- ദേശീയ പണിമുടക്ക്: പരീക്ഷകൾ മാറ്റിവച്ച് സർവകലാശാലകൾ, പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും
- ജുഫൈറിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയായി
- കിംഗ് ഫഹദ് കോസ് വേയിൽ കൂട്ടിയിടിച്ച കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
- വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ചെലവുകൾ നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ബഹ്‌റൈൻ
- ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം(BMDF) നടത്തിയ ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്(BMCL- 2025 ) ഹണ്ടേഴ്സ് മലപ്പുറം ചാമ്പ്യൻമാർ
- ബഹ്‌റൈൻ ഇ.ഡി.ബിയിൽ 250 മില്യൺ ഡോളറിലധികം ബ്രിട്ടീഷ് നിക്ഷേപമെത്തി
- ഐ.വൈ.സി.സി കബീർ മുഹമ്മദ് അനുസ്മരണ യോഗം ജൂലൈ 11-ന്.
- കക്കാടംപൊയിലിൽ കാട്ടാനയിറങ്ങി; വീട്ടുമുറ്റത്തു നിർത്തിയിട്ട ജീപ്പ് മറിച്ചിട്ടു
Author: Starvision News Desk
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോവിനെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അലക്‌സാണ്ടറിന് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് ബലാറൂസ് പ്രതിപക്ഷ നേതാവ് വലേരി സെപ്കലോ പറഞ്ഞു. ‘ ഞങ്ങള്‍ക്ക് കിട്ടിയ വിവരം അനുസരിച്ച് പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയ അലക്‌സാണ്ടറിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മോസ്‌കോയിലെ സെന്‍ഡ്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് അദ്ദേഹം നിലവിലുള്ളത്’- വലേരി പറഞ്ഞു. അലക്‌സാണ്ടറിന് നേര്‍ക്ക് വിഷ പ്രയോഗം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെയും ബലാറൂസ് പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുമായി പൂര്‍ണമായി സഹകരിക്കുന്ന രാജ്യമാണ് ബലാറൂസ്. റഷ്യയുടെ ആണവായുധങ്ങള്‍ ബലാറൂസില്‍ സ്ഥാപിക്കാന്‍ അലക്‌സാണ്ടര്‍ അനുമതി നല്‍കിയിരുന്നു.
മനാമ: ബഹ്‌റൈനിലെ ഇരിങ്ങലക്കുട നിവാസികളുടെ കൂട്ടായ്മ ആയ സംഗമം ഇരിഞ്ഞാലക്കുടയുടെ 2023-24 വർഷത്തെ പുതിയ കമ്മിറ്റി അധികാരമേറ്റു. സൽമാനിയ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ ദിലീപ് വി.എസ് നേതൃത്വം വഹിച്ചു. പ്രസിഡന്റ് ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ് സ്വാഗതം പറഞ്ഞു. 2023-24 വർഷത്തെ പ്രോഗ്രാമുകളെ കുറിച്ചുള്ള നിർദേശം എന്റർടെയിൻമെന്റ് സെക്രട്ടറി സജീവ് അവതരിപ്പിച്ചു. ജോയന്റ് സെക്രട്ടറി: ജമാൽ. ഇ.എ, ട്രഷറർ: ബൈജു, അസിസ്റ്റന്റ് ട്രഷറർ: സായൂജ്, മെംബർഷിപ് സെക്രട്ടറി: വികാസ്. അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി: സലിൽ, സർവിസ് സെക്രട്ടറി: ജോൺ ആലപ്പാട്ട്, അസിസ്റ്റന്റ് എന്റർടെയിൻമെന്റ് സെക്രട്ടറി: മുകേഷ് എന്നിവർ സംസാരിച്ചു. വനിത വിഭാഗത്തിലെ 10 അംഗങ്ങളും പുതിയ കമ്മിറ്റിയിൽ അംഗമായി. ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഗമത്തിന്റെ സജീവ പ്രവർത്തകനായിരുന്ന ഹരി പ്രകാശന് വേദിയിൽ യാത്രയയപ്പ് നൽകി. വിവിധ കലാപരിപാടികളും നടന്നു.
കല്‍പറ്റ: വയനാട് കല്‍പറ്റയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് ഫയര്‍സ്റ്റേഷനു സമീപത്തെ മുസല്ല എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. ഹോട്ടല്‍ നഗരസഭ അടപ്പിച്ചു. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് ഇവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഇതില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള പതിനഞ്ച് പേരുണ്ട്. ഏഴു പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭാ ആരോഗ്യവിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി. ഇറച്ചിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വൃത്തിഹീനമായാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 26 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സെന്റ് പോൾസ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. റവ.ബിബിൻസ് മാത്യു ഓമനാലിൽ കശ്ശീശാ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോ മലബാർ സഭയുടെ തൃശൂർ രൂപതയുടെ വൈദീകനും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേൽ പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗതം അറിയിച്ചു, യുവജനസഖ്യം വാർഷിക പദ്ധതി സെക്രട്ടറി എബിൻ മാത്യു ഉമ്മൻ അവതരിപ്പിച്ചു. സീനിയർ ഫ്രണ്ട്സിനെ പ്രതിനിധീകരിച്ചു സുധിൻ എബ്രഹാം, ജോയിന്റ് സെക്രട്ടറി മെറിനാ രെഞ്ചു എന്നിവർ ആശംസകൾ അറിയിച്ചു.
മനാമ: ബഹ്‌റൈൻ പ്രതിഭ കായികവേദി കെഎഫ്എ യുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ ‘ഈഗിൾസ് എഫ്‌സി’ ചാമ്പ്യൻമാരായി.പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ യുവ കേരള എഫ്‌സി രണ്ടാം സ്ഥാനവും സെവൻസ്റ്റാർ എഫ്‌സി മൂന്നാംസ്ഥാനവും ഷൂട്ടേഴ്‌സ് മനാമ എഫ്‌സി നാലാം സ്ഥാനവും നേടി. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ഈഗിൾസ് എഫ്‌സിയുടെ ജിഷ്ണു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ഡിഫൻറ്ററായി യുവ കേരള എഫ്‌സിയുടെ ഫർഹാനും മികച്ച ഗോൾകീപ്പറായി യുവ കേരള എഫ്‌സിയുടെ തന്നെ ഷിഹാബും ടോപ് സ്കോററായി മറീന എഫ്‌സിയുടെ ഗുഡ്‌വിനും ആവേശകരമായ ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഈഗിൾസ് എഫ്‌സിയുടെ ഫാരിസും തിരഞ്ഞെടുക്കപ്പെട്ടു. ചാമ്പ്യൻമാർക്കുള്ള സമ്മാനദാനം പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരിയും രണ്ടാം സ്ഥാനക്കാർക്കുള്ള സമ്മാനദാനം കെഎഫ്എ പ്രസിഡണ്ട് സലാമും നിർവഹിച്ചു. ടൂർണമെന്റ് വിജയിപ്പിക്കാൻ സഹകരിച്ച മുഴുവൻ കായിക പ്രേമികളെയും അഭിവാദ്യം ചെയ്യുന്നതായി ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് 2023 സംഘാടക സമിതി ചെയർമാൻ രാജേഷ് ആറ്റടപ്പയും…
മനാമ: ബഹ്‌റൈൻ നവകേരളയുടെ സ്നേഹസ്പർശം 2K23 പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.പിയും മുൻ കൃഷി മന്ത്രിയുമായ ബിനോയ് വിശ്വത്തെ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സാമൂഹിക- വികസന പ്രവർത്തനങ്ങളിൽ പ്രവാസികളെയും പങ്കാളികളാക്കാൻ മുൻകൈയെടുക്കണമെന്നും അദ്ദേഹത്തിനോടഭ്യർഥിച്ചു. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ബയോ കിറ്റുകൾ ഇപ്പോൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽനിന്നും വാങ്ങുകയാണ്. ഇതിനു പകരം കേരളത്തിൽതന്നെ പ്രവാസികളുടെ പങ്കാളിത്തത്തിൽ ബയോ കിറ്റുകളും മറ്റു വാണിജ്യ വ്യവസായിക ഉൽപന്നങ്ങളും നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ അതിന് വേണ്ട ശ്രമങ്ങൾ നടത്താമെന്ന് അദ്ദേഹം ഭാരവാഹികളെ അറിയിച്ചു. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ, മുഖ്യരക്ഷാധികാരി നാസർ മഞ്ചേരി, ദിലീപ്, കരീം മോൻ, അമൃത രവി, മൻഷീർ, മുബീന, ആദിൽ പറവത്ത്, ഷിദ പ്രവീൺ, ഖൽഫാൻ, എൻ.കെ. മുഹമ്മദാലി, മനോജ്, മുഹമ്മദ് കാരി എന്നിവരാണ് എം.പിയെ സന്ദർശിച്ചത്.
ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നടത്തിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.അഭിഭാഷകനായ സി ആർ ജയ സുകിനാണ് ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ 79ാം വകുപ്പ് പ്രകാരം രാഷ്ട്രപതിയാണ് രാജ്യത്തെ പ്രഥമപൗരൻ. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.പാർലമെന്റ് സമ്മേളനങ്ങൾ വിളിച്ചുചേർക്കാനും നിർത്തിവയ്ക്കാനും രാഷ്ട്രപതിയ്ക്കാണ് അധികാരം. പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നതും അദ്ദേഹമാണ്. എല്ലാ ഭരണനിർവഹണ നടപടികളും രാഷ്ട്രപതിയുടെ പേരിലാണ്. ചടങ്ങിൽ രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അപമാനകരവും ഭരണഘടനാ ലംഘനവുമാണെന്ന വാദം നിലനിൽക്കുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഏകപക്ഷീയമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
തിരുവനന്തപുരം: ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. മുൻവർഷത്തെക്കാൾ കുറവാണ് ഈ വർഷത്തെ ഫലം. മുൻവർഷമിത് 83.87 ശതമാനമായിരുന്നു. പി.ആർ.ഡി ചേംബറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.എല്ലാ വിഭാഗങ്ങളിലുമായി 4,32,436 പേരാണ് പരീക്ഷയെഴുതിയത്. 3,76,135 കുട്ടികളാണ് റെഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ പരീക്ഷയെഴുതിയത്. സയൻസ് ഗ്രൂപ്പിൽ 87.31 ശതമാനം വിജയവും കൊമേഴ്‌സ് ഗ്രൂപ്പിൽ 82.75 ശതമാനം വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് ഇത്തവണത്തെ വിജയം.സർക്കാർ സ്‌കൂളുകളിലായി 1,640,43 പേരാണ് പരീക്ഷയെഴുതിയത്. 79.19 ശതമാനം ആണ് വിജയം. എയ്‌ഡഡ് സ്‌കൂളുകളിൽ 1,84,844 പേർ പരീക്ഷയെഴുതി. ഇതിൽ 86.31 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. അൺ-എയ്‌ഡഡ് സ്‌കൂളുകളിലായി 27,031 പേരാണ് പരീക്ഷയെഴുതിയത്. 82.70 ആണ് വിജയശതമാനം. സ്‌പെഷ്യൽ സ്‌കൂളിൽ 99.32 ആണ് വിജയശതമാനം. 33,815 പേർ റെഗുലർ വിഭാഗത്തിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടി. ടെക്‌നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലായി 1753 കുട്ടികൾ…
ഹൈദരാബാദ്: യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വൈ അനുരാധ റെഡ്ഡി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തീഗാൽഗുഡ റോഡിന് സമീപത്തായുള്ള മുസി നഗറിലെ അഫ്‌ൽ നഗർ കമ്മ്യൂണിറ്റി ഹാളിന് എതിർവശത്തായുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് ഒരു കറുത്ത കവറിൽ സ്‌ത്രീയുടെ തല കണ്ടെത്തിയതായി മേയ് 17ന് ഒരു പരാതി ലഭിച്ചു. തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടുപിടിച്ചു. ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ടത് അനുരാധയാണെന്ന് തെളിഞ്ഞു.അനുരാധയും ചന്ദ്രമോഹനും തമ്മിൽ ബന്ധമുണ്ടായിരുന്നു. ചന്ദ്രമോഹന്റെ വീട്ടിലായിരുന്നു അനുരാധ താമസിച്ചിരുന്നത്. 2018 മുതൽ പ്രതി അനുരാധയിൽ നിന്ന് ഏഴ് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാലിത് തിരിച്ചുകൊടുത്തില്ല. അനുരാധ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പിന്നിൽ. അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ പദ്ധതിയിട്ടിരുന്നു. മേയ് 12ന് പണം തിരികെ തരാത്തതിന്റെ പേരിൽ ഇരുവരും വഴക്കിടുകയും അനുരാധയുടെ നെഞ്ചിലും വയറിലുമായി പ്രതി…
തൃശ്ശൂർ: നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്ക്. തൃശ്ശൂരിലെ തലോർ ദേശീയപാതയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ തൃശ്ശൂറിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. ദേശീയപാതയുടെ സമീപത്ത് കേടായി കിടന്ന ലോറിയുടെ പിന്നിലായി ബസ് വന്ന് ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പുതുക്കാട് നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് ബസിന്റെ ക്യാബിനിൽ കുടുങ്ങിക്കിടന്ന ഡ്രെെവറെ രക്ഷപ്പെടുത്തിയത്.