Author: Starvision News Desk

മണ്ണാര്‍ക്കാട് (പാലക്കാട്): കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ സര്‍വേയറായ പി.സി. രാമദാസിനെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍നിന്ന് 40,000 രൂപ പിടിച്ചെടുത്തതായാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചിറക്കല്‍പ്പടിഭാഗത്തുനിന്നാണ് സര്‍വേയറെ കസ്റ്റഡിയിലെടുത്തത്. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സര്‍വേയര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് ഇയാൾ അറസ്റ്റിലായത്. 2016 ഒക്ടോബർ മാസത്തിൽ ഒറ്റപ്പാലം താലൂക്ക് സർവേയറായിരിക്കെ പി.സി. രാമദാസ് കരിമ്പുഴ വില്ലേജ് പരിധിയിൽപ്പെട്ട മറ്റൊരു പരാതിക്കാരനിൽ നിന്നും സർവേ റിപ്പോർട്ട് നൽകുന്നതിലേക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ വേളയിലും പാലക്കാട് വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു. ഈ കേസിൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകി. കേസ് തൃശ്ശൂർ വിജിലൻസ് കോടതിയിൽ വിചാരണയിലിരിക്കവെയാണ് ഇന്ന് രാമദാസിനെ 40,000 രൂപ കൈക്കൂലി വാങ്ങവെ വീണ്ടും വിജിലൻസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ…

Read More

വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശവുമായി കേരള ഹൈക്കോടതി. രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങളുടെ വീഡിയോയും മറ്റ് ദൃശ്യങ്ങളും ശേഖരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ വരുത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി വാഹന പരിശോധന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളും നിയമലംഘനത്തിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതി ആയിരിക്കും തീരുമാനിക്കുന്നത്. അനധികൃതമായി രൂപമാറ്റം വരുത്തിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് കോടതി നിര്‍ദേശത്തില്‍ പറയുന്നത്. ഇത്തരം വാഹനം ഉപയോഗിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓടുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ക്യാബിനിലിരുന്ന്‌ വീഡിയോ പകര്‍ത്തുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കും. നിയമലംഘനങ്ങള്‍ വീഡിയോ ആക്കി…

Read More

പട്ന: നളന്ദയിൽ ജനതാദൾ (യു) പോളിങ് ഏജന്റായിരുന്ന അനിൽ കുമാർ (62) കൊല്ലപ്പെട്ടു. കൊലപാതകത്തിനു പിന്നിൽ ആർജെഡിയാണെന്നു നളന്ദ ലോക്സഭാ മണ്ഡലത്തിലെ ജെഡിയു സ്ഥാനാർഥി കൗശലേന്ദ്ര കുമാറും അനിൽ കുമാറിന്റെ കുടുംബാംഗങ്ങളും ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ അനിൽ കുമാറിനെ വീടിനു സമീപമുള്ള പാടത്ത് മർദ്ദനമേറ്റ പരുക്കുകളോടെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അനിൽകുമാർ പാടത്തേക്ക് പോയതാണെന്നു വീട്ടുകാർ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനിൽ കുമാറിനെ കൊല്ലുമെന്നു ആർജെഡിക്കാർ വോട്ടെടുപ്പു ദിവസം ഭീഷണിപ്പെടുത്തിയിരുന്നതായി കൗശലേന്ദ്ര കുമാർ ആരോപിച്ചു. ജൂൺ ഒന്നിനായിരുന്നു നളന്ദ മണ്ഡലത്തിൽ വോട്ടെടുപ്പ്. സംശയമുള്ളവരുടെ പേരുവിവരം പൊലീസിനു കൈമാറിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു. ‘‘ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു. നുണയുടേയും പ്രീണനത്തിന്റെ രാഷ്ട്രീയം പൊള്ളയാണെന്ന് അവർക്കറിയാം. തിരുവനന്തപുരത്ത് 65 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയാൻ കഴിഞ്ഞു. ഒപ്പം നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞു. നാളത്തെ ജനവിധിയെ പ്രതീക്ഷയോടെ കാണുകയാണ്. ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്നാലാവും വിധം ഇടപെടും’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read More

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരൂർ കുറ്റിപ്പുറം ഭാഗത്ത് വച്ചാണ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. തിരൂർ മാറാക്കര സ്വദേശി മുഹമ്മദ് ഫൈസൽ, പശ്ചിമ ബംഗാൾ ഇസ്ലം പൂർ സ്വദേശി സോഫിക്കൂൾ മണ്ഡൽ എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് പൊക്കിയത്. ഇവരെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും എവിടെ നിന്നാണ് ലഭിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസിന്‍റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എസ് .ജി . സുനിൽ, പ്രിവന്റിവ് ഓഫീസർ എൻ . കെ. മിനുരാജ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് മാരായ രാജീവ് കുമാർ കെ, സുനീഷ് പി.ഇ , ലെനിൻ എ.വി ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മുഹമ്മദാലി,വി‌ടി കമ്മുക്കുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ…

Read More

മുംബൈ: കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരെ ആക്രമിക്കുകയും എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. അബ്ദുള്‍ മുസാവിര്‍ നടുക്കണ്ടി എന്ന 25കാരനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം തീയതി കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. ‘വിമാനം ടേക്ക് ഓഫ് ചെയ്ത ഉടന്‍ അബ്ദുള്‍ മുസാവര്‍ വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് പോയി. ശേഷം ജീവനക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇതിനിടെ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു.’ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ മറ്റ് യാത്രക്കാര്‍ക്ക് നേരെ തിരിഞ്ഞ്, താനിപ്പോള്‍ ഡോര്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുംബൈ പൊലീസ് പറഞ്ഞു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാനം ഉടന്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്തതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടുകയായിരുന്നു. എയര്‍ക്രാഫ്റ്റ്…

Read More

കൊല്ലം: എയർഹോണിന് മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. കൊല്ലത്ത് എയർ ഹോണടിച്ച് ഞെട്ടിച്ച് മരണപ്പാച്ചിൽ നടത്തിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതായി കണ്ടെത്തി. എയർ ഹോൺ ഘടിപ്പിച്ചതിന് ഫൈൻ ചുമത്തി. ശക്തികുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള KL 02 AY 0524 ബസിനെതിരെയാണ് നടപടി.

Read More

കൊച്ചി: കൊച്ചിയിലെ കാനകൾ ശുചീകരിക്കുന്നതിലെ വീഴ്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താൽ തന്നെ ജനം ദുരിതത്തിലാണ്. സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന ചോദിച്ച കോടതി ഇതിനൊക്കെ ഒരു മാസ്റ്റർപ്ലാൻ വേണ്ടെയെന്നും കൂട്ടിച്ചേർത്തു. ഒരു മഴപെയ്താൽ തന്നെ ജനം ദുരിതത്തിലാണെന്നും സർക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തെന്നും കോടതി അഭിപ്രായപ്പെട്ടു.നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ മാറ്റിവയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനെടായാണ് കോടതിയുടെ വിമർശനം. മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയിൽ മഴക്കാലപൂർവ മാലിന്യനീക്കം നടന്നിരുന്നു. എന്നാൽ അത് ഇത്തവണ ഉണ്ടായില്ല. ഇപ്പോഴാണ് ആ ജോലികൾ നടന്നുവരുന്നത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികൾ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ,​ മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോർപ്പറേഷൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും…

Read More

പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് പെട്ടിക്കടയില്‍ നിന്ന് പിടികൂടിയത് 2,000 പാക്കറ്റിലധികം നിരോധിത പുകയില ഉത്പന്നങ്ങളാണ്. വള്ളംകുളം സ്വദേശി സോമന്‍ (70), സോമേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളത്തെ ഇവരുടെ പെട്ടിക്കട നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ഡാന്‍സാഫും പോലീസും ചേര്‍ന്ന് സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ലഹരി വസ്തുക്കള്‍ വിറ്റ് വരുന്നതായി പൊലീസ് പറയുന്നു. പ്രധാനമായും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഇവ വിറ്റിരുന്നത്. സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കുമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു.തിരുവല്ല വള്ളംകുളത്തെ സോമനും സോമേഷും മാത്രമല്ല കേരളത്തില്‍ ഇത്തരം കച്ചവടം നടത്തി ലാഭം കൊയ്യുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഈ കച്ചവടം പൊടിപൊടിക്കുകയാണ്. ദിവസേന കേരളത്തിലെ ആകെ കണക്കെടുത്താല്‍ കോടികളുടെ കച്ചവടം തന്നെ നടക്കുന്നുണ്ടെന്നാണ് പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ഹാന്‍സ്, പാന്‍പരാഗ് പോലുള്ള വസ്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ മെഡിക്കൽ ഗ്രൂപ്പായ ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഈ വരുന്ന വെള്ളിയാഴ്ച (07/06/24)രാവിലെ 7 മണി മുതൽ സൽമാനിയ കാനു ഗാർഡനിലെ സൊസൈറ്റി അങ്കണത്തിൽ വച്ച് സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ജീവിത ശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. കുടുംബാംഗങ്ങളെ കൂടാതെ മറ്റുള്ളവർക്കും ഈ മെഡിക്കൽ ക്യാമ്പിന്റെ ഭാഗം ആകാമെന്നും ഇതിൻറെ കൂടുതൽ വിവരങ്ങൾക്കായി ജനറൽ സെക്രട്ടറി ബിനു രാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് വാസപ്പൻ (3434 7514) എന്നിവരുമായി ബന്ധപ്പെടാമെന്നും, കൂടാതെ വരും ദിവസങ്ങളിൽ ബഹറിൻ ചാരിറ്റി സെന്ററുമായി ചേർന്ന് 10 വീൽചെയറുകൾ നൽകുവാനും, ലേബർ ക്യാമ്പുകൾ സന്ദർശിച്ച് സഹായങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്ര കുറിപ്പിൽ അറിയിച്ചു.

Read More