- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
Author: Starvision News Desk
നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് റമളാൻ റിലീഫ് സമ്മേളനം ഞായറാഴ്ച്ച രാവിലെ 9മണിക്ക് കണിയാപുരം പള്ളിനട NIC ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ ദക്ഷിണ കേരളം ജംഇയത്തുൽ ഉലമ സ്റ്റേറ്റ് കൗൺസിലർ ഉസ്താദ് അലിയാർ അൽ-ഖാസ്മി അവർകൾ, ഉത്‌ഘാടകനായി പ്രസ്തുത ചടങ്ങിൽ 1200ഓളം നിർദ്ധന കുടുംബങ്ങൾക്ക് 18കിലോയോളം വരുന്ന ഭക്ഷ്യ ധാന്യകിറ്റുകളും, ഗുരുതര രോഗികകൾക്കായുള്ള ചികിത്സാ സഹായങ്ങളും, ജീവ-കാരുണ്യ പ്രവർത്തകർക്കുള്ള അംഗീകാരവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി നിരവധി ജീവകാരുണ്യ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ പ്രസിഡണ്ട് അഷറഫ് ചാന്നാങ്കര അധ്യക്ഷത വഹിച്ചു, രക്ഷാധികാരി ജാഫർ ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിൽ സാമൂഹ്യ രാഷ്‌ടീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു നന്മ എക്സിക്യൂട്ടീവ് അംഗം ഷമിം ബഷീർ നന്ദിയും അറിയിച്ചു
മനാമ: വിവിധ ദേശ, ഭാഷ സംസ്‌കാരങ്ങളുടെ സംഗമമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ റമദാന്‍ ഗബ്ഗ. സൗഹൃദവും സാഹോദര്യവും വിരുന്നൊരുക്കിയ ഗബ്ഗ വന്‍ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, എന്‍എച്ച്ആര്‍എ, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികള്‍, വ്യാപാര വ്യവസായ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന ഗബ്ഗ നവ്യാനുഭവമായി. ക്രൗണ്‍ പ്ലാസ ഹോട്ടല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ ഒരുക്കിയ ഗബ്ഗയില്‍ ഇന്ത്യന്‍ അംബാസഡര്‍ പിഴുഷ് ശ്രീവാസ്തവ, റഷ്യന്‍ അംബാസഡര്‍ അലക്‌സി കോസിറോവ്, ശ്രീലങ്കന്‍ അംബാസഡര്‍ രെതെശ്രീ വിഗര്‍ട്‌നി മെന്റെസ്, ജപ്പാന്‍ അംബാസഡര്‍ മിസായുകി മിയാമോട്ടോ, ഫിലിപ്പൈസ് അംബാസഡര്‍ ഡെസിഗ്‌നേറ്റ് അന്നെ ജലാന്‍ഡോ ഓന്‍ ലൂയി, ഈജിപ്ഷ്യന്‍ അംബസഡര്‍ യാസ്സെര്‍ മുഹമ്മദ് അഹമ്മദ് ഷബാന്‍, സുഡാന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് അബദെല്‍ റഹ്മാന്‍ അലി അബദെല്‍റഹ്മാന്‍ മുഹമ്മദ്, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഇഫ്ജാസ് അസ്ലം, പലസ്തീന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ് തുര്‍ക്ക്, ആഭ്യന്തര മന്ത്രാലയം…
തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.ഇതിനിടെ പ്രവർത്തകരിൽ ഒരാളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ട്പോയി. പിന്നാലെ കെ എസ് യു പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. പ്രവർത്തകർ പൊലീസ് ബസിന്റെ ചില്ല് തകർത്തു.
കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ ജംഗ്ഷനുകളിൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ ഉടൻ ദേശീയപാത, ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തും. നിതിൻ ഗഡ്കരിയുടെ ഓഫീസിലാകും ചർച്ച. ദേശീയപാത അതോറിട്ടി തിരുവനന്തപുരം റീജണൽ ഓഫീസർ മീണയും ചർച്ചയിൽ പങ്കെടുക്കും.കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി ജംഗ്ഷനുകളിൽ മണ്ണിട്ട് ഉയർത്തിയുള്ള പാലത്തിന് പകരം എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാർ നിതിൻ ഗഡ്കരിക്കും വി.മുരളീധരനും നിവേദനം നൽകിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മൂന്ന് ജംഗ്ഷനുകളും കേന്ദ്രീകരിച്ചുള്ള ആക്ഷൻ കൗൺസിലുകളും വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ബി.ബി.ഗോപകുമാർ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ തന്നെ, ഇതുസംബന്ധിച്ച റിപ്പോർട്ട് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജംഗ്ഷനുകളിൽ വാഹനങ്ങൾക്ക് ആറുവരിപ്പാത മുറിച്ചുകടക്കാൻ പാലത്തിന് അടിയിൽ ഒന്നോ രണ്ടോ ഓപ്പണിംഗുകൾ അനുവദിക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സാഹചര്യത്തിലാണ് പുതിയ…
കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂര്‍ 10 മിനിട്ടുകൊണ്ടാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്‌റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്. ആദ്യത്തെ പരീക്ഷണ ഓട്ടത്തില്‍ തന്നെ ഏഴ് മണിക്കൂര്‍ 10 മിനിറ്റില്‍ ഓടിയെത്താനായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്‌റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിഞ്ഞേക്കും. ചുരുക്കത്തില്‍ വന്ദേഭാരതില്‍ ഏഴ് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര സാധ്യമായേക്കും. ഇനി കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചും പരീക്ഷണഓട്ടം നടത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രയല്‍റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് വിവിധ സ്റ്റേഷനുകളിലെത്തിയ സമയം: 06.00 AM കൊല്ലം…
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വീണ്ടും ആശങ്ക ഉയർത്തുന്നു. പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചു. 8.40 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9111 പേർക്കാണ്. ഇന്നലെ റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനമായിരുന്നു ഇന്നലെ പോസിറ്റിവിറ്റി നിരക്ക്. നിലവിൽ രാജ്യത്ത് 60,313 ആളുകളാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം 23 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,114 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.68 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം ഇന്നലെ 4,42,35,772 ആയി ഉയർന്നിരുന്നു.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം രാജ്യത്ത് 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനം കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറുകയാണ്. ഇന്നലെ 1634 പുതിയ കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. 29.68 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ 24 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട്…
ആലപ്പുഴ: എട്ടംഗസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പെടെ നാല് സ്ത്രീകള്‍ക്ക് പരിക്ക്. അമ്പലപ്പുഴ വടക്ക് വളഞ്ഞവഴി അയോധ്യനഗറിലാണ് സംഭവം.ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് എട്ടുയുവാക്കള്‍ സംഘടിച്ചെത്തി സ്ത്രീകളെ ആക്രമിച്ചത്. നേരത്തെ ഉത്സവസ്ഥലത്ത് ഇവരുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പകരം ചോദിക്കാനായാണ് യുവാക്കള്‍ അയോധ്യനഗറിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസെത്തിയിട്ടും യുവാക്കള്‍ പിരിഞ്ഞുപോയില്ല. പോലീസിന്റെ സാന്നിധ്യത്തിലും ഇവര്‍ സ്ത്രീകള്‍ക്കെതിരേ അസഭ്യംവിളി തുടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജിത്, ബിലാല്‍, രാഹുല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടിലെ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്‍ ജിതിനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വീട്ടില്‍ നിന്നും പിരിഞ്ഞ് പോവുകയുമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് സമീപം ഇവര്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിയുകയുമായിരുന്നു. തുടര്‍ന്ന് രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച അനില്‍കുമാര്‍.
ഭട്ടിൻഡ: ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ സൈനികൻ പിടിയിൽ. കഴിഞ്ഞ ദിവസം നാല് സൈനികരെ പൊലീസ് ചോദ്യം ചെയ്തിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പിടിയിലായ സൈനികന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അന്വേഷണ പുരോഗതി വിശദീകരിക്കാൻ പഞ്ചാബ് പൊലീസ് ഇന്ന് ഉച്ചയ്ക്ക് 12ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.ഏപ്രിൽ 12ന് രാവിലെ 4.35നാണ് വെടിവയ്‌പ്പുണ്ടായത്. ഉറങ്ങിക്കിടന്ന നാല് സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് പ്രതികൾ പ്രദേശത്തെ വനത്തിലേയ്ക്ക് കടന്നുകളയുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് നേരത്തേ അറിയിച്ചിരുന്നു. വെടിവയ്പ്പിന്റെ കാരണമെന്താണെന്നും ഇപ്പോൾ പിടികൂടിയ സൈനികന്റെ കൂടെയുണ്ടായിരുന്നത് ആരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.80 മീഡിയെ റെജിമെന്റിലെ സൈനികരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം അല്ലെന്ന് പഞ്ചാബ് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൈനിക കേന്ദ്രത്തിൽ നിന്ന് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു. അതേ റൈഫിൾ തന്നെയാണോ കൊലപാതകത്തിന്…
ആലപ്പുഴ : മുസ്ലിം ലീഗ് ആലിശ്ശേരി വാർഡ് കമ്മിറ്റിയുടെ റമളാൻ റിലീഫ് വിതരണവും മർഹൂം ഹാജി എസ് മുഹമ്മദ് കബീർ അനുസ്മരണവും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ നിർവഹിച്ചു. റിലീഫ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ (ബാബു സാർ) അധ്യക്ഷത വഹിച്ചു.റിലീഫ് കമ്മിറ്റി ജനറൽ കൺവീനർ രാജാ എ കരീം സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എ.എ.റസാഖ് ആമുഖ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് എ.എം.നൗഫൽ ടൗൺ പ്രസിഡൻറ് നൗഷാദ് കൂരയിൽ ജനറൽ സെക്രട്ടറി ഏ.കെ.ഷിഹാബുദ്ദീൻ സാജിദ്, ഇക്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു ഹാരീസ് നന്ദി രേഖപ്പെടുത്തി.