- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
- ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
Author: Starvision News Desk
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബഡ്‌സ് സ്‌കൂളിന്റെ ബസ് സ്വകാര്യ ബസിലിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സംഭവം. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിക്ക് നിസാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.വളവ് തിരിഞ്ഞു വന്ന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ബഡ്‌സ് സ്കൂൾ ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, ടീച്ചർ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ കനക്കുന്നതായി സൂചനകൾ. അതിതീവ്ര മഴ സംസ്ഥാനവ്യാപകമായി ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട മുതൽ കാസർകോട് വരെ മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. കേരള, ലക്ഷദ്വീപ്,കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.ഇവിടങ്ങളിൽ കടലാക്രമണം രൂക്ഷമാകുമെന്നും മതിയായ സുരക്ഷാ മുൻകരുതലെടുക്കണമെന്നുമാണ് മുന്നറിയിപ്പ്. മൺസൂൺ പാത്തി സാധാരണ സ്ഥാനത്ത് നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതും രണ്ട് ചക്രവാത ചുഴി നിലനിൽക്കുന്നതിനാലും വരുന്ന അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മനാമ: ശ്രീനാഥ്ജി ശ്രീകൃഷ്ണ ക്ഷേത്രം നിയന്ത്രിക്കുന്ന തട്ടായി ഭാട്ടിയ കമ്മ്യൂണിറ്റി (THC), അവരുടെ സഹോദര സംഘടനയായ ഭാട്ടിയ മിത്ര മണ്ഡലുമായി (BMM) സഹകരിച്ച് സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയ്ക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. ഭാട്ടിയ കമ്മ്യൂണിറ്റി ബഹ്‌റൈനിൽ ആദ്യമായി സ്ഥിരതാമസമാക്കിയവരാണെന്നും 200 വർഷം പഴക്കമുള്ള ക്ഷേത്രം ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള നല്ല ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും തെളിവാണെന്നും പിയൂഷ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. തൻറെ സേവന കാലയളവിൽ ലഭിച്ച സഹകരണത്തിന് ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.
ജയ്പുര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ 17-കാരിയെ കാണാതായ സംഭവത്തില്‍ വന്‍ പ്രതിഷേധം. ജൂണ്‍ 30 മുതല്‍ കുട്ടിയെ കാണനില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ വന്‍ പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറുന്നത്. 21-കാരിയായ അധ്യാപികയുടെയൊപ്പമാണ് 17-കാരി ഒളിച്ചോടിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് രേഖപ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തില്‍ അധ്യാപികയുടെയൊപ്പം പോകുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതായി ബിക്കാനീര്‍ എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു. പെണ്‍കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലം: മദ്യവും ലഹരി മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായുള്ള കേരള പൊലീസിന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂജൻ ആൽക്കോ സ്‌കാൻ വാൻ കഴിഞ്ഞ ദിവസം കൊല്ലം സിറ്റിയിലെത്തി. ഏഴ് ദിവസമാണ് വാൻ കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പരിശോധന നടത്തുക. മദ്യം, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ് എന്നിവ ഉൾപ്പെടെ ആറു തരം ലഹരി മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബാണ് വാനിൽ ഒരുക്കിയിരിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ അൽക്കോ മീറ്ററാണ് ഉപയോഗിക്കുന്നത്. സിന്തറ്റിക് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നവരുടെ ഉമിനീർ പരിശോധിച്ച് ഫലം കണ്ടെത്താനുള്ള സജ്ജീകരണവുമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഓഫീസർമാർക്കാണ് ചുമതല. കൊല്ലം റൂറലിലെ ഏഴ് ദിവസത്തെ പരിശോധനകൾക്ക് ശേഷമാണ് വാൻ സിറ്റിയിലേക്ക് എത്തിയത്.ജൂൺ 24 മുതൽ ജൂലായ് ഒന്നുവരെയാണ് റൂറൽ സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയത്. ജില്ലയിൽ ആകെ 14 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും വാൻ പരിശോധന നടത്തുന്നുണ്ട്. പരിശോധനാ ഫലം കേവലം അഞ്ച്…
തൃശൂർ: ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശി ബാബു (64) ആണ് ജീവനൊടുക്കിയത്. 58കാരിയായ ഭാര്യ ഗ്രേസി ഗുരുതരാവസ്ഥയിൽ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഗ്രേസിയുടെ കഴുത്ത് ബാബു വെട്ടുകത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച് വീട്ടിൽ നിന്ന് ഇറങ്ങി ഓടിയ ഗ്രേസി, അയൽവീട്ടിൽ അഭയം തേടി. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വീട്ടിൽ ചെന്ന് നോക്കുമ്പോൾ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. പുതുകാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
എഴുകോൺ: മാമനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ മരുമകൻ നാട്ടുകാരുടെ ഇടപെടലിൽ കുടുങ്ങി. ക്വട്ടേഷൻ സംഘത്തെയും മരുമകനെയും എഴുകോൺ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാമൻ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. മാമൻ ഭാര്യാ സഹോദരന്റെ മകനോട് ക്ഷമിച്ചെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.കഴിഞ്ഞ ദിവസം രാത്രി പത്തോടെ എഴുകോൺ ഇരുമ്പനങ്ങാടിന് സമീപം മുട്ടത്തേരി ഭാഗത്താണ് സംഭവം. എഴുകോൺ മുക്കോണി മുക്കിലെ സ്റ്റാൻഡിലെത്തിയ യുവാവ് തൊട്ടടുത്ത് താമസിക്കുന്ന ഓട്ടോഡ്രൈവറെ ഇരുമ്പനങ്ങാട് ഭാഗത്തേക്ക് സവാരി വിളിച്ചു. അമ്പലത്തുംകാല വഴി ആളൊഴിഞ്ഞ റോഡിലൂടെ മുട്ടത്തേരി കാവിന് സമീപത്ത് എത്തിയപ്പോൾ നിറുത്താൻ ആവശ്യപ്പെട്ടു. ഇവിടെ ഇരുട്ടിൽ പതുങ്ങിനിന്ന മറ്റൊരാൾ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞിട്ട് തള്ളിയിട്ട് മർദ്ദിക്കുകയും ബൈക്കിലെത്തിയ മറ്റൊരാളോടൊപ്പം അക്രമിയും സവാരി വിളിച്ചയാളും രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിനിടയിൽ ഓട്ടോ ഡ്രൈവറുടെ മാലയും നഷ്ടമായി. സംഭവമറിഞ്ഞ് സ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി. കവർച്ചാ സംഘമാണെന്ന ധാരണയിൽ നാട്ടുകാർ തെരിച്ചിൽ തുടങ്ങി. സംഭവം നടന്ന സ്ഥലത്ത് ഒരു വാഗണർ കാർ കിടപ്പുണ്ടായിരുന്നു. പരിചയമില്ലാത്ത ഈ കാർ സ്ഥലത്ത് ഏറെ…
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിപിനും സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതി വീട്ടിൽപ്പോയിരുന്നു. അപ്പോഴൊക്കെ സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് സോന ജോലി ചെയ്തിരുന്നത്.
പാലക്കാട്: ലഹരിമരുന്ന് കടത്തുന്നതിനിടയിൽ യുവാവും യുവതിയും പിടിയിലായി. തൃശ്ശൂർ മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് പാലക്കാട് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നിന്ന് 62 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്നാണ് ഇവർ ലഹരി എത്തിച്ചത് എന്നാണ് വിവരം. ലഹരിക്കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികൾ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്
തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ കെ. സതീശനെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മിഷണറാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. വ്യാജകേസ് ചമയ്ക്കുന്നതിന് ഉദ്യോഗസ്ഥൻ സഹായിച്ചു എന്ന കുറ്റത്തിനാണ് നടപടി. ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് എൽ.എസ്.ഡി സ്റ്റാമ്പല്ലെന്ന ലാബ് പരിശോധനാ ഫലം പുറത്തുവന്നിരുന്നു, കേസിൽ ഷീല സണ്ണി 72 ദിവസം ജയിൽവാസം അനുഭവിച്ടിരുന്നു. സംഭവത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട് . മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. തൃശൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.