- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
Author: Starvision News Desk
കൊച്ചി: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. കേസിനു പിന്നിൽ വ്യക്തി വിരോധമാണെന്നു സംവിധായകൻ പറയുന്നു. നടി അടുത്ത സുഹൃത്താണെന്നു സംവിധായകൻ സമ്മതിച്ചു. എന്നാൽ പിന്നീട് സൗഹൃദം ഉപേക്ഷിച്ചു. ഇതിന്റെ വിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടി പരാതിക്കു പിന്നിലുണ്ടെന്നു സംവിധായകൻ ആരോപിച്ചു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു. സിനിമയിലൂടെ എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കി കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്നു സിനിമ പിൻവലിക്കപ്പെട്ടു.
കോഴിക്കോട്: വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന (23)യാണ് മരിച്ചത്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു മേഘ്ന. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കോഴിക്കോട്ട്: ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസ്സുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ് (17) ആണ് വാഹനാപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോടുനിന്ന് കുറ്റ്യാടിയിലേയ്ക്ക് പോകുന്ന ബസും ഇവർ സഞ്ചരിച്ച ബൈക്കും വെസ്റ്റ്ഹില്ലിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമർനാഥ് മരിച്ചു. കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാപിതാക്കൾ: സുനി, ഷൈനി. സഹോദരി: പവിത്ര.
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെയ് 24 ന് നടന്നു 100 ൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി. രക്തദാന ക്യാമ്പ് കൺവീനർ റോബിൻ ജോർജ്, ബിജൊ തോമസ്, വിഷ്ണു.വി, ജയേഷ് കുറുപ്പ്, വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി പി, അരുൺ പ്രസാദ്, രഞ്ജു ആർ നായർ, സുനു കുരുവിള, വിഷ്ണു പി സോമൻ, അനിൽ കുമാർ, അജിത് കുമാർ, അജു റ്റി കോശി, ജെയ്‌സൺ വർഗീസ് , അരുൺ കുമാർ, ശ്യാം എസ് പിള്ള, ജേക്കബ് കോന്നക്കൽ, റെജി ജോർജ്, കൂടാതെ അസോസിയേഷൻ ലേഡീസ് വിങ്ങ് പ്രതിനിധികളായ ഷീലു വർഗീസ്, സിജി തോമസ്, ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഈ ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാ സുമനസ്സുകൾക്കും സംഘടകർ…
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ആനാപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ കാവില്‍കടവ് സ്വദേശി പാറെക്കാട്ടില്‍ ഷോണ്‍ സി ജാക്‌സണ്‍ (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ വീട്ടില്‍ നിന്ന്് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ദുരിതം സമ്മാനിച്ചത്. പെരുമഴയില്‍ കൊച്ചിയില്‍ വീണ്ടും വെളളക്കെട്ട് രൂപപ്പെട്ടു.…
കൊച്ചി: എല്ലാം അവസാനിച്ചു എന്ന് ചിന്തിച്ച് നിരാശപ്പെട്ടിരിക്കേണ്ട സമയമല്ല വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വാര്‍ദ്ധക്യത്തില്‍ എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്തുതീര്‍ത്തു എന്ന് ചിന്തിക്കുന്നവര്‍ക്കും ഇനിയുമേറെ ചെയ്യാനുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും പിന്‍തുണയുമായി എത്തുകയാണ് കൊച്ചിയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. കഥപറയുന്ന മുത്തശ്ശീ മുത്തശ്ശന്‍മാരെ തേടി ഒരു യാത്ര. ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മുത്തശ്ശിക്കഥകള്‍ പറഞ്ഞ് അവരെ രസിപ്പിക്കുവാൻ ഒരവസരം. മുത്തശ്ശിമാരും മുത്തശ്ശന്‍മാരും അവരുടെ വീട്ടകങ്ങളിലിരുന്നു പറയുന്ന രസകരമായ കഥകള്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയി വാട്ട്സ് ആപ്പ് ചെയ്യുക. മികച്ച രീതിയില്‍ കഥപറയുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കാത്ത അവസരങ്ങളുമാണ്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോണ്‍ബില്‍ കണക്ട് എന്ന സ്ഥാപനമാണ് ഈ ആശയത്തിന് പിന്നില്‍. വാട്ട്സ് ആപ്പ് നമ്പര്‍ – 8848169024
റിയാദ്: ഈ വർഷത്തെ ഹജ്ജ് മുന്നൊരുക്കങ്ങൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വൻ ജനപിന്തുണ. 1426 പേർ പങ്കാളികളായ ക്യാമ്പിൽ 1086 യൂണിറ്റ് രക്തം ശേഖരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ നീണ്ടുനിന്നു. വിവിധ കാരണങ്ങളാൽ 340 പേരുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ല. 1150 പേര് പങ്കാളികളായ 2023-ലെ ആറാമത് ക്യാമ്പിലേതിനേക്കാൾ ജനപിന്തുണയാണ് ഈ വർഷത്തെ രക്തദാന ക്യാമ്പിന് ലഭിച്ചത്. മലാസ് ലുലു ഹൈപ്പറിൽ നടന്ന പരിപാടിയിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് സെന്റ്റൽ ബ്ലഡ് ബാങ്കും, സൗദി മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ കീഴിലുള്ള പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയും രക്തം സ്വീകരിച്ചു. കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, സിറിയ, യമൻ, ജോർദാൻ, ഫിലിപ്പൈൻസ്, നേപ്പാൾ, സൗദി സൗദി അറേബ്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ…
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ ബഹ്റൈന്‍ മലയാളികള്‍ക്കായി ‘പവിഴദ്വീപിലെ പാട്ടുമത്സരം 2024’ എന്ന പേരില്‍ ഒരു സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. 21 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ഈ മത്സരത്തില്‍ മൂന്ന് റൗണ്ടുകളാണുള്ളത്. ആദ്യ റൗണ്ടില്‍, മത്സരയോഗ്യമായ എല്ലാ പാട്ടുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേര്‍, ജൂണ്‍ 21ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന രണ്ടാം റൗണ്ട് ലൈവ് പെര്‍ഫോമന്‍സിലേക്കും, അതില്‍ നിന്നും ആറു പേര്‍ ഫൈനല്‍ റൗണ്ടിലേക്കും തിരഞ്ഞെടുക്കപ്പെടും. ആദ്യ റൗണ്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം; ഒരു മലയാള സിനിമാ ഗാനം ആലപിച്ചു മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു അതിന്റെ വീഡിയോ അയച്ചു തരിക. പാട്ടു വിഡിയോകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2024 ജൂണ്‍ 8. കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്ട്രേഷനും 34646440, 34353639, 33610836 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം സ്കൂൾ പഠനോപകരണങ്ങളുടെ വിതരണവും , ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത് . കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിങ്ങും നിർവ്വഹിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്ക് വേണ്ടി നാദിറ ടീച്ചർ സ്കൂൾകിറ്റ് ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം പോലെയുള്ള സാമൂഹിക സംഘടനകൾ നാടിനു വേണ്ടി ചെയ്തിരിക്കുന്നത് വലിയ ഒരു മഹത്തായ കാര്യവും ഇത്തരത്തിലുള്ള കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരള സർക്കാർ എടുത്തിരിക്കുന്നത് എന്നും ഇനിയും കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിക്ക് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക് ചെയ്യാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു എന്ന് മന്ത്രി പറഞ്ഞു.…
കൊച്ചി: അങ്കമാലിയിൽ ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയ ഡിവൈ.എസ്.പിക്കും മൂന്ന് പോലീസുകാർക്കുമെതിരെ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകിയതായി ആലുവ റൂറൽ എസ്.പി വൈഭവ് സക്സേന. അതേസമയം, ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.ജി.സാബുവിനെ വിരുന്നിൽ കണ്ടെത്തിയിരുന്നില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ റൂറൽ എസ്.പി. പറഞ്ഞു. പോലീസുകാരെ ഇവിടെ എത്തിച്ചത് ഡി.വൈ.എസ്.പി. ആണെന്നാണ് വിവരം. അങ്കമാലി പോലീസ് എത്തുന്നതിനു മുമ്പേ ഡി.വൈ.എസ്.പി. പോയതായാണ് പിടിയിലായ പോലീസുകാരുടെ മൊഴി. എന്നാൽ, ഇദ്ദേഹം തമ്മനം ഫൈസലിന്റെ വീട്ടിൽത്തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്നും സൂചനയുണ്ട്. ഡി.വൈ.എസ്.പിക്കും മറ്റു മൂന്ന് പോലീസുകാർക്കുമെതിരെയാണ് റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്. വീട്ടിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇതിൽ പോലീസുകാരല്ലാത്ത രണ്ടുപേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നേരത്തേ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വീടാണിതെന്നും റൂറൽ എസ്.പി വൈഭവ് സക്സേന പറഞ്ഞു. വിരുന്നിൽ കണ്ടെത്തിയ പോലീസുകാരിൽ ഒരാൾ ഡിവൈഎസ്പിയുടെ ഡ്രൈവറും മറ്റൊരാൾ ക്രൈം ബ്രാഞ്ച് ഓഫീസിലെ പോലീസുകാരനുമാണ്. വിജിലൻസ് ഉദ്യോഗസ്ഥനാണ് മറ്റൊരാൾ.…