- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി
- ബഹ്റൈൻ പ്രതിഭ വടംവലി മത്സരം : ടീം അരിക്കൊമ്പൻസ് ജേതാക്കൾ
- പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ജാബര്‍ അല്‍ സബാഹ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
- പ്രമുഖ ബഹ്റൈനി നിയമപണ്ഡിതന് ഡോ. ഹുസൈന് അല്‍ ബഹര്‍ന അന്തരിച്ചു
- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
Author: Starvision News Desk
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് തിരിച്ചുവന്നു. കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്കെതിരെ 436 വോട്ട് ലീഡാണ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോൾ പ്രധാനമന്ത്രി നേടിയത്. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. എന്നാൽ പിന്നീടുള്ള റൗണ്ടുകളിൽ നില മെച്ചപ്പെടുത്തി പ്രധാനമന്ത്രി ലീഡ് രണ്ടാം റൗണ്ടിൽ 4998 ലേക്കും പിന്നീട് മൂന്നാം റൗണ്ടിൽ 1628 ലേക്കും താഴ്ത്തി. എങ്കിലും മണ്ഡലത്തിൽ അതിശക്തമായ മത്സരമാണ് നടന്നതെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന നാളെ വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് ക്രമസമാധന ചുമതലയുളള എഡിജിപി വടകരയിൽ ക്യാമ്പ് ചെയ്യുകയാണ്. രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയും എഡിജിപിയും പ്രത്യേക യോഗം വിളിച്ച് വടക്കൻ കേരളത്തിലെ സ്ഥിതി വിലയിരുത്തി. വടകര നാദാപുരത്ത് കണ്ണൂർ റേഞ്ച് ഡിഐജി സന്ദർശനം നടത്തി. ക്രമസമാധാന നില വിലയിരുത്താനും സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾക്കുമാണ് ഡിഐജി എത്തിയത്. ക്രമസമാധാന നില ഭദ്രമാണെന്നും ആവശ്യത്തിന് പൊലീസുകാരെയും, സുരക്ഷക്കായി അഡീ പട്രോംളിംഗ് ഏർപ്പെടുത്തിയതായും കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ‘ജോസ് അറിയിച്ചു. അതേസമയം, കോഴിക്കോട് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന…
കൊല്ലം: ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ ആഗ്രഹിക്കുന്ന തലംവരെ ആവശ്യമുള്ള സൗകര്യങ്ങളോടെ പഠിക്കാന്‍ 13,500 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നാടാണ് കേരളമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തിന് തന്നെ മാതൃകയായ ഈ നേട്ടമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു. ‘മറ്റേതു സംസ്ഥാനത്തേക്കാളും ഉയര്‍ന്ന മുന്‍ഗണനയാണ് സംസ്ഥാനം വിദ്യാഭ്യാസത്തിനു നല്‍കുന്നത്. നൂറുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള വിദ്യാലയങ്ങള്‍ മേഖലയ്ക്ക് എക്കാലവും നല്‍കിയ പ്രാധാന്യത്തിന് തെളിവാണ്. മാനവവിഭവശേഷി നിര്‍മാണമാണ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലൂടെ സാധ്യമാക്കുന്നത്. സമൂഹവുമായി വ്യക്തി ഇടപഴകുന്ന ആദ്യഇടമാണ് വിദ്യാലയങ്ങള്‍. വ്യക്തിത്വ രൂപീകരണം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.’ അതിനാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ‘കഴിഞ്ഞ ഏഴരവര്‍ഷക്കാലത്ത് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഓരോ പ്രദേശത്തും ഒരു എഡ്യൂക്കേഷണല്‍ ഹബ് എന്നതില്‍ നിന്ന് മുന്നോട്ട് പോകുകയാണ്. പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും സ്വന്തംനാട്ടില്‍ ജോലി സാധ്യത കൂടി ഉറപ്പിലാക്കുന്ന ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ‘നാളെയുടെ…
കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പൊലീസിന്‍റെ പിടിയിലായി. പള്ളിത്തോട്ടം, ഇരവിപുരം ക്യു.എസ്.എസ് കോളനിയിലെ ഫാത്തിമ മന്‍സിലില്‍ അജീര്‍ മകന്‍ ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഈ ഹോട്ടലിലെ സെക്യുരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടായിരുന്നു. ഇതിലിടപ്പെട്ട ഹോട്ടൽ ജീവനക്കാരനായ മുഹമ്മദ് സഫാനെന്ന യുവാവിനെ ഇജാസ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെ ഇജാസ് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചു. ഇത് ഹോട്ടലിലെ പാര്‍ട്ട് ടൈം ജീവനക്കാരനായ മുഹമ്മദ് സഫാന്‍ ചോദ്യം ചെയ്തു. ഇതോടെ ഇജാസ് തന്‍റെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് മുഹമ്മദ് സഫാനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മുഹമ്മദ് സഫാനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബില്‍ഷാദിനെയും മറ്റൊരു ഡെലിവറി ബോയ് ആയ അനന്തകൃഷ്ണനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ആര്‍.എസ്. നേതാവ് കെ. കവിതയ്‌ക്കെതിരേ അനുബന്ധ കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കവിത ഒന്‍പത് ഫോണുകള്‍ നശിപ്പിച്ചുവെന്നും തെളിവുകള്‍ ആ ഫോണുകളിലായിരുന്നെന്നും കുറ്റപത്രത്തില്‍ ഇ.ഡി. ചൂണ്ടിക്കാട്ടി. ആഡംബര ഹോട്ടലില്‍ പത്തുലക്ഷം രൂപ വാടകയുള്ള മുറി ബുക്ക് ചെയ്തിരുന്നുവെന്നും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 177 പേജുള്ള പുതിയ കുറ്റപത്രമാണ് ഇ.ഡി. തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ട് ഐ ഫോണ്‍ 13 മിനി, രണ്ട് ഐ ഫോണ്‍ 13, രണ്ട് ഐ ഫോണ്‍ 13 പ്രോ, രണ്ട് ഐ ഫോണ്‍ 14 പ്രോ തുടങ്ങി ഒന്‍പത് ഫോണുകള്‍ കവിത ഹാജരാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഫോണുകളിലെ ഡേറ്റകളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു. എന്തെങ്കിലും ഡേറ്റകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കവിത കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ലെന്നും ഇ.ഡി. കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ലൈസന്‍സ് കൈമാറ്റം വഴി ലഭിച്ച നൂറ് കോടി രൂപ അനധികൃതമായി ഗോവയിലേക്ക് കടത്തിയെന്നും ഡല്‍ഹി കോടതി സ്‌പെഷ്യല്‍…
മുംബൈ: മഹാരാഷ്ട്രയിലെ കോലാപുരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന 72 വയസുള്ള വസന്ത് ചവാനും പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലേക്കും ഒരു കാറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് നഗരത്തിലെ സൈബർ ചൗക്കിൽ അപകടം ഉണ്ടായത്. വസന്ത് ചവാൻ ശിവാജി സർവകലാശാലയിലെ മുൻ ആക്ടിങ് വൈസ് ചാൻസലറാണ്. അതേസമയം, അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയൻ്റെ മകൻ വിഷ്ണുവിനെ മാപ്പു സാക്ഷിയാക്കും. സംഭവത്തിന് മറ്റു ദൃക്സാക്ഷികളൊന്നും ഇല്ലാത്തിനാലാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, കേസിൽ മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു കോടതിയിൽ അപേക്ഷ നൽകി. വിജയനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും നവജാത ശിശുവിനെ കൊലപ്പെടുത്തിയതിൽ മൂന്നാം പ്രതിയുമാണ് വിഷ്ണു. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് വഴിത്തിവിലെത്തിയത്. കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിതീഷ് എന്നിവർ മോഷണക്കേസിൽ അറസ്റ്റിലാവുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് വിഷ്ണുവിൻറെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മോചിപ്പിച്ച ശേഷം പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വീട്ടിലെ അസ്വാഭാവികമായ സാഹചര്യവും പൊലീസിനെ സംശയത്തിലാക്കി. ഈ വീട്ടിൽ താമസിച്ചിരുന്ന വിഷ്ണുവും നിതീഷും അമ്മയും സഹോദരിയും നാട്ടുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നില്ല. പിന്നീട് വിഷ്ണുവിന്റെ സഹോദരിയിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. വിജയനും നിതീഷും…
തൃശൂർ: ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഉത്തർപ്രദേശ് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ. ജഗത്പൂർ സ്വദേശികളായ ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഉത്തർപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം ചാലക്കുടിയിൽ വിൽപ്പനയ്ക്ക് എത്തിക്കുകയായിരുന്നു. പിടിയിലായ രണ്ടുപേരും ആക്രി പെറുക്കി ഉപജീവനം നടത്തുന്നവരാണ്. ആക്രി കച്ചവടത്തിന്റെ മറവിലാണ് ഇവർ കഞ്ചാവ് വില്പന നടത്തിയിരുന്നത്. ചാലക്കുടി ഡിവൈഎസ്പി ആർ അശോകൻ്റെ നിർദേശപ്രകാരം ചാലക്കുടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു. സ്കൂളുകൾ കോളജുകൾ ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിന്നായി തൃശ്ശൂർ റെയിഞ്ച് ഡിഐജി അജിതാ ബീഗം ഐപിഎസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരി വേട്ടക്കിടെയാണ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ച് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുവാൻ എത്തിയ അന്യസംസ്ഥാന സംഘത്തെ പിടികൂടാനായത്. ഈ സംഘത്തിലെ…
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പാതാളം ബണ്ട് ദീർഘകാലം അടച്ചിടുന്നത് ജൈവ മാലിന്യം അടിഞ്ഞുകൂടുന്നതിനു ഇടയാക്കുന്നവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ. പെരിയാറിലെ ഒഴുക്ക്, കുറഞ്ഞ നിലക്കെങ്കിലും നിലനിർത്തണമെന്നു നിർദ്ദേശം നിർദ്ദേശം നൽകിയിരുന്നു. 2017ലെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരമാണ് ജലസേചന വകുപ്പിനു നിർദ്ദേശം നൽകിയതെന്നും ഈ നിർദ്ദേശം ജലസേചന വകുപ്പ് നടപ്പാക്കിയില്ലെന്നും മലിനീകരണം നിയന്ത്രണ ബോർഡ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പെരിയാറിൽ രാസ മാലിന്യം ഒഴുക്കിയതിനെ തുടർന്നു മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ കോടികളുടെ നഷ്ടമാണ് മത്സ്യ കർഷകർക്കുണ്ടായത്. വരാപ്പുഴ, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. കൊച്ചി കോർപറേഷൻ മേഖലയിലേക്കു വിഷപ്പുഴ ഒഴുകിയെന്നാണു ഫിഷറീസ് വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തൃശൂർ: വാശിയേറിയ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്വന്തം കാർ പന്തയം വെച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ ബൈജുവും ബിജെപി പ്രവർത്തകനായ സുനിയും തമ്മിലാണ് പന്തയം. സുരേഷ് ഗോപി തോറ്റാൽ തൻ്റെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിന് നൽകുമെന്നാണ് സുനിയുടെ വാഗ്ദാനം. കെ മുരളീധരൻ തോറ്റാൽ തൻ്റെ വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജുവും വാഗ്ദാനം നൽകി. ഇരുവരും പന്തയം വെക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സംവാദമാണ് പന്തയത്തിൽ കലാശിച്ചതെന്ന് വീഡിയോയിൽ ബൈജു പറഞ്ഞു. സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജു പറഞ്ഞു. കെ മുരളീധരൻ ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ ബൈജുവിന് നൽകുമെന്ന് സുനിയും വീഡിയോയിൽ പറഞ്ഞു. ഷാജഹാൻ, ഷെരീഫ്, മണികണ്ഠൻ, അജിത്ത്, അച്ചപ്പു തുടങ്ങിയവരാണ് പന്തയ പ്രഖ്യാപനത്തിലെ…