- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
കല്‍പ്പറ്റ: വയനാട് മുട്ടില്‍ വാരിയാടിന് സമീപം വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ യാത്രിക എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ശാരദയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെ മാറ്റി . കെ.എസ്.ആര്‍.ടി.സി. ബസ്സും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറിലും തുടർന്ന് എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസിലും ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ഒരു സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് നിസാര പരിക്കേല്‍ക്കുകയും ചെയ്തു
മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവലിന് ദന മാളിൽ തുടക്കമായി. വ്യവസായ വാണിജ്യ മന്ത്രാലയത്തിൻറെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാല ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ബഹ്‌റൈനിലെ ഭക്ഷണപ്രേമികൾക്ക് ആഘോഷമൊരുക്കുന്ന മേള മാർച്ച് എട്ടുവരെ തുടരും.യു.കെയിൽനിന്നുള്ള ഷെഫ് ജോമോൻ കുര്യാക്കോസ്, ബഹ്റൈനിൽനിന്നുള്ള ഷെഫ് അല, യൂസുഫ് സൈനൽ, ലുലു ബഹ്‌റൈൻ മുഖ്യ ഷെഫ് സുരേഷ് നായർ എന്നിവർ ഫുഡ് ഫെസ്റ്റിവലിന് രുചി പകരാനെത്തും. ലോകത്തിന്റെ ഭാഗങ്ങളിൽനിന്നുള്ള ഭക്ഷണങ്ങൾ ഷെഫുമാർ തയാറാക്കും. ഉപഭോക്താക്കൾക്ക് ബഹ്‌റൈനിലെ ലുലുവിന്റെ ഏതു ശാഖയിൽനിന്നും ഇവ വാങ്ങാവുന്നതാണ്. കേക്ക്, മീറ്റ്, സമുദ്രവിഭവങ്ങൾ, ഫ്രഷ് ചിക്കൻ പാർട്സ്, ബി.ബി.ക്യു ഗ്രിൽഡ് മീറ്റ്, ബി.ബി.ക്യു സാമഗ്രികൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ ഇളവും ലഭിക്കുന്നതാണ്. ഫെബ്രുവരി 27ന് സിനിമാതാരം ഹണി റോസ് ഫെസ്റ്റിവലിന്റെ…
സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണ്ണവുമായ തൊഴിലിടം വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന സംസ്ഥാനതല വനിത പോലീസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അച്ചടക്കം മുഖമുദ്രയാക്കിയ പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ സാധിക്കണം. പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് പരിഹരിക്കാന്‍ കഴിയണം. ഇത്തരം സമ്മേളനങ്ങള്‍ അതിനുളള വേദിയാകണമെന്ന് മന്ത്രി പറഞ്ഞു. പോലീസിലേയ്ക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്‍റെ ഭാഗമായാണ് വനിതാ ബറ്റാലിയന് രൂപം നല്‍കിയത്. മാറ്റത്തിന്‍റെ മുഖമാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍. പോലീസ് സ്റ്റേഷനുകളില്‍ വനിതാ പോലീസിന്‍റെ സാന്നിധ്യം പരാതിക്കാര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. പോലീസിലെ സാങ്കേതിക വിഭാഗങ്ങളായ സൈബര്‍ പോലീസ്, ടെലിക്കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ കൂടി വനിത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി…
മനാമ: ബഹ്‌റൈനിൽ കാണാതായ പ്രവാസിയെ തേടി ബന്ധുക്കൾ. വർഷങ്ങളായി വീട്ടുകാരുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കോഴിക്കോട് സ്വദേശിയെ കണ്ടെത്താൻ ബന്ധുക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ്. കോഴിക്കോട് വേളം, കുറിച്ചകം ആശാരിക്കണ്ടി നാണുവിനെയാണ് കുടുംബം തേടുന്നത്. 1981 ൽ 25 മത്തെ വയസ്സിലാണ് നാണു ബഹ്‌റൈനിൽ എത്തിയത്. 1993 വരെ വീടുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ബന്ധവുമില്ല. ബഹ്റൈനിലുള്ള, നേരത്തെ നാണുവിന്റെ സുഹൃത്ത് കൂടിയായ കണ്ണൻ വടക്കേപറമ്പത്ത് എന്നയാൾ നാട്ടിൽ അവധിക്കു പോയ സമയത്താണ് നാണുവിന്റെ സഹോദരിയുടെ മകൻ പ്രദീപനിൽനിന്ന് വിവരങ്ങൾ അറിഞ്ഞത്. ബഹ്‌റൈനിലെ സാർ വില്ലേജിൽ താമസിച്ചിരുന്നു എന്ന വിവരമാണ് ഒടുവിൽ വീട്ടുകാർക്ക് ലഭിച്ചത്. നാണുവിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 33570999 അല്ലെങ്കിൽ 39682974 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
മനാമ: തുർക്കിയ, സിറിയ ഭൂകമ്പ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി ബി.ഡി.എഫിനു കീഴിലെ റോയൽ ഗാർഡ് സംഘത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും പിന്തുണയോടെയാണ് റോയൽ ഗാർഡ്സ് രക്ഷാപ്രവർത്തനം നടത്തുന്നത്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽപെട്ട് കിടക്കുന്ന മൃതശരീരങ്ങൾ കണ്ടെത്തുന്നതിനും സംസ്കരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് സംഘം വ്യാപൃതമായിട്ടുള്ളത്. വിയറ്റ്നാമിൽ നിന്നുള്ള റെസ്ക്യൂ സംഘവുമായി സഹകരിച്ചാണ് റോയൽ ഗാർഡ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒമ്പത് മൃതദേഹങ്ങളാണ് ഇവർ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്തിയത് . ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളിലൊന്നായ ഹാതായ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത്. ഉയർന്ന സാങ്കേതികത്തികവോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിരിക്കുന്നത്.
ഐ വൈ സി സി എട്ടാമത് വാർഷിക പുനസംഘടന നടപടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മുഹറഖ് ഏരിയ തെരഞ്ഞെടുപ്പു കൺവെൻഷനും കൃപേഷ് ശരത് ലാൽ അനുസ്മരണവും ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുഹറഖ് റൊയാൻ ഫാർമസിക്ക് സമീപം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു,മുഹറഖ്, ഗലാലി, ബുസൈതീൻ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികളായ ആളുകൾ അംഗത്വം എടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും 33874100,35669796 എന്നി നമ്പറുകളിൽ ബന്ധപ്പെടുക
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങിൽ വനിതാ വിഭാഗം കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങുകൂടി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആബിദ ഹനീഫ് (ജനറൽ കൺവീനർ), അരുണിമ രാഗേഷ്, നൗഷി നൗഫൽ (ജോയിൻ കൺവീനേഴ്‌സ്), സാജിദ കരീം, രാജലക്ഷ്മി, ഷംനഗിരീഷ്, നദീറ മുനീർ (കോർഡിനേറ്റേഴ്‌സ്), സറീന ശംസു (ഫിനാൻസ് കോർഡിനേറ്റർ), രഞ്ജുഷ രാജേഷ്, അബി ഫിറോസ് (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്), ഹഫ്സ റഹ്മാൻ, ശ്രീജില, സാജിദ ബക്കർ (എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് ചുമതലയേൽക്കുന്നത്. കൊയിലാണ്ടി താലൂക്ക് നിവാസികളും, പ്രവാസ ലോകത്ത് മറ്റ് ദേശക്കാരും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി നാട്ടിലും വിവിധ ചാപ്റ്ററുകളിലും കാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകിയാണ് പ്രവർത്തിച്ചു വരുന്നത് എന്നും, ഫെബ്രുവരി 17 വെള്ളിയാഴ്ച കെസിഎ വി.കെ.എൽ ഹാളിൽ നടക്കുന്ന ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി, വനിതാ വിഭാഗം എന്നിവയുടെ ചുമതലയേൽക്കൽ ചടങ്ങിൽ സംഘ നൃത്തങ്ങൾ, അറബിക് ഡാൻസ്, മുട്ടിപ്പാട്ട്, ഗാനമേള എന്നിവ…
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖിന്റെ ഭാര്യാപിതാവ് അന്തരിച്ചു. കണ്ണൂർ : ടൌൺ സ്കൂളിന് സമീപം തസ്‌നീം ഹൗസിൽ ടി എം അബ്ദുൽ അസീസ് പയ്യാമ്പലം ആണ് അന്തരിച്ചത്. 85 വയസായിരുന്നു. പുൽസറകത്ത് റൗളബിയാണ് ഭാര്യ. ഹാഷിം(അബൂദാബി),ഹിഷാം, (റാസൽ ഖൈമ) ഡോക്ടർ സലീം (ഫാറൂഖ് കോളേജ്), തസ്‌നീം (ബഹ്‌റൈൻ)എന്നിവർ മക്കളാണ്.റൈഹാനത്ത്, സുമയ്യ, ഷാനു പർവീൻ, ഫസലുൽ ഹഖ് (ബഹ്‌റൈൻ)ജാമതാക്കളാണ് അബ്ദുൽ ഹമീദ്.ടി.എം പരേതരായ അബ്ദുൽ മജീദ്, മുഹമ്മദ് സാലി എന്നിവർ സഹോദരങ്ങളാണ്ഖബറടക്കം നാളെ (13.02.23 ന്) രാവിലെ 10 മണിക്ക് ചിറക്കൽകുളം ജുമാ മസ്ജിദിൽ നടക്കും.
ചിന്താ ജെറോമിൻറെ റിസോർട്ട് വിവാദത്തെക്കുറിച്ച് റിസോർട്ട് ഉടമയും പ്രവാസി വ്യവസായിയുമായ ഡാർവിൻറെ ഭാര്യയും ആയുർവേദ ഡോക്ടർ കൂടിയായ ഗീത വിശദീകരണവുമായി രംഗത്ത്. ചിന്തയും അമ്മയും വര്ഷങ്ങളായി കുടുംബ സുഹൃത്താണ് എന്നും രാഷ്ട്രീയ വിവാദങ്ങൾ പ്രവാസി വ്യവസായികൾക്ക് ഏറെ ബുദ്ധിമുട്ടു ഉണ്ടാകുന്നതായും, ഹോട്ടൽ പൂർണമായും നിയമങ്ങൾ പാലിച്ചാണ് നടത്തുന്നതെന്നും ഡോക്ടർ ഗീത അറിയിച്ചു.
മഞ്ചേശ്വരം: ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് സിഎ കോഴ്സിന് പഠിപ്പിക്കുന്ന നിർധന പെൺകുട്ടിയുടെ സാമ്പത്തിക സഹായം രണ്ടാം ഘടു മുക്കാൽ ലക്ഷം രൂപയോളം ഹൊസങ്കടി ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി പ്രസിഡണ്ട് സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി അസീസ് ഹാജി സ്വാഗതം പറഞ്ഞു ജില്ല സെക്രട്ടറി അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, കെ എം സി സി നേതാക്കളായ ഹനീഫ് ഉപ്പള, അലി ബംബ്രാണ, ബാവ ഹാജി പുത്തൂർ, അബ്ദുല്ല പുത്തൂർ, അബ്ബാസ് ഉദുമ, ലീഗ് നേതാക്കളായ അബ്ദുല്ല കജ, മൂസ ദുബൈ, എം എസ് എഫ് നേതാക്കളായ അൻസാർ വൊർക്കാടി, ബിലാൽ ആരിക്കാടി സംബന്ധിച്ചു.