Author: Starvision News Desk

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ ഡോ.സി എം അബൂബക്കർ (78) നെയാണ് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലപ്പുറത്തുഴ ഡോക്‌ടേഴ്‌സ് ക്ലിനിക്കിൽ ഏപ്രിൽ 11, 17 തീയതികളിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കെത്തിയ അസുഖ ബാധിതയായ 15 കാരിയോട് ഡോക്ടർ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഡോക്ടറുടെ പെരുമാറ്റത്തില്‍ മാനസികമായ തകർന്ന പെണ്‍കുട്ടി വീട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ ക്ലിനിക്കിൽ എത്തി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Read More

മനാമ:ഐ വൈ സി സി ഹിദ് അറാദ് ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ഏരിയ പ്രവർത്തകർക്കായിട്ടാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ജോയിന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്,ജയഫർ അലി,മുൻ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് എന്നിവർ പങ്കെടുത്തു.ഏരിയ പ്രസിഡന്റ് ഷിന്റോ ജോസഫ്,സെക്രട്ടറി പ്രവീൺ ആന്റണി ,ട്രഷറർ റോബിൻ കോശി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Read More

മനാമ: ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറവും, യൂത്ത് വിങ്ങും, മലബാർ ഗോൾഡ്, ഗാലപ്പ് കണ്ണൂരിൻറെ സഹകരണത്തോടെ മനാമ ജൂഫ്രി ഗല്ലിയിൽ ഇഫ്താർ സംഗമം നടത്തി. ചെറുകിട കച്ചവടകാരും, സ്വർണ്ണപണിതൊഴിലാളികളും, മനാമ സൂഖിലെ തൊഴിലാളികളടക്കം ജാതിമതഭേദമന്യേ നൂറ് കണക്കിനാളുകൾ ഇഫ്താറിർ പങ്കെടുത്തു. ചടങ്ങിൽ ലോകകേരള സഭാംഗം സുബൈർ കണ്ണൂർ, ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം ജനറൽ സിക്രട്ടറി ബഷീർ അമ്പലായി, യൂത്ത് വിംഗ് ആക്ടിംങ്ങ് സെക്രട്ടറി റാഷിദ് കണ്ണംങ്കോട്, ഗാലപ്പ് കാർഗോ മാനേജിങ്ങ് ഡയറക്ടർ അൻവർ കണ്ണൂർ, മലബാർ ഗോൾഡ് സൂഖ് മാനേജർ വിഷ്ണു, നജീബ് കണ്ണൂർ, നൗഷാദ് പൂനൂർ, അമീദ് കണ്ണൂർ, സലീം നമ്പ്‌റ, മുസ്നാസ് കണ്ണൂർ ഖൈസ് ചാൽ, അഷറഫ് ചക്കരക്കൽ, നുബിൻ അൻസാരി, സൈനുൽ കൊയിലാണ്ടി, ഷാജി ആലപ്പുഴ,നിർഷ ആലപ്പുഴ, ജിത്തു മട്ടന്നൂർ, ജലീൽ കോപ്പാലം, എന്നിവർ നേതൃത്വം നൽകി.. കഴിഞ്ഞ കാലഘട്ടങ്ങളിൽ പതിനെട്ട് വർഷത്തിലേറെയായി ചെറുകിട കച്ചവടക്കാരുടെ വിവിധ പ്രശ്നങ്ങളിൽ കാതലായ ഇടപെടൽ നടത്തിവരുന്ന സംഘടനയാണ് ബഹ്റൈൻ…

Read More

പ്രവാസി സമ്മാൻ ജേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. കെ. ജി. ബാബുരാജിനെ ബഹ്‌റൈൻ നവകേരള ആദരിച്ചു . പ്രസിഡന്റ് ഇ ടി ചന്ദ്രൻ ബൊക്കെ നൽകുകയും കോഡിനേഷൻ സെക്രട്ടറി ഷാജി മൂതല പൊന്നാട അണിയിക്കുകയും ചെയ്തു . സെക്രട്ടറി റെയ്സൺ വര്ഗീസ് , ലോക കേരള സഭാംഗം ബിജു മലയിൽ , കോഡിനേഷൻ കമ്മറ്റി അംഗം ൻ കെ ജയൻ എന്നിവർ പങ്കെടുത്തു.

Read More

ദുബൈ: അനില്‍ കപൂര്‍, കരീന കപൂര്‍, കാര്‍ത്തി തുടങ്ങിയ അഭിനേതാക്കള്‍ ഉള്‍പ്പെടുന്ന മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ നിരയിൽ ഇനി ആലിയ ഭട്ടും. മലബാര്‍ ഗ്രൂപ്പിന്‍റെ 30-ാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. മലബാർ ഗോൾഡിന്‍റെ ‘ബ്രൈഡ്സ് ഓഫ് ഇന്ത്യ 2023’ എന്ന സുപ്രധാന ബ്രൈഡല്‍ ക്യാംപയിന്‍ ആലിയ ഭട്ട് പ്രദര്‍ശിപ്പിക്കും. 2012 മുതൽ ബോളിവുഡിൽ സജീവമായ ആലിയ ഭട്ട് ‘ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നവേളയിലാണ്​ മലബാർ ഗോൾഡിന്‍റെ പ്രതിനിധിയാകുന്നത്​. സ്ഥാപനത്തിന്‍റെ പ്രവർത്തനം യു.കെ, ആസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പശ്​ചാത്തലത്തിൽ ആലിയ ഭട്ട് ബ്രാന്‍ഡ് അംബാസഡറായെത്തുന്നത് ആഗോള തലത്തില്‍ ബ്രാന്‍ഡിന്‍റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. മലബാര്‍ ഗോള്‍ഡ് പോലുള്ള ആഗോള ബ്രാന്‍ഡിന്‍റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞു. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉപഭോക്താക്കളുടെയുമിടയില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സിന്…

Read More

ഫുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 വീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് നാളെ (19, ബുധന്‍) ജില്ലാ ആസ്ഥാനങ്ങളില്‍ വൈകുന്നേരം മെഴുകുതിരി കത്തിച്ച് നഗരപ്രദക്ഷിണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ് 40 വീരജവാന്മാരുടെ ജീവനെടുത്തതെന്നും ഇക്കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചെന്നുമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അതിനോടുള്ള പ്രതിഷേധം കൂടി പ്രകടിപ്പിക്കാനാണ് നഗരപ്രദക്ഷിണം നടത്തുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി.

Read More

ദുരിതാശ്വാസനിധി അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാന്‍ ലോകായുക്ത രചിച്ച സുദീര്‍ഘമായ മംഗളപത്രം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സത്യത്തോടും നീതിയോടും ജനങ്ങളോടുമല്ല മറിച്ച് ഭരണാധികാരികളോടാണ് പ്രതിബദ്ധതയെന്ന് ലോകായുക്ത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ഭയമോ, പ്രീതിയോ, സ്‌നേഹമോ, ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരും അതു തെളിയിച്ചവരുമാണ് ലോകായുക്തയിലെ ജഡ്ജിമാരെന്ന് സ്വയം പുകഴ്ത്തിയാല്‍പോരാ, അത് ജനങ്ങള്‍ക്കു കൂടി ബോധ്യപ്പെടുന്ന വാക്കും പ്രവര്‍ത്തിയും അവരില്‍നിന്ന് ഉണ്ടാകണം. ദുരിതാശ്വാസ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നാണ് ലോകായുക്തയുടെ മംഗളപത്രത്തിന്റെ രത്‌നച്ചുരുക്കം. സുദീര്‍ഘമായ മംഗളപത്രത്തിന്റെ ഓരോ വരിയും മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രദ്ധാപൂര്‍വം എഴുതിയിയിട്ടുണ്ട്. ലോകായുക്തയുടെ യഥാര്‍ത്ഥ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇനി നടക്കാന്‍ പോകുന്നത് വെറും നാടകവും അഭിനയവുമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമൊക്കെ അത്യുന്നത സ്ഥാനമാനങ്ങള്‍ വഹിച്ച ഇവരെ ഓര്‍ത്ത് പരമോന്നതനീതി പീഠം ലജ്ജിച്ചു തലതാഴ്ത്തുമെന്നും കര്‍ണാടകത്തിലെ ലോകായുക്തയെ ഓര്‍ത്ത് അഭിമാനകൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു. ലോകായുക്ത…

Read More

തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ നിലവിലുള്ള എം. ആർ. ഐ. സ്കാനറും മാമ്മോ മെഷീനും മാറ്റിസ്ഥാപിക്കുന്ന സാഹചര്യത്തിൽ, രോഗികൾക്ക് മെഡിക്കൽ കോളേജ് കാമ്പസിലുള്ള സർക്കാർ സ്കാനിംഗ് സെന്ററായ എച്ച്. എൽ. എല്ലിൽ സൗജന്യ നിരക്കിൽ സ്കാനിംഗ് നടത്താനുള്ള ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആർ. സി. സി. ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആർ. സി. സി. യിലുള്ള ഏക എം. ആർ. ഐ. സ്കാനിംഗിന് യന്ത്രം തകരാറിലായ സാഹചര്യത്തിൽ നിർദ്ധന രോഗികൾ വൻതുക മുടക്കി സ്വകാര്യാശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയുമാണെന്ന പരാതിയിൽ ബദൽ സംവിധാനം ഒരുക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആർ. സി. സി. ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.പുതിയ യന്ത്രങ്ങൾ വാങ്ങാൻ പർച്ചേസ് ഓർഡർ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. രണ്ടു വർഷം മുമ്പ് തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.…

Read More

സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത്‌ലാബ്, സമഗ്ര സ്‌ട്രോക്ക് യൂണിറ്റ് ലിനാക്, ബേണ്‍സ് ഐസിയു, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, എംഎല്‍ടി ബ്ലോക്ക് തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രില്‍ 19ന് വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് സുപ്രധാന പദ്ധകളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത് ലാബും, സ്‌ട്രോക്ക് ഐസിയുവും സിടി ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള സമഗ്ര സ്‌ട്രോക്ക് യൂണിറ്റാണ് യാഥാര്‍ത്ഥ്യമായത്. മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു, എംഎല്‍ടി ബ്ലോക്കിന്റെ നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനവും ഉണ്ടാകും. മെഡിക്കല്‍ കോളേജില്‍ ആവിഷ്‌ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല്‍…

Read More

ന്യൂഡൽഹി: കൊല്ലം കൊട്ടിയത്ത് പൊലീസുകാർ സെെനികനെ ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നടിയും ബി ജെ പി നേതാവുമായ ഖുഷ്ബു സുന്ദ‌ർ രംഗത്ത്. തന്റെ ട്വിറ്റർ പേജിൽ പൊലീസുകാർ ബലപ്രയോഗം നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് ഖുഷ്ബു പ്രതികരിച്ചത്.’ഒരു പ്രാദേശിക വിഷയത്തിന്റെ പേരിൽ ഒരു സെെനികനെ ബലപ്രയോത്തിലൂടെ അറസ്റ്റ് ചെയ്യുന്ന കേരള പൊലീസ്. മദ്രാസ് റെജിമെന്റിലെ നായിക് കിരൺ കുമാറിനെ ഇത്തരത്തിൽ ക്രൂരമായ രീതിയിലാണ് കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്തിനാണ് ഈ ക്രൂരത പിണറായി വിജയൻ സാർ?’, എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ പിണറായി വിജയനെ ടാഗ് ചെയ്തിട്ടുണ്ട്. എന്നാൽ കിരൺ കുമാർ ഉൾപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ തങ്ങളെ അദ്ദേഹം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം, പൊലീസ് സൈനികനെ ക്രൂരമായി മ‍ർദ്ദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊട്ടിയം ചെന്താപ്പൂരിലെ എൻഎസ്എസ് കരയോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തകര്‍ക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. സൈനികനായ കിരണ്‍കുമാറിന്റെ അച്ഛൻ തുളസീധരന്‍ പിള്ള കരയോഗം ഓഫീസ് ആക്രമിച്ചു…

Read More