- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Author: Starvision News Desk
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം പുറത്തു വന്നതോടെ ഓഹരി വിപണികളിൽ തിങ്കളാഴ്ച വന്‍ കുതിച്ചു ചാട്ടം. സെന്‍സെക്‌സ് 2622 പോയിന്റ് ഉയര്‍ന്ന് 76,583ല്‍ എത്തി. അതേസമയം, നിഫ്റ്റി 807 പോയിന്റുകള്‍ ഉയര്‍ന്ന് 23,337-ല്‍ എത്തി. സെന്‍സെക്‌സില്‍ പവര്‍ ഗ്രിഡ്, എല്‍ ആൻഡ് ടി, എന്‍ടിപിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം, ഐസിഐസിഐ ബാങ്ക്, അള്‍ട്രാടെക് സിമെന്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കുതിപ്പ് രേഖപ്പെടുത്തി. ഈ ഓഹരികള്‍ മൂന്ന് മുതല്‍ ഏഴ് ശതമാനം വരെയാണ് ഉയര്‍ന്നത്. ബോര്‍ഡര്‍ മാര്‍ക്കറ്റുകളില്‍ നിഫ്റ്റി സ്‌മോള്‍കാപ് 2.73 ശതമാനവും മിഡ് കാപ് 2.4 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. വ്യക്തിഗത ഓഹരികളില്‍ അദാനി പോര്‍ട്‌സ്, ശ്രീറാം ഫിനാന്‍സ്, പവര്‍ ഗ്രിഡ് എന്നിവ ആദ്യ വ്യാപാരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. ആറ് മുതല്‍ ഒന്‍പത് ശതമാനം വരെയാണ് ഓഹരി വില ഉയര്‍ന്നത്. അദാനി പോര്‍ട്‌സിന്റെ ഓഹരികള്‍ ഏകദേശം ഒന്‍പത് ശതമാനത്തോളമാണ് നേട്ടമുണ്ടാക്കിയത്.…
മനാമ: കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ ലേബർ ക്യാമ്പുകളിലും വെയർ ഹൗസുകളിലും വർക്ഷോപ്പുകളിലും പരിശോധന നടത്തി. വിവിധ സർക്കാർ അതോറിറ്റികളുടെ സഹകരണത്തോടെയായിരുന്നു ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായ പരിശോധന. നിർദിഷ്ട കാര്യങ്ങൾക്കുവേണ്ടി തന്നെയാണ് കെട്ടിടങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും കൂടിയായിരുന്നു പരിശോധന. 225 കെട്ടിടങ്ങൾ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തി. ഇവക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. നിയമലംഘനങ്ങൾ ശരിയാക്കുന്നതിന് ചില കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുമുണ്ട്. സാലിഹിയയിലെ വർക്ഷോപ്പുകളും വെയർ ഹൗസുകളും പരിശോധന നടത്തിയതിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. ലേബർ ക്യാമ്പുകളിൽ പാലിക്കേണ്ട സുരക്ഷാ, ആരോഗ്യ മുൻകരുതലുകളും മാനദണ്ഡങ്ങളും പാലിക്കാനും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനും അധികൃതർ നിർദേശം നൽകി. അനധികൃത ലേബർ ക്യാമ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. എൽ.എം.ആർ.എ, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ്, തൊഴിൽ മന്ത്രാലയം, വൈദ്യുത, ജലകാര്യ അതോറിറ്റി എന്നിവയാണ് പരിശോധനകളിൽ സഹകരിച്ചത്.
ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖനനം ചെയ്യുന്ന സ്വർണത്തിൽ ഭൂരിഭാഗവും കള്ളക്കടത്തായി യുഎഇയിലേക്കാണ് എത്തുന്നതെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൂറ് കണക്കിന് ടൺ സ്വർണമാണ് യുഎഇയിലേക്ക് എത്തിയതെന്ന് മേയ് 30ന് സ്വിസൈഡ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സ്വർണത്തിന് ഏകദേശം പത്ത് ബില്യൺ ഡോളറിന്റെ മൂല്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. വികസന സഹായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനയാണ് സ്വിസൈഡ്.ആഫ്രിക്കയിലെ ചെറുകിട ഖനി തൊഴിലാളികൾ അടക്കം ഖനനം ചെയ്ത 30 ബില്യൺ ഡോളറിൽ അധികം മൂല്യമുള്ള സ്വർണം ആഫ്രിക്കയിൽ നിന്നും കടത്തപ്പെട്ടാണ് സംഘടന പുറത്തുവിട്ട വിശകലനത്തിൽ പറയുന്നത്. ഏകദേശം 435 ഓളം ടൺ സ്വർണം വരും. ആഫ്രിക്കൻ സ്വർണത്തിന്റെ ഏറ്റവും ആദ്യത്തെ ലക്ഷ്യസ്ഥാനം യുഎഇയാണ്. 2022 ൽ മാത്രം 405 ടൺ സ്വർണമാണ് കടത്തിയത്. യുഎഇ 115 ബില്യൺ ഡോളർ മൂല്യമുള്ള 2500 ൽ കൂടുതൽ ടൺ സ്വർണം കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ യുഎഇ അധികൃതരുടെ…
വംശീയ വിവേചനം നടത്തിയെന്നാരോപിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരെ പരാതി നല്‍കി മൂന്ന് കറുത്ത വംശജര്‍. ശരീര ദുര്‍ഗന്ധമാരോപിച്ച് തങ്ങളെയും മറ്റ് അഞ്ച് കറുത്ത വംശജരായ യാത്രക്കാരെയും വിമാനത്തില്‍ നിന്നിറക്കിവിട്ടുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ജനുവരി 5ന് ഫീനിക്‌സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ വെച്ചാണ് തങ്ങള്‍ക്ക് ഈ ദുരനുഭവമുണ്ടായതെന്നും പരാതിക്കാര്‍ പറഞ്ഞു. മുന്‍പരിചയമില്ലാത്ത ഈ മൂന്ന് കറുത്ത വംശജരും വിമാനത്തില്‍ വെവ്വേറെ സീറ്റുകളിലാണ് ഇരുന്നിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഒരു ജീവനക്കാരന്‍ ഇവര്‍ ഓരോരുത്തരേയും സമീപിച്ചു. വിമാനത്തില്‍ നിന്നിറങ്ങണമെന്നാണ് ജീവനക്കാരന്‍ ഇവരോട് ആവശ്യപ്പെട്ടത്. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ വിമാനത്തിലെ ഒരു യാത്രക്കാരന്റെ ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വരുന്നുണ്ടെന്നുള്ള ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്നാണ് ഇവര്‍ക്ക് ലഭിച്ച മറുപടി. വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് കറുത്ത വംശജരായ യാത്രക്കാരോടും വിമാനത്തില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് എയര്‍ലൈനിന്റെ നടപടി വംശീയ വിവേചനമാണെന്ന് ആരോപിച്ച് ഇവര്‍ കോടതിയെ സമീപിച്ചത്. ടിക്കറ്റ് റീബുക്ക്…
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ വോട്ടു ചെയ്തു. ഇത് ലോക റെക്കോര്‍ഡാണ്. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത് എല്ലാ ജി 7 രാജ്യങ്ങളിലെയും 1.5 ഇരട്ടി വോട്ടര്‍മാരും യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ 2.5 ഇരട്ടി വോട്ടര്‍മാരുമാണ്. വോട്ടെടുപ്പിലെ വനിതാ പങ്കാളിത്തത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 31.2 കോടി വനിതകള്‍ വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണ്. വോട്ടു രേഖപ്പെടുത്തിയ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സല്യൂട്ട് നല്‍കുന്നു. സംഭവബഹുലമായ വോട്ടെടുപ്പ് കാലം കഴിഞ്ഞു. സംതൃപ്തമായ ദൗത്യമായിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ഉത്സാഹം കാട്ടിയതിന്റെ തെളിവാണിത്. ചില…
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലങ്ങള്‍ എന്നാണ് പ്രതിക്ഷിക്കുന്നത്. കാത്തിരുന്ന് കാണൂ എന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കോണ്‍ഗ്രസും തള്ളിക്കളഞ്ഞിരുന്നു. രാവിലെ ഡല്‍ഹി ഡിഎംകെ ഓഫീസിലെത്തിയ സോണിയാഗാന്ധി, അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ആദരവ് അര്‍പ്പിച്ചു. കരുണാനിധിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചതായും സോണിയാഗാന്ധി പറഞ്ഞു.
മനാമ: ബഹ്‌റൈൻ കെഎംസിസി സൗത്ത് സോൺ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം മെയ് 31 ന് വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു. കെഎംസിസി സൗത്ത് സോൺ പ്രസിഡന്റ് സഹിൽ തൊടുപുഴ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉൽഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ കലാ പ്രകടനങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കെഎംസിസി സൗത്ത് സോൺ വൈസ് പ്രസിഡന്റ് അസീസ് വെട്ടിക്കാട്ടിരി പ്രവത്തന പദ്ധതികൾ അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്ലസ്ടു, എസ്എസ്എൽസി, പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ വെച്ച് “സീതി സാഹിബ് എഡ്യൂക്കേഷൻ എക്സലൻസി” പുരസ്‌ക്കാരം നൽകി ആദരിച്ചു. കെഎംസിസി സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.പി ഫൈസൽ, കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ , സംസ്ഥാന…
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തൊഴിൽ ബോധവത്കരണ സെമിനാർ നടത്തി. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ് നേതൃത്വം നൽകി. സെമിനാറിൽ തൊഴിൽ നിയമം, എൽ.എം.ആർ.എ നിയമങ്ങൾ, സോഷ്യൽ ഇൻഷുറൻസ്, അനന്തരാവകാശം എന്നിവയുടെ പ്രധാന വശങ്ങളെക്കുറിച്ച് ക്ലാസുകൾ നൽകി. 40 ഓളം പേർ പങ്കെടുത്തു.
മനാമ: ന്യൂ ഹൊറിസോൺ സ്കൂൾ 2024-25 അധ്യയനവർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ്സ് കൗൺസിൽ, സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് അഹ്ലി ക്ലബിൽ നടന്നു. ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയായിരുന്നു. വൺ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് വിശിഷ്ടാതിഥിയുമായിരുന്നു. ന്യൂ ഹൊറിസോൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, സെഗായ കാമ്പസ് പ്രിൻസിപ്പൽ നിർമല ആഞ്ചലോസ്, സിഞ്ച്, സെഗ്‍യ കാമ്പസുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേവികുളം: ഓടിക്കൊണ്ടിരുന്ന കാറിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി. തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ഡോറിൽ കയറിയിരുന്ന് അഭ്യാസം പ്രകടനം നടത്തുകയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാരുതി സെൻ കാറിൽ ഒരു പെൺകുട്ടിയും യുവാവും ചേർന്നായിരുന്നു അഭ്യാസ പ്രകടനം. തിരക്കേറിയ പാതയിൽ ഇടം വലം വെട്ടിച്ച് അത്യന്തം അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിങ്. സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.