Author: Starvision News Desk

വിനോദസഞ്ചാരികളുടെ വരവില്‍ റെക്കോഡിടാന്‍ ജമ്മു-കശ്മീര്‍. ഈ വര്‍ഷം ഇതുവരെ 12.5 ലക്ഷം സഞ്ചാരികള്‍ എത്തിയതായും ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ് പറഞ്ഞു. ശ്രീനഗര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ജൂണ്‍ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയര്‍ന്നതാപനിലയും സഞ്ചാരി വരവിന് കാരണമായി. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ പേരെത്തിയത്. വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിലെത്തുന്നത്. ഗുൽമാർഗ്, പെഹൽഗാം, സോനമാർഗ് എന്നിവിടങ്ങളിലെ മുഴുവൻ സ്‌കി റിസോർട്ടുകളിലും ജൂൺ അവസാനം വരെയുള്ള ബുക്കിങ്ങ് ക്ലോസ് ചെയ്തു. ദാല്‍ തടാകത്തില്‍ ഷിക്കാരകളോ ഹൗസ് ബോട്ടുകളോ കിട്ടാനില്ല. സമീപ പ്രദേശങ്ങളിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഒഴിവില്ല. വിദേശ സഞ്ചാരികളുടെ എണ്ണവും റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്. ജൂണ്‍ 29 ന് അമര്‍നാഥ് യാത്രയും തുടങ്ങുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധവുണ്ടാകും. കശ്മീരിന് പുറമെ ഹില്‍സ്റ്റേഷനുകളായ ഡാര്‍ജിലിങ്, നൈനിറ്റാള്‍, ഷിംല എന്നിവിടങ്ങളിലും ചരിത്രത്തിലെ ഏറ്റവും വലിയ സഞ്ചാരി…

Read More

വടക്കാഞ്ചേരി: 14-കാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 25000 രൂപ പിഴയും. പുലാക്കോട് ഏഴരക്കുന്നത്ത് വീട്ടില്‍ രാജേഷി (45) നാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ആര്‍. മിനി ശിക്ഷ വിധിച്ചത്. പിഴ തുക അടക്കാത്തപക്ഷം രണ്ടുമാസം അധിക കഠിന തടവ് അനുഭവിക്കണം. 2023 ഫെബ്രുവരിയില്‍ സ്‌കൂളില്‍നിന്ന് തിരികെ വരികയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 26 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 25 രേഖകള്‍ ഹാജരാക്കി. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ.സീനത്ത് ഹാജരായി. ചേലക്കര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ. അരുണ്‍ കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്ന് സി.ഐ ആയിരുന്ന ഇ. ബാലകൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ചേലക്കര പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിഷണു, പോക്‌സോ കോടതി ലെയ്‌സണ്‍ ഓഫീസര്‍ സി.പി.ഒ ഗീത എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും…

Read More

കോഴിക്കോട്: കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയതായിരുന്നു ഇരുവരും. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആൾക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാൻ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാൾക്കും ബോധം നഷ്ടപ്പെട്ടു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

പട്ന: ബിഹാറിലെ കൊടുംചൂടിൽ സൂര്യാഘാതമേറ്റു മരിച്ച 18 പേരിൽ 10 പേർ തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർ. റോഹ്താസിൽ 11, ഭോജ്പുരിൽ 6, ബക്സറിൽ 1 എന്നിങ്ങനെയാണ് സൂര്യാഘാതമേറ്റുള്ള മരണം. ശനിയാഴ്ച അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന സസാറാം, ആറ, കാരാക്കട്ട് മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് മരിച്ചത്. ബക്സറിൽ 47.1 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഷേക്ക്സരായി, ബേഗുസരായി, മുസഫർപുർ, ഈസ്റ്റ് ചമ്പാരൻ എന്നിവിടങ്ങളിൽ കൊടും ചൂടേറ്റ് നിരവധി അധ്യാപകർ കുഴഞ്ഞു വീണു. സ്കൂൾ വിദ്യാർഥികൾക്ക് വേനലവധിയാണെങ്കിലും അധ്യാപകർക്ക് അവധി നൽകിയിരുന്നില്ല. അധ്യാപകർക്കും അവധി നൽകണമെന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് സർക്കാരിനോട് ആവശ്യപ്പെട്ടു.

Read More

ആലപ്പുഴ: കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്നു വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Read More

വയനാട്: കുവൈത്തിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത വിജയൻ (50) ആണ് ജോലി ചെയ്‌തിരുന്ന വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, ജോലി ചെയ്‌തിരുന്ന വീടിന്റെ ഉടമയായ സ്ത്രീയോ അവരുടെ കുടുംബമോ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടും എന്നെല്ലാം മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്ന് കരുതി ഇക്കാര്യങ്ങൾ വീട്ടിൽ അറിയിച്ചിരുന്നില്ല. ഈ മാസം 19നാണ് അജിത മരിച്ചുവെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായി വിദേശത്തേക്ക് പോയ അജിത ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നാണ് കുടുംബം പറയുന്നത്. അജിതയുടെ സാധനങ്ങൾ ഇനിയും തിരികെ കിട്ടിയില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കുടുംബം വ്യക്തമാക്കി. ഒരു നേരം മാത്രമാണ് അജിതക്ക് ഭക്ഷണം…

Read More

ആലപ്പുഴ: പേവിഷബാധയേറ്റ് എട്ടു വയസ്സുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. ദേവനാരായണന് പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിഞ്ഞു. ഓടിയ കുട്ടി സമീപത്തെ ഓടയില്‍ വീണു. ഇതോടൊപ്പം തെരുവുനായയും ചാടിയിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും ഹൗസ് സര്‍ജന്മാരാണ് ചികിത്സ നല്‍കിയത്. വീണുപരിക്കേറ്റതിനാണ് ചികിത്സ നല്‍കിയത്. പേവിഷബാധയ്‌ക്കെതിരെ കുത്തിവെയ്പ് എടുത്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പ് ദേവനാരായണന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ഭക്ഷണം കഴിക്കാതാകുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ…

Read More

കൊച്ചി: ഹിമാലയയാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണനാണ് (58) മരിച്ചത്. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ (പഴയ അലഹബാദ്) വെച്ചാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഉണ്ണിക്കൃഷ്ണന്‍ പെരുമ്പാവൂരില്‍നിന്ന് ഹിമാലയ യാത്രയ്ക്കായി പുറപ്പെട്ടത്. മൃതദേഹം ഇപ്പോള്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അലഹബാദിലെ മലയാളി സമാജം പ്രവര്‍ത്തകരും. ഉത്തരേന്ത്യയില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.

Read More

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികള്‍ക്ക് ജാമ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേർക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും ഇത് കോടതി തള്ളി. കേസ് അവസാനിക്കുന്നതു വരെ പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്നും സംസ്ഥാനം വിട്ടു പോകരുത് എന്നും ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികളായി കോടതി വ്യക്തമാക്കി. പാസ്പോർട്ടും സമർപ്പിക്കണം. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്. സിദ്ധാർഥന്റെ മരണത്തിന് തങ്ങളാണ് കാരണക്കാരെന്ന ആരോപണങ്ങളും പ്രതികൾ നിഷേധിച്ചിരുന്നു. വിദ്യാർഥികളാണെന്നും തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. നേരത്തെ, പൊലീസിന്റെയും സിബിഐയുടെയും കേസ് ഡയറികൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. രേഖപ്പെടുത്തിയിട്ടുള്ള സാക്ഷി മൊഴികൾ ഉൾപ്പെടെ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.…

Read More

തിരുവനന്തപുരം: മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്‍ വാഹനം ഓടിക്കരുത്. അവരാണ് യഥാര്‍ഥ യജമാനന്മാര്‍. സമയം പാലിക്കണം. സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുത്തെന്നും സമയത്ത് വണ്ടി സ്റ്റേഷനില്‍ എത്തിയെന്നും ഉറപ്പാക്കണം. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണം. പ്രൈവറ്റ് ബസുമായി മത്സരത്തിന് പോകരുത്. റോഡില്‍ സമാന്തരമായി വാഹനം നിര്‍ത്തണം. റോഡില്‍ ആര് കൈ കാണിച്ചാലും നിര്‍ത്തി കൊടുക്കണമെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് ഗണേഷ് കുമാര്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ ഡ്രൈവര്‍ വിഭാഗം ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു മന്ത്രി. ‘കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അച്ചടക്കം പാലിക്കണം. കെഎസ്ആര്‍ടിസി എല്ലാ കാലത്തും അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന ആരോപണമുണ്ട്. ഓരോ ദിവസവും നാലായിരത്തോളം കെഎസ്ആര്‍ടിസി ബസുകളാണ് റോഡില്‍ ഇറങ്ങുന്നത്. അതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ കെഎസ്ആര്‍ടിസിയുടെ പങ്ക് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ ശ്രമിക്കണം.…

Read More