- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
തിരുവനന്തപുരം : താനൂർ ബോട്ട് ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ മാത്രമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നത്. അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദൻ വിമർശിച്ചു. ഞായർ രാത്രി ഏഴുമണിയോടെ ഉണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംസ്ഥാന ഗവൺമെന്റ് ജുഡിഷ്യൽ അന്വേഷണവും പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ബോട്ട് ദുരന്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി
കൊല്ലം: കൊല്ലം തീരം കേന്ദ്രമാക്കി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ആറ് മാസത്തിനകം ഇന്ധന പര്യവേക്ഷണം ആരംഭിക്കും. പര്യവേക്ഷണത്തിനായി കടലിൽ കൂറ്റൻ കിണർ നിർമ്മിക്കുന്നതിനുള്ള ടെണ്ടർ കാലാവധി കഴിഞ്ഞു.കിണർ നിർമ്മാണത്തെയും തുടർന്നുള്ള പര്യവേക്ഷണത്തെയും പിന്തുണയ്ക്കാൻ കൊല്ലം പോർട്ട് കേന്ദ്രമാക്കി വിവിധ സേവനങ്ങൾക്കുള്ള ടെണ്ടർ നടപടി പുരോഗമിക്കുകയാണ്.80 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6000 മീറ്റർ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണർ നിർമ്മിക്കുന്നത്. കിണർ നിർമ്മിക്കുന്നത് കരാർ കമ്പനിയായിരിക്കുമെങ്കിലും ഓയിൽ ഇന്ത്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പര്യവേക്ഷണം.ഇടവേളകളില്ലാതെ 24 മണിക്കൂറും പ്രവർത്തിച്ച് എട്ട് മാസത്തിനുള്ളിൽ പര്യവേക്ഷണം പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. അല്ലെങ്കിൽ പരമാവധി നാലുമാസം കൂടി നീളാനും സാദ്ധ്യതയുണ്ട്.
മുംബയ്: മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവത്തിൽ ജുവലറി ഉടമയും മകനും പിടിയിൽ. ദുബായിൽ ജുവലറി നടത്തുന്ന മലയാളികളായ മുഹമ്മദാലി, മകൻ ഷബീബ് അലി എന്നിവരെയാണ് റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഇരുപത്തിനാലിന് വിമാനത്താവളത്തിൽ 16.36 കിലോ സ്വർണം പിടികൂടിയിരുന്നു. മിശ്രിത രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ പതിനെട്ട് പേരെയും പിടികൂടിയിരുന്നു. യു എ ഇയിൽ നിന്നുള്ള വിവിധ വിമാനങ്ങളിലാണ് ഇവരെത്തിയത്. റവന്യു ഇന്റലിജൻസ് വിമാനത്താവളത്തിലെ അധികൃതർക്ക് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. സുഡാൻ സ്വദേശികളായ സുഹെയ്ൽ പൂനാവാല, യൂനൂസ് ഷെയ്ഖ്, ഗോവിന്ദ് രാജ്പുത്ത്,മുഹമ്മദ് ആലം, മുഹമ്മദ് ഉസ്മാൻ എന്നിവരാണ് അന്ന് പിടിയിലായത്. ഇവരൊക്കെ സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമാണെന്നാണ് റവന്യൂ ഇന്റലിജൻസ് അധികൃതർ പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജുവലറി ഉടമയുടെയും മകന്റെയും പങ്ക് വ്യക്തമായത്.
ഭോപ്പാൽ: ബസ് പാലത്തിന് താഴേക്ക് മറിഞ്ഞ് പതിനഞ്ച് മരണം. മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എസ് പി ധരം വീർ സിംഗ് അറിയിച്ചു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻപതോളം പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ശ്രീഖണ്ഡിയിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബോറാഡ് നദിയുടെ പാലത്തിന്റെ മുകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അമിതഭാരമാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി താനൂരിൽ ഉണ്ടായ ബോട്ടപ്പകടത്തിൽ 22 പേരുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട് ചെമ്പൻ ജലാലിൻറെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രെട്ടറി പ്രവീൺ മേല്പത്തൂർ ,മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി ,മുഹമ്മദാലി NK,ദിലീപ് ,റഫീഖ് ,കരീം മോൻ ,ആദിൽ ,ഖൽഫാൻ,മൻഷീർ,മജീദ്, മുഹമ്മദ് കാരി ,അമൃത ,എന്നിവർ അനുശോചിച്ചു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നു ശക്തമായ ശിക്ഷകൊടുക്കണം എന്ന് മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം : എ.ഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതിയെക്കുറിച്ച് വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും നയാപൈസയുടെ അഴിമതി ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.ക്യാമറ വിവാദത്തിൽ ഉന്നയിക്കപ്പെടുന്ന ഒരു ആരോപണത്തിലും കഴമ്പില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കരാറിന്റെ ഒരു ഭാഗം മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്. കരാറിന്റെ രണ്ടാംഭാഗം വായിച്ചാൽ കാര്യം വ്യക്തമാകും . യു.ഡി.എഫും മാദ്ധ്യമങ്ങളും സേഫ് കേരള പദ്ധതി മുൻനിറുത്തി വ്യാപക പ്രചാരവേല നടത്തുകയാണ്. മോട്ടോർ വാഹന നിയമം നടപ്പാക്കാൻ സുപ്രീംകോടതി തീരുമാനിച്ചത് അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്. കെൽട്രോൺ ഡി.പി.ആർ തയ്യാറാക്കി, മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടികളുണ്ടായത്.ഉപകരാർ വ്യവസ്ഥ കെൽട്രോണിന്റെ ടെണ്ടർ രേഖയിലുണ്ട്. 232.5 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. അഞ്ചു വർഷത്തെ മെയിന്റനൻസിന് 56.24 കോടി. ജി.എസ്.ടി 35.76 കോടി. ഉടമസ്ഥാവകാശം മോട്ടോർ വാഹനവകുപ്പിനാണ്. ആവശ്യമായ സോഫ്ട്‌വെയർ പ്രത്യേകം രൂപകല്പന ചെയ്തതാണ്. സംസ്ഥാനത്താകെ 726 ക്യാമറകൾ സ്ഥാപിച്ചു. കുറ്റമറ്റ സേവനമാണ്…
ബംഗളുരു: ദ കേരള സ്റ്റോറി ചിത്രത്തിനെ എതിർക്കുന്നവർ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ഹരിയാനയിലെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചായിരുന്നു കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്. കേരള സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടു വരുന്നത്. എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണയ്ക്കുന്നവരാണ്. പെൺകുട്ടികൾ ഭീകരതയിലേയ്ക്ക് എങ്ങനെ ആകർഷിക്കപ്പെടുന്നുവെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം വിവാദ ചിത്രം കേരള സ്റ്റോറിയുടെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് യുവ സംവിധായകനും ചലച്ചിത്ര നിരൂപകൻ വിജയകൃഷ്‌ണന്റെ മകനുമായ യദു വിജയകൃഷ്‌ണൻ രംഗത്തെത്തിയിരുന്നു.. കേരളത്തിൽ നിന്ന് മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിലെത്തിയ ചിത്രം റിലീസിന് മുന്നേ വിവാദമായിരുന്നു. തിരക്കഥ എഴുതിയ യദുവിന്റെ പേര് ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ഉൾപ്പെടുത്താതെയും പ്രതിഫലം നൽകാതെയുമാണ് അണിയറ പ്രവർത്തകർ തഴഞ്ഞതെനാണ് ആക്ഷേപം.
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവുവേട്ട. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് കണ്ണേറ്റുമുക്കിൽ ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നെത്തിച്ച 100 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റുചെയ്തു. ഇതിൽ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. കുടുംബവുമായി യാത്രചെയ്യുന്ന എന്ന തോന്നലുണ്ടാക്കാനാണ് സ്ത്രീയെയും കുട്ടികളെയും ഒപ്പംകൂട്ടിയതെന്നാണ് കരുതുന്നത്. വാഹനത്തിന്റെ നമ്പർ പ്ളേറ്റും വ്യാജമായിരുന്നു.വാടകയ്‌ക്കെടുത്ത കാറിലാണ് സംഘം കഞ്ചാവ് കടത്തിയത്. കുടുംബത്തോടെ ടൂർ പോകാനെന്ന് പറഞ്ഞ് വാടകയ്‌ക്കെടുത്ത കാറിൽ സംഘം ആന്ധ്രയിലേക്ക് പോവുകയും അവിടെ നിന്ന് കഞ്ചാവ് കൊണ്ടുവരികയുമായിരുന്നു. തുടർച്ചയായി 1300 കിലോമീറ്റർ വാഹനം ഓടിയതായി ജി പി എസിൽ നിന്ന് മനസിലാക്കിയതോടെ സംശയം തോന്നിയ വാഹന ഉടമ എക്‌സൈസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണേറ്റുമുക്കിന് സമീപത്തെ ഒരു ഹോട്ടലിനടുത്ത് കാർ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഞ്ചാവടക്കം വാഹനം മറ്റുചിലർക്ക് കൈമാറാനുളള ശ്രമത്തിനിടെയാണ് എക്‌സൈസ് സംഘം എത്തിയത്. പിടിയിലായവരിൽ…
കുമളി: ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ വനമേഖലയിൽ തന്നെ തുടരുന്നത് ആശങ്കയുയർത്തുന്നു. മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് അരിക്കൊമ്പനെന്നാണ് സൂചന. ഉൾക്കാട്ടിലായതിനാൽ റേഡിയോ കോളറിൽ നിന്ന് കൃത്യമായ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല.അതേസമയം, അരിക്കൊമ്പന്റെ കൃത്യമായ സിഗ്നൽ വിവരം കേരളം നൽകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ് പരാതിപ്പെടുന്നു. ഇക്കാരണത്താൽ അരിക്കൊമ്പന്റെ നീക്കം നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചിന്നമന്നൂർ റേഞ്ച് ഓഫീസർ പറഞ്ഞു. പത്തുപേരെ കൊലപ്പെടുത്തിയ ആനയാണ് അരിക്കൊമ്പനെന്ന സംസാരം തമിഴ്‌നാട്ടിൽ പരക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലെത്തുന്നത് ഭീതിജനകമായ സാഹചര്യമുണ്ടാക്കുന്നു.കഴിഞ്ഞ ദിവസം രാത്രി മേഘമല ഹൈവേസ് ഡാമിന് സമീപമിറങ്ങിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. വിരട്ടിയോടിക്കാനെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. ഇടയ്ക്കിടയ്ക്ക് ആനയിറങ്ങുന്ന സാഹചര്യമുണ്ടായതോടെ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ പ്രദേശവാസികളുടെയും വനംവകുപ്പിന്റെയും വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. അരിക്കൊമ്പൻ…
റോഡ് നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഈ മാസം 20നു തന്നെ ആരംഭിക്കും. ബോധവല്‍ക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല.പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറകള്‍ കണ്ടെത്തി സെര്‍വറില്‍ എത്തിച്ചു. എന്നാല്‍, ഇതു ക്രമേണ കുറയുകയാണ്. ഇന്നലെ 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകള്‍ ക്യാമറയുണ്ടെന്ന ബോധ്യത്തില്‍ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ വിലയിരുത്തല്‍. 12 വയസ്സില്‍ താഴെയെങ്കില്‍ മൂന്നാമന് ഇളവ് ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി 12 വയസ്സില്‍ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കില്‍ പിഴയില്‍നിന്ന് ഒഴിവാക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ ചേരും. പിഴയില്‍നിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.