Author: Starvision News Desk

കളമശേരി: ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ് അബോധാവസ്ഥയിൽ കിടന്ന യുവതിയെ രക്ഷിച്ചത് പൊലീസ്. നെട്ടൂർ ഐ എൻ ടി യു സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടിൽ സോണിയയെ(35) ആണ് എസ് ഐ കെ എ നജീബ്, പൊലീസുകാരായ ആർ ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി എ നസീബ് എന്നിവ‌ർ രക്ഷപ്പെടുത്തിയത്.ബംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ നിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ ട്രെയിനിൽ നിന്ന് വീണത്.ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ വീണതായി ലോക്കോ പെെലറ്റ് കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു.തുടർന്ന് എസ് ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല.തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്.ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുനെയിൽ ഹോം നഴ്‌സാണ്.ജോലിസ്ഥലത്തുനിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്

Read More

ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.മഹാരാഷ്ട്ര, ഡൽഹി, കർണാടക, ​ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.രോ​ഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോ​ഗ്യമന്ത്രിമാരോട് പറഞ്ഞു.ആശുപത്രികളിലെ ബെഡുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവ ഉറപ്പുവരുത്തണം.കോവിഡ് പോർട്ടലിൽ രോ​ഗനിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം രേഖപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

Read More

ദിസ്‌പൂർ: പ്രതിഭാ പാട്ടീലിനുശേഷം യുദ്ധവിമാനത്തിൽ പറന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റായി ദ്രൗപതി മുർമു.ആസാം സന്ദർ‌ശനത്തിനിടെ ഇന്നുരാവിലെ പത്തുമണിയോടെ‌ സുഖോയ്30 എം കെ ഐ ഫൈറ്റർ എയർക്രാഫ്റ്റിൽ പറന്ന രാഷ്ട്രപതി ഒരുമണിക്കൂറോളം വിമാനത്തിൽ ചെവഴിച്ചതിനുശേഷം തിരിച്ചെത്തി. ആസാമിലെ തെസ്‌പൂർ എയർ ഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ് രാഷ്‌ട്രപതിയുമായി യുദ്ധവിമാനം പറന്നത്.ഇന്ത്യൻ വ്യോമസേനയെ പ്രോത്സാഹിപ്പിക്കുന്നതിനും സ‌്ത്രീകളെ വ്യോമയാനരംഗം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിലാണ് രാഷ്ട്രപതി പങ്കെടുത്തത്.

Read More

അമ്പലപ്പുഴ: മദ്യപാനവും മദ്യവിൽപ്പനയും ഭാര്യ ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവ് വീടിന് തീയിട്ട ശേഷം ഒളിവിൽ പോയി വീട് പൂർണമായും കത്തിനശിച്ചു തൊട്ടടുത്ത ഷെഡും ഷെഡിൽ സൂക്ഷിച്ചിരുന്ന മത്സ്യ ബന്ധന ഉപകരണങ്ങളും തീയിൽപ്പെട്ടു.വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു.പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് പുതുവൽ വിജയനാണ് വീട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്.അനധികൃത മദ്യവിൽപ്പന നടത്തിയതിനെത്തുടർന്ന് പൊലീസ് പിടികൂടിയ വിജയൻ റിമാൻഡ് കാലാവധി കഴിഞ്ഞ് 3 ദിവസം മുൻപാണ് പുറത്തിറങ്ങിയത്.

Read More

കോട്ടയ്ക്കല്‍: എടരിക്കോട്-തിരൂര്‍ റോഡില്‍ മൂച്ചിക്കലില്‍ നാലു വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ മുപ്പത്തിരണ്ടു പേര്‍ക്ക് പരിക്ക്.പരിക്കേറ്റവരെ കോട്ടയ്ക്കല്‍ ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം.മഞ്ചേരിയില്‍നിന്ന് തിരൂരിലേക്കു പോകുന്ന മാനൂസ് ബസും തിരൂരില്‍നിന്ന് മഞ്ചേരിയിലേക്കു പോകുന്ന കെ.ടി.ആര്‍ ബസുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്.രണ്ടുകാറുകളും അപകടത്തില്‍പ്പെട്ടു. ഒരുബസിനുപിന്നില്‍ ഒരുകാറിടിച്ചു. മറ്റൊരു ബസ് കാറുമായും കൂട്ടിയിടിച്ചു.

Read More

തിരുവനന്തപുരം : ബിജെപിയില്‍ ചേര്‍ന്ന എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടും. ഏപ്രില്‍ 25ന് കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദത്തിനാണ് മോദി എത്തുക. അനിലിനും ബിജെപി വേദിയൊരുക്കിയിട്ടുണ്ട്. ‘യുവം’ എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും. വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്ന് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെയും നേരില്‍ കണ്ട് സംസാരിച്ചു. പിന്നാലെ മകന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് എ.കെ. ആന്റണി രംഗത്തെത്തിയിരുന്നു. മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റുകയായിരുന്നു.

Read More

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. വത്തിക്കാനിലെ പെസഹാ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍പാപ്പാ മുഖ്യകാര്‍മികത്വം വഹിച്ചു. റോമിലെ കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ പരമ്പരാഗത ആചാരപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ 12 തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത്. കാല്‍ കഴുകിയവരില്‍ പത്ത് യുവാക്കളും രണ്ട് യുവതികളും ഉള്‍പ്പെടുന്നു. കാസാല്‍ ഡെല്‍ മര്‍മോ ജുവനൈല്‍ ജയിലില്‍ നൂറോളം തടവുകാരും ഗാര്‍ഡുകളും മാര്‍പാപ്പയുടെ പെസഹാ ശുശ്രൂഷയില്‍ പങ്കെടുത്തു.

Read More

മനാമ: ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള അൽ റബിഹ് മെഡിക്കൽ ഗ്രൂപ്പിന്റ ബഹ്‌റൈനിലെ 8 മത്തേതും മെഡിക്കൽ സെന്റെറിന്റെ ആദ്യ സംരംഭമായ അൽറബിഹ് മെഡിക്കൽ സെന്റർ എന്ന പുതിയ സ്ഥാപനം മനാമ പ്രഥമ ബസ് സ്റ്റേഷന് മുൻവശത്തു നാളെ പ്രവർത്തനം ആരംഭിക്കുന്നു. ആതുര സേവന രംഗത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള അത്യാധുനിക സജ്ജീകരണത്തോട് കൂടി മുപ്പത്തി രണ്ട് വിദഗ്ദ്ധ ഡോക്ടറും മാരും, നൂരിലധികം ആരോഗ്യ പരിപാലകരും, പരിചയ സമ്പന്നരായ മാനേജ് മെന്റും കയ്യ് കോർത്തു ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്ന വിവരം സസ്നേഹം അറിക്കുന്നതിനൊപ്പം നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ച് കൊണ്ട് നല്ലനാളെക്കായി പവിഴ ദ്വീപിനായി സമർപ്പിക്കുന്നു. https://youtu.be/56nltzdtxwU?t=6 അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന് മിഡിലിസ്റ്റിൽ ബഹ്‌റിനു പുറമെ ആരോഗ്യ മേഖലയിൽ സൗദി അറേബ്യ യിലും, ഓമനിലുമുള്ള പ്രവർത്തനത്തിനൊപ്പം കുവൈത്തിലും, ഖത്തറിലും ഉടൻ തന്നെ ഞങ്ങളുടെ ഗ്രൂപ്പിന്റെ സേവനം തുടങ്ങുന്നതിനുള്ള പദ്ധതികൾ…

Read More

കണ്ണൂർ: എലത്തൂരിൽ ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടർന്ന് മരിച്ച മട്ടന്നൂർ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.പലോട്ടുപള്ളി സ്വദേശി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി.മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.അതേസമയം, പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിലാണ്.

Read More

കേരള ഗാലക്സി വാട്സ് അപ്പ് ഗ്രൂപ്പ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി ഗഫൂളിലെ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ.. മരുന്നുകൾ എന്നിവ വിതരണം ചെയ്തു ഡോ.ഷെമിലി. പി.ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, ബഹറിനിലെ സമുഹ്യ പ്രവർത്തകനം കോർഡിനേറ്റർ വിനോദ് അരൂർ, എക്സിക്യുട്ടീവ് മെമ്പർമാരായ സത്യൻപേരാമ്പ്ര, ജമാൽ കുറ്റിക്കാട്ടിൽ, രാജീവൻ കൊയിലാണ്ടി, ഷക്കീല മുഹമ്മദ് . എന്നിവർ പങ്കെടുത്തു. എക്സിക്യുട്ടീവ് മെമ്പർമാരായ അബൂബക്കർ ഷേക്ക്, അനിത നാരായണൻ, സാന്ദ്ര, സുജ ഡ്രീംസ് ജഎന്നിവർ കിറ്റ് സമാഹരണത്തിന് നേതൃത്വം നലകി.കിറ്റ് സമാഹരണത്തിന് സഹകരിച്ച എല്ലാ മെമ്പർ മാർക്കും വിജയൻ കരുമല. നന്ദി പറഞ്ഞു.

Read More