- മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ രാത്രി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; നാളെ ശക്തമാകും
- തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
- എംഎം മണി ആശുപത്രിയില്‍; തീവ്രപരിചരണ വിഭാഗത്തില്‍
- കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും ആരംഭിച്ചു
- ഖുർആൻ വിജ്ഞാന പരീക്ഷ സമ്മാന ദാനം നിർവഹിച്ചു
- സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ അന്തരിച്ചു
- ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ടൗണ്‍ഷിപ്പിലേക്ക് സമ്മതപത്രം നല്‍കാനുള്ളത് 4 പേര് കൂടി
- പ്രായപരിധി മാനദണ്ഡം കമ്യൂണിസ്റ്റ് രീതിയല്ല, എടുത്തുകളയുന്നതാണ് ഭംഗി; ജി. സുധാകരന്‍
Author: Starvision News Desk
കയർഫാക്ടറി തൊഴിലാളികളുടെ 2022 വർഷത്തെ ബോണസ് 0.03% വർധിപ്പിച്ച് 30.34% ആയി നിശ്ചയിച്ചു. ലേബർ കമ്മീഷണർ ഡോ.കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം .തൊഴിലാളികളുടെ ആകെ വരുമാന ത്തിന്റെ 20% ബോണസും 10.34% ഇൻസെന്റീവുമായിരിക്കും. ബോണസ് തുക ഈ മാസം 5-നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തീരുമാനം ബാധകമായിരിക്കും. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എസ്.സിന്ധു, ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ എം.എസ്.വേണുഗോപാൽ എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു.
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രോണിക്സ് അന്റ് കമ്മ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ആയിരുന്നു ഡോ ഷൈനി.ചെമ്പഴന്തി ഉദയഗിരി ശിവഗംഗയിൽ താമസം, കാലിക്കറ്റ് സർവ്വകലാശാല റിട്ടയേർഡ് പ്രൊഫസറും മനഃശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ സി ജയന്റെ സഹധർമിണിയും പരേതനായ കെ ഗോപിനാഥന്റെയും, റിട്ടയേർഡ് ഹെഡ്മിസ്ട്രസ് കെ ലളിതയുടെയും മകളുമാണ് ഡോ ഷൈനി.
കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ കീഴിലെ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് കണ്ണൂർ പയ്യന്നൂരിൽ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസിലർ ഇൻ ചാർജ്ജ് പ്രൊഫ.റോസലിൻ്റ് ജോർജ്ജ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 44 വർഷത്തിന് ശേഷമാണ് രണ്ടാമത്തെ ഫിഷറീസ് കോളേജ് സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങുന്നത്. ഇതോടെ മത്സ്യകൃഷി രംഗത്ത് മലബാറിൻ്റെ പിന്നോക്കാവസ്ഥയക്ക് വലിയ അളവിൽ പരിഹാരമാകുമെന്നും വൈസ് ചാൻസിലർ പറഞ്ഞു .പയ്യന്നൂരിലെ ഫിഷറീസ് കോളേജിലെ ആദ്യ ബി എഫ്.എസ്.സി ബാച്ചിക്കേസ് 40 കുട്ടികൾ നീറ്റ് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടിയത്.എല്ലാ കോഴ്സുകളിലും 20 ശതമാനം സീറ്റ് മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയതിട്ടുണ്ടെന്നും സൗജന്യ വിദ്യാഭ്യാസമാണ് നൽകുന്നതെന്നും വി.സി. അറിയിച്ചു. ഉദ്ഘാടനം ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. വാർത്താ സമ്മേളനത്തിൽ രജിസ്ട്രാർ ഡോ ദിനേശ് കൈപ്പിള്ളി, പബ്ലിക്ക് റിലേഷൻ ഡയരക്ടർ രാജു റാഫേൽ എന്നിവരും സംബന്ധിച്ചു.
കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും ജനങ്ങള്‍ നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി (സഉ(കൈ) നം 2/2023/ഐആന്‍ഡ്പിആര്‍ഡി). ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പിആര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാന വകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്.…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ആക്സസ് കണ്‍ട്രോള്‍സിസ്റ്റം ബയോമെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് പിൻവാങ്ങൽ. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്ന് മുതൽ നിർബന്ധമാക്കണമെന്ന ചീഫ്സെക്രട്ടറിയുടെ നിർദ്ദേശവും ഇതുവരെ പൂർണമായും നടപ്പായിട്ടില്ല.സെക്രട്ടറിയേറ്റിൽ പഞ്ച് ചെയ്ത് ഓഫീസിൽ കയറുന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് കയറിയിറങ്ങി നടക്കുന്നുവെന്നായിരുന്നു സെക്രട്ടറിതല യോഗങ്ങളിലെ വിലയിരുത്തൽ. സെക്രട്ടറിയേറ്റിലെ സുരക്ഷ വർദ്ധിപ്പിക്കാനും ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമായി ആക്സ്സ് കണ്‍ട്രോള്‍ സിസ്റ്റം നടപ്പാക്കാൻ തീരുമാനിച്ചു. ഓരോ ഓഫീസ് കവാടത്തിലും ഇടനാഴിയിലുമെല്ലാം കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവന്നു. എല്ലാ സംഘടനകളുടെയും കടുത്ത എതിർപ്പ് മറികടന്ന് ഇന്ന് മുതൽ രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും അത് കഴിഞ്ഞ് ആക്സസ് കൺട്രോൾ ബയോമെട്രിക്കുമായി ബന്ധിപ്പിക്കാനും പൊതുഭരണ സെക്രട്ടറി ഈ മാസം 18ന് ഉത്തരവിറക്കി. ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകുന്നതിനും മെയിൻ ബ്ലോക്കിൽ നിന്നും സെക്രട്ടറിയേറ്റ് അനക്സിലേക്ക് പോകുന്നതിനും സമയവും നിശ്ചയിച്ചിരുന്നു. ജീവനക്കാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഒടുവിൽ പൊതുഭരണ സെക്രട്ടറി കെആർ…
കൊച്ചി: 18 വയസിന് മുകളിലുള്ളവർ എത്രയും പെട്ടെന്ന് ആധാര്‍ പുതുക്കാൻ നിർദേശം. എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്കെ ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന ആധാര്‍ ഡോക്യുമെന്റ് അപ്‌ഡേഷനുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാര്‍ പുതുക്കല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് നടപടികള്‍ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കായി തൊഴിലിടങ്ങളില്‍ ആധാര്‍ പുതുക്കല്‍ സേവനം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന്‍ മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ്/ പെന്‍ഷന്‍ ഫോട്ടോ ഐ.ഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി കാര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും പേര് തെളിയിക്കുന്ന രേഖയും പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐഡി കാര്‍ഡ്, സര്‍വീസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡി കാര്‍ഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍/…
അഹമ്മദബാദ് : ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഐപിഎൽ 2023 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എംഎസ് ധോണിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടൂർണമെന്റിലെ സിനീയർ താരത്തിന് വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ ബൗണ്ടറി തടയുന്നതിനിടെയാണ് സിഎസ്കെ ക്യാപ്റ്റൻ കാൽമുട്ടിന് പരിക്കേൽക്കുന്നത്. തുടർന്നുണ്ടായ വേദനയിൽ ധോണി അസ്വസ്ഥാനകുന്നത് മത്സരത്തിനിടെ കാണാനിടയായി.അതേസമയം ധോണിക്ക് കാൽമുട്ടിന് യാതൊരു പ്രശ്നവുമില്ലെന്നും പേശി വലിവ് മാത്രമാണ് അനുഭവപ്പെട്ടതെന്നും ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖ്യ പരിശീലകൻ സ്റ്റീഫെൻ ഫ്ലെമിങ് അറിയിച്ചു. കൂടാതെ ധോണി ഈ സീസണിലെ ഏറ്റവും മൂല്യമേറിയ താരവും കൂടിയാണെന്ന് സിഎസ്കെ കോച്ച് മാധ്യമങ്ങളോടായി അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലെ 19-ാം ഓവറിലാണ് ധോണിക്ക് പരിക്കേൽക്കുന്നത്.
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം. ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്‌കൂൾ അവധിക്കാലം മുന്നിൽ കണ്ടാണ് തീരുമാനം. അവധിക്കാലം ആരംഭിച്ചാൽ ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകും. ഇത് തടയാൻ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇത്പ്രകാരം ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതൽ രാത്രി ഒൻപത് മണി വരെ ഭാരം കൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയ്‌ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല. ഇനിമുതൽ ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവാദമില്ല. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റർ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണം. അല്ലാത്തപക്ഷം പൊലീസിനും പഞ്ചായത്തിനും ഫൈൻ ഈടാക്കാം. ചുരത്തിൽ പുറമ്പോക്ക് കയ്യേറി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി നടപടി സ്വീകരിക്കും. ചുരത്തിൽ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്ന പക്ഷം അടിവാരത്തിൽ നിന്നും ലക്കിടിയിൽ നിന്നും…
കൊച്ചി : പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം രാജ്യത്തെ ഏറ്റവും കടക്കെണിയിലായ സംസ്ഥാനമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം ഇന്ന് മുതൽ നടപ്പാക്കി തുടങ്ങുന്നു. യുഡിഎഫ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷവും പരസ്യവുമായി സർക്കാർ രംഗത്ത് ഇറങ്ങിയതെന്നും അദ്ദേഹം വിമർശിച്ചുസംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് നികുതിഭാരത്തിന് കാരണം. ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. ജനജീവിതം കൂടുതൽ ദുസ്സഹമാകും. നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണ്. ഇന്ന് മുതൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. https://youtu.be/aTUEFgQJyLg?t=10 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ജപ്തി നടപടികളുടെ പ്രവാഹമുണ്ടായി. ഈ ദിവസം തന്നെയാണ് സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുമായി സഹകരിക്കില്ല. ഇന്നലെ പാർട്ടി സെക്രട്ടറി ചോദിച്ചത് ട്രെഷറി പൂട്ടിയില്ലല്ലോയെന്നാണ്. മാസങ്ങളായി ട്രഷറിയിൽ നിന്ന് 25…
തിരുവനന്തപുരം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 90 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയിലുണ്ടായ കുറവ്. 90 രൂപ കുറഞ്ഞതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ,ഡീസൽ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കിൽ നിന്നും 2 രൂപയായിരിക്കും അധികമായി കൂടുന്നത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് വില 107 ആയി ഉയരും ഡീസലിന് 96 രൂപയും കടക്കും. ഇത് കൂടാതെ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി കഴിഞ്ഞു. അത് കൊണ്ട് തന്നെ രജിസ്ട്രേഷൻ ചെലവും ഉയര്‍ന്നു. ഒപ്പം പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയും നികുതി വർധിക്കും.കെട്ടിട നിർമാണം അതിൻറെ പെർമിറ്റ് ലൈസൻസ് എന്നിവക്കും ചിലവേറും. പഞ്ചായത്തുകളിൽ ലൈസൻസ്…