Author: Starvision News Desk

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദ പ്രവർത്തനങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് എലത്തൂർ ട്രെയിൻ ആക്രമണത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം തീവ്രവാദ ബന്ധം സ്ഥിരീകരിച്ച എഡിജിപി അക്രമിയെ കേരളത്തിൽ സഹായിച്ചവർക്കെതിരെ എന്ത് നടപടിയാണ് ഇതുവരെ പൊലീസ് എടുത്തതെന്ന വ്യക്തമാക്കണം. കസ്റ്റഡി കാലാവധി തീരുന്നതിൻ്റെ ഒരു ദിവസം മുമ്പ് യുഎപിഎ ചുമത്തിയത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്. ആദ്യമായി കേരളത്തിൽ എത്തിയ പ്രതിയെ ആരാണ് സഹായിച്ചതെന്ന ചോദ്യത്തിന് ആഭ്യന്തരവകുപ്പ് മറുപടി പറയണം. എലത്തൂർ ട്രാക്കിൽ പ്രതിയുടെ ടിഫിൻ ബോക്സിൽ നിന്നും ലഭിച്ച ചപ്പാത്തിയും കറിയും ആരോ ഉണ്ടാക്കി കൊടുത്തതാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സർക്കാർ മതഭീകരവാദത്തോട് വിട്ടുവീഴ്ച ചെയ്യുന്നതിൻ്റെ ഭവിഷ്യത്താണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതിക്ക് രക്ഷപ്പെടാൻ അവസരമുണ്ടായത് പൊലീസിൻ്റെ വീഴ്ചയാണോ സഹായമാണോയെന്ന് പരിശോധിക്കണം. പ്രതിയെ കൊണ്ടുവരാൻ കേടായ വാഹനം നൽകിയതും മതിയായ സുരക്ഷ നൽകാതിരുന്നതും അന്വേഷിക്കണം. ഷോർണ്ണൂരിലും കോഴിക്കോടും പ്രതിക്ക് സഹായം…

Read More

ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.അസ്കറിലെ ലേബർ ക്യാമ്പിൽ വച്ച് നടന്ന ഇഫ്താർ സംഗമത്തിൽ നൂറിലധികം തൊഴിലാളികളും പത്തനംതിട്ട അസോസിയേഷൻ അംഗങ്ങളും വിവിധ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.അടിസ്ഥാനവർഗ്ഗങ്ങളായ സാധാരണ തൊഴിലാളികള്‍ക്കിടയിൽ ഇഫ്‌താർ സംഘടിപ്പിക്കുമ്പോഴാണ് ഇഫ്‌ത്താറിന് അതിന്റെതായ സൗന്ദര്യം ലഭിക്കുന്നത് എന്ന് ഇഫ്‌താർ സന്ദേശം നൽകിയ ബഹറിനിലെ സാമൂഹ്യ പ്രവർത്തകൻ സയ്യെദ് അലി മുഹമ്മദ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ച സംഘടനയാണ് പത്തനംതിട്ട പ്രവാസി അസോസിയേഷൻ.ഇഫ്താർ വിരുന്ന് കോഡിനേറ്റർ അനിൽകുമാർ, പ്രസിഡന്റ് വിഷ്ണു.വി, സെക്രട്ടറി സുഭാഷ് തോമസ്, രക്ഷാധികാരി സക്കറിയ സാമുവേൽ, വൈസ് പ്രസിഡന്റ് ജയേഷ് കുറുപ്പ്, രഞ്ജു ആർ നായർ, ലിജോ ബാബു, സുനു കുരുവിള, ജയ്സൺ മാത്യു, മോൻസി ബാബു, ബിജോയ് പ്രഭാകരൻ, ശ്രീമതി ഷീലു എബ്രഹാം, സിജി തോമസ്, അഞ്ജു വിഷ്ണു, രേഷ്മ ഗോപിനാഥ്,…

Read More

മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റി , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു. അൽ മക്കീന ബിൽഡിങ്ങ് & കൺസ്ട്രക്ഷൻസിന്റെ ലേബർ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്ത വിരുന്നിൽ ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഐവൈസിസി മനാമ ഏരിയ പ്രസിഡൻ് ഷംഷാദ് കാക്കൂർ, മനാമ ഏരിയ സെക്രട്ടറി ഷെഫീക്ക് സൈഫുദീൻ , കമ്പനി മാനേജിങ് ഡയറക്ടർ പ്രിൻസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മനാമ ഏരിയ എക്സിക്യുട്ടിവ് അൻസാർ നന്ദി രേഖപ്പെടുത്തി. https://youtu.be/kxHM6C2gaas?t=86

Read More

മനാമ :ബഹ്റൈൻ എയർ കാർഗോ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തിഅറാദ് എയർപോർട്ട് പാർക്കിൽ വെച്ച് നടന്ന നോമ്പുതുറയിൽ കൂട്ടായ്മയുടെ അറുപതിൽ വരുന്ന അംഗങ്ങളും ഫാമിലിയും പങ്കെടുത്തു. കഴിഞ്ഞ രണ്ടു വർഷക്കാലം ഇഫ്താറുൾപ്പടെ പൊതു സമൂഹം വീടുകളിൽ പരിമിതപ്പെട്ട ശേഷമുള്ള നോമ്പുതുറയിൽ അതിന്റെതായ ആവേശമായിരുന്നു .ഫൈസൽ കണ്ടീതാഴ’ ശംസു കൊടുവള്ളി’ നൗഷാദ് കീഴ്പ്പയൂർ’ സാലിഹ് വില്യാപ്പള്ളി’ നിസാർ കൊടുവള്ളി’ സവാദ് തോടന്നൂർ’ അഷ്റഫ് പേരാമ്പ്ര’ കബീർ കൊടുവള്ളി’ ഷാഫി മംഗലാപുരം’ ഹാരിസ്’ സുലൈമാൻ’ ഇർഷാദ് എന്നിവർ നേതൃത്വം നൽകി. https://youtu.be/kxHM6C2gaas?t=175

Read More

ഇടത് സർക്കാരിൻ്റെ ശമ്പളം ഗഡുക്കളാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മെയ് 8 ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. 17-ാം തിയതിയായിട്ടും പൂർണ്ണ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് തിരു: ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിസമരത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളം ഗഡുക്കളാക്കിയത് പിൻവലിക്കുക, കെഎസ്ആർടിസിയുടെ അന്തകനായ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള മെക്കാനിക്കൽ വർക്ക് നോംസ് പിൻവലിക്കുക, കെഎസ്ആർടിസിയുടെ മരണവാറണ്ടായ സുശീൽ ഖന്ന റിപ്പോർട്ട് തള്ളിക്കളയുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംപ്ലോയീസ് സംഘ് സമരാവശ്യങ്ങൾ. വിശപ്പിൻ്റെ രാഷട്രീയം മുന്നോട്ട് വച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ വിഭാഗം ജീവനക്കാരെയും തൊഴിലാളി യൂണിയനുകളെയും മാന്യ യാത്രക്കാരെയും സ്വാഗതം ചെയ്യുന്നു.

Read More

കേരള കാത്തലിക്ക്‌ അസോസിയേഷൻ ലേഡീസ് വിങ്ങും ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സംഘടനയും സംയുക്തമായി സിട്ര ലേബർ ക്യാമ്പിലെ നൂറോളം വരുന്ന തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. https://youtu.be/kxHM6C2gaas?t=117 ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സംഘടന പ്രതിനിധികളായ സയ്യിദ് ഹനീഫ്, ആദം ഇബ്രാഹിം, കെയ് മെയ്ദിഗ്, കെ സി എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി,കെ സി എ ലേഡീസ് വിംഗ് പ്രസിഡന്റ് സിമി ലിയോ, എന്നിവർ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സംഘടന പ്രവർത്തകരായ ശിഹാബ് അലി കണ്ണൂർ, ജാബിർ തിക്കൊടി, സുൽഫിക്കർ അലി, അജി, പ്രിൻസി അജി, കെസിഎ പ്രതിനിധി കെ ഇ റിച്ചാർഡ്, ലിയോ ജോസഫ്, ലേഡീസ് വിംഗ് പ്രതിനിധികളായ അലിൻ ജോഷി, മാഗി വർഗീസ്, ജിഷാ വിനു എന്നിവർ ഇഫ്താർ ചടങ്ങുകൾക്ക് നേതൃത്വം നൽകി

Read More

പരിശുദ്ധ ഖുർആൻ അവതരിച്ച മാസമായ പുണ്യങ്ങളുടെ പൂക്കാലമായ റമദാന്റെ ഇരുപത്തിരണ്ടാംദിനത്തിൽ ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ ബി എംസി ഗ്രാൻഡ് ഇഫ്താർ വിത്ത് വർക്കേഴ്സ് എന്ന പേരിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി മൂന്നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു. ബി എം.സി ഗ്രാൻഡ് ഇഫ്താർ വിത്ത് വർക്കേഴ്‌സ് ചീഫ് കോഡിനേറ്റർ അബ്ദുൾ സലാമിൻറെ മഗ് രിബ് ബാങ്ക് വിളിയോടെ എല്ലാവരും നോമ്പ് തുറന്നു.തുടർന്ന് നിസ്കാരത്തന് ശേഷം നടന്ന ചടങ്ങിൽ സന്നിഹിതരായവരെ പരിപാടിയുടെ അധ്യക്ഷനും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം ചെയ്ത് സംസാരിച്ചു. പ്രമുഖ മതപണ്ഡിതനായ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ റമദാൻ പ്രഭാഷണം നടത്തി.പിന്നീട് വിശിഷ്ടാതിഥിയും അൽ ഹിലാൽ ഹോസ്പിറ്റൽ സി ഇ ഒയുമായ ഡോ.ശരത് ചന്ദ്രനും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. https://youtu.be/kxHM6C2gaas?t=38 തുടർന്ന് സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍,അൽ ഹിലാൽ ഹോസ്പിറ്റൽ സി ഇ ഒ ഡോ.ശരത് ചന്ദ്രൻ,ബഹ്‌റൈനി സാമൂഹിക പ്രവർത്തക…

Read More

പരമ ദാരിദ്ര്യ നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ലക്ഷ്യം തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷന്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാര്‍ഷിക പരിശോധനാ പദ്ധതി. പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും ഇതിലേക്ക് കൊണ്ടുവരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നാല് മിഷനുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ മിഷനുകള്‍ക്ക് വലിയ രീതിയിലുള്ള ജനപങ്കാളിത്തമുണ്ടായി. ആര്‍ദ്രം മിഷനാണ് കേരളത്തിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ആരോഗ്യ രംഗത്ത് എടുത്ത് പറയത്തക്ക മാറ്റം ഉണ്ടാക്കാന്‍ ആര്‍ദ്രം മിഷനിലൂടെ കഴിഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ…

Read More

കേരള നിയമസഭാ മന്ദിരത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികാഘോഷ ചടങ്ങിലേക്ക് ഉപരിഷ്ട്രപതിയെ ക്ഷണിക്കുകയുണ്ടായി.കേരളത്തിലേക്കുള്ള ക്ഷണം വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. നിയമസഭാ സെക്രട്ടറി എ എം ബഷീർ , സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കുമാർ എന്നിവർ സ്പീക്കറെ അനുഗമിച്ചു.

Read More

തിരുവനന്തപുരം൦. നാട്ടില്‍ നിയമം നടപ്പാക്കേണ്ട പൊലീസ്, അതും നവോത്ഥാന മുന്നേറ്റമെന്ന് വീമ്പ് പറയുന്നൊരു സര്‍ക്കാരിന്റെ കാലത്ത് എത്രത്തോളം അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധര്‍മ്മടത്ത് കണ്ടത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നിയമസഭാ മണ്ഡലമാണിത്. വിഷു ദിനത്തില്‍ വൃദ്ധമാതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ധര്‍മ്മടം എസ്.എച്ച്.ഒ ക്രൂരമായാണ് മര്‍ദ്ദിച്ചത്. സ്റ്റേഷന്‍ ചുമതലയുള്ള ഈ ഉദ്യോഗസ്ഥന്‍ ഇവരുടെ കാറും തല്ലിത്തകര്‍ത്തു. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ധര്‍മ്മടത്തേത് ഒറ്റപ്പെട്ട സംഭവമല്ല. തൃപ്പൂണിത്തുറയിലും എറണാകുളം നോര്‍ത്തിലും സമീപകാലത്ത് ക്രൂരമായ പൊലീസ് മര്‍ദ്ദനങ്ങളുണ്ടായി. കളമശേരിയില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തു. ശക്തമായ പ്രതിഷേധം ഉണ്ടായെങ്കിലും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സര്‍ക്കാരിനും സി.പി.എമ്മിനും വേണ്ടപ്പെട്ടവര്‍ എത്ര വലിയ ക്രിമിനല്‍ ആയാലും സംരക്ഷിക്കുമെന്ന സന്ദേശമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ധര്‍മ്മടത്തും നടപ്പാക്കുന്നത്. ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥര്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സ് നല്‍കുന്നത് സര്‍ക്കാരും പാര്‍ട്ടിയും തന്നെയാണ്. ആഭ്യന്തര വകുപ്പ്…

Read More