Author: Starvision News Desk

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസങ്ങളിൽ വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്കെത്തണമില്ലെന്ന് യാക്കോബായ സഭ നിരണം മുൻഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് പ്രതികരിച്ചിരുന്നു. ഇതിന്‌ പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോൾ ചില വിവരദോഷികളുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്രമല്ല ഇത് വലിയ വിവാദത്തിനും വഴിവെച്ചിരുന്നു.

Read More

മനാമ: സൽമാനിയ ആശുപത്രിയുടെ സഹകരണത്തോടെ തട്ടായ് ഹിന്ദു കമ്യൂണിറ്റി ഹർദാമി അവന്യൂവിലെ ശ്രീനാഥ് ജി ശ്രീകൃഷ്ണ ക്ഷേത്ര ഹാളിൽ രക്തദാന ക്യാമ്പ് നടത്തി. 150ഓളം ഭക്തജനങ്ങൾ രക്തം ദാനം ചെയ്തു. തട്ടായ് ഹിന്ദു കമ്യൂണിറ്റി 30 വർഷമായി വർഷത്തിലൊരിക്കൽ രക്തദാനം നടത്തുന്നുണ്ട്. ഇതുമായി സഹകരിച്ച സൽമാനിയ ആശുപത്രിക്ക് തട്ടായ് ഹിന്ദു കമ്യൂണിറ്റി ജനറൽ സെക്രട്ടറി മഹേന്ദ്ര ഭാട്ടിയ നന്ദി പറഞ്ഞു.

Read More

മനാമ: ഫ്രാൻസിലെ കാനിൽ ജൂൺ 4 മുതൽ 6 വരെ നടന്ന ഡാറ്റാ ക്ലൗഡ് ഗ്ലോബൽ കോൺഗ്രസിൽ ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്തെ ഡാറ്റാ സെന്റർ ഓപ്പറേറ്റർമാർ, ക്ലൗഡ് പ്രൊവൈഡർമാർ, ഡാറ്റാ ബിസിനസ് സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഡിജിറ്റൽ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചും വെല്ലുവിളികളെ ക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. ഈ മേഖലയിലെ ആഗോള പ്രമുഖരുമായി സംവദിക്കാൻ ഇവിടെ അവസരം ലഭിച്ചതായി ഇ.ഡി.ബിയുടെ ഐ.സി.ടി. വിഭാഗം ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ മുസാബ് അബ്ദുള്ള പറഞ്ഞു. ബഹ്റൈനെ ഒരു ടെക്നോളജിക്കൽ ഹബ്ബായി മാറ്റാനുള്ള പ്രയത്നങ്ങൾക്ക് സമ്മേളനത്തിലെ അനുഭവങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ റാഗ് ചെയ്തു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവസ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയെയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശിച്ചു. വയനാട് എസ്.പിയുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. വിദ്യാർത്ഥിയുടെ അമ്മയെയും സ്കൂൾ പി.ടി.എ. പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും കാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Read More

മനാമ: പത്തു ദിവസം നീണ്ടുനിൽക്കുന്ന പിനോയ് ഫുഡ് ഫെസ്റ്റിവലിന് ഗുദൈബിയയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. ഈ  ഫെസ്റ്റിൽ ഫിലിപ്പീൻസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ലഭ്യമാണ്. നെസ്റ്റോ ഹൈപ്പർമാർക്കറ്റ്  അധികൃതരുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ ഫിലിപ്പൈൻ അംബാസഡർ ആനി ജലാൻഡോ-ഓൺ ലൂയിസ് ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസിൽ നിന്ന് പ്രാദേശിക വിപണിയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വരുന്ന ഉൽപ്പന്നങ്ങളുടെ സമ്പത്തും ശ്രേണിയും പരിചയപ്പെടുത്താനും പ്രദർശിപ്പിക്കാനുമാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വാർഷിക ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ദേശീയ ദിനം ആഘോഷിക്കുന്നതിൽ ഫിലിപ്പിനോകൾക്ക് പങ്കെടുക്കാനുള്ള അവസരം കൂടിയാണ് ഭക്ഷ്യമേള. നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സംഘടിത ചില്ലറ വിൽപ്പനയിൽ മുൻനിര സാന്നിധ്യമുണ്ട്. ബഹ്റൈനിലും മറ്റുള്ള ഗൾഫ് രാജ്യങ്ങളിലും നെസ്റ്റോക്ക്‌ ശക്തമായ സാന്നിധ്യവുമുണ്ട്. ഫിലിപ്പൈൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം നെസ്റ്റോ ഹൈപ്പർമാർക്കറ്റിലുണ്ട്. ചടങ്ങിൽ നെസ്റ്റോ ബഹ്റൈൻ മാനേജിംഗ് ഡയറക്ടർ അർഷാദ് ഹാഷിം, ജനറൽ മാനേജർ മുഹമ്മദ് ഹനീഫ്, പർച്ചേസിങ് ഹെഡ് അബ്ദു ചെട്ടിയാങ്കണ്ടി, ഫിനാൻസ് മാനേജർ സോജൻ ജോർജ്, അസിസ്റ്റന്റ്…

Read More

മനാമ: അൽ ഷായ ഗ്രൂപ്പ് ഏർപ്പെടുത്തിയ ഫുഡ് സേഫ്റ്റി സപ്ലയർ അവാർഡ് പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ വി.എം.ബിക്ക് സമ്മാനിച്ചു. അവാർഡ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് വി.എം.ബി. പാർട്ട്ണർ ഹമേന്ത് അസ്ഹർ പറഞ്ഞു. ഇത് തങ്ങളുടെ കഠിനാദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരം മാത്രമല്ല, പങ്കാളികളിൽനിന്നും ഉപഭോക്താക്കളിൽനിന്നും ലഭിക്കുന്ന പിന്തുണയുടെ പ്രതിഫലനം കൂടിയാണ്. ഉയർന്ന ഗുണനിലവാരം നിലനിർത്തുന്ന കാര്യത്തിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. അവാർഡ് നൽകിയ അൽ ഷായയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

Read More

കോഴിക്കോട്: വടകര മണിയൂരില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിന് നേരേ ബോംബേറ്. കോണ്‍ഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മുതുവീട്ടില്‍ ബാബുവിന്റെ വീടിന് നേരേയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുകള്‍നിലയിലെ ടൈലുകള്‍ക്ക് കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുകള്‍നിലയിലേക്കാണ് അക്രമികള്‍ ബോംബെറിഞ്ഞതെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ബാബുവിന്റെ മകന്‍ വിഷ്ണു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റാണ്.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ സുരേഷ് ഗോപിക്കു വോട്ട് ചെയ്തതെന്നും അലന്‍സിയര്‍ പറഞ്ഞു. സുരേഷ് ഗോപിയ്ക്ക് ജയിക്കാന്‍ എല്ലാ അവകാശങ്ങളുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു. ‘ഗോളം’ സിനിമയുടെ പ്രത്യേക ഷോ കാണാന്‍ തിയറ്ററില്‍ എത്തിയപ്പോഴായിരുന്നു അലന്‍സിയറിന്റെ പ്രതികരണം. ”സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ? ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ ജയിക്കാന്‍ സുരേഷ് ഗോപിക്ക് അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ? ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്. സുരേഷ് ഗോപി നല്ല മനുഷ്യനായതുകൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസ്സുകാരുടെ പറ്റിപ്പും അലന്‍സിയറിന്റെ കൂട്ടിച്ചേര്‍ത്തു.

Read More

കോഴിക്കോട്: മുസ്‌ലിം സമുദായം സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിൻ്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു. ഇടതുപക്ഷ സർക്കാർ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനാൽ അദ്ദേഹം പ്രസ്താവന പിൻവലിക്കണം. വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളിൽ തങ്ങളെ സർക്കാർ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിന്റെ പരാതി. സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിങ് സെൻ്ററുകൾ, ആരാധനാലയ നിർമാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മുസ്‌ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെൻ്റർ ന്യൂട്രാലിറ്റിയുടെയും എൽജിബിറ്റി സംസ്കാരങ്ങൾ സ്കൂൾ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്. മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന്…

Read More

കൊച്ചി: അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു. അച്ഛനും അമ്മയും 2കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌ മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. എട്ടുമണിയോടെ ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏസിയിൽ നിന്ന് വാതക ചോർച്ച ഉണ്ടായോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കും. ഇതാണോ പെട്ടെന്ന് തീ പടരാൻ കാരണം എന്നതുൾപ്പെടെ നോക്കുമെന്നും പൊലീസ് അറിയിച്ചു. മരിച്ച ബിനീഷ് അങ്കമാലിയിലെ വ്യാപാരിയാണ്.…

Read More