- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- രജനി ലോകേഷ് ടീമിന്റെ ‘കൂലിക്ക്’ വന്‍ പണി കൊടുത്ത് ‘വാര് 2’ നിര്‍മ്മാതക്കളായ യാഷ് രാജ് ഫിലിംസ്
- 5 രാജ്യങ്ങൾ, 8 ദിവസം, 10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനം; വലിയ ലക്ഷ്യങ്ങൾ, ‘പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് അപലപിക്കും’
- ഗുരുവായൂർ അനക്കോട്ടയിലെ കരിവീരൻമാരുടെ സുഖചികിത്സ മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്നു
- സ്ലാബ് തകർന്ന് 40 വർഷം പഴക്കമുള്ള സെപ്റ്റിക് ടാങ്കിലേക്ക് വീണു, വയോധിക പിടിച്ചുനിന്നത് ഏണിയിൽ; കഴുത്തറ്റം വെള്ളത്തിൽ നിന്ന് രക്ഷിച്ച് ഫയർഫോഴ്സ്
- ഉണ്ണി മുകുന്ദന് ഇല്ലെങ്കിലും ‘മാര്‍ക്കോ’ മുന്നോട്ട്? ചര്‍ച്ചയായി നിര്‍മ്മാതാക്കളുടെ പ്രതികരണം
- സ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് 9ാം ക്ലാസുകാരന്റെ ബൈക്ക് യാത്ര; രക്ഷിതാവിനെതിരെ കേസ്
- മനാമയില്‍ ഇമാം ഹുസൈന് ക്ലിനിക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Author: Starvision News Desk
മുംബയ്: വിവാഹം കഴിക്കണമെങ്കിൽ ഭാര്യയെയും മകനെയും ഇല്ലാതാക്കണമെന്ന കാമുകിയുടെ ആവശ്യം നടപ്പാക്കാനായി സ്വന്തം മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മുംബയ് സ്വദേശിയും സ്വകാര്യ വസ്ത്രനിർമ്മാണശാലയിലെ ജീവനക്കാരനുമായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്.ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമല്ല.കഴിഞ്ഞദിവസം പുലർച്ചെ കെംകർചൗക്കിന് സമീപമുള്ള മാഹിം-സിയോൺ ക്രീക്ക് ലിങ്ക് റോഡിൽ നിന്ന് പ്ളാസ്റ്റിക് ബാഗിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതം പുറത്തറിഞ്ഞത്. അഴുകിത്തുടങ്ങിയതിനാലും എലികൾ കടിച്ച് വികൃതമാക്കിയതിനാലും മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഒടുവിൽ കുട്ടിയുടെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊലനടത്തിയത് പിതാവാണെന്ന് സംശയമുണ്ടെന്നും അവർ പാെലീസിനോട് പറഞ്ഞു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ പിതാവ് ധാരാവി ചേരിയിൽ ഒരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യംചെയ്തതോടെ എല്ലാം തുറന്ന് പറയുകയായിരുന്നു. വസ്ത്രനിർമാണ ശാലയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇയാൾ കാമുകിയുമായി അടുത്തത്. ഭാര്യയെയും മകനെയും എന്നെന്നേക്കുമായി ഇല്ലാതാക്കിയാൽ മാത്രമേവിവാഹം കഴിക്കാൻ താൻ തയ്യാറാവൂ എന്ന് കാമുകി യുവാവിനെ അറിയിച്ചു. തുടർന്നാണ് ഇരുവരെയും കൊല്ലാൻ തീരുമാനിച്ചത്.കുഞ്ഞിനെ…
ന്യൂഡല്‍ഹി: താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യാ ബച്ചന്‍ ഒരു യൂട്യൂബ് ചാനലിനെതിരേ പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍. ആരാധ്യയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് നിയമനടപടി.പതിനൊന്ന് വയസ്സുകാരിയാണ് ആരാധ്യ. കുട്ടിയായ തനിക്കെരേ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ആരാധ്യയുടെ ആവശ്യം. വ്യാഴാഴ്ച ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും. മാതാപിതാക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പ്രത്യപ്പെടാറുള്ള ആരാധ്യയ്‌ക്കെതിരേ സൈബര്‍ ഇടത്ത് വ്യാപകമായ ആക്രമങ്ങളാണ് ചിലര്‍ അഴിച്ചുവിടുന്നത്. ഇതിനെതിരേ പിതാവ് അഭിഷേക് ബച്ചന്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും, ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ സഹിക്കാനാകില്ല. സൈബറിടത്ത് പറയുന്ന അഭിപ്രായങ്ങള്‍ ഇക്കൂട്ടര്‍ക്ക് തന്റെ മുന്നില്‍ വച്ച് പറയാന്‍ ധൈര്യമുണ്ടോ എന്നും അഭിഷേക് ചോദിച്ചിരുന്നു.
കുനിയില്‍ ഇരട്ടക്കൊലയില്‍ 12 പ്രതികള്‍ക്കും ജീവപര്യന്തം.ചരിത്രപരമായ കേസ് നടത്തിപ്പ്,652 പേജുള്ള വിധി
മഞ്ചേരി: അരീക്കോട് കീഴുപറമ്പ് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പന്ത്രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളെയും പതിനെട്ടാം പ്രതിയെയുമാണ് മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്. രജിത ശിക്ഷിച്ചത്. 2012 ജൂണ്‍ പത്തിന് കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍കലാം (37), സഹോദരന്‍ അബൂബക്കര്‍ (48) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം കുനിയില്‍ അങ്ങാടിയില്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള പ്രതികളായ കുനിയില്‍ കുറുവങ്ങാടന്‍ മുഖ്താര്‍ (40), കോഴിശ്ശേരിക്കുന്നത്ത് റാഷിദ് (34), മുണ്ടശ്ശേരിവീട്ടില്‍ റഷീദ് (33), താഴത്തേയില്‍ കുന്നത്തുചോലയില്‍ ഉമ്മര്‍ (45), വളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ്ഷരീഫ് (43), കുറുമാടന്‍ അബ്ദുല്‍ അലി (31), ഇരുമാംകുന്നത്ത് ഫസലുറഹ്‌മാന്‍ (31), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (30), വടക്കേച്ചാലി മധുരക്കുഴിയന്‍ മഹ്സൂം (38), വളഞ്ഞോളത്ത് എടക്കണ്ടി സാനിഷ് (39), പിലാക്കല്‍ക്കണ്ടി ഷബീര്‍ (31) എന്നിവര്‍ക്ക് കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും.…
ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിലെ വിധി സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ വിധിയിൽ സ്റ്റേ ഇല്ലാത്തതിനാൽ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ജഡ്‌ജി റോബിൻ മൊഗേരയാണ് ഹർജി തള്ളിയത്.ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള അടുത്ത പോംവഴി. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവർഷം തടവുശിക്ഷ അഡിഷണൽ സെഷൻസ് കോടതി സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രസംഗം മോദി സമൂഹത്തെയോ ഹർജിക്കാരനെയോ അപകീർത്തിപ്പെടുത്തുന്നതല്ലെന്നാണ് രാഹുലിന്റെ വാദം.എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബിജെപി എം എൽ എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ…
സാംസ സാസ്കാരിക സമിതി. ജു ഫൈർ റിവേറ പ്ലാസ 3 ഹാളിൽ സമൂഹ തോമ്പ് തുറ സംഘടിപ്പിച്ചു. സാംസ കുടുബാംഗങ്ങളും ക്ഷണിക്കപ്പെട്ടവരുമായ നിരവധിപ്പേർ പരിപാടിയിൽ പങ്കെടുത്തു. നോമ്പ് തുറക്ക് ശേഷം നടന്ന ഹ്രസ്വമായ ചടങ്ങിൽ സാമുഹ്യ പ്രവർത്തകനും തണൽ ബഹറിൻ സാരഥിയുമായ റഷീദ് മാഹി റമദാൻ സുന്ദേശം നൽകി. പ്രസിഡണ്ട് ബാബു മാഹി അദ്ധ്യക്ഷനായ ചടങ്ങിൽ ആക്ടിംഗ് സിക്രട്ടറി ശ്രീമതി സിതാര മുരളി കൃഷണൻ സ്വാഗതം ആശംസിച്ചു. പ്രോഗാം കമ്മറ്റി കൺവീനർ ദിലീപ് കുമാറും, സംഗീതും , വിനീതും ഉൾപ്പെട്ട ടീമംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ റിയാസ് കല്ലമ്പലം, എന്റർടെയിൻമെന്റ് കൺവീനർ ബൈജു മലപ്പുറം, ഗിരീഷ് കുമാർ GDN, ക്യു വക്സ് MD അമൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മുഖ്യ രക്ഷാധികാരി മനീഷ്, മുരളി കൃഷ്ണൻ , ഇൻഷ റിയാസ്, നിർമ്മല ജേഖബ്, സാമൂഹ്യ പ്രവർത്തകരായ ശശി വള്ളിൽ, സജീവൻ മാക്കാണ്ടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ബിന…
മനാമ: ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി ഇഫ്‌താർ വിരുന്നും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.ഹമദ് ടൗണിൽ വെച്ച് സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ ഏരിയ പ്രവർത്തകരും ദേശീയ കമ്മറ്റി അംഗങ്ങളും പങ്കെടുത്തു. ഏരിയ കൺവൻഷൻ ദേശീയ സെക്രട്ടറി അലൻ ഐസ്സക്ക് ഉത്‌ഘാടനം ചെയ്തു,റഫീഖ് ഫൈസി റമദാൻ സന്ദേശം നൽകി.ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ പ്രസിഡന്റ് മുഖ്യാഥിതിയായിരുന്നു. കോൺഗ്രസ് നേതാവ് അനിൽ യു കെ മുഖ്യ പ്രഭാഷണം നടത്തി. ഐവൈസിസി സ്ഥാപക നേതാക്കളായ അജ്മൽ ചാലിലിനെയും ബേസിൽ നെല്ലിമറ്റത്തിനെയും ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ,അജ്മൽ ചാലിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ബേസിൽ നെല്ലിമറ്റം രാഹുൽ ഗാന്ധിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച് സംസാരിച്ചു.ഏരിയ സെക്രട്ടറി റോയ് തിരുമൂലം സ്വാഗതവും,ട്രഷറർ ശരത്ത് കണ്ണൂർ നന്ദി അറിയിച്ചു.ജോൺസൻ കൊച്ചി,ബൈജു വണ്ടൂർ,സജീവൻ,വിജയൻ ,ജെർളിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
ബഹ്‌റൈനിലെ ആലപ്പുഴജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്, 2023 -24 വർഷത്തേയ്ക്കുള്ള പ്രവർത്തനസമിതി രൂപീകരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പത്ത് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. സുവിത രാകേഷിനെ പ്രസിഡന്റായും, രശ്മി അനൂപിനെ ജനറൽ സെക്രട്ടറി ആയും, സന്ധ്യ ജയരാജിനെ ട്രെഷറർ ആയും, അനിത ശിവരാജനെ വൈസപ്രസിഡന്റായും, സുനിത സതീശനെ ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു. ആശ സിബിൻ, ആതിര ധനേഷ്, ബാഹിറ അനസ്, രാജി ബാബു, അനിത എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങൾ. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും, വൈസ് പ്രസിഡന്റ് അനസ് റഹിം നന്ദിയും രേഖപ്പെടുത്തി. ജോയിൻറ് സെക്രട്ടറി അശോകൻ താമരകുളം ആശംസകൾ അറിയിച്ചു.
കുവൈറ്റ് : ആഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സിന്റെ ആഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്.കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറൻസികൾ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരൻമാർക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവർക്കും ലുലു എക്സചേഞ്ചിന്റെ സേവനം സഹായകരമാകും. ലുലു എക്സ്ചേഞ്ചിന്റെ പ്രധാന വിപണിയായ കുവൈറ്റിൽ 278 മത്തെ ശാഖ തുറക്കാനായത് സന്തോഷകരമാണെന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത ലുലു ഫിനാൻഷ്യൽ ഹോൽഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റ്…
തിരുവനന്തപുരം: സർക്കാരിനെ അറിയിക്കാതെ പാൽ വിലവർദ്ധിപ്പിച്ചതിന് പിന്നാലെ ചെറിയ മാറ്റങ്ങളുമായി മിൽമ. കൊഴുപ്പേറിയ മിൽമ റിച്ച്(പച്ച കവർ) പാലിന്റെ വിലവർദ്ധനവ് പിൻവലിച്ചു. രണ്ട് രൂപയായിരുന്നു റിച്ച് ലിറ്ററിന് വർദ്ധന വരുത്തിയത്. ഇത് പിൻവലിച്ചു. എന്നാൽ കൊഴുപ്പ് കുറഞ്ഞ മിൽമ സ്‌മാർട്ട് പാലിന്റെ അരലിറ്റർ ഒരുകവർ പാലിന് 29ൽ നിന്ന് 30 രൂപയായി വർദ്ധിപ്പിച്ചത് തുടരും.അതേസമയം സ്‌മാർട്ട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അരലിറ്റർ പാക്ക് 24 രൂപയിൽ നിന്ന് 25 രൂപയായി കൂട്ടി. എന്നാൽ നീല കവർ പാലുകളുടെ രണ്ടിനത്തിനും വിലവർദ്ധന നടപ്പാക്കിയിട്ടില്ല. വിലവർദ്ധനയുടെ 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മിൽമ ചെയർമാൻ കെ.എസ് മണിയോട് പാൽവിലവർദ്ധനയെക്കുറിച്ച് ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി നൽകി. പിറ്റേന്നാണ് വിലകൂട്ടിയത്. ഇതിൽ നിന്നും ഒരിനത്തിനാണ് ഇപ്പോൾ വില കുറയ്‌ക്കുന്നത്. മൃഗസംരക്ഷണമന്ത്രി അറിയാതെയായിരുന്നു വിലവർദ്ധന എന്ന് വിവരം പുറത്തുവന്നതോടെയാണ് ഒരിനത്തിന് വില കുറച്ചത്.
ഗുരുഗ്രാം: അമ്മയോട് ചെയ്ത കൊടുംക്രൂരതയ്ക്ക് മകന് മരണംവരെ കഠിനതടവ്. ഗുരുഗ്രാമില്‍ മയക്കുമരുന്നിന് അടിപ്പെട്ട മകന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ അമ്മ ജീവനൊടുക്കിയ കേസിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കോടതി വിധി പറഞ്ഞത്. 2020 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി. ഗുരുഗ്രാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി രാഹുല്‍ ബിഷ്‌ണോയിയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ വിധി പറഞ്ഞത്. അമ്മയ്ക്ക് സംരക്ഷണകവചം തീര്‍ക്കേണ്ടയാളാണ് മകനെന്നും എന്നാല്‍ അയാള്‍ അമ്മയെ ദ്രോഹിക്കുന്നയാളായി മാറിയെന്നും വിധിപ്രസ്താവത്തില്‍ കോടതി പറഞ്ഞു. അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തതെന്നും അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഹരിയാണയിലെ പട്ടൗഡി സ്വദേശിയായ സ്ത്രീയെ 2020…