Author: Starvision News Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലുമുള്ള 57 സീറ്റുകളിലേക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെ 13 സീറ്റുകളിലും ഹിമാചൽ പ്രദേശിലെ നാല് സീറ്റുകളിലും യുപിയിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ബീഹാറിലെ എട്ട് മണ്ഡലങ്ങളിലും ഒഡീഷയിലെ ആറ് സീറ്റുകളിലും ഛണ്ഡീഗഡിന് പുറമെ ജാർഖണ്ഡിലെ മൂന്ന് സീറ്റുകളിലുമാണ് വോട്ടെടുപ്പ്. ഒഡീഷയിലെ ശേഷിക്കുന്ന 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹിമാചൽ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പും ഒരേസമയം നടക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, ലാലു പ്രസാദിൻ്റെ മകൾ മിസാ ഭാരതി, നടി കങ്കണ റണൗത്ത് എന്നിവരാണ് മത്സരരംഗത്തുള്ള 904 മത്സരാർത്ഥികളിൽ മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ. ഈ ഘട്ടത്തിൽ 10.06 കോടി പൗരന്മാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരോട് തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനും…

Read More

തൃശൂർ: തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴയാണ്. കനത്ത മഴയിൽ തൃശൂർ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഹനം തിരിച്ചുവിട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് റൗണ്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മൂന്ന് ബൈക്കുകൾ ഒഴുക്കിൽപ്പെട്ടു. വീടുകളിൽ വെള്ളം കയറി. ഓടകളിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് കനത്ത വെള്ളക്കെട്ടിന് കാരണം. ഓട വൃത്തിയാക്കിയാൽ വെള്ളക്കെട്ട് ഒഴിവാകുമെന്ന് നാട്ടുകാർ പറഞ്ഞു. ‘‘തൃശൂരിൽ വളരെ ശക്തമായ മഴയാണ് ഉണ്ടായത്, മൂന്ന് മണിക്കൂറോളം ഇനിയും മഴ പെയ്യും. വെള്ളക്കെട്ട് കൂടും. ശക്തമായ മഴയാണ്. ഉച്ചയോടെ മഴ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’’–റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.

Read More

തിരുവനന്തപുരം: തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി ഇതുവരെ പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് റോബോട്ടിക് സര്‍ജറി നടത്തിയത്. തിങ്കളാഴ്ച മുതല്‍ റോബോട്ടിക് സര്‍ജറികള്‍ സാധാരണ പോലെ നടക്കും. ആര്‍സിസിയ്ക്ക് പുറമേ എംസിസിയിലും റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. അപ്രാപ്യമായിരുന്ന ഹൈടെക് ചികിത്സാ സങ്കേതങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ആരംഭിച്ചത്. ആര്‍.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സര്‍ജറി സംവിധാനവും (60 കോടി), ഡിജിറ്റല്‍ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും (18.87 കോടി) സജ്ജമാക്കുന്നതിന് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെയാണ് തുകയനുവദിച്ചിരുന്നത്.…

Read More

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് ചെന്നൈ–മുംബൈ ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 6E 5314 വിമാനത്തിനാണ് മുംബൈ എത്താനായപ്പോൾ ബോംബ് ഭീഷണിയുണ്ടായത്. പിന്നാലെ പ്രോട്ടോക്കാൾ പാലിച്ചു വിമാനം അടിയന്തര ലാൻഡിങ് നടത്തിയെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സന്ദേശം ലഭിച്ചയുടൻ പൈലറ്റ് മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ച് ലാൻഡിങ് സൗകര്യമൊരുക്കുകയായിരുന്നു. വിമാനം പരിശോധിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു. ചൊവ്വാഴ്ചയും വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Read More

കൊച്ചി: ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ), സവിത മനോജ് പയ്യോളി എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരുകെട്ടുകഥയിലൂടെ’ പത്തനംതിട്ട കോന്നിയിൽ 3 ന് ചിത്രീകരണം ആരംഭിക്കും. നീനകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, ജീവ നമ്പ്യാർ, അമ്പിളി ഔസേപ്പ്, ബിഗ്‌ബോസ് ഫെയിം ഡോ: രജിത്കുമാർ, ജി. കെ. പണിക്കർ, ശ്രീകാന്ത് ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ, അൻസു കോന്നി, ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നു മെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥയും സഹ സംവിധാനവും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: ഷാജി ജേക്കബ്, എഡിറ്റിംഗ്: റോഷൻ കോന്നി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്യാം അരവിന്ദം, കലാസംവിധാനം: ഷാജി മുകുന്ദ് & വിനോജ് പല്ലിശ്ശേരി, ഗാനരചന:…

Read More

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താന്‍ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ പറയാന്‍ താത്പര്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികള്‍ക്ക് എതിരെ ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോള്‍ ഒന്നും പറയില്ല. ഡി കെ ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നായിരുന്നു ഡികെയുടെ ആരോപണം. കര്‍ണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് ഡി കെ ശിവകുമാര്‍ മൃഗബലിയെ കുറിച്ച് പറഞ്ഞത്. തനിക്കും…

Read More

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്. അശ്ലീല സന്ദേശമയച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ തട്ടി. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ യുവതി ഒരു സിനിമയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ റീല്‍സ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി യുവതി ഏലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സ്വമേധയാല്‍ കേസെടുക്കാന്‍ പൊലീസിന് കഴിയാത്തതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനായി പൊലീസ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുകയും ചെയ്തു.

Read More

ഹൈദരാബാദ്: ഇറാനില്‍ അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. 2019ല്‍ സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഈ മേഖലയിലെ സാധ്യത താന്‍ തിരിച്ചറിഞ്ഞെന്നും, ഇതിനു പിന്നാലെയാണ് ഇരകളെ തേടി തുടങ്ങിയതെന്നും സബിത്ത് മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹൈദരാബാദിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. തുടക്കത്തില്‍ നെടുമ്പാശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനു രൂപംനല്‍കുകയായിരുന്നു. ഇന്നലെയാണ് അന്വേഷണസംഘം ഹൈദരാബാദിലെത്തി പരിശോധന ആരംഭിച്ചത്.

Read More

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 6 കിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ഇടിയോടു കൂടെയുള്ള കനത്ത മഴയാണ് തെക്കൻ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് പ്രതീക്ഷിക്കേണ്ടത്. ശക്തമായ മിന്നൽ സാധ്യതയുള്ളതിനാൽ കിഴക്കൻ മലയോര മേഖലകളിലേക്ക് അനാവശ്യ യാത്രകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് കൂടുതൽ മഴ സാധ്യത. നിലവിലെ വിലയിരുത്തൽ പ്രകാരം പകൽ സമയങ്ങളിൽ കൂമ്പാരമേഘങ്ങൾ രൂപം കൊള്ളാൻ സാധ്യതയുള്ളതിനാൽ മഴയുടെ തീവ്രത വർധിച്ചേക്കാം. ചുരുങ്ങിയ അളവിൽ വലിയ തോതിൽ മഴ ലഭിക്കുകയും, പെയ്യുന്ന മഴ ചില മേഖലകൾ കേന്ദ്രീകരിച്ചു കൂടുതൽ സമയം നിന്നു പെയ്യുകയും ചെയ്യാം. ഇത് നഗര പ്രദേശങ്ങളിൽ വെള്ളകെട്ടുകൾക്കും കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ, മലവെള്ളപാച്ചിൽ പോലുള്ളവക്കും കാരണമായേക്കുമെന്ന്…

Read More

കൊച്ചി: യൂട്യൂബർ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. യൂട്യൂബർ സഞ്ജു ടെക്കിക്കെതിരേയെടുത്ത നടപടികളെന്തൊക്കെയാണെന്ന് മോട്ടോർ വാഹന വകുപ്പ് അടുത്ത ആഴ്ച ഹൈക്കോടതിയെ അറിയിക്കണമെന്ന് നിർദേശം. വാഹനങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരേ കർശന നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങളിലെ രൂപമാറ്റം, എക്സ്ട്രാഫിറ്റിങുകൾ എന്നിങ്ങനെ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നവരെ കണ്ടെത്തുകയും കർശന നടപടി സ്വീകരിക്കാനുമാണ് കോടതിയുടെ നിർദേശം. വാഹന നിർമാതാക്കൾ പുറത്തിറക്കുന്ന മോഡലുകൾ അല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്കെതിരേ ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചിരുന്നു. സഞ്ജു ടെക്കിയുടെ സ്വിമ്മിങ് പൂൾ വീഡിയോക്ക് പിന്നാലെ വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരേ ഹൈക്കോടതി കർശന നിലപാടിലേക്ക് നീങ്ങുകയാണ്. യൂട്യൂബർക്കെതിരേയെടുത്ത നടപടികൾ അടുത്ത വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിക്കാനാണ് അറിയിച്ചിരിക്കുന്നത്.

Read More