Author: Starvision News Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വിചിത്ര നിർദേശവുമായി സംസ്ഥാന സർക്കാർ. വീട്ടിലെ മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽകൊണ്ടുവരരുതെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് ജീവനക്കാർ വീടുകളിൽ നിന്നുള്ള മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്.വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറി വേസ്റ്റും സാനിറ്ററി പാഡുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ജീവനക്കാർ ബക്കറ്റിൽ നിക്ഷേപിക്കുന്നതായാണ് കണ്ടെത്തിയത്. ഇവ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി പരാതികളും ലഭിച്ചിരുന്നു. എല്ലാ മൂന്നുമാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫീസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗം പറയുന്നു. മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരാനും തീരുമാനമായി. എല്ലാ ജീവനക്കാരും ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണം. കുപ്പികളിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ…

Read More

കുമളി: വീണ്ടും ജനവാസ മേഖലയിലിറങ്ങി റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ. തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് ആക്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരിയെടുക്കാനായില്ല. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഘമല ഭാഗത്തായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്.മേഘമലയിൽ നിന്ന് ഏകദേശം ഒൻപത് കിലോമീറ്ററോളം ദൂരെയാണ് മണലാർ എസ്‌റ്റേറ്റ്. തകരം കൊണ്ടുണ്ടാക്കിയ ജനലാണ് ആന തകർത്തത്. ഈ സമയം ആളുകളൊന്നും സമീപമുണ്ടായിരുന്നില്ലെങ്കിലും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഇതൊന്നും ആക്രമിച്ചിട്ടില്ല.റേഷൻ കട ആക്രമിച്ച ശേഷം അരിക്കൊമ്പൻ വനത്തിലേക്ക് പോയെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞമാസമാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയത്. തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ വിട്ടത്.

Read More

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈനും, സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ഹൃദയാരോഗ്യം എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തിലും, അടിയന്തര ഘട്ടത്തിൽ ഒരു രോഗിക്ക്‌ CPR നല്കുന്നതിന്റെ ആവശ്യകതയെ പറ്റിയും ഡോക്ടർമാർ ക്ലാസ്സുകൾ എടുത്തു. https://youtu.be/OU1UlsQp5pA?t=98 ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. അനിൽ കായംകുളം ക്യാമ്പ് ഉത്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ. അജ്മൽ കായംകുളം ഹോസ്പിറ്റലിനുള്ള മെമന്റോ കൈമാറി.അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ശ്രീ. മുഹമ്മദ് ഫൈസൽ ഖാൻ ആശംസയും, അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ശ്രീ. ജയ്സൺ കൂടാംപള്ളത്ത് നന്ദി അറിയിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് മാരായ ശ്രീ. അനീഷ് മാളികമുക്ക്, ശ്രീ. സാം ജോസ് കാവാലം .സെക്രട്ടറി ശ്രീ. ശ്രീജിത്ത് അമ്പലപ്പുഴ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. ജയലാൽ ചിങ്ങോലി, ശ്രീ. പ്രദീപ് നെടുമുടി, ശ്രീ. രാജേഷ് മാവേലിക്കര, ശ്രീ. ശ്രീകുമാർ മാവേലിക്കര, ശ്രീ.…

Read More

ബംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ദക്ഷിണേന്ത്യയിൽ താമര വാടുകയാണ്. വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ ഭരിച്ചുകൊണ്ടിരുന്ന കർണാടകയും ബി ജെ പിയ്ക്ക് നഷ്ടമായി. 65 സീറ്റുകളിൽ ബി ജെ പിയെ ഒതുക്കി 134 സീറ്റുകളാണ് കോൺഗ്രസ് ഇതുവരെ സ്വന്തമാക്കിയത്. ഇതോടെ നിലവിൽ പുതുച്ചേരിയിൽ മാത്രമാണ് ബി ജെ പിയുടെ സാന്നിദ്ധ്യമുള്ളത്. അതും സഖ്യകക്ഷിയായി മാത്രം.അഞ്ച് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ചേർന്ന ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമായിരുന്നു ബി ജെ പി ഭരണത്തിലുണ്ടായിരുന്നത്. 2004ലാണ് ബി ജെ പി കർണാടകയിൽ ഭരണത്തിലെത്തിയത്. ഇത്തവണ ഭരണം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് എത്തിയിട്ട് പോലും കനത്ത തിരിച്ചടിയാണ് ബി ജെ പി നേരിടുന്നത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ പിടിച്ചടക്കിയതുപോലെ ദക്ഷിണേന്ത്യയും നോട്ടമിട്ടെങ്കിലും സമയമായിട്ടില്ല എന്ന സന്ദേശമാണ് ജനങ്ങൾ നൽകുന്നത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 129 ലോക്‌സഭാ സീറ്റുകൾ ഉള്ളതിൽ 29 എണ്ണത്തിൽ മാത്രമായിരുന്നു ബി ജെ പിയ്ക്ക് മേൽക്കോയ്‌മ ഉണ്ടായിരുന്നത്. അതിൽ കൂടുതലും കർണാടകയിലായിരുന്നു.…

Read More

ചെങ്ങന്നൂർ: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ബാറ്ററി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഡ്രൈവർ എ റ്റി രാജന്റെയും കണ്ടക്ടർ എസ് ഷാജിയുടെയും സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ഇന്നലെ രാവിലെ 11.30 ന് അറുപതോളം യാത്രക്കാരുമായി ചെങ്ങന്നൂരിൽ എത്തിയ ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഉഗ്ര ശബ്ദം കേട്ട് യാത്രക്കാരും മറ്റുള്ളവരും ഭയന്നു. എം സി റോഡിൽ നിന്ന് ബസ് സ്റ്റാൻഡിനുള്ളിലേക്ക് കയറുമ്പോഴാണ് സംഭവം. ശബ്ദം കേട്ടതോടെ ഡ്രൈവർ തൊട്ടടുത്തുള്ള വർക്ക്ഷോപ്പിലേക്ക് ബസ് ഒതുക്കി നിറുത്തി. ഉടൻ തന്നെ വർക്ക്ഷോപ്പ് ചാർജ് മാൻ ശിവപ്രസാദും സഹപ്രവർത്തകനും കൂടി കത്തിക്കൊണ്ടിരുന്ന ബാറ്ററിയും ബസുമായുള്ള ബന്ധം വിച്ഛേദിക്കുകയും തീ കെടുത്തുകയും ചെയ്തു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി മറ്റൊരു ബസിൽ കയറ്റിവിട്ടു.

Read More

മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ “ഉംറക്ക് ശേഷം എന്ത് ” എന്ന വിഷയത്തിൽ എം. എം. സുബൈർ പ്രഭാഷണം നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്ത് സൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി, സ്വഹാബികൾ തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രികർ തങ്ങളുടെ യാത്രാ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി അബ്ബാസ്‌ മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.പി. ജാസിർ സ്വാഗതം പറഞ്ഞു. യാത്ര അമീർ സഈദ് റമദാൻ നദ്‌വി സമാപനപ്രസംഗം നിർവ്വഹിച്ചു

Read More

മനാമ:  മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷ ഭാഗമായി മൂന്നാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചുമായി സഹകരിച്ചു കൊണ്ടായിരുന്നു ക്യാമ്പ്, നൂറോളം പേര് മെഡിക്കൽ സേവനം പ്രയോജനപെടുത്തി, അഞ്ചാം വാർഷിക ആഘോഷ ഭാഗമായി നേരത്തെ ഹമദ് ടൗൺ, റിഫ എന്നിവിടങ്ങളിൽ ആദ്യ രണ്ട് ക്യാമ്പുകൾ നടത്തിയിരുന്നു,ബഹ്‌റൈനിൽ ഹൃദയാഘാത മരണം വർദ്ദിച്ചു വരുന്ന സാഹചര്യത്തിൽ ആണ് എല്ലാ ഏരിയകളിലും ആരോഗ്യ കാമ്പായിൻ നടത്താൻ മുഹറഖ് മലയാളി സമാജം മുന്നോട്ട് വന്നത്. മുഖ്യഥിതി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, ട്രഷറർ ബാബു എം കെ, സ്ഥാപക പ്രസിഡന്റ് അനസ് റഹിം, മെഡിക്കൽ ക്യാമ്പ് കൺവീനർ സുനിൽ കുമാർ,ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ജിജോ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു,ഉപദേശക സമിതി അംഗം അബ്ദുൽ റഹുമാൻ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് വടകര, ജോ. ട്രഷറർ തങ്കച്ചൻ, ഷംഷാദ് അബ്ദുൽ റഹുമാൻ,പ്രമോദ് കുമാർ, ദിവ്യ പ്രമോദ്, ഫിറോസ് വെളിയങ്കോട്, മൻഷീർ,…

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം നടത്തിയ കായികോത്സവം മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ വച്ചു നടത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.നമ്പർ ഗെയിം, പിക്ക് ദി ഗ്ലാസ് വിത് ബലൂൺ, ബിസ്കറ്റ് ഗെയിം, ലെമൺ ആൻഡ് സ്പൂൺ റേസ് തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടന്നത്. പ്രിയ സുനിൽ, അനീഷ, തസ്‌ലീമ, ഷഹാന, ഹസീബ, റാഷിദ, സാജിദ, ഉമ്മു സൽ‍മ തുടങ്ങിയവർ ജേതാക്കൾ ആയി.വിജയികൾക്കുള്ള സമ്മാനദാനം ഏരിയ പ്രസിഡന്റ് ഫാത്തിമ സാലിഹ്, ശൈമില നൗഫൽ, സഈദ റഫീഖ്, ബുഷ്‌റ റഹീം തുടങ്ങിയവർ നിർവഹിച്ചു. ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ, ഫസീല മുസ്തഫ, ഷിജിന ആഷിഖ്, ഹെന ഹാരിസ്, നസീല ഷഫീഖ് തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. പരിപാടിക്ക് സൗദ പേരാമ്പ്രയും സോന സക്കരിയയും നേതൃത്വം നൽകി.

Read More

കൊച്ചി: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ കേരളത്തിന് ഉന്നത വിജയം നേടാനായത് ഇവിടത്തെ സ്കൂളുകളുടെ മികച്ച നിലവാരം കൊണ്ടാണെന്ന് വിലയിരുത്തൽ. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനവും കാരണമായി. പത്താം ക്ളാസ് പരീക്ഷാ ഫലത്തിൽ രാജ്യത്ത് ഗുവാഹതി മേഖലയാണ് വിജയശതമാനത്തിൽ പിന്നിൽ-76.9. 12-ാം ക്ളാസിൽ രാജ്യത്ത് ബംഗളൂരു മേഖലയാണ് രണ്ടാം സ്ഥാനത്ത്- 98.46%. മൂന്നാമത് ചെന്നൈ 97.40%. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് മേഖലയാണ് ഏറ്റവും പിന്നിൽ- 78.05. വിദ്യാർത്ഥികൾക്കിടയിൽ അനാരോഗ്യ മത്സരം ഇല്ലാതാക്കാൻ ഉയർന്ന റാങ്ക് ജേതാക്കളുടെ പട്ടികയും ഡിവിഷനുകളും പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.

Read More

ബംഗളൂരു: ക‌ർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് കോൺഗ്രസ് തരംഗം തീർക്കുകയാണ്. 119 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 73 സീറ്റുകളുമായി ബി ജെ പി പിന്നാലെയുണ്ട്. 25 സീറ്റുകളാണ് ജെ ഡി എസ് ഇതുവരെ നേടിയത്.അതേസമയം, ഓപ്പറേഷൻ താമര തടയാൻ എം എൽ എമാരോട‌് ബംഗളൂരുവിൽ എത്താൻ നിർദേശം നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ഇവർക്കായി ഹെലികോപ്‌ടർ ബുക്ക് ചെയ്തു. വിജയികൾക്ക് വിമാന ടിക്കറ്റും എടുത്തു. മല്ലികാർജുൻ ഖാർഗെയുടെ ബംഗളൂരുവിലെ വസതിയിൽ എ ഐ സി സി ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുമുള്ള രൺദീപ് സിങ് സുർജേവാല, ഡി കെ ശിവകുമാർ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയിരുന്നു.ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് എല്ലാ മേഖലയിലും നേട്ടമുണ്ടാക്കി കോൺഗ്രസ് കനത്ത മുന്നേറ്റം നടത്തുന്നതിനിടെ രാഹുൽ ഗാന്ധി അജയ്യനാണെന്നും ആർക്കും തടയാനാകില്ലെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസ്.

Read More