Author: Starvision News Desk

മനാമ: നവഭാരത് ബഹറിനിന്റെ തമിഴ് ഘടകത്തിന്റെ നേതൃത്വത്തിൽ മുഹറഖ് കിംങ്ങ് അഹമദ് മെഡിക്കൽ കോളേജ്ജിൽ രക്തദാന ക്യാമ്പ് നടന്നു. കേരള, ആന്ധ്രാപ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യൻ, ഘടകങ്ങളിലെ ഒട്ടനവധി പേർ പങ്കെടുത്തു. പുണ്യ മാസത്തിൽ സഹജീവി കാരുണ്യത്തിന്റെ സന്ദേശം നൽകി കൊണ്ട് ജീവദാനം തന്നെയാണ് രക്തദാനം എന്ന് നവഭാരത് ന്റെ രക്ഷാധികാരിയായ പ്രദീപ് ജീ സഹപ്രവർത്തകരെ ഓർമ്മിപ്പിച്ചു. https://youtu.be/56nltzdtxwU?t=80 ജീവിക്കുന്ന ഇടങ്ങളിലെ സമൂഹത്തിന് തങ്ങളാൽ കഴിയുന്ന . സേവനങ്ങൾ ചെയ്യുന്ന ഭാരതീയർ ഏതൊരു രാജ്യക്കാരനും മാതൃകയാണെന്ന് കേന്ദ്ര കമ്മിറ്റി സെക്രട്ടറി റിതു ജീ ഓർമ്മപ്പെടുത്തി. വരും നാളുകളിലും കേരളാ , തമിഴ്, ആന്ധ്ര പ്രദേശ്, കർണ്ണാടക, ഉത്തരേന്ത്യ ഘടകങ്ങളും സമാന രീതിയിലുള്ള സേവാ പ്രവർത്തനങ്ങൾ യോജിച്ച് ചെയ്യാമെന്ന് ഭാരവാഹികൾ തീരുമാനിച്ചു.

Read More

ന്യൂഡൽഹി: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും.രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്.കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിനകോവിഡ് കേസുകൾ ആറായിരം കടക്കുന്നത്.രോ​ഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോ​ഗ്യമന്ത്രിമാരുമായി അവലോകനയോ​ഗം നടത്താൻ‌ തീരുമാനമായത്.പുതിയ പശ്ചാത്തലത്തിൽ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് വിലയിരുത്താനാണ് യോ​ഗം ചേരുന്നത്.

Read More

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്റ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്റ്.ഈ മാസം 20 വരെയാണ് റിമാന്റ് കാലാവധി.വെള്ളിയാഴ്ച രാവിലെ മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് റിമാന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മനീഷ് ആണ് പ്രതിയെക്കണ്ട് സംസാരിച്ച ശേഷം റിമാന്‍ഡ് നടപടിയിലേക്ക് കടന്നത്.മെഡിക്കല്‍ കോളേജില്‍തന്നെ നിലനിര്‍ത്തി ചികിത്സ നടത്തേണ്ട ആവശ്യം പ്രതിക്കില്ല എന്നതിനാല്‍ ഇന്നുതന്നെ ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റും.നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.

Read More

മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം, ഹിദ്ദ് സംഘടിപ്പിച്ച ഇഫ്‌താർ മീറ്റിൽ അൽ ഹിദായ ഖുർആൻ സെന്റർ & പ്രീ സ്‌കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും പരിസര വാസികളും പങ്കെടുത്തു. https://youtu.be/DkxwX5gsTIY സെന്റർ മലയാള വിഭാഗം സീനിയർ മെമ്പർ ജനാബ്:യാക്കൂബ് ഈസാ അധ്യക്ഷത വഹിച്ച പരിപാടിക്ക് മദ്രസ്സ പ്രിൻസിപ്പൽ അബ്ദുൾ ലത്തീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സക്കീർ ഹുസ്സൈൻ, നിഷാദ് ഇടത്തനാട്ടുകാര, ഫവാസ് സക്കീർ, ഫൈസൽ ഹിദ്ദ്, ഷബീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

മനാമ: ഐവൈസിസി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയയിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്‌ഘാടനം ചെയ്തു. https://youtu.be/DkxwX5gsTIY?t=102 ഏരിയ പ്രസിഡന്റ് സിനോജ് ദേവസി അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി സജീർ സ്വാഗതവും ട്രഷറർ സാം നന്ദിയും പറഞ്ഞു. തുടർന്ന് ഏരിയ ഭാരവാഹികൾക്കും ദേശീയ നേതൃത്വത്തിനും ഏരിയയുടെ പേരിൽ സ്വീകരണവും നൽകി. ബേസിൽ നെല്ലിമറ്റം മുഖ്യ പ്രഭാഷണം നടത്തി,ഷഫീക് കൊല്ലം രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു. ദേശീയ സെക്രട്ടറി അലൻ ഐസക്ക്,ട്രഷറർ നിധീഷ് ചന്ദ്രൻ,ബ്ലെസ്സൺ മാത്യു,ഷിബിൻ തോമസ്,ഹരിഭാസ്കർ,ജയഫർ അലി,ജിജോമോൻ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Read More

ഇടുക്കി: ഡ്യൂട്ടിക്കിടയിൽ ഡാൻസ് കളിച്ച ശാന്തൻപാറ എസ്ഐ കെ.പി ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഇടുക്കി എസ്പിയുടെ നടപടി. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം നടക്കുന്നതിനിടെ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എസ് ഐയും സംഘവും. മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ്ഐ നൃത്തം തുടങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്.

Read More

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹ സംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. സ്നേഹവും സൗഹൃദവും ഐക്യവും ഉയർത്തിപ്പിടിക്കാനുള്ള സന്ദേശമുയർത്തിയ സ്നേഹ സംഗമത്തിൽ വോയ്സ് ഓഫ് ആലപ്പി രക്ഷധികാരി സഈദ് റമദാൻ നദ്‌വി റമദാൻ സന്ദേശം നൽകി. https://youtu.be/DkxwX5gsTIY?t=188 ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെഎം ചെറിയാൻ, എബ്രഹാം ജോൺ, രക്ഷാധികാരി കെ.ആർ നായർ, സുമൻ സഫറുള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി ആക്റ്റിംഗ് പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ഇഫ്താർ കമ്മിറ്റി കൺവീനർ ബോണി മുളപ്പാമ്പള്ളിൽ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ സോമൺ ബേബി, അനിൽ യു. കെ, ജിജു വർഗീസ് എന്നിവരെ കൂടാതെ സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, ബിനു കുന്നന്താനം, ഫാസിൽ വട്ടോളി,…

Read More

ചെന്നൈ: വഴക്കിനെത്തുടർന്ന് ഭാര്യ സ്വന്തം വീട്ടിൽ പോയതിന്റെ പേരിൽ ട്രാൻസ്‌ഫോർമറിൽ കയറി വൈദ്യുതി വയറിൽ കടിച്ച യുവാവ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ.തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.ചിന്നമംഗോട് സ്വദേശി ധർമ്മദുരൈയ് (33) ആണ് ട്രാൻസ്‌ഫോർമറിൽ കയറിയത്. വഴക്കിനെത്തുടർന്ന് ഭാര്യ റെഡ്ഡിപാളയത്തെ വീട്ടിലേയ്ക്ക് പോയതിൽ ധർമ്മദുരൈയ് അസ്വസ്ഥനായിരുന്നു.ഭാര്യയെ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഭാര്യാ സഹോദരന്മാർക്കെതിരെ പരാതി നൽകാൻ ഇയാൾ പലതവണ ആറമ്പാക്കം പൊലീസിനെ സമീപിച്ചു.ഇന്നലെയും ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും മദ്യപിച്ച നിലയിലായിരുന്നതിനാൽ കാത്തിരിപ്പ് മുറിയിൽ ഇരിക്കൻ പൊലീസ് ആവശ്യപ്പെട്ടു.ഇതേത്തുടർന്ന് ധർമ്മദുരൈയ് പൊലീസ് സ്റ്റേഷന് എതിർവശത്തുണ്ടായിരുന്ന ട്രാൻസ്‌ഫോർമറിൽ കയറുകയായിരുന്നു.താഴെയിറങ്ങാൻ പൊലീസും സമീപവാസികളും നിരന്തരം ആവശ്യപ്പെടുന്നതിനിടെ ധർമ്മദുരൈയ് ട്രാൻസ്‌ഫോർമറിലെ വൈദ്യുതി വയറിൽ കടിച്ചു.തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

തിരുവനന്തപുരം: ട്രെയിന്‍ തീവയ്പ്പ് കേസില്‍ പൊലീസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.പ്രതിയെ പിടിച്ചത് കേരള പോലീസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊതുജനത്തെ ചിരിപ്പിക്കുന്നതാണെന്നും വി.ഡി.സതീശൻ സതീശൻ അഭിപ്രായപ്പെട്ടു.സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പോലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായത്.ഞായറാഴ്ച രാത്രി 9.30 നാണ്ആഅതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി.പ്രതിയെക്കുറിച്ചുള്ള ദൃക്സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു.എന്നിട്ടും പ്രതി സഞ്ചരിച്ച ട്രയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റഷനിലോ ഒരു പോലീസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്.

Read More

ബഹ്റൈനിലെ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാറേച്ചൽ അജി വർഗ്ഗീസ് (14)ആണ് ഇന്ന് രാവിലെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച്മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്.അജി കെ.വർഗീസാണ് പിതാവ്, മാതാവ് മഞ്ജു വർഗീസ് (ബി.ഡി.എഫ് സ്റ്റാഫ്). ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാധമിക വിവരം. https://youtu.be/DkxwX5gsTIY?t=226 ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയിൽ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു.പിന്നീട് ഇന്ന് രാവിലെ ഛർദ്ദിയുംഉണ്ടായി. തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആബുലൻസ് എത്തിച്ച്സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മുതദേഹം സൽമാനിയ മെഡിക്കൽ കോപ്ലക്സിലെ മോർച്ചറിയിലേക്ക് മാറ്റി.

Read More