Author: Starvision News Desk

ജനീവ: തൊഴിലാളി സംഘടനാ സ്വാതന്ത്ര്യത്തിനും സാമൂഹിക സംവാദങ്ങൾക്കും ബഹ്റൈൻ നൽകുന്നത് മികച്ച പിന്തുണയാണെന്ന് തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഡയരക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദലി ഹുമൈദാൻ. സ്വിറ്റ്സർലാൻഡിൽ നടന്ന 112ആം അന്തർദേശിയ ലേബർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ തൊഴിലില്ലായ്മാ ഇൻഷുറൻസ്, വേതന സംരക്ഷണ നടപടികൾ എന്നിവ നടപ്പാക്കുകയും തൊഴിലാളികൾക്ക് നിയമ സംരക്ഷണം നൽകുകയും ചെയ്യുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ പിന്തുണയോടെയും നടപ്പാകുന്ന സമഗ്ര വികസന പദ്ധതികൾ സാമൂഹ്യ സുരക്ഷിതത്വത്തിന് ശക്തമായ അടിത്തറയൊരുക്കിയിട്ടുണ്ട്. ഉൽപാദന മേഖലയിൽ സുപ്രധാന പങ്കാളികളായ സർക്കാരും തൊഴിൽ ദാതാക്കളും തൊഴിലാളികളും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ അഭിനന്ദിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന മോദിയെ അഭിനന്ദിച്ചുകൊണ്ട് കിരീടാവകാശി സന്ദേശമയച്ചു.

Read More

തൃശൂര്‍: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്‌നാഥ് ബഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാന്‍ നോക്കിയത്. അപ്പോ, ഇവിടുത്തെ ചില ആള്‍ക്കാര്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനി ഇപ്പോ പാര്‍ലമെന്റില്‍ അവര്‍ ചാണകത്തെ സഹിക്കട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഡല്‍ഹിയിലേക്ക് പോകുന്നതിന് മുന്‍പായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കലക്ടറേയും ഒരുതരത്തിലും മാറ്റന്‍ നിങ്ങള്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരനടത്തിപ്പിലെ മാറ്റം സംബന്ധിച്ച ഇന്നലെ കലക്ടറുമായി സംസാരിച്ചതായും സുരേഷ് ഗോപി പറഞ്ഞു. തൃശൂരുകാര്‍ എന്നെ തെരഞ്ഞെടുത്താല്‍ തൃശൂരില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. കേരളത്തിന് വേണ്ടിയും തമിഴ്‌നാടിന് വേണ്ടിയുമുള്ള എംപിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കര്‍ണാടകയില്‍ അതിന്റെ ആവശ്യമില്ല. അവിടെ…

Read More

മനാമ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഇന്ത്യൻ സ്‌കൂൾ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു . ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ്, റഫ്രിജറേറ്റിംഗ് ആൻഡ് എയർകണ്ടീഷനിംഗ് എഞ്ചിനീയേഴ്‌സ് (ISHRAE) ബഹ്‌റൈൻ സബ് ചാപ്റ്ററുമായും ഗ്രീൻ വേൾഡ് അഗ്രികൾച്ചർ സർവീസസുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് പരിപാടി നടന്നത്. ================================================================== ALSO READ: PECA ഇൻ്റർനാഷണൽ – എഡ്യൂക്കേഷണൽ സപ്പോർട്ട് അക്കാദമി പ്രവർത്തനം ആരംഭിച്ചു ================================================================== സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, ഐ.എസ്.എച്ച്.ആർ.എ.ഇ പ്രസിഡണ്ട് സുഗേഷ് കെ. ഭാസ്‌കരൻ, പ്രസിഡണ്ട് ഇലക്ട് ധർമ്മരാജ് പഞ്ചനാഥം, മാർക്കറ്റിംഗ് ചെയർ സനൽകുമാർ വി , മെമ്പർഷിപ്പ് ചെയർ അനിൽകുമാർ സി ,…

Read More

കൊല്ലം: അഞ്ചലിൽ 17കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കൽ സ്വദേശി ശിവകുമാർ (58) ആണ് അറസ്റ്റിലായത്. സൈന്യത്തിൽ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ ആലഞ്ചേരിയില്‍ പ്രവർത്തിക്കുന്ന മേജര്‍ അക്കാദമിയിൽ വച്ചായിരുന്നു പീഡന ശ്രമം. സ്ഥാപനത്തിൽ പ്രവേശനമെടുത്ത പതിനേഴുകാരനെ വിളിച്ചുവരുത്തിയായിരുന്നു പീഡനശ്രമം. രക്ഷപ്പെട്ട് ഓടിയ വിദ്യാർഥി സമീപത്തെ പെട്രോള്‍ പമ്പില്‍ വിവരം അറിയിച്ചു. ഏരൂര്‍ പൊലീസ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് അഞ്ചല്‍ പൊലീസിന് കൈമാറി. കൗമാരക്കാരൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ, ദളിതർക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.

Read More

കോഴിക്കോട്: ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ വീണു യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിതയാണ് (44) മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകള്‍ക്കൊപ്പം രാമനാട്ടുകരയിലെ സെന്ററിൽ എത്തി മടങ്ങുന്നതിനിടെ വൈകിട്ട് 5.15നാണു അപകടം. എറണാകുളം–നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെ പിടിവിട്ടു താഴേക്കു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മകൻ: സി.കെ.ഫഹദ്.

Read More

മനാമ: ബഹ്‌റിനിൽ വിദ്യാർത്ഥികൾക്കായി ഒരു പുതിയ എഡ്യൂക്കേഷണൽ സപ്പോർട്ട് അക്കാദമി പ്രവർത്തനം ആരംഭിച്ചു. അദ്ലിയ അലൂമിനി ക്ലബ്ബിനു സമീപം PECA ക്യാമ്പസ്സിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യുസഫ് യാക്കൂബ് ലോറി ഉത്ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള മുഖ്യാതിഥി ആയ ചടങ്ങിൽ ഡോക്ടർ ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ , ബഹ്‌റൈനിലെ വിവിധ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്കായി ട്യൂഷൻ , NEET / JEE തുടങ്ങിയ ഉപരി പഠനത്തിനുള്ള പരിശീലനം ,മറ്റു പാഠ്യേതര ( കലാ കായിക ) പ്രവർത്തനങ്ങൾ, തുടങ്ങിയ സേവനങ്ങൾ PECA യിലൂടെ ലഭ്യമാകുമെന്നു സി ഇ ഓ ജുണിത് അറിയിച്ചു. PECA യുടെ ഡയറക്ടർ മാരായ ആനന്ദ് നായർ ( മുൻ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ) അതിഥികളെ സ്വീകരിക്കുകയും വിനോദ്…

Read More

മനാമ: ലോകസഭ തിരഞ്ഞെടുപ്പ് ഫലം ജനാതിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്, മതേതരത്വ രാജ്യത്ത് വർഗീയ ശക്തികൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ് ഫലം. കോൺഗ്രസ്‌ പാർട്ടിയുടെ ശക്തമായ തിരിച്ചു വരവും, ഇന്ത്യ സഖ്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും ഈ തിരഞ്ഞെടുപ്പിൽ കാണുവാൻ സാധിച്ചു. രാഹുൽ ഗാന്ധിയുടെ വിജയമായി ഇതിനെ വിലയിരുത്താം. നരേന്ദ്ര മോദിയുടെ അഹങ്കാരത്തിന് ജനങ്ങൾ തിരിച്ചടി നൽകി എന്ന് വേണം കരുതുവാൻ.ഈ പരാജയത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കണം. മതേതരത്വ ഇന്ത്യക്കായ് പോരാട്ടം നയിച്ച ഇന്ത്യ മുന്നണി നേതാക്കളെയും വോട്ടർമാരെയും അഭിനന്ദന്ദിക്കുന്നതായി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ വാർത്താകുറുപ്പിൽ അറിയിച്ചു. കേരളത്തിലെ യു ഡി എഫ് ന്റെ വിജയം പിണറായി വിജയൻ സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ അടിയാണ്.സ്വജന പക്ഷപാതവും , അഴിമതി ഭരണവും എൽ ഡി എഫ് ന്റെ മുഖമുദ്രയായി മാറി അത് മനസിലാക്കിയ ജനങ്ങൾ എൽ…

Read More

ചെന്നൈ: ഹിന്ദുത്വരാഷ്ടീയത്തെ ജനങ്ങള്‍ തിരസ്‌കരിച്ചതല്ല തമിഴ്നാട്ടിൽ ബി.ജെ.പിയുടെ മോശം പ്രകടനത്തിനു കാരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായിരുന്ന കെ. അണ്ണമലൈ. 1,18068 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ കോയമ്പത്തൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. അണ്ണമലൈയെ ഡി.എം.കെയുടെ ഗണപതി രാജ്കുമാര്‍ പരാജയപ്പെടുത്തിയത്. തമിഴ്നാട്ടിലെ പ്രധാന പാര്‍ട്ടികളിലൊന്നായ എ.ഐ.എ.ഡി.എം.കെയുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നെങ്കില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായേനെയുന്നുള്ള വാദവും അണ്ണമലൈ തള്ളിക്കളഞ്ഞു. എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യം മുന്‍ കാലങ്ങളില്‍ ഫലം കണ്ടില്ലെന്നും അതിനാല്‍ ഒരു തിരിച്ചുപോക്കിന്‍റെ ആവശ്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു. 2019 ലോകസ്ഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിക്കാതെവന്നതോടെ ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്മാറുകയായിരുന്നു. പാര്‍ട്ടി നേതാക്കളായ ജെ.ജയലളിതയ്ക്കും അണ്ണാദുരൈയ്ക്കും എതിരേ രൂക്ഷമായി വിമർശനമുന്നയിച്ച അണ്ണാമലൈ, ഈ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യത്തിനില്ലെന്ന് നിലപാടെടുക്കുകയും ചെയ്തിരുന്നു.

Read More

ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന എല്ലാ പാര്‍ട്ടികളേയും ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഡല്‍ഹിയില്‍ എ.ഐ.സി.സി. അധ്യക്ഷന്റെ വസതയില്‍ ചേര്‍ന്ന യോഗത്തില്‍ മറ്റ് കക്ഷികളെ സ്വാഗതംചെയ്തുകൊണ്ട് താന്‍ നടത്തിയ പ്രസ്താവന എക്‌സില്‍ പങ്കുവെച്ചായിരുന്നു ഖാര്‍ഗെയുടെ ക്ഷണം. വൈകീട്ട് ആറോടെ ആരംഭിച്ച യോഗത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രധാനകക്ഷികളുടെ നേതാക്കളെല്ലാവരും പങ്കെടുത്തു. ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പിനെ മികച്ച രീതിയില്‍, ഐക്യത്തോടെ, ഫലപ്രദമായി നേരിട്ടുവെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ഖാര്‍ഗെ പറഞ്ഞു. ഫലം സുവ്യക്തമായും മോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയരീതികള്‍ക്കും എതിരാണ്. വ്യക്തമായ ധാര്‍മ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായി അദ്ദേഹത്തിന് ഇത് വലിയ രാഷ്ട്രീയ നഷ്ടമാണ്. എന്നിരുന്നാലും, ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ അട്ടിമറിക്കാനാണ് മോദിയുടെ തീരുമാനം. ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോടും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതിക്കുവേണ്ടിയുള്ള വ്യവസ്ഥകളോടും മൗലികമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ കക്ഷികളെയും ഇന്ത്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയ്ക്കുപുറമേ…

Read More