Author: Starvision News Desk

ആലത്തൂർ : ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് മുന്നേറ്റം. നിലവിൽ 9712 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച മണ്ധലത്തിലാണ് സിപിഎം മുന്നേറ്റം. ഇത്തവണ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമുളള ഒരേയൊരു മണ്ധലമാണ് ആലത്തൂർ. ആലത്തൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും എണ്ണാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുൾപ്പെടുന്നപ്രധാന നിയമസഭാ മണ്ഡലങ്ങൾ. 2008-ല്‍ രൂപീകൃതമായ മണ്ഡലത്തിൽ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളാണുണ്ടായത്. 2009ലും 2014 ലും സിപിഎമ്മിനെ പിന്തുണച്ച ആലത്തൂര്‍ 2019-ല്‍ സിപിഎമ്മിനെ കൈവിടുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂര്‍ 2019 ൽ യുഡിഎഫിലേക്ക് മറിഞ്ഞു. ഹാട്രിക് തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി കെ ബിജുവിനെതിരെ ( യുഡിഎഫിന്റെ…

Read More

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം 77,611. രാവിലെ 11 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,60,503 വോട്ടുകള്‍ നേടിയിട്ടുണ്ട്. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈൻ 82,892 വോട്ടുകളും നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എൻഡിഎയുടെ ഡോ. കെ.എസ്.രാധാകൃഷ്ണൻ തുടരുന്നു. ഇതുവരെ 49,281 വോട്ടുകളാണ് നേടിയിട്ടുള്ളത്. ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ഇതുവരെ 13,396 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകൾക്കായിരുന്നു ഹൈബി ഈഡന്റെ വിജയം.

Read More

വയനാട്: ലോക്സഭ തെര‍ഞ്ഞെടുപ്പ് വോട്ടെണ്ണൽ മൂന്നാംമണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ മുന്നേറി യുഡിഎഫ് സ്ഥാനാർത്ഥി രാ​ഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ ലീഡ് നില ഒരു ലക്ഷം കടന്നു. 120206 വോട്ടിനാണ് രാഹുൽ​ ​ഗാന്ധി ലീഡ് ചെയ്യുന്നത്. റായ്ബറേലിയിലും രാ​ഹുൽ ​ഗാന്ധി തന്നെയാണ് മുന്നിൽ. ദേശീയതലത്തിൽ കോൺ​ഗ്രസിന് ഒറ്റക്ക് 98 സീറ്റുകളിലാണ് ലീഡുള്ളത്. സംസ്ഥാനത്ത് 17 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയും ഒരിടത്ത് എൽഡിഎഫും എന്ന നിലയാണ് ഇപ്പോഴുള്ളത്.

Read More

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപിയുടെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി കോണ്‍ഗ്രസ്-സമാജ്‌വാദി സഖ്യം. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 35 സീറ്റുകളില്‍ ബിജെപിയും 42 സീറ്റുകളില്‍ കോണ്‍ഗ്രസ്-സമാജ്‌വാദി സഖ്യവും മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യഘട്ട വോട്ടെണ്ണലില്‍ ബിജെപി ക്യാമ്പുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രതികൂല ഫലസൂചനയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. അമേഠിയിലും ഉള്‍പ്പെടെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം നല്‍കുന്നത്. ഒരുവേള വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് റായ് ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. പിന്നീട് ലീഡ് നില മാറിമറിഞ്ഞു. അമേഠി മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയിൽ അട്ടിമറിച്ച സ്മൃതി ഇറാനിയും 10400 വോട്ടിന് പിന്നിലാണ്. മനേക ഗാന്ധി, ധര്‍മേന്ദ്ര കശ്യപ്, അസംഗഢില്‍ ദിനേഷ് ലാല്‍ യാദവ്, രാജേഷ് വര്‍മ, കമലേഷ് പസ്വാന്‍, ഹരിഷ് ദിവേദി, അജയ് കുമാര്‍ മിശ്ര തുടങ്ങിയ ബിജെപിയുടെ സിറ്റിങ് എംപിമാര്‍ പിന്നിലാണ്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി അരലക്ഷത്തില്‍പരം വോട്ടുകള്‍ക്കും കാനൗജില്‍ അഖിലേഷ് യാദവ് 35000 വോട്ടുകള്‍ക്കുമാണ് മുന്നിട്ടുനില്‍ക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളിലാണ്…

Read More

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വിയര്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ പിന്നില്‍ പോകുന്ന കാഴ്ചയും ദൃശ്യമായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്. വോട്ടിങ് മെഷീനിലിലെ രണ്ട് ലക്ഷം വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയേക്കാള്‍ 33206 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡലത്തില്‍ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 2019-ല്‍ 4.7 ലക്ഷത്തിന് മുകളിലും 2014-ല്‍ 3.7 ലക്ഷത്തിനുമുകളിലുമായിരുന്നു മോദിയുടെ ഭൂരിപക്ഷം. 2019-ലും അജയ് റായ് തന്നെയായിരുന്നു മോദിയുടെ പ്രധാന എതിരാളി.

Read More

കണ്ണൂർ: കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. സുധാകരന്റെ ഭൂരിപക്ഷം 10,000 കടന്നു. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത് അടുപ്പിക്കുമ്പോൾ കപ്പിത്താൻ തോൽക്കുന്നത് യുഡിഎഫിന് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരന് ലീഡുണ്ടെന്നാണ് വിവരം. ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായി ആയിരുന്ന ബിജെപി സ്ഥാനാർഥിയായ രഘുനാഥ് യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. സുധാകരനെ സംബന്ധിച്ച് കെപിസിസി അധ്യക്ഷസ്ഥാനത്തിന് ഇളക്കം തട്ടാത്ത ആശ്വാസ വിജയമായിരിക്കും കണ്ണൂരിലേത്.

Read More

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ സഖ്യ നേതാക്കള്‍ മുന്നിലാണ്. 80 മണ്ഡലങ്ങളില്‍ 45 ഇടത്തും എന്‍ഡിഎയും 34 ഇടത്ത് ഇന്ത്യാ സഖ്യവുമാണ് ലീഡ് ചെയ്യുന്നത്. മഥുരയില്‍ ഹേമമാലിനിയും സുല്‍ത്താന്‍പൂരില്‍ മേനക ഗാന്ധിയും ലഖ്‌നൗവില്‍ രാജ്‌നാഥ് സിങും മീററ്റില്‍ അരുണ്‍ ഗോവ്‌ലും ഗൊരഖ്പൂരില്‍ രവി കിഷോറും ലീഡ് ചെയ്യുന്നു. ഇത്തവണ രാജ്യം ആര് ഭരിക്കും എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പില്‍ യുപിയില്‍നിന്നുള്ള ആദ്യ മണിക്കൂറുകളിലെ ഫലസൂചനകളില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യം ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഒരു ഘട്ടത്തില്‍ പിന്നിലേക്കു പോയത് ബിജെപി കേന്ദ്രങ്ങള്‍ പോലും അവിശ്വസനീയതയോടെയാണ് കണ്ടത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ 80 സീറ്റുകളില്‍ 62 എണ്ണവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയിരുന്നു. അന്നു സഖ്യകക്ഷികളായിരുന്ന…

Read More

വടകര∙ വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറി‍ഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞു. അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരിയിലെ വോട്ടെണ്ണൽ മുന്നേറുന്നത്. എന്നാൽ ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിലാണ് എൽഡിഎഫ് ക്യാംപ്.

Read More

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

Read More

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കര്‍ ( ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ- 92 ) അന്തരിച്ചു. തിരുവനന്തപുരത്ത് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ സഹോദരിയുടെ വീട്ടില്‍ കഴിയുകയായിരുന്നു അദ്ദേഹം. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. എഴു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ദ് ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ്, യുഎൻഐ, ഡെക്കാൺ ഹെറാൾഡ് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ‌ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച മുജീബുൽ റഹ്മാനുമായുള്ള അഭിമുഖം, ഭാരതീയനായ ഡോ.ഹർഗോവിന്ദ് ഖുറാനയ്ക്കു നൊബേൽ ലഭിച്ച വാർത്ത, അടിയന്തരാവസ്ഥക്കാലത്തു ശ്രീനഗറിൽ നിന്നുള്ള റിപ്പോർട്ടുകൾ തുടങ്ങിയവ ശ്രദ്ധേയമാണ്. തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ 1932 മാർച്ച് 12 നാണ് എ.കെ.ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി ബാബു രാജേന്ദ്രപ്രസാദ് എന്ന ബിആർ‌പി ഭാസ്കർ‌ ജനിച്ചത്. ഈഴവസമുദായ നേതാവും സാമൂഹിക പരിവർത്തനവാദിയുമായിരുന്ന എ.കെ.ഭാസ്കർ നവഭാരതം എന്ന പത്രത്തിന്റെ ഉടമ കൂടിയായിരുന്നു. 1951 ൽ കൊല്ലം എസ്എൻ കോളജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്‌സി പഠനത്തിനു ശേഷം ഇംഗ്ലിഷ് പത്രപ്രവർത്തനം ലക്ഷ്യമിട്ട്…

Read More