Author: Starvision News Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ആരോപണം വിവാദമാകുന്നു. പുൽവാമ ഭീകരാക്രമണത്തിലെ വീഴ്‌ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞുവെന്നും, പ്രധാനമന്ത്രിക്ക് ജമ്മു കാശ്‌മീരിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് സത്യപാൽ മാലിക്കിന്റെ ആരോപണം. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സംഭവം വിവാദമാതോടെ പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. പുൽവാമ ഭീകരാക്രമണ സമയത്ത് രാജ്നാഥ് സിംഗ് ആയിരുന്നു ആഭ്യന്തരമന്ത്രി. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ വേണ്ടി സി.ആർ.പി.എഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്ന് അതോടെ മനസ്സിലായെന്നും മാലിക്ക് പറഞ്ഞു.2019 ഫെബ്രുവരിയിൽ പുൽവാമ ആക്രമണം നടക്കുമ്പോൾ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമ ആക്രമണത്തിൽ 40 ജവാൻമാരാണ് രക്തസാക്ഷികളായത്. പുൽവാമ…

Read More

കൊച്ചി: കോടനാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയാറ്റൂർ ഡി എഫ് ഒ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആഴമുള്ള കിണറിലാണ് ആന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറാണിത്. ബെന്നി ബെഹനാന് എംപി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. ആന ശല്യത്തിന് പരിഹാരം തേടി ഇവിടുത്തുകാർ നേരത്തേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Read More

കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആചരിക്കുന്നു. വിഷുപ്പുലരിയിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഇന്ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ നടന്നു. വിഷുക്കണിയുമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമെല്ലാം വീടുകളിൽ ആഘോഷം സജീവമാണ്.പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ വ്യാപാരസ്ഥാപനങ്ങളിലും. പടക്കകടകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. ചൈനീസ് പടക്കങ്ങൾക്കായിരുന്നു ഡിമാൻഡ്. സൂപ്പർ ഷോട്ടുകൾ, മയിൽ, ടിക് ടാക്, ഫാൻസി പടക്കങ്ങൾ തുടങ്ങിയവയായിരുന്നു വിപണിയിലെ താരം. കമ്പിത്തിരിയ്ക്ക് 20 മുതൽ 300 രൂപ വരെ, ഓലപ്പടക്കം 10 മുതൽ 200 രൂപ വരെ, ചൈനീസ് പടക്കം 300 മുതൽ 4000 രൂപ വരെ എന്നിങ്ങനെയായിരുന്നു വില. കണിവെള്ളരിയും, കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാനും നിരവധിപ്പേരാണ് നഗരത്തിലെത്തിയത്. ഹോട്ടലുകളിൽ ഇന്ന് ഇൻസ്റ്റന്റ് സദ്യയും, വിവിധ തരം പായസവും ഒരുക്കിയിട്ടുണ്ട്.

Read More

തൃശൂർ: അംബാനിയുടെയും അദാനിയുടെയും പണം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ഗതികേട് തനിക്കില്ലെന്ന് സുരേഷ് ഗോപി. 64ാമത്തെ വയസിലും താൻ കഷ്ടപ്പെട്ട് സിനിമയിലഭിനയിച്ച് ഉണ്ടാക്കുന്ന കാശാണ് ജനങ്ങൾക്ക് നൽകുന്നതെന്നും, അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വിമർശിക്കുന്നവരൊക്കെ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലാന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം ഇലക്ഷനാണ്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ കഴിയില്ല. പിന്നെ ഈ പണമെല്ലാം അദാനിയും അംബാനിയും കൊടുക്കുന്നതാണെന്ന് പലരും പറയുന്നുണ്ട്. തൽക്കാലം നിന്നെയൊക്കെ പോലെ വല്ലവന്റെയും എടുത്ത് തിന്നേണ്ട അത്രയും ഗതികേട് എനിക്ക് വന്നിട്ടില്ല. എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെയാണ് കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോഴും ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിച്ചുണ്ടാക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്. ഇത്…

Read More

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനവുമാണ്. നിലവിൽ 49,622 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 29 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരണസംഖ്യ 5,31064 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 476 പേർക്ക് കൊവിഡ് വാക്സിൻ നൽകി.കോവിഡിന്റെ എക്‌സ് ബി.ബി.1.16 വകഭേദമാകാം നിലവിലെ വ്യാപനത്തിനുള്ള കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ വ്യക്തമാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More

കോഴിക്കോട്: കേരളത്തിന് വിഷുക്കൈനീട്ടമായി വന്ദേഭാരത് ട്രെയിന്‍ എത്തി. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിന്റെ റേക്ക് ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി. 16 കോച്ചുകളുള്ള ട്രെയിനാണ് എത്തിയത്. തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഏപ്രില്‍ 24-ന് കൊച്ചിയിലെ യുവം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. 24ന് കൊച്ചിയിലോ 25 ന് തിരുവനന്തപുരത്തോ ആണ് ഫ്‌ളാഗ് ഓഫ് പരിഗണിക്കുന്നത്. രണ്ട് മൂന്ന് ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതില്‍ വ്യക്തതവരൂ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്‌. ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിന്…

Read More

കൊച്ചി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ കേരളം. തിങ്കളാഴ്‌ച സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകും. കേസ് രേഖകൾ സുപ്രീംകോടതിയിലെ സ്‌റ്റാന്റിംഗ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. പകരം സ്ഥലമുണ്ടെങ്കിൽ അത് സംസ്ഥാനം തന്നെ കണ്ടെത്തണം എന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നതാണ് കേരളം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കാരണമായത്.കോടനാട് ആന പരിശീലനകേന്ദ്രത്തിലേക്ക് തന്നെ ആനയെ മാറ്റണം എന്ന പഴയ ആവശ്യംതന്നെ സുപ്രീംകോടതിയിൽ കേരളം ആവർത്തിക്കുമെന്നാണ് സൂചന.നിലവിൽ അരികൊമ്പനെ കേരളത്തിൽ എവിടേക്ക് മാറ്റിയാലും പ്രതിഷേധമുയരും എന്നതും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തും. അതേസമയം പറമ്പിക്കുളത്തല്ലെങ്കിൽ അരിക്കൊമ്പനെ മാറ്റാനുള്ള മറ്റ് അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിഷമിക്കുകയാണ്. നടപടികൾ ഇഴയുന്നതിനാൽ ഇനിയെന്തെന്നറിയാതെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ ദൗത്യസംഘം ത്രിശങ്കുവിലാണ്.സംഘത്തിനായി ഇതുവരെ ചെലവായത് ഏഴ് ലക്ഷം രൂപയാണ്.ഒരു മാസത്തോളമായി കുങ്കിയാനകളും ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്. വിശേഷ ദിവസങ്ങളടക്കം വന്നിട്ടും ഇവരുടെ പാപ്പാന്മാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും സ്ഥലത്ത് നിന്ന് വിട്ട് നിൽക്കാനായിട്ടില്ല. ഇതിനിടെ 24 മണിക്കൂറും അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന…

Read More

അരൂർ: അരൂരിൽ യൂവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സ് ആണ് മരിച്ചത്. ഇയാളുടെ മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസമാണ് ഫെലിക്സ് മൂന്നാറിൽ നിന്ന് ചന്തിരൂരിൽ എത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ സുഹൃത്തുക്കൾ ഫെലിക്സിനേയും കൊണ്ട് തൊട്ടടുത്ത പറമ്പിലേക്ക് പോകുകയായിരുന്നു. അവിടെവെച്ച് മദ്യപിച്ചു എന്ന് നാട്ടുകാർ പറയുന്നു. പിന്നീട് മുഖത്തും തലക്കും പരിക്കേറ്റ നിലയിലാണ്‌ ഫെലിക്സിനെ കാണുന്നത്‌. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കല്ലുകൊണ്ട് ഫെലിക്സിന്റെ തലക്കടിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Read More

ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ഈസ്റ്റർ വിഷു ആഘോഷങ്ങളും ലക്ഷ്യമിട്ട് ഭിക്ഷാടന മാഫിയ നഗരങ്ങളിൽ തഴച്ചുവളരുന്നു. തമിഴ്‌നാട്, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള യാചകസംഘമാണ് ഇടുക്കി ജില്ലയിൽ തമ്പടിക്കുന്നത്. നാട്ടുകാരെ പല വിദ്യകൾ കാണിച്ചു പറ്റിച്ചു പിരിവെടുത്തു ജീവിക്കുന്ന യാചകർ കൂട്ടമായാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഉത്സവ സീസണിലാണ് പ്രൊഫഷനൽ ഭിക്ഷാടകർ അതിർത്തി കടക്കുന്നത്. ഇടുക്കിയിലെ വിനോദസഞ്ചാരികളെ പിഴിയാനും ഇക്കൂട്ടർ ലക്ഷ്യമിടുന്നു.രോഗികളായും ശാരീരിക വൈകല്യമുള്ളവരായും അഭിനയിച്ചെത്തി ആളുകളെ പിഴിയുന്ന സംഘം ഹൈറേഞ്ചിലും ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് പ്രധാനമായും തമ്പടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ചെക്‌പോസ്റ്റ് വഴി കുമളിയിലെത്തി പല സംഘങ്ങളായി തിരിഞ്ഞു ഭിക്ഷ യാചിക്കാനിറങ്ങും. പുലർച്ചെ ഒരു സ്ഥലത്ത് ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട സ്ഥലങ്ങൾ ഇവർ തന്നെ തീരുമാനിക്കും. പരമാവധി രണ്ടുമാസം മാത്രമേ ഇവരെ ഒരു സ്ഥലത്തു കാണാനാകൂ.മദ്ധ്യകേരളത്തിൽ കൊച്ചി കഴിഞ്ഞാൽ പ്രൊഫഷനൽ ഭിക്ഷാടകർക്ക് ഏറ്റവും പ്രിയമുള്ള സ്ഥലമാണ് ഇടുക്കിയെന്നു പൊലീസ് പറയുന്നു. പണം സമ്പാദിച്ചശേഷം അതിർത്തി കടക്കാൻ എളുപ്പമാണെന്നതും വീടുകൾ കയറിയിറങ്ങി പിരിവെടുത്താൽ ഗ്രാമീണമേഖലയിൽ…

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ വെച്ച് കൊല്ലം സ്വദേശിയായ യുവതിയെ കടന്നുപിടിച്ച പ്രതി ഷിഹാബുദ്ധീനെ(27) ഫോർട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ഇയാളെ സംഭവം നടന്ന് മൂന്നാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് യുവതിയ്ക്ക് നടുറോഡിൽ വെച്ച് ദുരനുഭവമുണ്ടായത്. അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി നടുറോഡിൽ വെച്ച് യുവതിയെ കടന്നുപിടിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്വർണപ്പണിക്കാരനായ ഷിഹാബുദ്ധീന്റെ ചാലയിലെ താമസസ്ഥലത്ത് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അതിക്രമത്തിനിരയായ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

Read More