- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്‌റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
- സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ അന്തരിച്ചു
- ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ 2 മരണം; 20 പേരെ കാണാനില്ല, വീടുകൾ ഒലിച്ചുപോയി
Author: Starvision News Desk
പരപ്പനങ്ങാടി: മൂന്ന് കുട്ടികളും യുവതിയും താമസിക്കുന്ന വീടിന്റെ മേൽക്കൂര തകർത്ത് കുടിയൊഴിപ്പിക്കാൻ ബന്ധുവിന്റെ ശ്രമം. പരപ്പനങ്ങാടി പുത്തരിക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സുബൈദയും(45) കുട്ടികളും താമസിക്കുന്ന ഓടിട്ട വീടിന്റെ മേൽക്കൂര ഭർത്യ സഹോദരൻ തകർത്തെന്നാണ് പരാതി. വർഷങ്ങളായി ഇവർ താമസിക്കുന്ന വീടിനെ ചൊല്ലി അവകാശതർക്കം നിലനിൽക്കുന്നുണ്ട്. സുബൈദയുടെ ഭർത്താവ് അബ്ബാസിന്റെ കുടുംബവീടാണ് ഇത്. അബ്ബാസ് വിദേശത്താണ്. രണ്ട് ചെറിയ ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് സുബൈദയ്ക്കുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഭർത്യ സഹോദരനായ ഷാജഹാൻ മേൽക്കൂരയിൽ കയറി മുഴുവൻ ഓടുകളും വലിച്ചെറിഞ്ഞ് തകർത്തെന്നാണ് പരാതി. ഇതിനു മുമ്പും ഇയാൾ കുടുംബത്തെ വഴിയിലിറക്കി വിടാൻ ശ്രമിച്ചിരുന്നുവെന്നും സുബൈദ ആരോപിക്കുന്നു. പരിസരവാസികൾ ഇടപെട്ടതിനെ തുടർന്ന് പഴയ ഓടുകൾ പാകിയെടുത്തു ശരിയാക്കി കൊടുക്കുകയായിരുന്നു. കുടുംബ സ്വത്തായ വീട് ഇവർ സ്വന്തമായി റിപ്പയർ ചെയ്തതാണ് ഭർത്യസഹോദരനെ ചൊടിപ്പിച്ചത്. മേൽക്കൂര പൂർണ്ണമായി തകർത്തതോടെ, രാത്രി മുതൽ പെയ്ത കനത്ത മഴയിൽ കുട്ടികളുടെ പഠന സാമഗ്രികളും മറ്റും പൂർണ്ണമായി നശിച്ചു. യുവതിയുടെ…
അമ്പലപ്പുഴ: കെ.എസ്.ഇ.ബി. ലൈനില്‍നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ഗൃഹനാഥനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പാലത്ര വീട്ടില്‍ ശശി(52)യെയാണ് അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ജൂണ്‍ 25-നു രാത്രിയിലായിരുന്നു സംഭവം. അമ്പലപ്പുഴ കരുമാടി ഉഷാഭവനത്തില്‍ സോമന്റെ മകന്‍ അനില്‍കുമാറിനെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. രാത്രി അനില്‍കുമാറിന്റെ വീട്ടിലെത്തിയ പ്രതി, വീട്ടില്‍വെച്ചിരുന്ന ബൈക്കിന്റെ സീറ്റില്‍ ഇരുമ്പുകസേര കിടത്തിവെച്ചു. തുടര്‍ന്ന് അതിലും ബൈക്കിലും വയര്‍ചുറ്റി വീടിനുമുന്‍വശത്തുള്ള വൈദ്യുതിലൈനില്‍ ബന്ധിപ്പിച്ചു. കരുമാടി ജങ്ഷനിലെ ഭാഗ്യക്കുറി വില്‍പ്പനക്കാരനായ അനില്‍കുമാര്‍ രാവിലെ ബൈക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചത്.കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ ശത്രുക്കളാരുമില്ലെന്നാണ് അനില്‍കുമാറും അയല്‍പ്പക്കക്കാരും പോലീസിനോടു പറഞ്ഞത്. എന്നാല്‍, അനില്‍കുമാറിന്റെ വീടിനടുത്തുള്ള സ്ഥാപനത്തിലെ സി.സി.ടി.വി.യില്‍നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യം വഴിത്തിരിവായി. ഹെല്‍മെറ്റുവെച്ച് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരാളെ ദൃശ്യത്തില്‍ കണ്ടു. തുടര്‍ന്ന് അറുപതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതിയെ…
ലണ്ടന്‍: കോട്ടയം വൈക്കം സ്വദേശിയായ നഴ്സ് അഞ്ജുവിനെയും രണ്ടുമക്കളെയും ബ്രിട്ടനിലെ വീട്ടില്‍ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജുവിനെയാണ് (52) പെതര്‍ട്ടണ്‍ കോടതി ശിക്ഷിച്ചത്. കുറഞ്ഞത് 40 വര്‍ഷം ജയിലില്‍ കിടക്കണം.2022 ഡിസംബര്‍ 15-ന് നോര്‍ത്താംപ്റ്റണ്‍ഷയറിലെ കെറ്റെറിങ്ങിലുള്ള വീട്ടിലാണ് അഞ്ജുവിനെ (35) മരിച്ചനിലയിലും മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരെ ഗുരുതരമായി പരിക്കേറ്റനിലയിലും കണ്ടെത്തിയത്. കുട്ടികള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു. മൂവരെയും കൊന്നത് താനാണെന്ന് സാജു ഏപ്രിലില്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.അഞ്ജുവിനെക്കൊന്ന് നാലുമണിക്കൂര്‍ ആലോചന, പിന്നെ കുട്ടികളെയും കൊന്നു. ”നിങ്ങള്‍ ഭാര്യയുടെ കഴുത്തുഞെരിക്കുമ്പോള്‍ കുഞ്ഞുകുട്ടികള്‍ അവരുടെ അമ്മയ്ക്കുവേണ്ടി അലറിക്കരയുകയായിരുന്നു”-കോട്ടയം വൈക്കം സ്വദേശിയായ നഴ്സ് അഞ്ജുവിനെയും രണ്ടുമക്കളെയും ബ്രിട്ടനിലെ വീട്ടില്‍ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് സാജുവിനെതിരായ വിധിപ്രസ്താവനയില്‍ ജഡ്ജി ജസ്റ്റിസ് പെപ്പെറാള്‍ പറഞ്ഞ വാക്കുകള്‍. കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകളാണ് അഞ്ജു. 2021 ഒക്ടോബറിലാണ് കുടുംബം ബ്രിട്ടനിലെത്തിയത്. ഹോട്ടലില്‍ ഭക്ഷണം…
കണ്ണൂർ: പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമന ഉത്തരവ് നൽകി. 15 ദിവസത്തിനുള്ളിൽ ചുമതലയേൽക്കണം എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ഉത്തരവ് നൽകിയത്. പ്രിയയ്ക്ക് യോഗ്യതയുണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെയും നിയമതടസമില്ലെന്ന് അഡ്വക്കേറ്റ് ജനറലും സർവകലാശാലാ സ്റ്റാൻഡിംഗ് കൗൺസലും നൽകിയ നിയമോപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമന ഉത്തരവ് നൽകിയത്. അതേസമയം, പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് യുജിസി വ്യക്തമാക്കി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്.
കാസർകോട്: സഹായമഭ്യർത്ഥിച്ച് അർദ്ധരാത്രി സ്റ്റേഷനിലെത്തിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. കാസർകോട് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷൻ വളപ്പിലേയ്ക്ക് ഒരു കാർ പാഞ്ഞെത്തി. വാഹനത്തിനുള്ളിൽ നിന്ന് നിലവിളി ഉയരുകയും അബോധാവസ്ഥയിലായ പിതാവിനെ ആശുപത്രിയിലേത്തിക്കാൻ സഹായിക്കണമെന്ന് പൊലീസുകാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് അത്യാസന്ന നിലയിലായിരുന്ന രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസുകാർ അവരുടെ വാഹനത്തിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്.
ഒരു കുടുംബത്തിലെ പല അംഗങ്ങൾക്ക് പല നിയമമാണെങ്കിൽ ആ കുടുംബം എങ്ങനെ മുന്നോട്ട് പോകും? ഒരു രാജ്യത്ത് പല നിയമങ്ങൾ എങ്ങനെ അനുവദിക്കാനാവും?”- ചോദിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ.പിയുടെ കേവലം ഒരു ബൂത്തുതല പരിപാടിയിൽ പങ്കെടുത്ത് മോദി ഉയർത്തിയ ഈ ചോദ്യം രാജ്യവ്യാപകമായ ചർച്ചയ്ക്ക് വിത്തുപാകി. ഏകീകൃത സിവിൽ കോഡ് എന്ന ആശയത്തിലേക്ക് വഴിതുറന്ന വാദഗതിയാണ് തീർത്തും നിരുപദ്രവകരമെന്ന നിലയിൽ പ്രധാനമന്ത്രി അവതരിപ്പിച്ചുകളഞ്ഞത്. മദ്ധ്യപ്രദേശിലടക്കം അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി കാലേകൂട്ടി തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മദ്ധ്യപ്രദേശിലേക്ക് തുടരെത്തുടരെ എത്തുന്നത്. ഭോപ്പാലിൽനിന്ന് ഇൻഡോറിലേക്കുള്ള വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ ഫ്ലാഗോഫിന് ശേഷമാണ് മോദി ഏകീകൃത സിവിൽകോഡിനെപ്പറ്റി പറഞ്ഞത്. ഒരാഴ്ച തികയും മുമ്പേ അദ്ദേഹം വീണ്ടുമെത്തി. ആദിവാസി ഭൂരിപക്ഷപ്രദേശമായ ശാഹ്ദോളിൽ പൊതുറാലിയിൽ പങ്കെടുത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കെതിരെ ആഞ്ഞടിച്ചു. മഹാകൗശൽ മേഖലയിൽപ്പെട്ട സ്ഥലമാണ് ശാഹ്ദോൾ. കോൺഗ്രസിന് മേൽകൈയുള്ള മേഖല. മഹാകൗശലിന്റെ ഭാഗമായ…
ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ)സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്, ബഹ്‌റൈൻ ട്രെഡിഷ്നൽ ഡാൻസ്,കുട്ടികളുടെ മിമിക്രി തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു. തുടർന്ന് കഴിഞ്ഞ SSLC,+2പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാറ്റ് ബഹ്‌റൈൻ അംഗങ്ങളുടെ മക്കൾക്കുള്ള ആദരവ് നൽകി അനുമോദിച്ചു. 2023-2025 ലേക്കുള്ള പുതിയ കമ്മിറ്റിയെ സദസിന് പരിചയപ്പെടുത്തി. മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച പൊതുയോഗം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായ് ഉത്ഘാടനം ചെയ്തു. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷിബു പത്തനംതിട്ട, ഷെമിലി പി ജോൺ, നിസാർ കൊല്ലം, സഹീർ ആദൂർ, വിനോദ് നാരായണൻ, സൽമാനുൽ ഫാരിസ്, അൻവർ ശൂരനാട്, പി കെ ബീരവു, സഗീർ അൽമുല്ല, സലാം മമ്പാട്ടുമൂല,അൻവർ നിലമ്പൂർ എന്നിവർ ചേർന്ന് കൈമാറി. മാറ്റ്…
ചെന്നൈ : രാജ്യത്ത് തക്കാളി വില സെഞ്ച്വറിയും കടന്ന് കുതിക്കവെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന തമിഴ് നാട് സർക്കാർ. നാളെ മുതൽ റേഷൻകടകളിലൂടെ തക്കാളി കുറഞ്ഞ വിലയ്ക്ക് നൽകുമെന്നാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് റേഷൻകടകളിൽ തക്കാളി വില്പനയ്ക്കെത്തിക്കുന്നത്. ചെന്നൈയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. വരുംദിവസങ്ങളിൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.ആർ. പെരിയക്കുറുപ്പൻ അവലോകന യോഗത്തിന് ശേഷം അറിയിച്ചു. നിലവിൽ ചെന്നൈ നഗരത്തിൽ പലയിടത്തും തക്കാളി 100 മുതൽ 130 രൂപ വരെ വിലയ്ക്കാണ് വിൽക്കുന്നത്. ചൊവ്വാഴ്ച മുതൽ നഗരത്തിലുടനീളമുള്ള 82 റേഷൻ കടകളിൽ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി വിൽക്കും. വരും ദിവസങ്ങളിൽ ചെന്നൈ ഒഴികെയുള്ള ജില്ലകളിലെ എല്ലാ റേഷൻ കടകളിലും തക്കാളി വിൽക്കും.രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയർന്നു, കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ച് വിപണി വിലയുടെ പകുതി വിലയ്ക്ക് വിൽക്കാൻ ഞങ്ങൾ നടപടിയെടുത്തതായി പെരിയകറുപ്പൻ…
കാസർകോട് : സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അംഗടിമുഗൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹയാണ് (11) മരിച്ചത്. വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടം. ആയിഷത്ത് മിൻഹയ്ക്കൊപ്പം ഉണ്ടായിരുന്ന രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. കുട്ടികൾ സ്കൂൾ വിട്ട് പടിയിറങ്ങി വരുമ്പോൾ കോമ്പൗണ്ടിൽ നിന്ന മരം കടപുഴകി വീഴുകയായിരുന്നു, ആയിഷത്ത് മിൻഹയും രിഫാനയും മഴയത്ത് കുട പിടിച്ചുകൊണ്ട് വരികയായിരുന്നു. ആയിഷത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളമാണ് മറിഞ്ഞത്. മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മറ്റ് മത്സരങ്ങൾ നിർത്തിവച്ചു. 22പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരായ വനിതകൾ തുഴഞ്ഞ വള്ളത്തിലാണ് അപകടം ഉണ്ടായത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല