Author: Starvision News Desk

തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പ്രസം​ഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പാമ്പ് വന്നതോടെ വേദയിൽ ഉണ്ടായിരുന്ന ആളുകൾ പരിഭ്രാന്തിയിലായി. ആളുകൾ പലയിടങ്ങളിലേക്കായി ഓടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. കരിമ്പം കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്യുന്ന സമയത്താണ് പാമ്പ് ഇഴഞ്ഞെത്തിയത്.  ഉദ്ഘാടനത്തിനിടെ സ്ത്രീകൾ ഇരിക്കുന്ന ഭാ​ഗത്തേക്കാണ് പാമ്പ് എത്തിയത്. ഇതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു.പാമ്പ് പുറത്തേക്ക് പോയതിന് ശേഷമാണ് രം​ഗം ശാന്തമായത്. ചേരായാണ് ഇഴഞ്ഞെത്തിയത് എന്നാണ് വിവരം. നാടുകാണിയിൽ ആരംഭിക്കുന്ന മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ യാണ് പാമ്പ് എത്തിയത്.

Read More

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റതിനെത്തുടർന്ന് താരത്തിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. താരത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകും. അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് കാറിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

Read More

തിരുവനന്തപുരം: വിൽപ്പനയ്ക്കായി കൊണ്ടുപോയ നക്ഷത്ര ആമകളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പടെ 3 പേരെ വനം വകുപ്പ് പിടികൂടി. തൈക്കാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), താത്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത് (38), സജിത്തിന്റെ സുഹൃത്ത് മലയിൻകീഴ് സ്വദേശി അരുൺ കുമാർ (33) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കഴക്കൂട്ടത്ത് നിന്നാണ് പ്രതികളെ വനം വകുപ്പ് സംഘം നക്ഷത്ര ആമകളുമായി പിടികൂടുന്നത്. രണ്ട് നക്ഷത്ര ആമകളുമായി വിൽകുന്നതിന് വേണ്ടി കഴകൂട്ടത്ത് എത്തിയപ്പോൾ വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ഇവരെ പിടികൂടുകയായിരുന്നു. 10 – 25 ലക്ഷം വരെയാണ് ഇതിന് വിലയെന്ന് ഇവർ പറയുന്നു. ഇവർ ഉപയോഗിച്ച കാറും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ സജിത്തിന്റെ സുഹൃത്ത് വഴിയാണ് നക്ഷത്ര ആമകളെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് കൊണ്ടുവന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വീട്ടിൽ…

Read More

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഭരണ വീഴ്ചയ്ക്ക് കേന്ദ്രത്തെ നിരന്തരം അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സർക്കാരിൻ്റെ പിടിപ്പുകേടാണ്. കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉൾപ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ നികുതി വിഹിതവും വായ്പയെടുക്കാൻ അർഹമായ അനുവാദവും മറ്റെല്ലാ സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നൽകുന്നുണ്ട്. നികുതി വിഹിതവും കടമെടുപ്പ് അനുമതിയും കഴിഞ്ഞ വർഷത്തെക്കാൾ ഏറെ കേന്ദ്രം നൽകി. ജൂൺ വരെ മാത്രം 14,957 കോടി രൂപ…

Read More

തിരുവനന്തപുരം: സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി ടോമിന്‍.ജെ.തച്ചങ്കരിക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി പങ്കെടുത്തു. വിരമിച്ച ഡി.ജി.പിക്ക് ഉദ്യോഗസ്ഥര്‍ ആശംസകൾ അറിയിച്ചു. മറുപടി പ്രസംഗത്തില്‍ സര്‍വ്വീസ് കാലഘട്ടത്തില്‍ കൂടെ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ടോമിന്‍.ജെ.തച്ചങ്കരി നന്ദി പറഞ്ഞു. വകുപ്പിന്‍റെ ഉപഹാരം സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ടോമിന്‍.ജെ.തച്ചങ്കരിക്ക് സമ്മാനിച്ചു.

Read More

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ള കുറ്റമാണെന്നും അത് അഭിമുഖീകരിക്കേണ്ടിവന്നവര്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കാതെ മുന്നോട്ടുവരണമെന്നും ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ അതിശക്തമായി നേരിടുന്നതിന് നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 20 സൈബര്‍ പൊലീസ് സ്റ്റേഷനുകളും സൈബര്‍ സെല്ലുകളും രൂപീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ സ്വകാര്യതാ അവകാശം, സൈബര്‍ലോകത്തെ പ്രശ്‌നങ്ങള്‍, സുരക്ഷയും സോഷ്യല്‍മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. സൈബര്‍ ബുള്ളീയിങ്, പോര്‍ണോഗ്രഫിക് ഉള്ളടക്കങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പലതരം കുറ്റകൃത്യങ്ങളാണ് സൈബറിടത്തില്‍ ഉള്ളത്. ഇവയില്‍ പലതിനെക്കുറിച്ചും പലര്‍ക്കും അറിയില്ല എന്നതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. സൈബര്‍ ചൂഷണങ്ങളെ സംബന്ധിച്ചും സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ചും അതിനെതിരായ നിയമങ്ങളെ സംബന്ധിച്ചും പൊതുബോധം രൂപീകരിക്കുന്നതിനുവേണ്ടി വളരെ ഫലപ്രദമായ ബോധവത്കരണ പരിപാടിയാണ് കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്നത്-…

Read More

ന്യൂഡല്‍ഹി: നഗ്നരായി നടത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതകളായ കുക്കി വനിതകള്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ അസമിലേക്ക് മാറ്റരുതെന്നും അതിജീവിതകള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ മണിപ്പുര്‍ പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന വിവിധ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കുമെന്ന സൂചനയും സുപ്രീംകോടതി നല്‍കി. നാളെ കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടശേഷം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവുണ്ടായേക്കും. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കിയേക്കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു. രണ്ട് കുക്കി വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന കേന്ദ്ര ആവശ്യത്തെയും കുക്കി വിഭാഗം ശക്തമായി എതിര്‍ത്തു. അസമിലേക്ക് വിചാരണ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ മണിപ്പുരിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട അതിജീവിതകള്‍ക്ക് മണിപ്പുരിലെ ഗോത്രമേഖലകളില്‍പ്പെട്ട കോടതികളിലാണ് വിചാരണ എളുപ്പമാകുകയെന്നും അഭിഭാഷകര്‍…

Read More

കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വില്‍പ്പന നടത്തിയ ദമ്പതിമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. 15 കാരിയെ പീഡിപ്പിച്ച കേസില്‍ കുളത്തൂപ്പുഴ സ്വദേശികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് പിടിയിലായത്. അതേസമയം പീഡന ദൃശ്യങ്ങള്‍ വിറ്റതില്‍ നിന്നും തനിക്ക് 10000 രൂപ ലഭിച്ചതായി വിഷ്ണു പോലീസിനോട് പറഞ്ഞു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് പരിശോധിക്കും. ആര്‍ക്കെല്ലാമാണ് പ്രതി ദൃശ്യങ്ങള്‍ വിറ്റതെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. കുട്ടിയെ വിഷ്ണു പീഡിപ്പിച്ചപ്പോള്‍ ഭാര്യ സ്വീറ്റിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി വിഷ്ണു പരിചയത്തിലായത്. ഇതിനിടെ ഇയാള്‍ സ്വീറ്റിയെ വിവാഹം കഴിച്ചു. വീട് നിര്‍മാണം നടക്കുന്നതിനാല്‍ പെണ്‍കുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാന്‍ എന്ന പേരില്‍ കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ആദ്യം സ്വീറ്റി എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനോപ്പം സഹായങ്ങള്‍ നല്‍കി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഒപ്പം വിഷ്ണുവും സ്വീറ്റിയും…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പോക്‌സോ വകുപ്പ് പ്രകാരം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് പൊലീസില്‍ നിന്നുള്ള ഡാറ്റകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 214 കുട്ടികള്‍ കൊല്ലപ്പെടുകയും 9604 പേര്‍ ലൈംഗികാതിക്രമത്തിന് ഇരയാകുകയും ചെയ്തു. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവുണ്ടായതായാണ് പൊലീസ് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 2016 മുതല്‍ 2023 മെയ് വരെ 31364 ആണ്. 2016 ല്‍ 33 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2017 ലും 2018 ലും 28 വീതം കുട്ടികള്‍ കൊല്ലപ്പെട്ടു. 2019 ല്‍ ഇത് 25 ഉം 2020 ല്‍ 29 ഉം ആയിരുന്നു. എന്നാല്‍ 2021 ല്‍ 41 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2022 ല്‍ 23 കുട്ടികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം മേയ് വരെയുള്ള കണക്കുകള്‍ പ്രകാരം ഏഴ് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം അതിഥി തൊഴിലാളികള്‍ കുറ്റവാളികളാകുന്ന…

Read More

കോട്ടയം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനവുമായി എന്‍ എസ് എസ്. ഷംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്നും സ്പീക്കര്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. വാര്‍ത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഷംസീറിന്റെ പ്രസ്താവന അതിരുകടന്ന് പോയെന്നും അദ്ദേഹം പറഞ്ഞു. ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ഷംസീറിന്റെ നിരൂപണം ഏത് മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിച്ചതല്ല എന്ന് പ്രസ്താവനയില്‍ എന്‍ എസ് എസ് വ്യക്തമാക്കി. പറഞ്ഞ സാഹചര്യം എന്തായാലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട് എന്നും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ലെന്നും എന്‍ എസ് എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന്…

Read More