- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്‌റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
Author: Starvision News Desk
ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നടൻ കരുണാസിൻ്റെ ഹാൻഡ്‌ബാഗിൽ നിന്ന് 40 ബുള്ളറ്റുകൾ സുരക്ഷാ സേന പിടിച്ചെടുത്തു. ട്രിച്ചിയിലേക്ക് പോകുന്നതിനിടെ ഇദ്ദേഹത്തിൻറെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. തോക്ക് ലൈസൻസ് ഉണ്ടെന്നും വെടിയുണ്ടകൾ ഉള്ളത് അറിയാതെയാണ് ബാഗ് കൊണ്ടുവന്നതെന്നും നടൻ കരുണാസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അനുസരിച്ച് നടൻ കരുണാസ് തൻ്റെ തോക്ക് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിരുന്നതിനാൽ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച ശേഷം സുരക്ഷാ സേന അദ്ദേഹത്തിന് ബുള്ളറ്റുകൾ തിരികെ നൽകി. അന്വേഷണത്തിന് ശേഷം നടൻ കരുണാസ് കാറിൽ ട്രിച്ചിയിലേക്ക് പുറപ്പെട്ടു.
മനാമ: ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ബഹ്‌റൈനില്‍ തിരിച്ചെത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനവേളയില്‍ രാജാവ് ചൈനീസ് പ്രസിഡന്റുമായി ഔദ്യോഗിക ചര്‍ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ചൈന- അറബ് സ്‌റ്റേറ്റ്‌സ് കോ ഓപ്പറേഷന്‍ ഫോറം മന്ത്രിതല സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും രാജാവ് സംബന്ധിച്ചു. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ രാജാവിനെ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചൈനയില്‍നിന്നുള്ള മടക്കയാത്രയില്‍ ചൈനീസ് വിദേശകാര്യ സഹമന്ത്രി ഡെങ് ലീ, ചൈനയിലെ ബഹ്‌റൈന്‍ അംബാസഡര്‍ ഡോ. ഗസ്സാന്‍ ഷെയ്‌ഖോ എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിച്ച രണ്ടാമത് ഒളിമ്പ്യൻ അബ്ദുറഹ്മാൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ മത്സരത്തിൽ 2-1 ഗോളിന് അൽ കേരള വിയെ തോല്പിച്ചു യുവ കേരള വിജയികളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ്‌അംഗം ഹസ്സൻ ഈദ് റാഷിദ് ബുഖ മ്മസ്, ബഹ്റൈൻ നാഷണൽ ടീം അംഗമായിരുന്ന അബ്ദുള്ള ഹഷാഷ്, യാസ്മിൻ ഫയാസ് (ബഹ്റൈൻ നാഷണൽ ടീം വനിതാ മെമ്പർ), യൂസ്സഫ് അബ്ദുള്ള ജറാഹ് അൽദോസരി(പ്രസിഡണ്ട് അൽ ഖുദേസ്സിയ ക്ലബ്ബ് ) എന്നിവർ ചേർന്ന് കിക്കോഫ് ചെയ്തു. ടൈറ്റിൽ സ്പോൺസർ മനാമ ഫാമിലി ഡിസ്ക്കൗണ്ട് സെന്റർ മാനേജിംഗ് ഡയറക്ടർ മുസ്തഫ, ബി.എം.സി – ഐ മാക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് , എബ്രഹാം ജോൺ,സയ്ദ് ഹനീഫ്, ഇ.വി രാജീവൻ, കൈ മിതിക്, മുജീബ് മാഹി , ജബ്ബാർ കുട്ടീസ്, ജെറി ജോയ്, ബഷീർ, നാസ്സർ മഞ്ചേരി എന്നിവർ സന്നിഹിതരായി. കെ.പി.…
ദേശീയം റിപ്പബ്ലിക് എൻ.ഡി.എ 353- 368, ഇൻഡ്യാ മുന്നണി 118-133, മറ്റുള്ളവർ 30 ഇന്ത്യാ ന്യൂസ് – ഡിഡൈനാമിക്സ് എൻ.ഡി.എ 371, ഇൻഡ്യാ മുന്നണി 125, മറ്റുള്ളവർ 47 ജൻകിബാത് എൻ.ഡി.എ 362-392, ഇൻഡ്യാ മുന്നണി 141-161, മറ്റുള്ളവർ 43-48 ന്യൂസ് എക്സ് എൻ.ഡി.എ 371, ഇൻഡ്യാ മുന്നണി 125, മറ്റുള്ളവർ 47 പോള്‍ ഓഫ് പോള്‍സ് എൻ.ഡി.എ 365, ഇൻഡ്യാ മുന്നണി 142, മറ്റുള്ളവർ 36 എൻ.ഡി.ടി.വി എൻ.ഡി.എ 358, ഇൻഡ്യാ മുന്നണി 148, മറ്റുള്ളവർ 37 ദൈനിക് ഭാസ്കർ എൻ.ഡി.എ 281-350, ഇൻഡ്യാ മുന്നണി 145-201, മറ്റുള്ളവർ 33-49 ന്യൂസ് നാഷൻ എൻ.ഡി.എ 342-378, ഇൻഡ്യാ മുന്നണി 153-169, മറ്റുള്ളവർ 21 കേരളം എ.ബി.പി-സീ വോട്ടർ യു.ഡി.എഫ് 17-19 എൻ.ഡി.എ 1-3, എല്‍.ഡി.എഫ്-0. ടൈംസ് നൗ-ഇ.ടി.ജി യു.ഡി.എഫ് 14-15, എല്‍.ഡി.എഫ് – 4, എൻ.ഡി.എ 1-3 ഇന്ത്യാ ടുഡെ-ആക്‌സസ് മൈ ഇന്ത്യ ബി.ജെ.പി 2-3, യു.ഡി.എഫ് 17, എല്‍.ഡി.എഫ്…
മലപ്പുറം: ഹജ്ജ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും പോകാനുള്ള അനുമതി ലഭിക്കാതെ തീർത്ഥാടകർ വലയുന്നു എന്ന പത്ര വാർത്ത തികച്ചും വാസ്‌തവ വിരുദ്ധമെന്ന് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാർക്കും യാത്രാ തിയതി ലഭിച്ചുകഴിഞ്ഞു. വെള്ളിയാഴ്‌ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്. പുതുതായി അവസരം ലഭിച്ച ഏതാനും പേർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതോടെ യാത്രാ തിയതി ലഭിക്കും. യാത്ര സംബന്ധിച്ച് തീർത്ഥാടകർക്ക് ഒരാശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ടു വന്ന പത്രവാർത്ത തീർത്തും അടിസ്ഥാന വിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ഇത്തരക്കാരെ കരുതിയിരിക്കണം. ഹജ്ജ് തീർത്ഥാടകർക്കായി കോഴിക്കോട്ടുനിന്ന് 5 വിമാന സർവീസ് കൂടി അനുവദിച്ചു. ജൂൺ 4ന് രാവിലെ 5.30 നും രാത്രി 9 മണിക്കും ജൂൺ 5ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കും ജൂൺ ആറിന് രാവിലെ അഞ്ചരയ്‌ക്കും രാത്രി ഒമ്പതിനുമാണ് എയർ ഇന്ത്യയുടെ അധിക സർവീസുകൾ. യാത്രക്കാർക്ക് ഏറ്റവും നല്ല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും…
തിരുവനന്തപുരം: കോൺഗ്രസിന്റെ വിദേശ മലയാളി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസി(ഒ.ഐ.സി.സി)ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സംഘടനയെ ലോക മലയാളികളുടെ സാംസ്‌കാരിക- ജീവകാരുണ്യ സംഘടനയാക്കി മാറ്റാനും കെ.പി.സി.സി. തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍ അറിയിച്ചു. ഒ.ഐ.സി.സി- ഇന്‍കാസിന്റെ ഭരണഘടന പരിഷ്‌കരിക്കാൻ വി.പി. സജീന്ദ്രന്‍ ചെയര്‍മാനും അഡ്വ. പഴകുളം മധു കണ്‍വീനറും പി.എ. സലീം, എം.എം. നസീര്‍, അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ് എന്നിവര്‍ അംഗങ്ങളുമായുള്ള ഉപസമിതിയെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന നിയമിച്ചു. ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട യൂണിറ്റുകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപസമിതിയോട് കെ.പി.സി.സി. ആവശ്യപ്പെട്ടു.
കൊല്ലം: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്. ചിതറ ചള്ളിമുക്ക് സ്വദേശി 22 വയസുള്ള വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളം ചോദിച്ചെത്തിയ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ഇല്ലായിരുന്നു. വിഷ്ണുവിന് ഒരു ഗ്ലാസ് വെള്ളം കൊടുത്തുപ്പോള്‍ ഒരു ഗ്ലാസ് കൂടി ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അകത്ത് കയറിയ വിഷ്ണു യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതി ബഹളം വച്ചതോടെ വിഷ്ണു ഓടിരക്ഷപ്പെട്ടു. യുവതി അയല്‍ക്കാരെയും ബന്ധുക്കളെയും അറിയിച്ചതിനെ തുടര്‍ന്ന് പ്രതിയെ പ്രദേശത്തുനിന്നു തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് ചിതറ പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി; തൃപ്പൂണിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍ കടത്തുകയായിരുന്ന 480 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. നഴ്‌സിങ് വിദ്യാര്‍ഥിനി ഉള്‍പ്പടെ രണ്ടുപേരാണ് പിടിയിലായത്. കോടികളുടെ വില മതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിശോധയ്ക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്. കരിങ്ങാച്ചിറ ഭാഗത്ത് പൊലീസ് വാഹനം പരിശോധനക്കിടെ കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് പൊലിസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളുരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് വര്‍ഷ. കൊച്ചിയില്‍ സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. ലഹരിവസ്തുക്കള്‍ എവിടെനിന്ന് വാങ്ങിയതെന്നുള്‍പ്പടെയുളള അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്. ഇവര്‍ വന്‍തോതില്‍ ലഹരിവില്‍പ്പന നടത്തുന്ന സംഘമാണെന്നാണ് പൊലീസ് പറയുന്നത്.
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇക്കുറി യുഡിഎഫിന് മേല്‍ക്കൈ എന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇരുപത് സീറ്റുകളില്‍ യുഡിഎഫിന് 15 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 4 സീറ്റും എന്‍ഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. മൂന്ന് മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും വിവിധ എക്‌സിറ്റ്‌പോളുകള്‍ പറയുന്നു. ടൈംസ് നൗ- ഇ.ടി.ജി. റിസേര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രകാരമാണ് കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ. എബിപി സര്‍വേ പ്രകാരം യുഡിഎഫിന് 17 സീറ്റും എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. ഇത്തവണ എല്‍ഡിഎഫ് സീറ്റില്ലെന്നുമാണ് എക്‌സിറ്റ് പോള്‍ ഫലം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ എന്‍ഡിഎ നേടുമെന്നാണ് എക്‌സിറ്റ്‌പോള്‍ പറയുന്നത്. മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎ സഖ്യത്തിന് 359 സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 154 സീറ്റുകള്‍ നേടുമ്പോള്‍ മറ്റുള്ളവര്‍30 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യാ ടുഡെ ഏക്‌സിസ് സര്‍വെ പറയുന്നു. ഇന്ന് അവസാനിച്ച എഴ് ഘട്ട വോട്ടോടുപ്പോടെയാണ്…
മലപ്പുറം: ഗോവയില്‍ നിന്നും കൊറിയര്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്. 118. 12 ഗ്രാം എംഡിഎംഎ, 0.93 എല്‍എസ്ഡി സറ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് മലപ്പുറം എക്‌സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒന്നാം പ്രതി ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 22.11.2020 ന് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും പാര്‍ട്ടിയും ചേര്‍ന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടു പ്രതികളായ, റമീസ് റോഷന്‍ ( 30 വയസ്സ്), ഹാഷിബ് ശഹീന്‍ (29 വയസ്സ്) എന്നിവരെ അന്ന് എക്‌സൈസ് അറസ്റ്റ് ചെയ്തു…