Author: Starvision News Desk

എറണാകുളം: കളമശേരി മെഡിക്കല്‍ കോളേജിന്റേയും കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ് മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. രണ്ടിടങ്ങളിലും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. കളമശേരി മെഡിക്കല്‍ കോളേജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റി ഇന്‍കെല്‍ മുഖേന ഇതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതാണ്. കെഎസ്ഇബി സബ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. സ്ഥലം വിട്ടു നല്‍കുന്നതിനായുള്ള എന്‍ഒസി മെഡിക്കല്‍ കോളേജ് നല്‍കും. മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ ആശുപത്രി ഉപകരണങ്ങള്‍ 6 മാസത്തിനുള്ളില്‍ കെ.എം.എസ്.സി.എല്‍. സജ്ജമാക്കും. മെഡിക്കല്‍ കോളേജിനുള്ളിലെ റോഡുകള്‍ വീതി കൂട്ടാനും തീരുമാനിച്ചു. മാതൃശിശു…

Read More

തിരുവനന്തപുരം: ഏപ്രിൽ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.15ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരം മാരാർജി ഭവനിൽ പതാക ഉയർത്തും. ജില്ലാ, മണ്ഡലം ഓഫീസുകളിൽ അതേ സമയത്ത് തന്നെ പ്രസിഡന്റുമാർ പതാക ഉയർത്തും. രാവിലെ 9.45 മുതൽ 10.45 വരെ എല്ലാ ഓഫീസുകളിലും പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിക്കും.11 മണിക്ക് അഖിലേന്ത്യ പ്രസിഡന്റ് മുതൽ മണ്ഡലം പ്രസിഡന്റ് വരെയുള്ളവർ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിന് ആരംഭം കുറിച്ചു കൊണ്ട് ചുമർ എഴുതും. ഉച്ച കഴിഞ്ഞ് ബൂത്ത് തലത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തും.

Read More

വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വഴിയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദാഹജലം നല്‍കുന്നതിനായി ”കുടിനീര്‍ കൂടുകള്‍” വഴിയോരങ്ങളില്‍ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നിര്‍വഹിച്ചു. ആളുകള്‍ ഒത്തുകൂടുന്ന ബസ് സ്റ്റാന്‍ഡുകള്‍,റെയില്‍വേ സ്റ്റേഷനുകള്‍, ചന്തകള്‍, നാല്‍ക്കവലകള്‍, ആശുപത്രി പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ പോഷകസംഘടനകളുടേയും, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ”കുടിനീര്‍ കൂടുകള്‍”സ്ഥാപിക്കും. പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, ക്ലബ്ബുകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണം പദ്ധതി നടത്തിപ്പിന് തേടാവുന്നതാണെന്ന് കെപിസിസി അറിയിച്ചു

Read More

തിരുവനന്തപുരം: മീഡിയ വണ്‍ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാഗ്നാര്‍കാട്ടയാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭരണകൂടത്തിന്റെ അപഥ സഞ്ചാരങ്ങളെയും ഭരണഘടന വിരുദ്ധമായ ചെയ്തികളെയും വിമര്‍ശിക്കുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീട്ടൂരം അമിതാധികാര പ്രയോഗമാണ്. നിയമ ചത്വരത്തിന്റെ ലക്ഷമണ രേഖ അധികാര ഗര്‍വില്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള കര്‍ശനമായ താക്കീതാണ് കോടതിവിധി. ഈ വിധി ജനാധിപത്യത്തെയും നിയമ വ്യാഴ്ച്ചയേയും ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

കോഴിക്കോട് : എലത്തൂർ തീവെപ്പ് കേസിൽ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് എഡിജിപി എം ആർ അജിത്കുമാർ. പ്രതിയെന്നു സംശയിക്കുന്നയാളെ രത്നാഗിരിയിൽ വച്ചാണ് പിടിയിലായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിവിധ ഏജൻസികളുടെ സഹാത്തോടെയാണ് അന്വേഷണം നടത്തിയത്. ഷഹറൂഖ് സെയ്ഫിയെ എത്രയും പെട്ടെന്ന് കേരളത്തിൽ എത്തിക്കും. കൂടുതൽ ആളുകളുകൾക്ക് പങ്കുണ്ടോയെന്നു ഇപ്പോൾ പറയാൻ ആകില്ലെന്നും എഡിജിപി എം ആർ അജിത്കുമാർ പറഞ്ഞു.

Read More

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസ് വിധിയിൽ മേൽക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനമെങ്കിൽ തുടർന്നുള്ള എല്ലാ നടപടികൾക്കും സർക്കാർ പിന്തുണ നൽകുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ പാർലമെന്ററികാര്യമന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരിന്റെ ഭാഗത്ത് നിന്ന് നല്ല ഇടപെടലാണ് ഉണ്ടായത്. ഉയർന്നു വന്ന ആക്ഷേപങ്ങളെല്ലാം സർക്കാർ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്പീൽ പോയാൽ വേണ്ട സഹായം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

Read More

മ​നാ​മ: ബി​യോ​ൺ, ഫോ​ർ സീ​സ​ൺ​സ് ഹോ​ട്ട​ലി​ൽ ഗ​ബ്ഗ സം​ഘ​ടി​പ്പി​ച്ചു.ബി​യോ​ണി​ന്റെ കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് സ​സ്റ്റൈ​ന​ബി​ലി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ ടീം ​അം​ഗ​ങ്ങ​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ത്തു. ഡി​ജി​റ്റ​ൽ ഗെ​യി​മു​ക​ളും ന​ട​ന്നു.

Read More

ഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീം കോടതി. നാല് ആഴ്ചകള്‍ക്കകം ലൈസന്‍സ് പുതുക്കി നല്‍കണം എന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങിയ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞായിരുന്നു മീഡിയ വണ്‍ ചാലനിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലായം വിലക്കേര്‍പ്പെടുത്തിയത്. ലൈസന്‍സ് പുതുക്കി നല്‍കാന്‍ ആകില്ലെന്ന കര്‍ശന നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് കേരള ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് മുദ്രവച്ച കവറില്‍ കേന്ദ്രം വിശദീകരണം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര നിലപാട് അംഗീകരിച്ച് ഹൈക്കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു. കേരള ഹൈക്കോടതി വിധിയെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന ഹൈക്കോടതി ഉത്തരവിന്റെ സാധുതയും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദ്യം ചെയ്യുന്നുണ്ട്. മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കുന്ന രീതിയേയും സുപ്രീം കോടതി വിമര്‍ശിച്ചു. സ്വാഭാവിക നീതിയും ന്യായമായ നടപടിക്രമങ്ങളും നിഷേധിക്കുന്നതാണ് ഇത്…

Read More

തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിൽ യാത്രക്കാരെ അക്രമിച്ച് തീ കൊളുത്തിയതിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടതും പത്തോളം പേര്‍ക്ക് പരിക്കേറ്റതുമായ സംഭവത്തിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടൻ തന്നെ കുറ്റക്കാരെ കണ്ടെത്തുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി പോലീസ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരളപോലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റയില്‍വെ അടക്കം സഹകരിച്ച മറ്റ്…

Read More

കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീവച്ച കേസിൽ പിടിയിലായ ഷാരൂഖ് സെയ്‌ഫിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നിഗമനം. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കിയപ്പോഴാണ് തീവ്രവാദ ബന്ധം സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി പ്രതിയെ അൽപ്പസമയത്തിനകം കേരളത്തിൽ എത്തിക്കും. ഷാരൂഖ് ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് നിലവിലെ വിവരം. ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ, ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു, ആലപ്പുഴ- കണ്ണൂർ എക്‌സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. യാത്രക്കാരനെന്ന ഭാവത്തിൽ ട്രെയിനിലെ ഡി – 1 കോച്ചിൽ കയറിക്കൂടിയ ഷാരൂഖ് രണ്ടു കൈയിലും കരുതിയിരുന്ന കുപ്പിയിൽ നിറച്ച പെട്രോൾ യാത്രക്കാരുടെ ദേഹത്ത് വീശിയൊഴിച്ചശേഷം തീവയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്നുകയറിയപാടേ പെട്രോൾ വീശിയൊഴിച്ച് തീപടർത്തിയതിൽ നിന്നു ഏതെങ്കിലുമൊരാളെ കൊല്ലാനുള്ള ഉദ്ദേശ്യമല്ല ഇതിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read More