Author: Starvision News Desk

തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്നും അതിനെ തുടർന്നുണ്ടായ ധാരണയുടെ ഭാഗമാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ വിജയമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര ഏജൻസികൾ എടുക്കുന്ന കേസുകൾ വച്ച് മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.’കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എന്തിനാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കണ്ടത്. എന്തിനാണ് മുഖ്യമന്ത്രി, പ്രകാശ് ജാവഡേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചകളിലാണ് ലാവ്‌ലിൻ ഉൾപ്പെടെയുള്ള കേസുകളിലും ഇപ്പോൾ ഇ ഡി അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്. ഈ അവിഹിത ബന്ധത്തെ കൂടുതൽ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ കോൺഗ്രസ് മുന്നോട്ടുപോകും.പാർലമെന്റ് തിരഞ്ഞടുപ്പ് പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയില്ല. പക്ഷെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ജനരോഷമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തൃശൂരിൽ അപ്രതീക്ഷിത പരാജയം ഉണ്ടായി. തൃശൂരിൽ…

Read More

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. വടകരയില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക് നിന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നാണ് മുരളീധരന്റെ പരാതി. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ലെന്നാണ് മുരളീധരന്റെ പരാതി.2019ല്‍ വട്ടിയൂര്‍ക്കാവ് സിറ്റിംഗ് എംഎല്‍എ ആയിരിക്കെയാണ് മുരളീധരന്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വടകരയില്‍ പി. ജയരാജനെ നേരിടാന്‍ എത്തിയത്. അന്ന് മറ്റ് പലരും വടകരയില്‍ മത്സരിക്കാന്‍ മടിച്ച്…

Read More

ന്യൂ‌ഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഏറ്റുമുട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.’ആർക്കും ജനങ്ങൾ പൂർണ വിജയം നൽകിയില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് പ്രതികൂല സാഹചര്യത്തിലാണ്. ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി’, ഖാർഗെ പറഞ്ഞു. രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും.നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാ‌ർക്കും രാഹുൽ നന്ദി അറിയിച്ചു. ‘പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുളള വലിയ സന്ദേശം. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. മോദി പോയപ്പോൾ…

Read More

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്നാടിനും സമീപ പ്രദേശത്തായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്ത് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

മനാമ: അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം നടന്നു. കെ പി എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ ഉത്ഘാടനം ചെയ്ത യോഗത്തിനു ഏരിയ കോ ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ വിജോ വിജയൻ അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി കെ പി എ സെക്രട്ടറി സന്തോഷ് കാവനാടിന്റെ നേതൃത്വത്തില്‍ നടന്നു. പ്രസിഡന്റ് പ്രസാദ് കൃഷ്ണൻകുട്ടി , സെക്രട്ടറി വിജോ വിജയൻ , ട്രഷറര്‍ നിസാം, വൈസ് പ്രസിഡന്റ് അനിൽ കുമാർ , ജോ:സെക്രട്ടറി ബിജു ഡാനിയേൽ എന്നിവരെയും ഏരിയ കമ്മിറ്റി അംഗങ്ങളായി തിരെഞ്ഞെടുത്തു. നിയുക്ത ട്രഷറർ നിസാമിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.

Read More

കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനും യു.ഡിഎഫിനും ഏല്‍പ്പിച്ചത് അപ്രതീക്ഷിത ആഘാതം. കേരളത്തില്‍ അടുത്തകാലത്തൊന്നും ബി.ജെ.പി. ഒരു ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കില്ലെന്ന ഇരുമുന്നണികളുടെയും ഉറച്ച വിശ്വാസമാണ് തകര്‍ന്നടിഞ്ഞിരിക്കുന്നത്. അതില്‍ ഏറ്റവും കടുത്ത ആഘാതം നേരിട്ടത് യു.ഡി.എഫിനാണ്. കേരള രാഷ്ട്രീയത്തിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കളിലൊരാളായ കെ. മുരളീധരന്‍ അവിടെ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി അതിദയനീയമായാണ് പരാജയപ്പെട്ടത്. അതും കെ. കരുണാകരന്റെ കര്‍മ്മമണ്ഡലമായിരുന്ന മണ്ണില്‍. ഈ പരാജയം കോണ്‍ഗ്രസിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വളരെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവിടെ ചില ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുകയുമുണ്ടായി. അതിനൊക്കെ പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണ മണ്ഡലത്തിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം ബി.ജെ.പി. പക്ഷത്തേക്ക് മറിയുന്നതല്ല തൃശൂരിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം. ശക്തമായ ചില അടിയൊഴുക്കുകള്‍ സംഭവിച്ചു എന്ന് വ്യക്തം. അതില്‍ കാര്യമായ ചോര്‍ച്ചയുണ്ടായത് യു.ഡി.എഫ്. വോട്ടുകളില്‍നിന്നാണെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് സിറ്റിംഗ്…

Read More

ആലപ്പുഴയില്‍ വ്യക്തമായ ലീഡ് പിടിച്ച് കെ.സി വേണുഗോപാല്‍. പ്രിയനേതാവിനെ എടുത്തുയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആവേശത്തില്‍

Read More

തിരുവനന്തപുരം: ശക്തമായ പോരാട്ടം പ്രതീക്ഷിച്ചിരുന്ന പാലക്കാട്, കണ്ണൂർ ഉൾപ്പെടെ പല മണ്ഡലങ്ങളിലും ഏകപക്ഷീയ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്ലാ കണ്ണുകളും നീങ്ങുന്നത് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തും. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് രണ്ട് മണ്ഡലങ്ങളിലും നടക്കുന്നത്. ആറ്റിങ്ങലിൽ കോണ്‍ഗ്രസിന്‍റെ അടൂര്‍ പ്രകാശും സിപിഎമ്മിന്‍റെ വി.ജോയിയും ഓരോ റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ലീഡ് നില മാറിമറിയുകയാണ് ഇവിടെ. പന്ന്യൻ രവീന്ദ്രൻ വലിയതോതിൽ വോട്ട് പിടിക്കുന്നതാണ് നാലാം വിജയം പ്രതീക്ഷിച്ചിറങ്ങുന്ന തരൂരിന് വെല്ലുവിളിയാകുന്നത്. ആറ്റിങ്ങലിൽ നിലവില്‍ നേരിയ വോട്ടുകള്‍ക്ക് ആണെങ്കിലും അടൂര്‍ പ്രകാശാണ് മുന്നില്‍ നില്‍ക്കുന്നത്. ഇനി എണ്ണാനുള്ളത് സിപിഎം അനുകൂല പ്രദേശങ്ങളാണ് എന്നതാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. വി.മുരളീധരൻ ആറ്റിങ്ങലിൽ നടത്തിയ മുന്നേറ്റം അവസാന ലാപ്പിലേക്ക് മത്സരം കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായി.

Read More

ബംഗളൂരു: ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് ഒരു സീറ്റിലും മുന്നേറുന്നു. മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.

Read More

കോഴിക്കോട്: വാശിയേറിയ മത്സരം നടന്ന വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം 60,000 കടക്കുമ്പോൾ ഫെയ്സ്ബുക്ക് കുറിപ്പുമായി കെ.കെ. രമ. ചിരി മായാതെ മടങ്ങൂ ടീച്ചറെന്ന് പറഞ്ഞാണ് രമ കെ.കെ. ശൈലജയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല മനുഷ്യനാണ് ഇവിടെ പ്രവർ‌ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ടെന്നും രമ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വയ്ക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ.. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്… രാഷ്ട്രീയം പറഞ്ഞ് നമുക്ക്…

Read More