Author: Starvision News Desk

ചെന്നൈ: ചെന്നൈയിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കാമുകി. ചെന്നൈയിലെ സ്വകാര്യ വിമാനക്കമ്പനിയിൽ ജീവനക്കാരനായ 29കാരനെയാണ് കൊലപ്പെടുത്തിയത്. കാമുകിയും മറ്റ് മൂന്നുപേരും ചേർന്നാണ് പുതുക്കോട്ടയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയത്. പ്രതികൾ ഇയാളുടെ മൃതദേഹം കഷ്ണങ്ങളാക്കി 400 കിലോമീറ്റർ ദൂരെ ചെന്നൈയിലെ കോവളത്ത് കൊണ്ടുപോയി കുഴിച്ചിട്ടതായി പോലീസ് പറയുന്നു. സംഭവത്തിൽ ഭാഗ്യലക്ഷ്മി (38) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായും മറ്റ് മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറയുന്നു. മൂന്ന് പേർ പുരുഷന്മാരാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തായ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തൻ മാർച്ച് പതിനെട്ടിന് ജന്മനാടായ വില്ലുപുരത്തേക്ക് പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാൽ, ജയന്തൻ നാട്ടിൽ എത്തിയില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന്, ഇയാളുടെ സഹോദരി മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ പി ജയക്രുബ പോലീസിൽ പരാതി നൽകി. ജയന്തന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം കോൾ റെക്കോർഡുകളുടെ അടിസ്ഥാനത്തിലാണ് ഭാ​ഗ്യലക്ഷ്മിയെ പിടികൂടിയത്.…

Read More

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണ്. കേരളം അപമാനഭാരത്താൽ തലകുനിച്ച് നിന്ന സംഭവമാണ് മധുവിന്റെ കൊലപാതകം. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖം. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതു സമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും ഈ കേസിൽ നിർണായകമായി. ആ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. സർക്കാരിന്റെ താൽപര്യപ്രകാരം പ്രോസിക്യൂഷനെ സഹായിക്കാൻ പൊലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. കൂറു മാറിയ സാക്ഷികൾക്കെതിരായ നടപടി, വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികൾക്കെതിരായ നടപടി, കളവായി മൊഴി നൽകിയവക്കെതിരായ നടപടി എന്നിവ പ്രോസിക്യൂഷന് ശക്തി…

Read More

തിരുവനന്തപുരം: അട്ടപ്പാടി മധുവിന്റെ കൊലപാതകത്തിൽ നീതി ലഭിച്ചെന്ന് പട്ടികജാതി – പട്ടിക വർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾക്ക് നിയമാനുസൃത ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതോടെ നാലു വർഷമായി മധുവിന്റെ കുടുംബത്തിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ പോരാട്ടമാണ് വിജയിക്കുന്നതെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് എൽ ഡി എഫ് സർക്കാർ സ്വീകരിച്ചു വരുന്ന ഇഛാശക്തിയോടു കൂടിയുള്ള നിലപാടുകളുടെയും നടപടികളുടെയും ഭാഗമാണ് ഈ വിധിയുണ്ടായിട്ടുള്ളത്. ഒരു പക്ഷേ അട്ടിമറിക്കപ്പെടാവുന്ന കേസായിരുന്നത്. പക്ഷേ സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാകണം. അല്ലെങ്കിൽ ഇന്ത്യയിൽ പലയിടത്തും സംഭവിക്കുന്നത് ഇവിടെയും ആവർത്തിക്കപ്പെടും – മന്ത്രി രാധാകൃഷ്ണൻ വ്യക്തമാക്കി.

Read More

ചെന്നൈ: തിരുവനന്തപുരം സ്വദേശിനിയായ പൂർവ വിദ്യാർത്ഥിനിയുടെ ലൈംഗിക അതിക്രമ പരാതിയിൽ പിടിയിലായ കലാക്ഷേത്ര നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു ഹരിപത്മനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും, ആരോപണ വിധേയരായ മറ്റ് മൂന്ന് അദ്ധ്യാപകരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചെന്നും കോളേജ് അധികൃതർ അറിയിച്ചു കോളേജിലെ വിദ്യാർത്ഥികൾ നേരത്തെ അദ്ധ്യാപകർക്കെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു കേസെടുത്തതോടെയാണ് സമരം അവസാനിപ്പിച്ചത് അതേസമയം, ഹരിപത്മനിൽ നിന്ന് കടുത്ത അധിക്ഷേപം നേരിടേണ്ടിവന്നതായി പരാതിക്കാരി ആരോപിക്കുന്നു .ആരും അറിയില്ലെന്നും പറഞ്ഞ് ഹരിപത്മൻ വീട്ടിലേക്ക് ക്ഷണിച്ചു ഇത് നിരസിച്ചതോടെയാണ് പ്രതികാര നടപടി തുടങ്ങിയത്  ക്ലാസിൽ മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ചു. ലയാളത്തിൽ ബോഡി ഷെയിമിംഗ് നടത്തി. പിതാവിനെപ്പറ്റിപ്പോലും മോശമായിട്ടാണ് സംസാരിച്ചത്. അദ്ധ്യാപകന്റെ നിർദേശപ്രകാരം ഒരിക്കൽ പുറത്തുള്ള വേദിയിൽ നൃത്തം ചെയ്യാൻ പോയി. അവിടെയെത്തിയപ്പോഴാണ് മദ്യപർക്ക് മുന്നിലാണ് നൃത്തം ചെയ്യേണ്ടതെന്ന് അറിഞ്ഞത്.പകുതിയ്ക്ക് വച്ച് നിർത്തിപ്പോന്നു. അവഹേളനം തുടർന്നതോടെയാണ് പഠനം നിർത്തി നാട്ടിലേക്ക് പോയതെന്ന് പരാതിക്കാരി ആരോപിക്കുന്നു

Read More

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ അക്രമിയെന്ന് കരുതുന്ന ആളെ മുഖ്യസാക്ഷി റാഷിഖ് തിരിച്ചറിഞ്ഞുവെന്ന് വിവരം. പ്രതിയുടെ ഫോട്ടോ റാഷിഖിനെ പോലീസ് കാണിച്ചിരുന്നു  സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോയും കാണിച്ചതോടെയാണ് ട്രെയിനില്‍ കണ്ട ആളാണ് ഫോട്ടോയിലുള്ളതെന്ന് റാഷിഖ് തിരിച്ചറിഞ്ഞത് എന്നാണ് പുറത്തുവരുന്ന വിവരം അക്രമി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയാണെന്ന് സൂചന ലഭിച്ചതോടെ കഴിഞ്ഞ ദിവസം തന്നെ റെയില്‍വേ പോലീസ് വിമാനമാര്‍ഗം നോയിഡയിലെത്തിയിരുന്നു പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലുണ്ടെന്ന് വിവരമുണ്ടെങ്കിലും ഇക്കാര്യം അന്വേഷണ സംഘം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

Read More

കോഴിക്കോട്: താന്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണത്തോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പി. രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയില്‍ 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ താന്‍ കാല്‍നടയായി സഞ്ചരിച്ചത് ബി.ജെ.പിയില്‍  ചേരാനല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ്‌ ചിലര്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു

Read More

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ശിക്ഷ നാളെ വിധിക്കും. പ്രതികൾക്കെതിരെ നരഹത്യകുറ്റം തെളിഞ്ഞു.  മണ്ണാർക്കാട് പ്രത്യേക കോടതിയാണ് വിധി പറയുക. കൊലപാതകം നടന്ന് 5 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, 12,13, 14, 15,16 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. 4, 11 പ്രതികളെ വെറുതെ വിട്ടു അനീഷ്, അബ്ദുൾ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്

Read More

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് 5 വർഷത്തിനു ശേഷമാണ് വിധി വരുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 103 സാക്ഷികളെ വിസ്തരിച്ച കേസിൽ മധുവിന്റെ ബന്ധുവടക്കം  24 പേർ കൂറ് മാറി. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്.

Read More

കണ്ണൂർ: എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തിൽ അന്വേഷണത്തിന് എൻഐഎ. പ്രതിക്കായി തെരച്ചിൽ തുടരുന്നതിനിടെ എൻഐഎ സംഘം കണ്ണൂരിലെത്തി. അക്രമം ഉണ്ടായതിനെ തുടർന്ന് ട്രെയിനിലെ ഡ1, ഡി2 കോച്ചുകൾ പൊലീസ് സീൽ ചെയ്‌തിരുന്നു. ഇവ കണ്ണൂരിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമന്‍ ആണ് അന്വേഷണസംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സിന്റെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി കമ്മിഷണർ ഈശ്വരറാവു അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോടെത്തും.

Read More

ഇടുക്കി: ചിന്നക്കനാൽ സിമൻറ് പാലത്ത് കുങ്കിയാനകൾക്ക് സമീപം അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ച് വനം വകുപ്പ്. ഇതിൻറെ ഭാഗമായി ഈ മേഖലയിൽ കൂടുതൽ വാച്ചർമാരെ നിയോഗിച്ചു. കഴിഞ്ഞ ദിവസമാണ് കുങ്കി ആനത്താവളത്തിൽ അരിക്കൊമ്പൻ എത്തിയത്. കോന്നി സുരേന്ദ്രന് നേരെ അരിക്കൊമ്പൻ പാഞ്ഞടുത്തിരുന്നു. പാപ്പാൻമാർ ഓടി എത്തി ബഹളം വെച്ചതോടെയാണ് അരിക്കൊമ്പൻ ആക്രമണം നടത്താതിരുന്നത്. തുടർന്ന് കുങ്കി ആനത്താവളത്തിന് സമീപത്തേയ്ക് ഇന്ന് രണ്ട് തവണ അരിക്കൊമ്പൻ എത്തി. കുങ്കിത്താവളത്തിനോട് ചേർന്ന് ആനയിറങ്കൽ ജലാശയത്തിന് സമീപത്തെ മരങ്ങൾക്കിടയിലാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ തന്നെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം നടത്തും. അഞ്ചാം തീയതി കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സമിതി ജന വികാരം മനസ്സിലാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഹൈക്കോടതി നിലപാടിനെതിരെ സിങ്കുകണ്ടത്തും പൂപ്പാറയിലും രാപ്പകൽ സമരം തുടരുകയാണ്.

Read More