- ഒരു കുടുംബത്തിലെ 5 പേരെ ക്രൂരമായി മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊന്നു, മന്ത്രവാദം ആരോപിച്ച് കൊടുംക്രൂരത; നടുങ്ങി ബിഹാർ
- മദ്യപിച്ചെത്തി എന്നും വഴക്കെന്ന് നാട്ടുകാർ, മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു
- മലയാളി യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; 12 പരാതികളില്‍ 20,08,747 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍
- ബഹ്റൈൻ സ്വിമ്മിംഗ് അസോസിയേഷൻ 50-ാം വാർഷികം ആഘോഷിക്കും
- സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല; കോണ്‍ഗ്രസ് സമരസംഗമ വേദിയില്‍ റീല്‍സിനെ വിമര്‍ശിച്ച് എംകെ രാഘവന്
- മന്ത്രി സജി ചെറിയാൻ അങ്ങനെ പറയില്ലെന്ന് ആരോഗ്യമന്ത്രി; ‘കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നു’
- ഭീഷണിയുമായി ട്രംപ്, ശക്തമായി പ്രതികരിച്ച് ചൈന; മോദിയടക്കം പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി ട്രംപിനെ അസ്വസ്ഥനാക്കിയോ?
Author: Starvision News Desk
തിരുവനന്തപുരം: അമ്മയെ വീട്ടിനുള്ളിലാക്കി മാനസിക രോഗിയായ മകന്‍ വീടിന് തീവെച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ ഉടനെത്തി തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. വീടിന് തീയിട്ട യുവാവിനെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ മദ്യലഹരിയിലും ആയിരുന്നതായി പൊലീസ് പറഞ്ഞു.
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നാടകമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടില്ല. മോദി ഹിന്ദുമത വിശ്വാസിയാണെന്നും, ധ്യാനത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ആരും തടഞ്ഞിട്ടില്ലല്ലോയെന്നും ബിജെപി തിരിച്ചടിച്ചു. ഓംകാര ശബ്ദത്തിന്‍റെ പശ്ചാത്തലത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി. അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ ദിനത്തില്‍ മോദിയുടെ ദൃശ്യങ്ങള്‍ പുറത്തേക്ക് വരുമ്പോള്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ധ്യാനം തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയില്‍ ഇടപെടലുണ്ടായില്ല. നാളെ മോദിയുടെ മണ്ഡലമായ വാരാണസിയിലടക്കം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ധ്യാനം തുടരുന്നത്. വാരണസിയില്‍ തോല്‍വി ഭയന്നുള്ള മോദിയുടെ നാടകമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ധ്യാനിച്ചിരിക്കുന്ന മോദിയുടെ പല ആംഗിളുകള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നത് പ്രമേയമാക്കിയ കാര്‍ട്ടൂണ്‍ പങ്കുവച്ചായിരുന്നു മോദിയുടെ സ്ഥിരം വിമര്‍ശകയായ മഹുവമൊയ്ത്രയുടെ പരിഹാസം. പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോള്‍ ബിജെപി മോദിക്ക് പ്രതിരോധം…
പൂനെ: പുനെയിൽ പോർഷെ കാർ ഇടിച്ച് 2 ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഓടിച്ച പതിനേഴുകാരനെ രക്ഷിക്കാൻ നടത്തിയത് വലിയ ഗൂഡാലോചന. പതിനേഴുകാരൻ മദ്യപിച്ചിട്ടില്ലെന്ന് വരുത്താൻ അമ്മയുടെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചതെന്നാണ് കേസിൽ അവസാനമെത്തുന്ന കണ്ടെത്തൽ. കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്പന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. കാറപകടം നടന്ന് മണിക്കൂറുകൾക്കകം ജാമ്യം ലഭിച്ച പ്രതി മദ്യപിച്ചില്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട് വന്നത്. ജനകീയ പ്രതിഷേധത്തിൽ രൂക്ഷമായതിന് പിന്നാലെ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന ഗൂഡാലോചനയായിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. ഇതിൽ ഏറ്റവും ഒടുവിൽ അപകട ദിവസം പ്രതിയുടേതിനു പകരം അമ്മ ശിവാനി അഗർവാളിന്റെ രക്തസാംപിളാണ് പരിശോധനക്ക് അയച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്. സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ നടന്ന പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ സാംപിളിൽ…
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. ജൂണ്‍ 5ടെ കൂടുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് മണ്‍സൂന്‍ വ്യാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. റിമാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ബംഗാള്‍ ഉള്‍ക്കടലില്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്തത്. കൂടാതെ, കഴിഞ്ഞ രണ്ട് ദിവസങ്ങമായി കേരളത്തിലും മണ്‍സൂണ്‍ ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് ശക്തമായ മഴ പെയ്തതായും എഎംഡി ഡയറക്ടര്‍ ജനറല്‍ എം മൊഹപത്ര പറഞ്ഞു.
കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. മദ്യനയ അഴിമതിയിൽ എം.ബി. രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചപ്പോഴേ യു.ഡി.എഫ്. പറഞ്ഞതാണ് ഒരുതരത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. അത് ആവശ്യമില്ലെന്ന് കാണിക്കാനാണ് ക്രൈം ബ്രാഞ്ച് തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞതെന്നും ഹസൻ പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കാൻ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻകൂടി വേണ്ടിയാണ്, എം.എം. ഹസൻ പറഞ്ഞു. മഴക്കാല പൂർവ ശൂചീകരണത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും മഴക്കെടുതിയിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ യോഗം പോലും ചേരാതെ വകുപ്പ് മന്ത്രി നാടുചുറ്റുകയാണെന്നും അദ്ദേഹം…
മനാമ: ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളെ ചേർത്ത് വാട്സപ്പ് ഗ്രൂപ്പിലൂടെ 8 മാസങ്ങൾക്ക് മുമ്പ് പിറവിയെടുത്ത് ഒട്ടനവധി പരിപാടികളും ജീവ കാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന “ഗുദൈബിയ കൂട്ടം” സംഘടനാ രൂപത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി വിവിധ കമ്മിറ്റികളെ തെരെഞ്ഞെടുത്തു. സാമൂഹിക പ്രവർത്തകരായ കെ. ടി. സലിം, സയ്ദ് ഹനീഫ്, റോജി ജോൺ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും, സുബീഷ് നിട്ടൂർ, അൻസാർ മൊയ്‌ദീൻ, അനുപ്രിയ ശ്രീജിത്ത് , രേഷ്മ മോഹൻ എന്നിവർ അഡ്മിൻ പാനലായും ചുമതലയേറ്റു. മുജീബ് റഹ്മാൻ, ജിഷാർ കടവല്ലൂർ, ജയീസ് ജാസ്, ഗോപിനാഥൻ, ഫയാസ് ഫസലുദീൻ, ശ്രുതി സുനിൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും, നിധിൻ ലാൽ, വിനീഷ്.പി , വിശോബ് പുള്ളൂർകുന്നത്, ഫഹദ് പി.എം, ഷഫീഖ് പാലപ്പെട്ടി, ഷഫീഖ്, മുഹമ്മദ് ഇല്ലിയാസ്, റിയാസ് വടകര, മുഹമ്മദ് തൻസീർ, അഖിലേഷ് പ്രേമരാജൻ , സജീഷ് പുതുവയലിൽ , മാലിക്ക് മുഹമ്മദ്, സ്നേഹ അഖിലേഷ് , ശ്രീകല സജീഷ്,…
മനാമ: ഹമദ് ടൗൺ സൂക്കി ൽ ജോലി ചെയ്തിരു ന്ന കെഎംസിസി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ തികച്ചും അനാഥമാ യ അവൻറെ കുടും ബത്തെ സഹായിക്കാ ൻ ഹമദ് ടൗൺ കെഎംസിസി യുടെ നേതൃത്വത്തിൽ പ്രവർ ത്തകന്റെ കുടുംബ ത്തിനുവേണ്ടി സ്വന്തമായൊരു വീട് നിർമ്മിക്കാൻ വേണ്ടു ന്ന സ്ഥലത്തിനാവശ്യ മായ പൂർണ്ണ സംഖ്യ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ കോയ സാഹിബിന് ഹമദ് ടൗൺ ഏരിയ കെഎംസിസി പ്രസിഡണ്ട് അബൂബക്കർ പാറക്കടവ് കൈമാറി. കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ കള ത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് വയനാട് സ്വാഗതം പറയുക യും കോഴിക്കോട് ജില്ലാ ഗ്രാമ പഞ്ചായ ത്ത് മെമ്പർ റംസീന നരിക്കുനി, കെഎംസിസി സംസ്ഥാന സെക്രട്ടാറിമാരായ ഷാജഹാൻ പരപ്പൻ പൊയിൽ, കെ കെ സി മുനീർ കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെഎംസിസി ഹമദ് ടൌൺ…
മലപ്പുറം: ഓൺലൈൻ പർച്ചേസ് പ്ലാറ്റ്‌ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്‌സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ മെസേജ് വഴി ലഹരി മരുന്ന് ആവശ്യപ്പെടുമ്പോൾ ഉടൻ ലഭിക്കുന്ന സംവിധാനവുമായി ലഹരിമരുന്ന് വിൽപനയ്ക്കിറങ്ങിയ യുവാക്കളാണ് പിടിയിലായത്. ലഹരിമരുന്ന് ഉപഭോക്താക്കൾ ക്യൂ ആർ കോഡിൽ ആവശ്യാനുസരണമുള്ള പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് അയച്ചു നൽകുമ്പോൾ ഇതേ വാട്സാപ്പ് നമ്പറിൽ കാത്തുനിൽക്കേണ്ട സ്ഥലവും സമയവും അറിയിക്കുന്നതാണ് രീതി. കൃത്യസമയത്ത് തന്നെ പറഞ്ഞ അളവിലുള്ള മയക്കുമരുന്ന് എത്തിച്ചു നൽകുകയും ചെയ്യും. ആർക്കാണ് പണം അയച്ചുകൊടുത്തതെന്നോ ആരാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതെന്നോ ഉപഭോക്താക്കൾക്ക് അറിവില്ല. വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിലുള്ള ഇടപാടുകൾ നടത്തുന്നത്. കാളികാവ്, കരുവാരകുണ്ട്, പാണ്ടിക്കാട്, നിലമ്പൂർ, വണ്ടൂർ മേഖലകളിൽ വ്യാപകമായി ന്യൂജൻ ഉപഭോക്താക്കൾക്ക് സംഘം ലഹരിമരുന്ന് വിൽപന നടത്തി വരികയായിരുന്നു. വണ്ടൂർ…
ബത്തേരി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാക്കള്‍ അറസ്റ്റിൽ. ബത്തേരി പൊലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനിയിലെ രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 18നാണ് കേസിനാസ്‌പദമായ സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബത്തേരി ഇൻസ്‌പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സി.എം.സാബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ചേപ്പാട് മുട്ടം പറത്തറയില്‍ ദിവാകരന്‍ (68) ആണ് മരിച്ചത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഴക്കെടുത്തിയില്‍ രണ്ടു ദിവസത്തിനിടെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കനത്തമഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ജലയാശങ്ങളിൽ സർവീസ് നടത്തുന്ന ശിക്കാര വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും സഞ്ചാരം നിരോധിച്ച് ജില്ലാ കലക്ടറുടേതാണ് ഉത്തരവിറക്കിയിരുന്നു. നിരോധനം കർശനമായി പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ്, ടൂറിസം, തദ്ദേശ ഭരണ വകുപ്പുകൾക്ക് നിർദേശം നൽകി. ഹൗസ് ബോട്ടുകൾ ഉൾപ്പടെയുള്ള മറ്റ് ജലവാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വേണം സർവീസ് നടത്താനെന്നും നിർദേശം നൽകി.