- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു
- ബഹ്റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്കാന് വിധി
- ബഹ്‌റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
- ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
Author: Starvision News Desk
ഭോപ്പാൽ: കടം വാങ്ങിച്ച പണം തിരികെ ചോദിച്ച വ്യവസായിയെ അനന്തരവൻ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ നാൽപ്പത്തിയഞ്ചുകാരനായ വിവേക് ശർമയാണ് കൊല്ലപ്പെട്ടത്. അനന്തരവൻ മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവേകിൽ നിന്ന് മെഡിക്കൽ റപ്രസന്റേറ്റീവായ മോഹിത് 90,000 രൂപ കടം വാങ്ങിയിരുന്നു. തുക തിരികെ വാങ്ങാൻ ഈ മാസം പന്ത്രണ്ടിനാണ് വിവേക് പ്രതിയുടെ വീട്ടിൽ പോയത്. പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.ഇതിനുപിന്നാലെ പ്രതി ചായയിൽ ഉറക്കഗുളിക ചേർത്തുനൽകുകയായിരുന്നു. അബോധാവസ്ഥയിലായ വിവേകിനെ കൊന്ന്, മൃതദേഹം ആറ് കഷ്ണങ്ങളാക്കി മുറിച്ചു. തുടർന്ന് ചാക്കുകളിലാക്കി അണക്കെട്ടിന് സമീപം കുഴിച്ചിടുകയായിരുന്നു. വിവേക് തിരിച്ചെത്താതായതോടെ ബന്ധുക്കൾ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംശയം തോന്നിയ പൊലീസ് മോഹിത്തിനെ ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ തന്നെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതെന്നാണ് റിപ്പോർട്ടുകൾ
പുണെ:തക്കാളി വില റോക്കറ്റ് പോലെ കുതിക്കും തോറും തക്കാളി വിറ്റ് കോടികള്‍ കൊയ്യുന്ന കര്‍ഷകരെ കുറിച്ചുള്ള വാര്‍ത്തകളും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. സാധാരണ കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിയാല്‍ കര്‍ഷകര്‍ക്ക് കാര്യമായ ലാഭം ലഭിക്കാറില്ലെങ്കിലും ഇത്തവണ പതിവിനു വിപരീതമാണ് കാര്യങ്ങള്‍. തക്കാളി വിറ്റ് ഒരു മാസം കൊണ്ട് ഒന്നരക്കോടി നേടിയ പുണെയില്‍ നിന്നുള്ള കര്‍ഷകനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ആ റെക്കോഡ് മറികടന്ന് തക്കാളി വിറ്റ് 2.8 കോടി രൂപ നേടിയതായി അവകാശപ്പെട്ട് മറ്റൊരു കര്‍ഷകനെത്തിയതായി ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.പുണെയില്‍ നിന്ന് തന്നെയുള്ള കര്‍ഷകനായ ഈശ്വര്‍ ഗായ്കറാണ് പതിനേഴായിരം പെട്ടി തക്കാളി വിറ്റ് 2.8 കോടി രൂപ ലഭിച്ചതായി വ്യക്തമാക്കിയത്. ഇനി നാലായിരം പെട്ടികള്‍ കൂടി സ്റ്റോക് ഉണ്ടെന്നും അതും വിറ്റാല്‍ മൂന്നര കോടിയോളം രൂപ തക്കാളികൃഷിയിലൂടെ തനിക്ക് നേടാനാകുമെന്നും ഈശ്വര്‍ പറയുന്നു.കഴിഞ്ഞ് ഏഴു വര്‍ഷമായി തന്റെ 12 ഏക്കര്‍ സ്ഥലത്ത്…
കൊച്ചി: പൊലീസ് കസ്റ്റഡിയിലായിരുന്ന കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ കേസെടുത്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം ജോൺ എന്നിവർക്കെതിരെയാണ് കേസ്. എംഎൽഎമാരുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് ലോക്കപ്പ് തുറന്നാണ് പ്രതികളെ ഇറക്കിക്കൊണ്ടുപോയത്. കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരായ രാജീവ്, ഡിജോൺ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെയാണ് എംഎൽഎമാരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘം ബലം പ്രയോഗിച്ച് ഇറക്കിയത്. എംഎൽഎമാരടക്കം 15 പേർക്കെതിരെ ഐപിസി 506 (ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ), ഐപിസി 353 (ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ) ഐപിസി 294 (അസഭ്യം പറയൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംഎൽഎമാരുടെ നേതൃത്വത്തിൽ സംഘം ചേർന്ന് ഭീകരാന്തരീക്ഷം സ്യഷ്ടിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും എഫ് ഐ ആറിൽ പറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ – ഡൽഹി വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ടുമണിയോടെ മദ്ധ്യപ്രദേശിലെ കുർവായ കെതോറ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളൊന്നുമില്ലെന്നും റെയിൽവേ അറിയിച്ചു. ട്രെയിനിലെ കോച്ചിന്റെ ബാറ്ററി ബോക്‌സിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാട നവും, “റാഫിനൈറ്റ്” എന്ന പേരിൽ സംഗീതനിശയും സംഘടിപ്പിക്കുന്നു.ഒട്ടേറെ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച അനശ്വര ഗായകൻ മുഹമ്മദ് റാഫി നമ്മെ വിട്ടുപിരിഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിടുകയാണ്. https://youtu.be/mBxYSQJ7vwc?t=226 മുഹമ്മദ് റാഫിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നതിനായാണ് ആഗസ്റ്റ് 3വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് സെഗയ്യ, കെ. സി. എ ഹാളിൽ വെച്ചു “റാഫി നൈറ്റ്”സംഘടിപ്പിക്കുന്നത്. വിശ്വപ്രതിഭ മുഹമ്മദ് റാഫി ആലപിച്ച സൂപ്പർഹിറ്റ് ഗാനങ്ങളുമായി പ്രഗത്ഭരായ ഗായകർ “റാഫി നൈറ്റിൽ” ഗാനങ്ങൾ ആലപിക്കും.സംഗീത ലോകത്തെ അതുല്ല്യ പ്രതിഭ മുഹമ്മദ്റാഫിക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന “റാഫിനൈറ്റ്” ആസ്വദിക്കുവാനായി ബഹ്‌റൈനിലെ മുഴുവൻ സംഗീതപ്രേമികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
മനാമ: ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു. ഈ മെഡിക്കൽ പരിപാടിയുടെയും നവംബർ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ വാർഷിക ആഘോഷങ്ങളുടെയും ഒരുക്കങ്ങൾ ചർച്ച ചെയ്യുവാൻ ജൂലൈ 17 തിങ്കളാഴ്ച ബഹ്‌റൈൻ കേരളീയ സമാജം രവി പിള്ള ഹാളിൽ വൈകീട്ട് 8 മണിക്ക് നടക്കുന്ന യോഗത്തിലേക്ക് കാൻസർ കെയർ ഗ്രൂപ്പിന്റെ അംഗങ്ങളേയും അഭ്യുദയ കാംക്ഷികളേയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ ജനൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അറിയിച്ചു. https://youtu.be/mBxYSQJ7vwc?t=191 പ്രസ്തുത യോഗത്തിൽ, 36 വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രമുഖ സാമൂഹിക പ്രവർത്തകൻ അഡ്വ: പോൾ സെബാസ്റ്റിയനും ഭാര്യ ലിസി പോൾ സെബാസ്റ്റിയനും യാത്രയയപ്പും, ബഹ്‌റൈനിലെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഐലൻഡ് ടോപ്പേർ ആയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി…
തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ എം.എസ് വില്ലയിൽ അമ്പത്താറുകാരി ലീനാമണിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കുടുംബവീടുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഭർത്താവിന്റെ വസ്തുവകകൾ ലീനാമണിയ്ക്ക് വിട്ടുനൽകാതെ കയ്യടക്കാൻ ചിലർ ശ്രമിച്ചു. 40 ദിവസം മുൻപ് ഭർത്താവിന്റെ ബന്ധു അഹദ് കുടുബസമേതം ഇവരുടെ വീട്ടിൽ കയറി താമസമാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ലീനാമണിക്ക് കോടതിയിൽ നിന്നുള്ള സംരക്ഷണ ഉത്തരവുമായി പൊലീസ് വീട്ടിൽ എത്തിയിരുന്നു. ഇതാണ് ഇന്നത്തെ വഴക്കിന് കാരണമായത്.ഇന്ന് രാവിലെ പത്തുമണിയോടെ കല്യാണത്തിന് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ലീനാമണിയ്ക്കുനേരെ ആക്രമണമുണ്ടായത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് ലീനാമണിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട് .ആക്രമണത്തിന് ശേഷം…
തിരുവനന്തപുരം: പാര്‍ട്ടിയുമായി നിസഹകരണം തുടരുന്ന ഇ.പി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച. ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഇ.പി ബഹിഷ്‌കരിച്ചുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കിടെ ഇ.പി ജയരാജനോട് നിര്‍ദേശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 22-ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കും. പാര്‍ട്ടി പരിപാടികളിലെയും നേതൃയോഗങ്ങളിലെയും ഇ.പിയുടെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിനിടെ, ജയരാജന്‍ പ്രവര്‍ത്തനത്തില്‍ സജീവമാകേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നുപറഞ്ഞു. കോഴിക്കോട്ടെ ഏക സിവില്‍കോഡ് സെമിനാറിന് ജയരാജന്‍ ഇല്ലെന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, പാര്‍ട്ടി പരിപാടി എല്ലാവര്‍ക്കും ബാധകമാണെന്ന് ഗോവിന്ദന്‍ സ്വരം കടുപ്പിക്കുകയും ചെയ്തിരുന്നു.ആയുര്‍വേദ റിസോര്‍ട്ട് വിവാദം വന്നതിന് പിന്നാലെയാണ് ജയരാജന്‍ പാര്‍ട്ടി യോഗങ്ങളില്‍നിന്ന് വിട്ടുനിന്നത്. പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് അദ്ദേഹം പരിപാടികളില്‍ ഇടക്കാലത്ത് സജീവമായെങ്കിലും ദേശീയ സെമിനാറിലെ അസാന്നിധ്യം വീണ്ടും അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കാേട്ടയം: ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം സംക്രാന്തി സ്വദേശി മുരളി എന്ന അമ്പതുകാരനാണ് ദാരുണമായി മരിച്ചത്. ഇന്നുപുലർച്ചെയായിരുന്നു അപകടം. പ്രഭാത സവാരിക്ക് ഇറങ്ങിയ വഴിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. കയറിൽ കുരുങ്ങിയ മുരളിയെ ലോറി റോഡിലൂടെ നൂറുമീറ്ററോളം വലിച്ചുകൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ പച്ചക്കറി ലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പത്തനംതിട്ട: അടൂരിൽ സ്കൂൾ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തകേസിൽ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ. ഇതിൽ അഞ്ചുപേർ കാമുകന്റെ സുഹൃത്തുക്കളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ സ്ഥലത്തുനിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയും ഇന്ന് രാവിലെയുമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്.ഈ മാസം ആദ്യമാണ് പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയശേഷം മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. കാമുകനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ സുഹൃത്തുക്കളുമായി സൗഹൃദത്തിലാവാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് മറ്റുള്ളവരും ബലാത്സംഗം ചെയ്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും. പിടിയിലായവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നാണ് പൊലീസ് നൽകുന്ന സൂചന.