Author: Starvision News Desk

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട കൊമൺചിറ പാറപ്പാട്ട് മേലേതിൽ സുജാത (50) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ ഒരാഴ്‌ചയ്ക്കിടെയുള്ള മൂന്നാമത്തെ എലിപ്പനി മരണമാണിത്. മഴക്കാലമായതോടെ സംസ്ഥാനത്ത് എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാവുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ജില്ലയിൽ 10 പേർക്ക് എലിപ്പനിയും 80 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. എച്ച്1 എൻ1 പനി ബാധിച്ച 17 കേസുകളും രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ജില്ലയിൽ ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. വൈറൽ പനി ബാധിതരുടെ എണ്ണവും ഉയരുകയാണ്. വിവിധ ആശുപത്രികളിൽ അരലക്ഷത്തിലധികം പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 5,212 പേർക്ക് ജില്ലയിൽ വൈറൽ പനി പിടിപെട്ടു. ടൈപ്-3, ടൈപ് 4 (ഡെൻ വി3, ഡെൻ വി4) വൈറസുകളുടെ വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് അധികൃതർക്കുണ്ട്. ഡെങ്കി രോഗാണുവായ വൈറസ്…

Read More

ആറ്റിങ്ങൽ : ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ നഖം കൊണ്ടുള്ള പോറലേറ്റെങ്കിലും ചികിത്സതേടാതിരുന്ന യുവതി പേവിഷ ബാധയേറ്റ് മരിച്ചു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകൾ സ്റ്റെഫിൻ വി.പെരേരയാണ് (49) കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അഞ്ചുതെങ്ങിൽ സംസ്കാരവും നടത്തി. കഴിഞ്ഞ ദിവസമാണ് സ്റ്റെഫിൻ വി. പെരേരയുടെ മരണം പേ വിഷബാധയേറ്റാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റയിരുന്ന സ്റ്റെഫിൻ ഈമാസം ഏഴിനാണ് അഞ്ചുതെങ്ങിലെ കുടുംബ വീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരൻ ചാൾസിനെ പരിചരിക്കാൻ എത്തിയത്. സംഭവത്തെ തുടർന്ന് ചാൾസിനെ മെഡിക്കൽ കോളേജിൽ ആറാം വാർഡിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ചാൾസിനൊപ്പം കൂട്ടിരിക്കുന്നതിനിടയിലാണ് ഒമ്പതാം തീയതിയോടെ സ്റ്റെഫിൻ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. ഇതോടെ ഡോക്ടർമാർ സ്റ്റെഫിനെ പ്രത്യേക വാർഡിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാട്ടിലെത്തിയ ശേഷം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ…

Read More

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് (54) ജീവിതാവസാനംവരെ കഠിനതടവ്. 5.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമന്റേതാണ് വിധി.ഒരുവര്‍ഷത്തെ വിചാരണയ്‌ക്കൊടുവിലാണ് ശനിയാഴ്ച വിധി. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷവും രണ്ടുമാസവും കൂടുതല്‍ തടവനുഭവിക്കണം. 2019 ജൂലായിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ ചൂഷണംചെയ്ത് വാഗ്ദാനങ്ങള്‍നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്ത പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെയാണ് ചേര്‍ത്തല സ്വദേശിയായ മോന്‍സനെതിരേ പീഡനക്കേസുകള്‍ പുറത്തുവന്നത്. വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം തടവും 24 വര്‍ഷത്തെ കഠിനതടവും ശിക്ഷയായി ലഭിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.

Read More

കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏർപ്പെട്ടതിന് സ്ത്രീകൾ ഉൾപ്പെടയുള്ള പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ പത്ത് പേരാണ് കുവൈറ്റിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് മോറൽസിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലെ റെയ്ഡിലാണ് ഇവർ പിടിയിലായത്. അതേസമയം തൊഴിൽ, താമസ നിയമ ലംഘനങ്ങളുടെ പേരിൽ 22 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. ഫർവാനിയ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരെ തുടർനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കണ്ണൂർ: നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ക സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. പിണറായി പടന്നക്കരയിലെ മേഘാ മനോഹരന്റെ മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുന്നത്. ഭർത്താവിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്നാണ് ഇവരുടെ പരാതി. മേഘയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു, കഴിഞ്ഞ ജൂൺ പത്തിനാണ് കോഴിക്കോട്ടെ ഐ ടി സ്ഥാപനത്തിൽ എൻജിനീയറായിരുന്ന മേഘ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ജിം ട്രെയിനറുമായി മേഘ പ്രണയ വിവാഹം നടത്തിയത്. ഭർതൃവീട്ടിൽ പീഡനത്തിനിരയായാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. മേഘയുടെ ആത്മഹത്യയിൽ കതിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് അറിയിച്ചത്. അതിനാൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Read More

അടൂർ: ബൈക്കിൽ എത്തിയ കമിതാക്കൾ മാല കവർന്നക്കേസിൽ യുവതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ പതിനാലാം മൈലിൽ ആയിരുന്നു സംഭവം. ഇവിടെ കട നടത്തുന്ന പെരിങ്ങനാട് മേലൂട് അമ്പാടി ജംഗ്ഷനിൽ തങ്കപ്പവിലാസത്തിൽ തങ്കപ്പന്റെ (61) മാലയാണ് പൊട്ടിച്ചത്. സരിതയ്ക്കൊപ്പം ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്കപ്പനുമായി പ്രതികൾ മൽപ്പിടിത്തം ഉണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന അടൂർ പൊലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ യുവതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : രാത്രി മാടക്കട അടച്ചശേഷം വീട്ടിൽ പോകാൻ നിന്ന തങ്കപ്പന്റെ അടുത്ത് പ്രതികൾ പരിചിത ഭാവത്തിൽ സമീപിക്കുകയായിരുന്നു. ഇവരെ അവഗണിച്ച് മുന്നോട്ട് സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ വാഹനത്തിന് മുന്നിൽ ബൈക്ക് ക്രോസ് വച്ചു തടഞ്ഞു. തങ്കപ്പന്റെ കഴുത്തിൽ കിടന്ന…

Read More

ന്യൂഡൽഹി: ഡൽഹി ആർ കെ പുരത്ത് രണ്ട് സ്ത്രീകളെ ഇന്ന് പുലർച്ചെ വെടിവച്ച് കൊന്നു. ആർ കെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ് മരിച്ചത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. വെടിവച്ചവരും പരിക്കേറ്റവരും ബന്ധുക്കളാണെന്നാണ് അറിയുന്നത്. സംഭവത്തിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ഒരാളെയും അയാളുടെ കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. ശേഷിക്കുന്നവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. അക്രമത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Read More

തിരുവനന്തപുരം:കേരളത്തിലോടുന്ന ട്രെയിനുകളിൽ സെപ്തംബർ മാസത്തോടെ ഓരോ സ്ലീപ്പർ കോച്ച് ഒഴിവാക്കി പകരം എ.സി ത്രീ ടയർ കോച്ച് ഘടിപ്പിക്കുമെന്ന് ദക്ഷിണ റെയിൽവേ. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ് (16629/30), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് (16603/604), മംഗളൂരു-ചെന്നൈ മെയിൽ (12601/02), മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22637/38) ട്രെയിനുകളിലാണ് മാറ്റം വരുത്തുന്നത്.മാവേലിയിൽ സെപ്തംബർ 11നും മംഗളൂർമെയിലിൽ 13നും വെസ്റ്റ് കോസ്റ്റിൽ 14നും മലബാറിൽ 17നും പ്രാബല്യത്തിൽ വരും. ഇതോടുകൂടി ഈ ട്രെയിനുകളിൽ ഒരു എ.സി ഫസ്റ്റ്ക്ലാസ് കം ടു ടയർ കോച്ചും രണ്ട് ടു ടയർ എ.സി കോച്ചും അഞ്ച് ത്രീ ടയർ എ.സി കോച്ചുമുണ്ടാകും. സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ജനറൽ കോച്ചുകളുടെ എണ്ണം അഞ്ചായും ഭിന്നശേഷിസൗഹൃദ കോച്ചുകളുടെ എണ്ണം രണ്ടായും തുടരും. തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസിൽ (16347/48) ജൂലായ് 25 മുതൽ ഒരു ജനറൽകോച്ച് കുറച്ച് എ.സി കോച്ച് കൂട്ടുമെന്ന് അറിയിച്ചിരുന്നു. എല്ലാ ട്രെയിനുകളിലും ഘട്ടംഘട്ടമായി സ്ലീപ്പർ കോച്ചിന്റെയും ജനറൽ കോച്ചിന്റെയും എണ്ണം…

Read More

വടകര എക്സൈസ് റെയിഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര ലിങ്ക് റോഡിനു സമീപത്തുള്ള സിറ്റി ലോഡ്ജിൽ വച്ച് നടത്തിയ പരിശോധനയിൽ 54 ഗ്രാം MDMA യുമായി വടകര താലൂക്കിൽ ചോറോട് വില്ലേജിൽ മുട്ടുങ്ങൽ ദേശത്ത് കല്ലറക്കൽ വീട്ടിൽ മൂസ്സ മകന്‍ 35 വയസ്സുള്ള മുഹമ്മദ് ഫാസിൽ കെ എന്നയാളെ വടകര എക്സൈസ് ഇൻസ്‌പെക്ടർ പി പി വേണുവും പാർട്ടിയും നിലവിലുള്ള NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു കേസ് എടുത്തു. ബഹു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സുനിൽ കെ, ഷൈലേഷ് കുമാർ എം എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി കെ, വിനീത് എം പി, വിജേഷ് പി, സിനീഷ് കെ, മുസ്‌ബിൻ ഇ എം, ശ്യാംരാജ് എ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബബിത ബി, സീമ പി, ഡ്രൈവർ ശ്രീജിത്ത് കെ പി എന്നിവർ പാർട്ടിയിൽ പങ്കെടുത്തു

Read More