Author: Starvision News Desk

അമരാവതി: വന്ദേ ഭാരത് എക്‌സ്‌പ്രസിനുനേരെ വീണ്ടും ആക്രമണം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുവച്ചാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് ട്രെയിനിനുനേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത് കല്ലേറിനെത്തുടർന്ന് ട്രെയിനിന്റെ സി 8 കോച്ചിന്റെ ഗ്ളാസുകൾ തകർന്നതിനാൽ രാവിലെ 5 45ന് വിശാഖപട്ടണത്തുനിന്ന് തിരിക്കേണ്ട ട്രെയിൻ 945നാണ് യാത്ര തുടങ്ങിയതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു സംഭവം നടന്ന സ്ഥലത്തെ സിസിടിവികൾ പരിശോധിക്കുകയാണെന്നും അക്രമികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉടൻ പിടികൂടുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി

Read More

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ പിടിയിലായ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നു.കോഴിക്കോട് മാലൂര്‍കുന്നിലെ ക്യാമ്പിലാണ് രാവിലെ പ്രതിയെ ചോദ്യം ചെയ്യുന്നത്‌.വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ കോഴിക്കോടെത്തിച്ചത്.ആക്രമണത്തിന്റെ കാരണമെന്ത്, സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ.ഏതെങ്കിലും സംഘടനകളുണ്ടോ, കേരളത്തില്‍ ആരൊക്കെ സഹായിച്ചു.എങ്ങനെ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടു എന്ന കാര്യങ്ങളിലാണ് പ്രാഥമികമായി വ്യക്തത ലഭിക്കേണ്ടത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ക്യാമ്പിലെത്തി.പ്രാഥമിക ചോദ്യം ചെയ്യലില്‍ ലഭിച്ച കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരിക്കും കസ്റ്റഡി അപേക്ഷ.പൊള്ളലേറ്റുള്ള പരിക്കിന്റെ ഗൗരവം കൂടി കണക്കിലെടുത്തായിരിക്കും ഷാരൂഖിനെ കസ്റ്റഡിയില്‍ ലഭിക്കുക.

Read More

മാവേലിക്കര: കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്. ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോകോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവച്ചു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു. ഇവാന്‍ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍…

Read More

ബെംഗളൂരു: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മഹാരാഷ്ട്ര എടിഎസ് പിടികൂടിയ പ്രതി ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച പുലര്‍ച്ചയോടെ കേരളത്തിലെത്തിക്കും.പ്രതിയുമായി ബുധനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കേരള പോലീസ് സംഘം കര്‍ണാടകയിലെത്തിയിട്ടുണ്ട്.കേരളത്തില്‍ നിന്ന് രാത്രി 9.30ന് ആക്രമണം നടത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടന്ന പ്രതിയെ വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനൊടുവിലാണ് ബുധനാഴ്ച രാവിലെ ഇയാള്‍ പിടിയിലായത്.മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വച്ചായിരുന്നു ഇയാളെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്.

Read More

മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്‌മയായ ടി.എം.ഡബ്ലിയു. എ. ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മനാമയിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ റസാഖ് വി.പി. അധ്യക്ഷത വഹിച്ചു. ഈസ്സ ഹസീബിന്റെ ഖുർ ആൻ പാരായണത്തോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി അബ്ദു റഹിമാൻ സ്വാഗതമാശംസിച്ചു. സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ് വിവരിച്ചു. ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.ഹാഷിം പുല്ലമ്പി, നിസാർ ഉസ്മാൻ, ഇർഷാദ് ബംഗ്ലാവിൽ, സി.കെ. ഹാരിസ്, അഷ്‌റഫ് ടി.കെ, ഷിറാസ് അബ്ദു റസാഖ്, രിസ്‌വാൻ ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, ഷംസുദീൻ വെള്ളിക്കുളങ്ങര, ഫസലുൽ ഹഖ്, എ പി. ഫൈസൽ, ജാഫർ മൈദാനി, ലത്തീഫ് ചാലിയം എന്നിവർ പങ്കെടുത്തു. ബെന്യാമീൻ, ഫർഹീൻ ഹാരിസ്, ഹിശാം ഹാഷിം, ഷംസുദീൻ വി.പി., രിസാലുദ്ദീൻ, അബ്ദുൽ റാസിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറി മുസ്തഫ ടി.സി.എ. നന്ദി…

Read More

മനാമ: ബഹ്‌റൈൻ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി വാത്സല്യം പദ്ധതി ഒമ്പതാം വാർഷികവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.ഗൾഫ് രാജ്യങ്ങളിൽ നിന്നും മരണപ്പെട്ട പ്രവാസികളുടെയും നാട്ടിൽ നിന്ന് മരണപ്പെട്ടവരുടെയും അനാഥരായ ആൺകുട്ടികളെ സ്പോൺസർ ചെയ്തു കൊണ്ട് കഴിഞ്ഞ 9 വർഷമായി സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണ് വാത്സല്യം. സാമ്പത്തിക സഹായവും ഒപ്പം യത്തീംഖാനയിൽ നിന്നും ഭക്ഷണസഹായവും, യത്തീംഖാനയുടെ കീഴിലുള്ള ഹോസ്പിറ്റലിൽ ചികിത്സാ വായ്പയും, വിദ്യാഭ്യാസ സഹായവും, റംസാനിൽ പ്രത്യേക സഹായങ്ങളും നൽകിവരുന്നു. പുതുതായി 12 കുട്ടികളെ കൂടി ഉൾപ്പെടുത്തി ഈ വർഷം 44 കുട്ടികളെഏറ്റെടുത്തു വാത്സല്യം പദ്ധതി വിപുലീകരിച്ചു. 2023-24 വർഷത്തെ വാത്സല്യം വാർഷിക പദ്ധതിയുടെ ഉദ്ഘാടനം ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് രക്ഷാധികാരി കൂടിയായ MMS ഇബ്രാഹിം ഹാജി അഞ്ചു കുട്ടികളെ സ്പോൺസർ ചെയ്തു സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങളെ ഏല്പിച്ചു. പരിപാടി സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. KMCC…

Read More

ശ്രീനഗര്‍: ജമ്മുശ്മീരിലെ രജൗരി ജില്ലാ കോടതി സമുച്ചയത്തില്‍ കയറിയ കള്ളന്‍ തൊണ്ടിമുതലുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എഎസ്‌ഐ ഉള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കോടതി സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ സ്‌റ്റോറൂമിനകത്ത് കയറിയത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചിലയാളുകളെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. മോഷണത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Read More

തിരുവനന്തപുരം: വരുന്ന അക്കാദമിക വർഷത്തിൽ ഒരാഴ്ചവരെ നീണ്ടു നിൽക്കുന്ന അവധിക്കാല ചലച്ചിത്രോത്സവങ്ങൾ സംസ്ഥാന തലത്തിലും, ജില്ലാ ,ബി ആർ സി തലത്തിലും സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കലാഭവനിൽ സംഘടിപ്പിച്ച ഏകദിന ചലച്ചിത്രോത്സവം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏവരെയും ഉൾചേർത്ത് സാമൂഹ്യപരമായ പുരോഗതി ലക്ഷ്യമിട്ട് പൊതുവിദ്യാലയ നന്മകൾ കോർത്തിണക്കി സംസ്ഥാന സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും മുന്നേറുകയാണെന്നും, ഭിന്നശേഷി കുട്ടികളുടേയും അവരുടെ താങ്ങും തണലുമായ രക്ഷിതാക്കളെയും ട്രെയിനർമാരെയും അധ്യാപകരെയും പൊതുസമൂഹത്തിനെയാകെയും ചേർത്തുപിടിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ ചലച്ചിത്രോത്സവ കൂട്ടായ്മ എന്തുകൊണ്ടും പ്രത്യേകത നിറഞ്ഞതാണന്നും മന്ത്രി പറഞ്ഞു. പുതിയ അക്കാദമിക വർഷവും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളിലെ ചലച്ചിത്ര താല്പര്യങ്ങൾ വളർത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ വളരെ ഗൗരവ സ്വഭാവത്തോടെയുള്ള പരിശീലനങ്ങളും ചലച്ചിത്ര പഠന ക്യാമ്പുകളും സംഘടിപ്പിക്കുന്നതിന് നടപടി…

Read More

ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി ഉടനടി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തില്‍ ഇതിനുമുമ്പ് സ്റ്റേയുടെ കാലാവധി തീര്‍ന്ന ഉടനേ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്വഴക്കം. എന്നാല്‍ സ്വന്തം മുന്നണിയിലെ ദേവികുളം എംഎല്‍എയ്ക്ക് ഈ കീഴ്വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 20നാണ് ദേവികുളം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്റ്റേയുടെ കാലാവധി മാര്‍ച്ച് 31ന് തീരുകയും കാലാവധി നീട്ടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി. സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല. സ്റ്റേ തീരുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസര്‍ക്കാരുകളുടെ കാലത്തെ കീഴ്വഴക്കം. 1997ല്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 10.11.1997ല്‍ സ്റ്റേയുടെ സമയപരിധി തീര്‍ന്നതിന്റെ…

Read More

ഡെൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യസഭയില്‍ ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തേക്കാള്‍ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങള്‍ പോലും നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ 9 സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന് പണം നല്കാന്‍ തയ്യാറായിട്ടുള്ളതെന്നും ഗഡ്ഗരി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് 2465.327 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിച്ച ഉത്തര്‍പ്രദേശ് കേന്ദ്രത്തിന് നല്‍കിയത് വെറും 2097.39 കോടി രൂപ മാത്രമാണ്. ഇതിന്റെ നാലിലൊന്ന് കിലോമീറ്റര്‍ മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5519 കോടി രൂപ നല്‍കിയിട്ടുണ്ട്. ഹരിയാന 3269.71 കോടി നല്കിയപ്പോള്‍ ദില്ലി 653.5 കോടിയും പഞ്ചാബ് 81.2 കോടിയും ജാര്‍ഖണ്ഡ് 23 കോടിയും ആന്ധ്രാപ്രദേശ് 55.82 കോടിയും നല്‍കി. ചില സംസ്ഥാനങ്ങള്‍ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേര്‍ന്ന്…

Read More