Author: Starvision News Desk

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ ജൂണിൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരിഷ്‌കരിച്ച സ്‌കൂൾ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടനം നടത്തവെയാണ് മന്ത്രി വിവരം അറിയിച്ചത്.പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള നടപടികൾക്കാണ് സർക്കാർ ഇപ്പോൾ മുൻതൂക്കം നൽകുന്നത്. 2007 ന് ശേഷം സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുന്നത് ഇപ്പോഴാണ്. രണ്ട് വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും പാഠപുസ്തക പരിഷ്‌കരണം നടക്കേണ്ടതുണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ 173 ടൈറ്റിലുകളിലായി രണ്ട് കോടി മുപ്പത് ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ചത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ പുസ്തകങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. 2025 ജൂണിൽ കുട്ടികളുടെ കൈകളിലെത്തും. പാഠ്യപദ്ധതി പരിഷ്‌കരണം നടത്തിയ പുതിയ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതിനായി അദ്ധ്യാപകരുടെ ട്രെയിനിംഗ് ഏതാണ്ട് പൂർത്തിയായി. കുട്ടികൾക്ക് കൈത്തറി യൂണിഫോം ഏതാണ്ട് മുപ്പത്തി ഒമ്പത് ലക്ഷത്തി എഴുപത്തി അയ്യായിരം മീറ്റർ തുണി…

Read More

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ വന്‍തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിൻ്റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണെന്നും ചെന്നിത്തല ആരോപിച്ചു 2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പി.ഡബ്ല്യൂ.സി., എസ്.എന്‍.സി. ലാവലിന്‍ തടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം നടത്തുന്നുവെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഈ രണ്ടുകമ്പനികളും നേരത്തെ ഇടതുമുന്നണി സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം വളരെ സംശയകരമാണ്. ശരിയായ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. ഇതിൻ്റെയെല്ലാം സൂത്രധാരകൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ്. ഈ അഴിമതിപ്പണം മന്ത്രിസഭയിലേയും പാർട്ടിയിലേയും പലർക്കും പോയിട്ടുണ്ട്. സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ വിവരങ്ങളും പുറത്തുവരും. നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്തിനും മുഖ്യമന്ത്രി ആദ്യമായി ദുബായിൽ പോയപ്പോൾ ശിവശങ്കർ നയതന്ത്ര ചാനൽ വഴി…

Read More

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ പോസ്‌റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനത്തുന്നു. ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കില്‍ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകള്‍ കൂട്ടത്തോടെയെത്തുന്നത്. ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്. തപാല്‍ വകുപ്പ് 2000 അല്ലെങ്കില്‍ 8500 രൂപ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറല്‍ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ എച്ച്.എം. മന്‍ജേഷ് പറഞ്ഞു. എന്നാല്‍ ഇത് ആരോ പറഞ്ഞുപരത്തിയ വ്യാജപ്രചാരണമാണ്. തപാല്‍ വകുപ്പ് ഇത്തരത്തില്‍ ഒരു തുകയും നല്‍കുന്നില്ല. എന്നാല്‍ ഈ അക്കൗണ്ട് എല്ലാ തരം ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായും സര്‍ക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിക്കായും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങള്‍ അക്കൗണ്ട്…

Read More

തിരുവനന്തപുരം: കാലവര്‍ഷം എത്തുന്നതിന് മുമ്പെ പെയ്ത അതിശക്തമായ മഴയില്‍ മുങ്ങി സംസ്ഥാനം. പല ഭാഗങ്ങളിലും വെള്ളമുയര്‍ന്നതോടെ ജനം തീരാദുരിതത്തിലായി. തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം താലൂക്കില്‍ ജി.എച്ച്.എസ്. കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജി.എല്‍.പി.എസ്, കുളമുട്ടം ജി.എല്‍.പി.എസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്. കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ ബുധനാഴ്ച വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഉച്ചയോടെ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ…

Read More

കൊച്ചി: ജനങ്ങളെ ‘എടാ’, ‘പോടാ’ വിളിക്കാതെയും തെറി പറയാതെയും മോശം വാക്കുകൾ ഉപയോഗിക്കാതെയും പൊലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്ന് ഹൈക്കോടതി. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചോദ്യം. ‘‘മോശം വാക്കുകൾ ഉപയോഗിച്ചാൽ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ആരാണ് പൊലീസിനോട് പറഞ്ഞത്? മേലുദ്യോഗസ്ഥരെ അത്തരം വാക്കുകൾ ഉപയോഗിച്ച് വിളിക്കാൻ പൊലീസ് തയാറാകുമോ? വിളിച്ചാൽ വിവരമറിയും. അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആവാം എന്ന് കരുതരുത്. ഈ അധികാരം എല്ലാക്കാലത്തും നിലനിൽക്കും എന്നു കരുതരുത്’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിട്ടുള്ള നടപടികൾ അറിയിക്കാൻ നിര്‍ദേശിച്ച കോടതി ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളും പൊലീസിന് ഭൂഷണമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കോടതി ഇന്ന് വാദം കേട്ടത്. ജനങ്ങളാണ് തങ്ങളുടെ യജമാനർ എന്ന് പൊലീസിന് ബോധ്യമുണ്ടാവണം. ഇത് ഒരു ഭരണഘടനാപരമായ…

Read More

കോഴിക്കോട്: പ്ലസ് വണ്ണിന് മലബാറിൽ അധിക സീറ്റുകൾ അനുവദിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി മുസ്‌ലിം ലീഗ് എംഎൽഎമാർ നാളെ മുഖ്യമന്ത്രിയെ കാണും. വിഷയത്തിൽ അടിയന്തര ഇടപെടൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. പ്ലസ് വൺ പ്രവേശനത്തിന് കാലങ്ങളായി മലബാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ലീഗ് തീരുമാനം. അധിക ബാച്ചുകൾക്ക് പകരം മാർജിനിൽ സീറ്റ് വർധന നടപ്പാക്കിയാലും ചുരുങ്ങിയത് 55000 വിദ്യാത്ഥികളെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് കണക്ക്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കലക്ടറേറ്റുകളിലേക്ക് മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. അധിക…

Read More

മുംബയ്: ആദായ നികുതി വകുപ്പ് ജ്വല്ലറിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. പണമായും ബിനാമി പേരില്‍ വസ്തുവിന്റെ വിവരങ്ങളും ഉള്‍പ്പെടെ 116 കോടിയുടെ സ്വത്താണ് പിടിച്ചെടുത്തത്. മുംബയിലെ നാസിക്കിലെ ഒരു ജ്വല്ലറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്ക്കായി എത്തിയത്.തുടര്‍ന്ന് ജ്വല്ലറിയിലെ സോഫയിലും ഒരു മുറിയിലെ കിടക്കയ്ക്ക് അടിയില്‍ നിന്നും 26 കോടി രൂപ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേയാണ് ബിനാമിപ്പേരില്‍ 90 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളുടെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.നാസിക്കിലെ പ്രമുഖ നിര്‍മാണ കമ്പനിയായ മഹാലക്ഷ്മി ബില്‍ഡേഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സുരാന ജ്വല്ലറി. ശനിയാഴ്ച പുലര്‍ച്ചെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. സ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.യുപിയിലെ ആഗ്രയില്‍ ചെരുപ്പ് വ്യാപാര സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. അനധികൃതമായി സൂക്ഷിച്ച 53 കോടി രൂപ ആഗ്രയില്‍ നിന്ന് പിടികൂടിയതായി ആദായ നികുതി വകുപ്പുമായി…

Read More

ന്യൂഡല്‍ഹി: ഐക്യരാഷട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഇന്ത്യന്‍ വനിതാ അംഗത്തിന് മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം. യു.എന്‍. ദൗത്യത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ടിച്ച മേജര്‍ രാധികാ സെന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്. യു.എന്‍. സമാധാനസേനാംഗങ്ങള്‍ക്കായുള്ള അന്താരാഷ്ട്രദിനമായ മേയ് 30-ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രാധികയ്ക്ക് പുരസ്‌കാരം സമ്മാനിക്കും. മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം നേടിയ മേജര്‍ രാധികാ സെന്നിനെ അന്റോണിയോ ഗുട്ടറസ് അഭിനന്ദിച്ചു. രാധികാ സെന്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും അവരുടെ സേവനം ഐക്യരാഷ്ട്രസഭയ്ക്ക് വിലമതിക്കാനാകാത്തതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പുരസ്‌കാരം തനിക്ക് പ്രത്യേക മൂല്യമുള്ളതാണെന്ന് മേജര്‍ രാധികാ സെന്‍ പറഞ്ഞു. കോംഗോയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ കഠിനമായി ജോലിചെയ്യുന്ന എല്ലാ സമാധാനസേനാംഗങ്ങള്‍ക്കുമുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നും അവര്‍ പറഞ്ഞു. ലിംസമത്വത്തില്‍ ഊന്നിയുള്ള സമാധാനപാലനം എല്ലാവരുടേയും കടമയാണ്, സ്ത്രീകളുടേത് മാത്രമല്ല. നമ്മുടെ മനോഹരമായ വൈവിധ്യങ്ങളില്‍നിന്നാണ് സമാധാനം ആരംഭിക്കുന്നതെന്നും മേജര്‍ രാധിക കൂട്ടിച്ചേര്‍ത്തു. 2023 മാര്‍ച്ച് മുതല്‍ 2024 ഏപ്രില്‍വരെയാണ് മേജര്‍ രാധികാ സെന്‍ സമാധാനദൗത്യത്തിന്റെ…

Read More

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടാണുള്ളത്. 29-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ചൊവ്വാഴ്ച നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലായി നാല് മരണവും…

Read More

കോട്ടയം: കോട്ടയത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 110 വര്‍ഷം തടവുശിക്ഷ. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ലായിരുന്നു ആസ്പദമായ സംഭവം നടന്നത്. മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.

Read More