Author: Starvision News Desk

തിരുവനന്തപുരം: മംഗലപുരം നെല്ലിമൂടിലെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ ഐ ക്ലൗഡ് ഹോംസിൽ വൻ കവർച്ച. കൊല്ലം സ്വദേശി ഷിജിയുടെ സി-12 വില്ലയിൽ നിന്ന് അൻപത് പവനോളം സ്വർണ്ണം കവർന്നു. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് കവർച്ച നടന്നത്. ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അതീവ സുരക്ഷയുള്ള സ്ഥലമാണ് ഇത്. 42 വില്ലകളാണ് ഈ പ്രദേശത്താകെ ഉള്ളത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഗ്ലാസ് ജനാല വഴിയാണ് കള്ളൻ അകത്തു കയറിയത്. മംഗലപുരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധ നടത്തി.

Read More

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച അപ്രതീക്ഷിത വിജയമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത്. വിജയത്തിനു പിന്നാലെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സ്ത്രീകള്‍ വരിനില്‍ക്കുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉത്തർപ്രദേശിലെ വീടുകളിൽ കോൺഗ്രസ്, തങ്ങളുടെ വാഗ്ദാനങ്ങൾ വ്യക്തമാക്കുന്ന ഗ്യാരണ്ടി കാർഡുകൾ വിതരണം ചെയ്തിരുന്നു. നിർധനരായ സ്ത്രീകൾക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ നൽകുമെന്നും ഗ്യാരണ്ടി കാർഡിൽ വാഗ്ദാനമുണ്ടായിരുന്നു. ഇത് ലഭിക്കുന്നതിനായാണ് സ്ത്രീകൾ ലഖ്നൗവിലെ കോൺഗ്രസ് ആസ്ഥാനത്തേക്കെത്തിയതെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്. സ്ത്രീകൾ ഓഫീസിന് പുറത്ത് വരിനിൽക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് വാഗ്ദാനംചെയ്ത പണം സ്വീകരിക്കുന്നതിന് ബെംഗളൂരുവിലെ ജനറൽ പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ആരംഭിക്കാൻ സ്ത്രീകൾ തിരക്കുകൂട്ടുന്നതിന്‍റെ ദൃശ്യങ്ങൾ അടുത്തിടെ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇന്ത്യസഖ്യം അധികാരത്തിൽ വന്നാൽ പ്രതിമാസം 8500 രൂപ അക്കൗണ്ടിലെത്തുമെന്ന് പ്രതീക്ഷിച്ചാണ് അക്കൗണ്ട് ആരംഭിക്കാൻ എത്തിയതെന്നായിരുന്നു റിപ്പോർട്ട്.

Read More

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി തോമസ് ഐസക്കിന്റെ തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്‌ പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ‘കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം, ജനത്തെ പഴിചാരരുത്’ സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസ് പോസ്റ്റിട്ടത്. ‘വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഇത് ഡിലീറ്റ് ചെയ്തു. പത്തനംതിട്ടയില്‍ 66,119 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാർഥിയായ അനില്‍ ആന്റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. 3,67623 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആൻറണി നേടിയത്…

Read More

യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം കൂടുതൽ എളുപ്പമാക്കിക്കൊണ്ട് ‘ഫെയർ ലോക്ക്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് എയർ ഇന്ത്യ. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്ന ഈ ഫീച്ചർ ഇപ്പോൾ എയർഇന്ത്യ ഡോട്ട് കോമിലെയും എയർ ഇന്ത്യ മൊബൈൽ ആപ്ലിക്കേഷനിലെയും ബുക്കിംഗ് ഫ്ലോയിൽ തടസ്സമില്ലാതെ ലഭിക്കും. ഈ ഫീച്ചർ പ്രകാരം, യാത്രക്കാർക്ക്, നാമമാത്രമായ ഫീസ് അടച്ച് 48 മണിക്കൂർ കാലയളവിലേക്ക് തിരഞ്ഞെടുത്ത നിരക്ക് ലോക്ക് ചെയ്യാൻ സാധിക്കും. അതായത്, നിരക്കുകളിലോ ലഭ്യതയിലോ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളെ കുറിച്ച് ആകുലപ്പെടാതെ ഉപഭോക്താക്കൾക്ക് അവരുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്ര ചെയ്യേണ്ടതിന്റെ 10 ദിവസം മുൻപ് വരെയുള്ള തീയതികളിൽ ഈ ഫീച്ചർ ലഭ്യമാകും. അതേസമയം, എയർ ഇന്ത്യരണ്ട് വർഷത്തിന് ശേഷം ജീവനക്കാരുടെ ശമ്പളം ആദ്യമായി വർധിപ്പിച്ചു. ഇതിനുപുറമെ, പൈലറ്റുമാർക്കുള്ള വാർഷിക ടാർഗെറ്റ് പെർഫോമൻസ് ബോണസ് സംവിധാനവും എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 2024 ഏപ്രിൽ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ശമ്പള വർധന. ഫസ്റ്റ് ഓഫീസർ…

Read More

കോട്ടയം: ഈരാറ്റുപേട്ട – തൊടുപുഴ റോഡിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലയ്ക്ക് സമീപമാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ. ബസിലെ സിസിടിവിയിൽ പതി‌ഞ്ഞ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം പാക്കപ്പുള്ളി വളവിലാണ് ബുധനാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. കാറിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനെ മറികടന്നശേഷം ബൈക്ക് റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിച്ചുമാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

Read More

കാസര്‍കോട്: കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയടക്കം രണ്ട് പേർ പിടിയിൽ. സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവും സൊസൈറ്റി സെക്രട്ടറിയും കൂടിയായ കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരെയാണ് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും പൊലീസ് പിടിയിലായത്. കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘത്തിൽ വ്യാജ സ്വർണപ്പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് കെ രതീശൻ നടത്തിയത്. കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. കേസിൽ നേരത്തെ മൂന്നുപേർ അറസ്‌റ്റിലായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. രതീശൻ സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം നേരത്തെ അറസ്‌റ്റിലായ അനിൽകുമാർ, ഗഫൂർ, ബഷീർ എന്നിവരുടെ സഹായത്തോടെ പണയം…

Read More

തൊടുപുഴ: ഇടുക്കി പൈനാവില്‍ രണ്ട് വയസുകാരിയെ ബന്ധു പെട്രോളൊഴിച്ച് തീകൊളുത്തി. രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അമ്പത്തിയാറ് കോളനി സ്വദേശിയായ അന്നക്കുട്ടി (57) കൊച്ചുമകള്‍ ദിയ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്. ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാരാണ് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സന്തോഷിനു വേണ്ടി ചെറുതോണി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്. മൂന്നാം ലോക കേരള സഭയിലെ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13ന് നിര്‍വ്വഹിക്കും. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷൻ സർവ്വേയുടെ ഭാഗമായുളള സെമിനാറും തുടര്‍ന്ന് നടക്കും. ജൂൺ 13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന…

Read More

തിരുവനന്തപുരം: കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ – രണ്ടു ദിവസവും ഉൾപ്പെടെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Read More

മനാമ: ഇന്ത്യൻ പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ എം സി സി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ഫാഷിസം മുഖമുദ്രയാക്കി ഭരിച്ച ബി ജെ പി യുടെ വർഗ്ഗീയ ധ്രുവീകരണം ഇന്ത്യൻ ജനതക്ക് സ്വീകാര്യമല്ലെന്ന പ്രഖ്യാപനമാണ് ഈ തിരഞ്ഞെടുപ്പ് വിധി പകർന്നേകുന്നത്. ന്യൂനപക്ഷ സമൂഹത്തെ അപരവൽകരിച്ചും ഇന്ത്യൻ ഭരണഘടനയെ പോലും വെല്ലുവിളിച്ചും ബി ജെ പി നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണങ്ങളെയെല്ലാം തള്ളികളഞ്ഞ ഇന്ത്യയിലെ വോട്ടർമാർ വിവേകത്തോടെ സമീപിച്ച ഇന്ത്യൻ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് വിധി വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയിലെ വിധിയെ മാത്രം പഠനങ്ങൾക്ക് വിധേയമാക്കുമ്പോൾ ഇന്ത്യക്കൊരിക്കലും വർഗ്ഗീയമാവാനോ ഹിന്ദുത്വവൽക്കരിക്കുവാനോ സാദ്ധ്യമല്ലെന്ന് ബോദ്ധ്യപ്പെടുത്തുന്ന ഈ വിധി ഓരോ ഇന്ത്യക്കാരനും വലിയ ആശ്വാസമാണ് പ്രതിഫലിക്കുന്നത്. ജനവിരുദ്ധ നയങ്ങളും ധാർഷ്ട്യവും കൊണ്ട് മാത്രം ഭരണത്തിന് നേതൃത്വം നൽകുന്ന കേരള ഗവൺമെൻ്റിനും ഈ വിധിയിൽ നിന്നും പാഠം പഠിക്കാനുണ്ടെന്നും, ഏകാധിപത്യ മനോഭാവം വെച്ചു പുലർത്തുന്ന എല്ലാ ഭരണാധികളും…

Read More