- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
Author: Starvision News Desk
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷം ജൂലൈ 17മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം സംഘടിപ്പിക്കുന്നു ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7.30 മുതൽ 8.30 വരെ രാമായണ പാരായണവും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരവും ഉണ്ടാകും കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5. 30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും. രഞ്ജിത്ത് (34347514) പ്രശാന്ത് ശാന്തി (32372663) ബിനുമോൻ(36415481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. https://youtu.be/Yjh792xdKwg?t=157
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. കരകുളം സ്വദേശിനി സരിത (40) യെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്.നിയമസഭാ സെക്രട്ടറി ബഷീറിന്റെ നിയമസഭാ പരിസരത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. ഒന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.ഒരുവര്‍ഷമായി സരിത ഇവിടെ ജോലിക്കാരിയാണ്. പലതവണയായിട്ടാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ സരിത കടത്തിക്കൊണ്ടുപോയത്. എന്നാല്‍, ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോഴാണ് മാല അടക്കമുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് മ്യൂസിയം പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് ജോലിക്കാരിയായ സരിത പിടിയിലായത്. ആദ്യ മോഷണങ്ങള്‍ വീട്ടുകാര്‍ അറിയാതെവന്നതോടെ കൂടുതല്‍ ആഭരണങ്ങള്‍ ഇവര്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് മ്യൂസിയം എസ്.ഐ. ജിജുകുമാര്‍ പറഞ്ഞു.
പത്തനാപുരം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്. സ്പെഷ്യൽ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.
വിശാഖപട്ടണം: തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം. അന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖര്‍ റെഡ്ഡി(62)യെയാണ് അജ്ഞാതര്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതര്‍ കര്‍ഷകനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഗ്രാമത്തില്‍ നിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് രാജശേഖര്‍ റെഡ്ഡി താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേയ്ക്ക് പാലുമായി പോകുന്നതിനിടെയാണ് ഇദ്ദേഹത്തിന് നേരേ ആക്രമണമുണ്ടായത്. വഴിയില്‍ തടഞ്ഞ അക്രമികള്‍ മരത്തില്‍ കെട്ടിയിടുകയും കഴുത്തില്‍ തുണി മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അടുത്തിടെ തക്കാളി വിളപ്പെടുപ്പ് നടത്തിയ റെഡ്ഡിയുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് കരുതിയാകാം അക്രമിസംഘം എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് മുമ്പ് ഇതേ സംഘം തക്കാളി വാങ്ങാനെന്ന വ്യാജേന രാജശേഖറിന്റെ കൃഷിയിടത്തില്‍ എത്തിയിരുന്നു. എന്നാല്‍ രാജശേഖര്‍ സ്ഥലത്തില്ലെന്നും ഗ്രാമത്തിലേയ്ക്ക് പോയിരിക്കുകയാണെന്നും പറഞ്ഞ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി ഇവരെ തിരിച്ചയച്ചു.തക്കാളി വില കുതിച്ചുയര്‍ന്ന സമയമായതിനാല്‍ രാജശേഖര്‍ റെഡ്ഡിയെ കൊള്ളയടിക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം 70 പെട്ടി തക്കാളിയാണ്…
തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയിലൂടെ പൊയ്‌ക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലതവണ ഇത് തെറ്റി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല. കഴിഞ്ഞ വര്‍ഷവും ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വൈകിയിരുന്നു. ഓണത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ്…
കൊച്ചി: ഇന്ത്യയിൽ ചികിത്സിക്കാൻ മതിയായ യോഗ്യതയില്ലാതെ പ്രാക്‌ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ. തമിഴ്‌നാട് തിരുനെൽവേലി രാധാപുരം ഗണപതി നഗർ സ്വദേശി മുരുകേശ്വരിയെയാണ് (29) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മുരുകേശ്വരി യുക്രെയിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പ്രതി 2021 സെപ്തംബർ മുതൽ 2022 മാർച്ച് 15 വരെ കുത്തുവഴി ലെെഫ് കെയർ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിയ മറ്റൊരു ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇതുസംബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ലെെഫ് കെയർ ആശുപത്രിയിലെത്തി അന്വേഷണം നടത്തി. അന്വേഷണത്തിൽ മുരുകേശ്വരി മറ്റൊരു ഡോക്ടറുടെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് പ്രാക്ടീസ് നടത്തിയതെന്ന് മനസിലായി . തുടർന്ന് മെഡിക്കൽ സൂപ്രണ്ട് ഡി എം ഒയ്ക്ക് റിപ്പോർട്ടും പൊലീസിൽ പരാതിയും നൽകി. തിരുനെൽവേലിയിലെ ബന്ധുവീട്ടിൽ നിന്നാണ് മുരുകേശ്വരിയെ അറസ്റ്റ് ചെയ്തത്. ആശുപത്രിയ്‌ക്കെതിരെ അന്വേഷണം…
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ തന്നെ കുടുക്കാൻ ശ്രമമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രമോഷൻ നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെന്നാണ് സുധാകരൻ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ മോഹനവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു, പുരാവസ്തു തട്ടിപ്പ് കേസിലെ സാമ്പത്തിക ഇടപാടിലാണ് കെ. സുധാകരനെതിരെ കേസെടുത്തത്. ക്രൈംബ്രാഞ്ച് സുധാകരനെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചിരുന്നതിനാൽ വിട്ടയക്കുകയായിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസണ് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻ ജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു സുധാകരന്റെ അറസ്റ്റ്.
തൃശൂർ: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ഷെറി ഐസക്കിനെ (59) സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് കൈയ്‌ക്ക് ശസ്‌ത്രക്രിയ നടത്തേണ്ട വീട്ടമ്മയുടെ ഭർത്താവിൽ നിന്ന് ഡോ.ഷെറി 3000 കൈക്കൂലി വാങ്ങിയത്.പാലക്കാട് സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലൻസ് നടപടി. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവിനോട് ശസ്ത്രക്രിയ്ക്ക് വേണ്ടി ഡോക്ടർ കൈക്കൂലി ചോദിക്കുകയായിരുന്നു. സർജറിയ്ക്ക് ഡേറ്റ് നൽകാൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ 3000 രൂപ എത്തിക്കാനായിരുന്നു ഷെറി ആവശ്യപ്പെട്ടത്.തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരാതിക്കാരന് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് കൊടുത്തയച്ചു. കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലൻസ് ഷെറി ഐസക്കിനെ കൈയോടെ പിടികൂടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപെടുകയായിരുന്നു. അറസ്‌റ്റിന് പിന്നാലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിലധികം രൂപ കണ്ടെടുത്തു. 2000,500,200,100 രൂപ നോട്ടുകളായാണ് പണം…
ന്യൂഡൽഹി: യുവതിയുടെ ശരീരഭാഗങ്ങൾ വെട്ടി പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച നിലയിൽ. ഡൽഹിയിലെ ഗീത കോളനി മേൽപ്പാലത്തിലാണ് യുവതിയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ 9.15നാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. മേൽപ്പാലത്തിന് താഴെ യുവതിയുടെ തലയും ശരീരഭാഗങ്ങളും കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു. മേൽപ്പാലത്തിന് സമീപമുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഡ്രോണും തെരച്ചിൽ നടത്തി. കൊലപാതകം മറ്റൊരിടത്ത് വച്ച് നടത്തിയ ശേഷം പ്രതി യുവതിയുടെ ശരീരഭാഗം മുറിച്ച് കവറിനുള്ളിൽ ആക്കി ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഗീത കോളനിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതായും റിപ്പോർട്ടുണ്ട്.
അബുദാബി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൗ മാസം 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ചുവരും വഴിയാണ് മോദി യുഎഇയിലിറങ്ങുക.ജൂലൈ 13ന് ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. 15ന് ഇവിടെ നിന്ന് യാത്ര തിരിക്കും. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് സന്ദർശനം അടിവരയിടുന്നു. 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിൽ അദ്ദേഹം യുഎഇ സന്ദർശിച്ചിട്ടുണ്ട്. 2022 ൽ യുഎഇയിലെത്തിയ മോദി നിലവിലെ പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കണ്ടു യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം…
