര മർദ്ദനം . കടയിലെ തൊഴിലാളിയായ സന്തോവാൻ (37) എന്നയാള്‍ക്കാണ് പരുക്കേറ്റത്. മുഖത്ത് ശക്തമായ ഇടിയേറ്റ സന്തോവാൻ തളർന്നുവീണു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കടയില്‍ ഇറച്ചി വെട്ടികൊണ്ടിരിക്കെ കടയിലേക്ക് കയറി വന്ന യുവാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മുഷ്ടി ചുരുട്ടി സന്തോവാന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. തളർന്നുവീണ സന്തോവാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍കുളമ്പ് സ്വദേശി രമേഷാണ് ആക്രമിച്ചത്. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
മനാമ: 30 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഷിബു എബ്രഹാമിന് സീറോ മലബാർ സൊസൈറ്റി യാത്രയയപ്പു നൽകി. സൽമാനിയ സിംസ് ഓഫീസിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദിയും പറഞ്ഞു. 2011-12 കാലഘട്ടത്തിൽ സിംസ് ട്രെഷറർ ആയി പ്രവർത്തിച്ച ഷിബുവിന്റെ സംഭാവനകൾക്ക് ചടങ്ങിൽ പങ്കെടുത്തവർ നന്ദി രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാവി പ്രവർത്തങ്ങൾക്ക് ആശംസ അറിയിക്കുകയും ചെയ്തു. സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം ചടങ്ങിൽ വെച്ച് ഷിബു എബ്രഹാമിന് കൈമാറി. സിംസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിജോ ആന്റണി, ജെയ്‌മി തെറ്റയിൽ, രതീഷ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം മുൻഭാരവാഹികളും സീനിയർ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
നാമ: നീണ്ട 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി. ഗുദൈബിയ മന്നാഇ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സെന്റർ പ്രസിഡണ്ട് ഹംസ അമേത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ യാഖൂബ് ഈസ്സ, അബ്ദുൽ അസീസ് ടി.പി., ഹംസ കെ. ഹമദ്, സമീർ ഫാറൂഖി, ദിൽഷാദ് മുഹറഖ്, മുജീബ് മാഹി, എം.പി. സക്കീർ ഹുസൈൻ, മജീദ് പട്ള, റഷീദ് മാഹി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അൽ മന്നാഇ സെന്റർ സൽമാനിയ യുണിറ്റ് അംഗമായിരുന്ന അദ്ദേഹത്തിന്റെ നിശബ്ദ സേവനം തികച്ചും മാതൃകാപരവും സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരവുമായിരുന്നു എന്ന് ആശംസകർ ഓർമ്മിച്ചു. അഷ്‌റഫിന്റെ മറുപടി പ്രസംഗത്തിന് ശേഷം ബിനു ഇസ്മയിലിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഇരുവരുടെ ഭാഗത്തുനിന്ന് ഗുരുതര അശ്രദ്ധയുണ്ടായെന്ന് അധികൃതർ പറഞ്ഞു. എൻഒസി ഇല്ലാതെയാണ് ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നതെന്നും വേണ്ടത്ര സുരക്ഷാ ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഇൻസ്പെക്ടർമാരായ വി.ആർ. പട്ടേൽ, എൻ.ഐ. റാത്തോഡ്, രാജ്കോട്ട് മുൻസിപ്പൽ കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ജയ്ദീപ് ചൗധരി, അസിസ്റ്റന്റ് ടൗൺ പ്ലാനർ ആർ.എം.സി. ഗൗതം ജോഷി, രാജ്കോട്ട് റോഡ്സ് ആൻഡ് ബിൽഡിങ് വിഭാഗം ഡെപ്യൂട്ടി എക്സിക്യുട്ടിവ് എൻജിനിയർ എം.ആർ.സുമ എന്നിവർക്കെതിരെയാണ് നടപടി.
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതി എങ്ങനെ ഉണ്ടായി, എന്തുകൊണ്ട് ഉണ്ടായി എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. രാസവസ്തുക്കളുടെ സാന്നിധ്യത്തിന്റെ കാരണമറിയാൻ മത്സ്യങ്ങളുടെ രാസപരിശോധനാഫലം വരണം. അതിന് ഒരാഴ്ച കൂടി സമയം വേണ്ടി വരും. വ്യവസായ മാലിന്യത്തിന്റെ സാന്നിധ്യമില്ലെന്ന് പ്രാഥമികാന്വേഷണറിപ്പോർട്ട് നൽകിയ മലിനീകരണ നിയന്ത്രണബോർഡിനും രാസപരിശോധാഫലം നിർണായകമാണ്. വ്യവസായ മാലിന്യമോ ജൈവ മാലിന്യമോ? അപകടകരമായ തോതിൽ ജലത്തിൽ ഹൈഡ്രജൻ സൾഫൈഡും അമോണിയയും കണ്ടെത്തിയെന്നാണ് കുഫോസിന്‍റെ പഠന റിപ്പോർട്ട്. പിസിബി പറയുന്നത് ജൈവമാലിന്യം കെട്ടിക്കിടന്നതാണ് ഇതിന് കാരണമെന്നും. അമോണിയ ജൈവമാലിന്യത്തിൽ നിന്ന് വരാനിടയുണ്ട്. പക്ഷേ സൾഫൈഡ് പൂർണമായും രാസമാലിന്യമാണ്. വ്യവസായമേഖലയിൽ നിന്ന് അനധികൃതമായി മലിനജലം പുറന്തള്ളുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പറയുന്ന പിസിബിയുടെ റിപ്പോർട്ട് വേണ്ടത്ര പരിശോധനകൾ നടത്താതെയാണെന്ന് ആക്ഷേപമുയരുന്നത് ഈ സാഹചര്യത്തിലാണ്. ദിവസങ്ങൾ തുറക്കാതിരുന്ന പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ മൂന്ന് ഷട്ടറും ഒരുമിച്ച് തുറന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് ഇറിഗേഷൻ വകുപ്പിനെ പഴി ചാരുന്നതിലുമുണ്ട് ചില പൊരുത്തക്കേട്. ഓക്സിജൻ അളവ് കുറഞ്ഞ വെള്ളം കൂടിയ അളവിൽ റെഗുലേറ്ററിലേക്ക്…