- ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ദൗത്യത്തില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്റൈനി വനിത
- എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
- ബഹ്‌റൈൻ എ.കെ.സി. സി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ ആദരിച്ചു
- തൃശ്ശൂരിൽ നവജാതശിശുക്കളെ കുഴിച്ചിട്ടു: യുവതിയും യുവാവും പൊലീസ് കസ്റ്റഡിയിൽ
- എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ ഇമാജിനേഷന് സ്റ്റേഷന് ആരംഭിച്ചു
- കോംഗോ- റുവാണ്ട സമാധാന കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.ഡി.എഫ്. അന്താരാഷ്ട്ര കായിക മത്സര വിജയങ്ങള്‍ ആഘോഷിച്ചു
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
Author: Starvision News Desk
തിരുവല്ല: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും അടക്കം നാല് പേർ പുളിക്കീഴ് പൊലീസിന്റെ പിടിയിൽ. എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന കാമുകൻ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന് അടക്കം സഹായം ചെയ്തു നൽകിയ കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേൽ വീട്ടിൽ അനന്തു എസ്. നായർ (22), പള്ളിക്കുന്നിൽ വീട്ടിൽ സച്ചിൻ (24), വേലു പറമ്പിൽ വീട്ടിൽ അനീഷ് ടി. ബെന്നി (25) എന്നിവരാണ് പിടിയിലായത്. ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കടപ്ര സ്വദേശിനിയായ പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ പലപ്പോഴായി പെൺകുട്ടിയിൽ നിന്നും ഇയാൾ 10 പവനോളം സ്വർണവും തട്ടിയെടുത്തിരുന്നു. ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെൺകുട്ടിയെ അവിടെ നിന്നും പ്രതികൾ ചേർന്ന് ഓട്ടോറിക്ഷയിൽ…
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് പതിനാറു വയസ്സുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയെ സാരമായ പരിക്കുകളോടെ വെഞ്ഞാറമൂട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്.
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകള്‍ രംഗത്തെത്തിയിരുന്നു. 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും ഗണേഷ് കുമാർ അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിങ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിങ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്. എന്നാൽ മോട്ടര്‍ വാഹന നിയമത്തില്‍ ഈ വ്യവസ്ഥയില്ലെന്നാണ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പറയുന്നത്. ടെസ്റ്റ് നടക്കുമ്പോള്‍ ഡ്രൈവിങ് പരിശീലകരോ സ്‌കൂള്‍…
ബെംഗളൂരു: അനധികൃത പണമിടപാട് കേസിൽ ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടകയിലെ പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജിവെച്ചു. സർക്കാർ ജീവനക്കാരന്റെ ആത്മഹത്യയെ തുടർന്ന് 187 കോടിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തായതോടെയാണ് രാജി. നേരത്തേ, മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും നാഗേന്ദ്ര കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയെ നാണം കെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ നാഗേന്ദ്ര, സ്വയം രാജിവെക്കുകയായിരുന്നുവെന്നും പാർട്ടി രാജി ആവശ്യപ്പെട്ടില്ലെന്നും ഡി.കെ ശിവകുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തു. സിബിഐ അടക്കം ഏത് അന്വേഷണത്തിനും നാഗേന്ദ്ര തയ്യാറാണെന്നും ശിവകുമാർ വ്യക്തമാക്കി. ദളിതർക്കും ആദിവാസികൾക്കുംവേണ്ടി പ്രവർത്തിക്കുന്നതിന്റെ മറവിൽ കോൺഗ്രസ് നേതാക്കൾ അഴിമതി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു. കർണാടക മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് പി. ചന്ദ്രശേഖരന്റെ ആത്മഹത്യയാണ് കർണാടക രാഷട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയത്. മേയ് 26-നായിരുന്നു ചന്ദ്രശേഖരൻ ജീവനൊടുക്കിയത്. തട്ടിപ്പിന്റെ ഉത്തരവാദികൾ ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയുമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ…
തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തനിക്കെതിരായ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ വീണ്ടും കൂടുതല്‍ സമയം തേടി. സമയം അനുവദിച്ച കോടതി അടുത്ത മാസം 18ന് കോടതിയിലെത്തി വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറിന്റേതാണ് ഉത്തരവ്. ഇത് മൂന്നാം തവണയാണ് പ്രതി വാദം ബോധിപ്പിക്കാന്‍ സമയം തേടുന്നത്. കഴിഞ്ഞ മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നും കേസ് പരിഗണിച്ചപ്പോഴും പ്രതി സമയം തേടിയിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയുണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചുവരുത്തുന്നത്. 2023 ഓഗസ്റ്റ് 25നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹര്‍രജി തിരസ്‌കരിച്ചത്. നരഹത്യാകേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ജൂൺ 7) പ്രകാശനം ചെയ്യും. വൈകീട്ട് നാലിനു സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സെക്രട്ടേറിയറ്റ് വളപ്പിൽ ഒരുക്കുന്ന വേദിയിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതം ആശംസിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ എന്നിവർ പ്രസംഗിക്കും. മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും. പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി പറയും.
തിരുവനന്തപുരം∙ സംസ്ഥാനത്തു വിവിധ ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കുമെന്നാണു മുന്നറിയിപ്പ്.
ന്യൂഡൽഹി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിന് അടിയേറ്റതായി സൂചന. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ അടിച്ചതായാണു വിവരം. സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ഇവർ തിരിച്ചടിക്കുകയും ചെയ്തെന്നുമാണ് പുറത്തു വന്ന വിവരം. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ചെയ്തു. തുടർന്നാണ് മർദനമെന്നാണ് സൂചന. ഉച്ചയ്ക്ക് 3.30നാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.
തിരുവനന്തപുരം : നിയമസഭാ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എന്‍. കൃഷ്ണകുമാറിനെ നിയമിച്ചു. ഐ.എം.ജി യിലെ മുന്‍ ഫാക്കല്‍റ്റി കൂടിയായ കൃഷ്ണകുമാര്‍ കോഴിക്കോട് ലോ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട്. പാറശാലയില്‍ നടരാജപിള്ളയുടെയും മനോമണിയുടെയും മകനാണ്. ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി, എല്‍.എല്‍.എം ബിരുദങ്ങളും കുസാറ്റില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള കൃഷ്ണകുമാര്‍ ദീര്‍ഘകാലം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ്. മികച്ച ഗവേഷകനുള്ള എന്‍.ആര്‍. മാധവമേനോന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷിജി നിയമവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണ്. അഡ്വ. മനു കൃഷ്ണ എസ്.കെ, ഐശ്വര്യ എസ്.കെ. എന്നിവര്‍ മക്കളാണ്.
മനാമ: ആർ എം പി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ്. മനാമ അൽ ഹമ്ര തിയേറ്ററിന് അടുത്ത് വച്ച് പായസം വിതരണം നടത്തി കൊണ്ട് ആഘോഷം സംഘടിപ്പിച്ചത്. സിപിഎംന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങളുടെ വീധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്‌റൈൻ അറിയിച്ചു. നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ് പുത്തോളി ബാബു വള്ളിയാട്. രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര. എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി കൊണ്ട് പങ്കെടുത്തു.