- ലണ്ടനില്‍ നിന്നും മുംബൈയ്ക്കുള്ള യാത്ര; രണ്ട് എയർ ഇന്ത്യൻ കാബിൻ ക്രൂ അംഗങ്ങൾക്കും അഞ്ച് യാത്രക്കാർക്കും തലക്കറക്കം
- വീണ്ടും മിസൈലാക്രമണം? ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്ക് നിർദേശം നൽകി പ്രതിരോധമന്ത്രി
- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Author: Starvision News Desk
അരൂർ: അരൂരിൽ യൂവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സ് ആണ് മരിച്ചത്. ഇയാളുടെ മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസമാണ് ഫെലിക്സ് മൂന്നാറിൽ നിന്ന് ചന്തിരൂരിൽ എത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ സുഹൃത്തുക്കൾ ഫെലിക്സിനേയും കൊണ്ട് തൊട്ടടുത്ത പറമ്പിലേക്ക് പോകുകയായിരുന്നു. അവിടെവെച്ച് മദ്യപിച്ചു എന്ന് നാട്ടുകാർ പറയുന്നു. പിന്നീട് മുഖത്തും തലക്കും പരിക്കേറ്റ നിലയിലാണ് ഫെലിക്സിനെ കാണുന്നത്. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കല്ലുകൊണ്ട് ഫെലിക്സിന്റെ തലക്കടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ഈസ്റ്റർ വിഷു ആഘോഷങ്ങളും ലക്ഷ്യമിട്ട് ഭിക്ഷാടന മാഫിയ നഗരങ്ങളിൽ തഴച്ചുവളരുന്നു. തമിഴ്‌നാട്, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള യാചകസംഘമാണ് ഇടുക്കി ജില്ലയിൽ തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഉത്സവ സീസണിലാണ് പ്രൊഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു.രോഗികളായും ശാരീരിക വൈകല്യമുള്ളവരായും അഭിനയിച്ചെത്തി ആളുകളെ പിഴിയുന്ന സംഘം ഹൈറേഞ്ചിലും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ചെക്‌പോസ്റ്റ് വഴി കുമളിയിലെത്തി പല സംഘങ്ങളായി തിരിഞ്ഞു ഭിക്ഷ യാചിക്കാനിറങ്ങും. പുലർച്ചെ ഒരു സ്ഥലത്ത് ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട സ്ഥലങ്ങൾ ഇവർ തന്നെ തീരുമാനിക്കും. പരമാവധി രണ്ടുമാസം മാത്രമേ ഇവരെ ഒരു സ്ഥലത്തു കാണാനാകൂ.മദ്ധ്യകേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പ്രൊഫഷനൽ ഭിക്ഷാടകർക്ക് ഏറ്റവും പ്രിയമുള്ള സ്ഥലമാണ് ഇടുക്കിയെന്നു പൊലീസ് പറയുന്നു. പണം സമ്പാദിച്ചശേഷം അതിർത്തി കടക്കാൻ എളുപ്പമാണെന്നതും വീടുകൾ കയറിയിറങ്ങി പിരിവെടുത്താൽ ഗ്രാമീണമേഖലയിൽ…
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ വെച്ച് കൊല്ലം സ്വദേശിയായ യുവതിയെ കടന്നുപിടിച്ച പ്രതി ഷിഹാബുദ്ധീനെ(27) ഫോർട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ഇയാളെ സംഭവം നടന്ന് മൂന്നാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് യുവതിയ്ക്ക് നടുറോഡിൽ വെച്ച് ദുരനുഭവമുണ്ടായത്. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി നടുറോഡിൽ വെച്ച് യുവതിയെ കടന്നുപിടിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്വർണപ്പണിക്കാരനായ ഷിഹാബുദ്ധീന്റെ ചാലയിലെ താമസസ്ഥലത്ത് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അതിക്രമത്തിനിരയായ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.
മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി ഏരിയ പ്രവത്തകർക്കായി സൗഹൃദ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു.ഷംഷാദ് കാക്കൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ പികെ മുഹമ്മദ് ഫാസിൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി ഉത്‌ഘാടനം നിർവഹിച്ചു. അലൻ ഐസക്ക് ,നിധീഷ് ചന്ദ്രൻ എന്നിവർ ആശംസ അറിയിച്ചു. ഏരിയ സെക്രട്ടറി ഷഫീക് സൈഫുദീൻ സ്വാഗതവും,ഏരിയ ട്രഷറർ മൊയ്‌ദീൻ നന്ദിയും അറിയിച്ചു
മനാമ: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് കേരളത്തിനകത്തും പുറത്തും ബഹ്റൈന്‍ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും നടത്തിയ മദ്റസ പൊതു പരീക്ഷയില്‍ ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ഉജ്ജ്വല വിജയം നേടി. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ മദ്റസാ വിദ്യാർത്ഥികൾക്കാണ് പൊതു പരീക്ഷ നടന്നത്. ബഹ്റൈൻ അടക്കമുള്ള ഗൾഫ് നാടുകളിൽ മാർച്ച് 10, 11, 12, വെള്ളി, ശനി, ഞായർ തിയ്യതികളിലാണ് ഈ വർഷം പൊതു പരീക്ഷ നടന്നത് ബഹ്റൈനില്‍ നിന്ന് മനാമ , റിഫ, ജിദാലി, ഹൂറ, ഗുദൈബിയ്യ, ഉമ്മുൽ ഹസം, ഹമദ് ടൗൺ, മുഹറഖ്, ഹിദ്ദ്, എന്നീ ഒൻപത് മദ്റസകളിൽ നിന്നായി 184 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതു പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ മാർ ക്ക് നേടിയ വിജയികളുടെ പേരുവിവരങ്ങള്‍, സ്ഥാനം, എന്നിവ യഥാക്രമം താഴെ: പ്ലസ് ടു: നജ ഫാത്തിമ മനാമ മദ്റസ ( ഒന്നാം സ്ഥാനം) പത്താം ക്ലാസ്: മറിയ്യം ഹനിയ്യ :…
സൂറത്ത് ; മാനനഷ്ട കേസിൽ രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജിയിൽ കോടതി ഈ മാസം 20ന് വിധി പറയും. ഹർജിയിൽ കോടതി ഇന്ന് വിശദമായ വാദം കേട്ടെങ്കിലും സ്റ്റേ നൽകിയില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഉത്തരവ് പറയാമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗ്രെയാണ് കേസ് പരിഗണിച്ചത്.മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു, എന്നാൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്താലേ എം.പി സ്ഥാനത്തിലെ അയോഗ്യത നീങ്ങൂ. രണ്ട് ഹർജികളാണ് രാഹുൽ ഗാന്ധി നൽകിയത്. ശിക്ഷാ വിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിന് എതിരെയുമാണ് അപ്പീൽ ഹർജികൾ. സ്റ്റേ അനുവദിക്കാനാകാത്ത വിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. സ്റ്റേ നൽകാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും വാദം ഉയർന്നു. പ്രധാനമന്ത്രിയെ വിമർശിച്ചതിനാണ് രാഹുലിനെതിരെ…
തിരുവന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽപറയുന്നു അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 13ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത 05 – 20 cm/sec വരെ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ…
തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അപമാനിക്കുന്നതിൽ നിന്ന് സിപിഎം പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും ബിജെപി നേതാവ് അറിയിച്ചു. പാർട്ടി നിലപാട് അംഗീകരിക്കാത്ത മതമേലദ്ധ്യക്ഷൻമാരെയെല്ലാം സിപിപിഎമ്മിന് അപമാനിക്കണമെന്നാണ്. ചൈനയോ ക്യൂബയോ അല്ല ഇന്ത്യയെന്ന് സിപിഎം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനെ പിന്തുണയ്ക്കുന്നതിനാലാണ് കോൺഗ്രസ് വിഷയത്തിൽ മൗനം പാലിക്കുന്നെതന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ആക്ഷേപിച്ചും അപകീർത്തിപരമായ പ്രസ്താവന നടത്തിയും മത പുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനും വർഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാൻ കാരണം. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് പീപ്പിൾസ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നത്, കെ സുരേന്ദ്രൻ തുടർന്നു. ജോസഫ് മാഷുടെ കൈ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെടുത്തിയും കെ സുരേന്ദ്രൻ സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചു. ജോസഫ് മാഷുടെ കൈ വെട്ടിമാറ്റാനുള്ള സാഹചര്യമുണ്ടാക്കി നൽകിയത് അന്നത്തെ എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. മാഷിന്റെ കൈ…
തിരുവനന്തപുരം: പ്രണയബന്ധത്തില്‍നിന്ന് പിന്മാറാന്‍ കാമുകിയും ക്വട്ടേഷന്‍ സംഘവും യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ അഞ്ചുപ്രതികള്‍ കീഴടങ്ങി. അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് അഞ്ചുപേരും കീഴടങ്ങിയത്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. കേസില്‍ ആകെ എട്ടുപ്രതികളാണുള്ളത്. ഒന്നാംപ്രതിയും യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയ, കേസിലെ എട്ടാംപ്രതിയായ അമല്‍മോഹന്‍ എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി അന്വേഷണസംഘം കോടതിയെ സമീപിക്കും. കേസിലെ ഏഴാംപ്രതിയായ ജോസഫ് ഇപ്പോഴും ഒളിവിലാണ്. അതേസമയം, മര്‍ദനമേറ്റ യുവാവ് ലക്ഷ്മിപ്രിയയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചിരുന്നതായുള്ള പരാതിയും പോലീസ് പരിശോധിക്കുന്നുണ്ട്. വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് കേസ്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുവാവിനെ യുവതിയുള്‍പ്പെട്ട സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. നഗ്നനാക്കി മര്‍ദിച്ചശേഷം ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും ആപ്പിള്‍ വാച്ചും പ്രതികള്‍ തട്ടിയെടുത്തു. നിര്‍ബന്ധിച്ച് ലഹരിമരുന്ന്…
തിരുവനന്തപുരം: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കിയ കേസിൽ വെള്ളനാട് സ്വദേശി അറസ്റ്റിൽ. കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടിൽ എസ് വിജിനെയാണ് (22) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷമായി പ്രതി യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇരുവരും പിരിഞ്ഞതിനെത്തുടർന്ന് മറ്റൊരാളുമായി വീട്ടുകാർ യുവതിയുടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് പകർത്തിയ ചിത്രങ്ങളാണ് മോർഫ് ചെയ്ത് യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ചെറുപ്പക്കാരന്റെ വാട്‌സ്‌ആപ്പിലേയ്ക്ക് അയച്ചുകൊടുത്തത്. പ്രതിശ്രുത വരന്റെ വീട്ടിലെത്തി മാതാപിതാക്കളെയും ചിത്രങ്ങൾ കാണിച്ചുകൊടുത്തു. ഇതോടെ യുവാവും വീട്ടുകാരും ബന്ധത്തിൽ നിന്ന് പിന്മാറി.തുടർന്ന് ഐ ടി നിയമമനുസരിച്ച് വിജിനെതിരെ കേസെടുത്ത് നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്. യുവതിയുടെ വിവാഹം മുടക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. വിളപ്പില്‍ശാല ഇന്‍സ്‌പെക്ടര്‍ എന്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്…