Author: Starvision News Desk

മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) കുട്ടികള്‍ക്കായി ‘ആഗാസ്’ (ഉര്‍ദു ഫോര്‍ ന്യൂ ബിഗിനിംഗ്‌സ്) എന്ന പേരില്‍ ശാക്തീകരണ പരിപാടി ആരംഭിക്കുന്നു. അംഗങ്ങളുടെയും അംഗങ്ങളല്ലാത്തവരുടെയും 13 വയസുള്ള കുട്ടികള്‍ക്ക് ഈ പരിപാടിയില്‍ പങ്കാളികളാവാം. 17 വയസു വരെ കുട്ടികള്‍ക്ക് സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലും അതിനുവേണ്ടി ധനം സമാഹരിക്കുന്നതിലും പരിശീലനം നല്‍കുന്ന പരിപാടിയാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു. നമ്മുടെ ഇളംതലമുറക്കാര്‍ ഭാവിയുടെ പരിപാലകരാണെന്ന് ഐ.എല്‍.എ പ്രസിഡന്റ് കിരണ്‍ മാംഗ്ലെ പറഞ്ഞു. ഈ ഇന്റര്‍നെറ്റ്- സമൂഹമാധ്യമ യുഗത്തില്‍ സമൂഹത്തെ എങ്ങനെ സേവിക്കണമെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് അതിനുള്ള നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ ഈ പരിശീലന പരിപാടി വഴി സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. ഐ.എല്‍.എ അംഗങ്ങളായ ഡോ. ഹേമലതാ സിംഗ്, സ്വാതി സനാപ്, പ്രിയങ്ക ജസ്സാല്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കായ് മീതിംഗ് ചടങ്ങില്‍ സംസാരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗൂഗിള്‍…

Read More

കോട്ടയം: കേരള കോൺഗ്രസുകൾ തമ്മിൽ പോരടിച്ച കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 45,000 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. കേരള കോൺഗ്രസ് മാണി വിഭഗത്തിന്റെ തട്ടകമായ കോട്ടയത്ത് അവരെ മലർത്തിയടിച്ചത് ജോസഫ് വിഭാഗത്തെ സംബന്ധിച്ച് അഭിമാനകരമായ വിജയമാണ്. തോൽവി ഇടതുമുന്നണിയിൽ മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി ഇല്ലാതാക്കും. രാജ്യസഭാ സീറ്റ് കൂടി ലഭിച്ചില്ലെങ്കിൽ പാർലമെന്റിൽ കേരള കോൺഗ്രസിന് പ്രാതിനിധ്യവുമില്ലാതാകും. എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് അത്ഭുതം കാട്ടാനായില്ല. അത്ഭുതങ്ങൾ കാട്ടുമെന്ന അവകാശവാദവുമായാണ് തുഷാർ കോട്ടയത്ത് മത്സരിക്കാനിറങ്ങിയത്.

Read More

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ചർച്ചയായതാണ് സി പിഎമ്മിന്‍റെ ദേശീയ പദവിയും ചിഹ്നം നഷ്ടമാകുമോയെന്ന ആശങ്കയും. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും സി പി എമ്മിന് ആശ്വാസ വാർത്തയുണ്ട്. രാജസ്ഥാനിൽ ഒരു സീറ്റിൽ സി പി എം വമ്പൻ കുതിപ്പാണ് നടത്തുന്നത്. രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സി പി എം സ്ഥാനാർത്ഥി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അമ്രാറാമെന്ന സി പി എം സ്ഥാനാർഥി 31912 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ബി ജെ പി സ്ഥാനാർഥിയെയാണ് പിന്നിലാക്കിയത്. അതേസമയം തമിഴ്നാട്ടിൽ ഡി എം കെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലാണ് സി പി എം മുന്നേറുന്നത്.

Read More

ലഖ്നൗ: ബിജിപെയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുന്നേറ്റം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ ഏറ്റവും ഒടുവിൽ ലഭിക്കുന്ന ട്രെന്‍ഡ് അനുസരിച്ച് ബിജെപി 34 സീറ്റില്‍ ലീഡ് ചെയ്യുമ്പോൾ സമാജ്‌വാദി പാര്‍ട്ടി 34 ഇടത്തും കോണ്‍ഗ്രസ് ഒമ്പത് ഇടത്തും ലീഡ് ചെയ്യുകയാണ്. രാഷ്ട്രീയ ലോക്‌ദള്‍ രണ്ടിടത്തും ആസാദ് സമാജ് പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുമ്പോള്‍ മായാവതിയുടെ ബി എസ് പിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ല. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് 5787 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുമ്പോള്‍ ബിജെപിയുടെ ലല്ലു സിംഗ് പിന്നിലാണെന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ തുടക്കത്തില്‍ കോണ്‍ഗ്രസിന്‍റെ അജയ് റായിക്കെതിരെ പതിനായിരത്തോളം വോട്ടുകള്‍ക്ക് പിന്നില്‍ പോയപ്പോള്‍ പാര്‍ട്ടി കേന്ദ്രങ്ങള്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ലീഡ് തിരിച്ചുപിടിച്ചത് ആശ്വാസമായി. നിലവില്‍ 64707 വോട്ടുകള്‍ക്കാണ്…

Read More

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ പ്രമുഖ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ പോകുന്നത്. തൃശൂരിൽ സുരേഷ് ഗോപി വ്യക്തമായ ലീഡ് നിലനിർത്തുമ്പോൾ മഥുരയിൽ ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമാ മാലിനിയാണ് മുന്നിൽ.ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയും ബോളിവുഡ് താരവുമായ കങ്കണ റണൗട്ട് 20,745 വോട്ടിന് ലീഡ് ചെയ്യുകയാണ്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത മറനീക്കി അടുത്തിടെ നടന്ന രാജ്യസഭാ തിരഞ്ഞൈടുപ്പും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുമായി ഭിന്നതയുളള പിസിസി അദ്ധ്യക്ഷൻ നിലപാടുകളും കൊണ്ട് ചർച്ചയായ മണ്ഡലമാണ് മാണ്ഡി.ആന്ധ്രാപ്രദേശിലെ പിതാപുരം മണ്ഡലത്തിൽ ജനസേന പാർട്ടി നേതാവും തെലുങ്ക് സിനിമാ താരവുമായ പവൻ കല്യാണാണ് 13,494 വോട്ടുമായി ലീഡ് ചെയ്യുന്നത്.അതേസമയം, ഉത്തർപ്രദേശിലെ കരക്കാട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും സ്വതന്ത്രസ്ഥാനാർത്ഥിയുമായ പവൻ സിംഗ് 3280 വോട്ടുകൾക്ക് പിന്നിലാണ്. സംസ്ഥാനത്ത് അസംഗഡ് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ഭോജ്പുരി ഗായകനും നടനുമായ നിരഹുവയും 6294 വോട്ടുകൾക്ക് പിന്നിലാണ്.

Read More

തൃശ്ശൂർ : കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ധലങ്ങളിലൊന്നായ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ടിന് മുന്നിട്ട് നിൽക്കുന്നു. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ മികച്ച സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.   തൃശ്ശൂരിൽ കോൺഗ്രസ് വിജയിക്കും; ബിജെപി ബാങ്കിൽ അക്കൗണ്ട് തുറക്കുമെന്നും എന്ന് ഇന്നലെ ഏറെ പരിഹസിച്ച കെ. മുരളീധരൻ കോൺഗ്രസ് തരംഗം ഉണ്ടായ ഈ തെരഞ്ഞെടുപ്പിൽ ഇന്ന് മൂന്നാം സ്ഥാനത്തായി.  ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചതെന്നത് ശ്രദ്ധേയമാണ്.

Read More

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ആണ് മുന്നിൽ. 1300 വോട്ടിന്റെ ലീഡാണ് വി ജോയ്ക്കുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തൊട്ടുപിന്നാലെ തന്നെയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ മൂന്നാമതാണ്. 2019ലും അടൂർ പ്രകാശാണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് ആറ്റിങ്ങൾ ലോക്‌സഭ മണ്ഡലം. 2009ലും 2014ലും സിപിഎമ്മിലെ ഡോ എ സമ്പത്താണ് ഈ മണ്ഡലത്തിൽ വിജയിച്ചത്. 2019ൽ കോൺഗ്രസിലെ അടൂർ പ്രകാശ് സമ്പത്തിനെ പരാജയപ്പെടുത്തി. 2019ൽ സംസ്ഥാനത്ത് ബിജെപി വോട്ടിൽ ഏറ്റവും അധികം ശതമാനം വർദ്ധന ഉണ്ടാക്കിയ നാല് മണ്ഡലങ്ങളിൽ ഒന്നായിരുന്നു ആറ്റിങ്ങൽ. അതിനാൽ തന്നെ ബിജെപിക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽ പ്രതീക്ഷയുണ്ടായിരുന്നു. ചില എക്സിറ്റ് പോളിലും ബിജെപി ആറ്റിങ്ങളിൽ വിജയിക്കുമെന്ന് ഫലം വന്നിരുന്നു.

Read More

മാവേലിക്കര∙ തിരഞ്ഞെടുപ്പ് ഫലം മാറിമറ‌ിയുന്ന മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ ലീഡ് 9000 കടന്നു. വോട്ടെണ്ണി തുടങ്ങി ഒന്നരമണിക്കൂറോളം എൽഡിഎഫ് സ്ഥാനാർഥിയായ സി.എ. അരുൺകുമാറാണ് മണ്ഡലത്തിൽ‌ ലീഡ് ചെയ്തത്. എന്നാൽ പിന്നീട് ലീഡ് പലതവണ മാറിമറിഞ്ഞു. മണ്ഡലത്തിൽ ചിരപരിചിതനായ കൊടിക്കുന്നിൽ സുരേഷിനെ പുതുമുഖമായ സി.എ. അരുൺകുമാർ പലതവണയും വിറപ്പിക്കുന്നതാണ് മാവേലിക്കരയിൽ കണ്ടത്. മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയായ അരുൺ ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സ്വദേശിയാണ്. മണ്ഡലത്തിൽ പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആശങ്ക ഉളവാക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ ചോർന്നില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു 3 മുന്നണികളും. എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസാണ് ഇത്തവണ മാവേലിക്കരയിൽ മത്സരിച്ചത്. കൊല്ലം, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ മൂന്നു ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര.

Read More

കണ്ണൂര്‍: സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫിലെ ഷാഫി പറമ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ശൈലജ ടീച്ചര്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പില്‍ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു. വടകര പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് സിപിഎം കെ കെ ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയത്.

Read More

ഹൈദരാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിനു പുറത്തേക്ക്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിലും എൻഡിഎ സഖ്യമാണ് മുന്നിൽ. ഇതിൽ 125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. 20 സീറ്റുകളിൽ മാത്രമാണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്. 2019ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടിയത്. ഇത്തവണ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ പാർട്ടിയിലെത്തിച്ച് കോൺഗ്രസ് നടത്തിയ പരീക്ഷണം പാളിയെന്ന സൂചനയാണ് ഈ ഘട്ടത്തിൽ ലഭിക്കുന്നത്. നിലവിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് ലീഡില്ല.

Read More