Author: Starvision News Desk

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ സർക്കുലർ എൻഎസ്എസ് നടപ്പാക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി പരാമർശത്തിനെതിരെ നാളെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ച് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും താൻ മറുപടി പറയേണ്ട അവശ്യമില്ലെന്നും തന്നൊട് വല്ല നാട്ടുകാര്യവും ചോദിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ വിശ്വാസ സംരക്ഷണ ദിനമായി അചരിക്കുമെന്നും ഇത് സംബന്ധിച്ച് താലൂക്കുകൾക്ക് നിർദ്ദേശം നൽകിയതായും എൻഎസ്എസ് അറിയിച്ചു. സ്പീക്കർ എഎൻ ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സുകുമാരൻ നായർ വ്യക്തമാക്കിയത്.…

Read More

ഗുരുഗ്രാം: രണ്ട് ദിവസമായി സംഘർഷം നിലനിൽക്കുന്ന ഹരിയാനയിലെ നൂഹിൽ ചൊവ്വാഴ്ച വൈകിട്ടും അക്രമം. ഭക്ഷണശാലകളും കടകളും തീവച്ചു നശിപ്പിച്ചു. മതപരമായ മുദ്രാവാക്യം മുഴക്കിയാണ് അക്രമികൾ എത്തിയത്. വിവിധ വാഹനങ്ങളിൽ എത്തിയ ഇരുനൂറോളം വരുന്ന സംഘം പെട്രോൾ ഉപയോഗിച്ചാണ് കടകൾ തീവച്ചു നശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം ആരംഭിച്ചത്. ഇതുവരെ 4 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ അക്രമം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റർ അകലെയാണ് ഇന്ന് തീവയ്പ്പുണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം ആരംഭിച്ചത്. ഗുരുഗ്രാം അൽവാർ ദേശീയപാതയിൽ വച്ച് ഒരുസംഘം റാലി തടസപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതാണു സംഘർഷത്തിന്റെ തുടക്കം. നിരവധി കാറുകൾ അക്രമികൾ കത്തിച്ചു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ബജ്റംഗ്ദൾ പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വിഡിയോയാണു സംഘർഷത്തിലേക്കു നയിച്ചതെന്നാണു റിപ്പോർട്ട്. ഇന്നലെ അർധരാത്രിയിൽ ഗുരുഗ്രാമിലെ മുസ്‍ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരു പുരോഹിതൻ ഉൾപ്പെടെ രണ്ടു…

Read More

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലപാതക കേസിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. പ്രതി സന്ദീപ് ബോധപ്പൂർവം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജൻ വന്ദന ദാസിനെ മെയ് 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസിൽ ഏറ്റവും നിർണായകമാണ്. പ്രതി സന്ദീപ് വന്ദനാ…

Read More

കണ്ണൂർ: കണ്ണൂരിൽ അതിമാരക മയക്കുമരുന്നായ ഹെറോയിനുമായി രണ്ടു പേർ വാഹനപരിശോധനയ്ക്കിടെ മാഹി പാലത്തിൽ പിടിയിലായി. ന്യുമാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ തിങ്കളാഴ്‌ച്ച രാത്രി മാഹി പാലത്തിൽ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി ഒ.വി.റോഡ് സ്വദേശി അർഷാദ് (34) എന്നിവർ ഒരു ഗ്രാം ഹെറോയിനുമായി പിടിയിലാകുന്നത്, ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ എൻ.ഡി. എസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവരെ മാഹി കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. നേരത്തെ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളാണ് അറസ്റ്റിലായവർ, വിദ്യാർത്ഥികൾക്കും മറ്റും എം.ഡി.എം. എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപന ചെയ്തതിന്റെ പേരിൽ കഴിഞ്ഞ മാസം ഇവരുടെ കൂട്ടാളികളായ മൂന്ന് പേരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധയ്ക്കിടയിലാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശി സിറാജ് (49) തലശ്ശേരി…

Read More

കൂട്ടുപുഴ: കണ്ണൂര്‍ കൂട്ടുപുഴ യില്‍ വന്‍കുഴല്‍പ്പണ വേട്ട. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വെച്ചാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്‌സൈസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ വാഹനപരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ അഞ്ചു പേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവെച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കുകയായിരുന്നു.  മലപ്പുറത്തേക്കാണ് പണം കൊണ്ടു പോകുന്നത് എന്നാണ് എക്‌സൈസിന് ഇവര്‍ നല്‍കിയ മൊഴി. എക്‌സൈസ് ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

പാലക്കാട്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വള്ളിക്കാട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ അതിക്രമം. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Read More

ചെന്നൈ: തമിഴ്നാട്ടില്‍ രണ്ട് ഗുണ്ടാ നേതാക്കള്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ചെന്നൈ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രാന്തപ്രദേശമായ ഗുഡുവഞ്ചേരിക്ക് സമീപം ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്‌പെക്ടറെ അരിവാൾ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ഗുണ്ടാ നേതാക്കളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ‘അതിരാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർമാരിൽ ഒരാളെ സംഘം ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് സ്വയരക്ഷയ്ക്കായി ഉദ്യോഗസ്ഥർ അവർക്ക് നേരെ വെടിയുതിർത്തു’ താംബരം പോലീസ് കമ്മീഷണർ എ അമൽരാജ് പറഞ്ഞു. വാഹനം തടഞ്ഞതോടെ നാലംഗ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. വെടിയേറ്റ് വീണ ഇരുവരേയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്ന. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട ഇരുവർക്കുമെതിരെ നിരവധി കേസുകളുണ്ട്. ഒട്ടേരി പൊലീസ് സ്റ്റേഷന് കീഴിൽ നിരവധി കൊലപാതക കേസുകളാണ് ഇവർക്കെതിരെ ഉള്ളത്. ഗുണ്ടകളുടെ ആക്രമണത്തില്‍ പോലീസ് ഇൻസ്പെക്ടർ ഓഫ് പോലീസ്,…

Read More

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയില്‍. തൃശൂര്‍ സ്വദേശിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് പിന്നാലെ ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു. തുടര്‍ന്ന് ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ബോംബ് ഭീഷണി ഉയർന്നതോടെ വിമാനം ഏകദേശം ഒരു മണിക്കൂർ വെെകി.

Read More

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിലായിരുന്നു. 2018ൽ ഡൽഹിയിലെ ഗാസിപുർ പൊലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഈ കേസ് സംബന്ധിച്ച് അന്വേഷിക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറൽ എസ്പി വിവേക് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്നു വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയതു സംഭവത്തിനു 2 ദിവസം മുൻപാണെങ്കിലും ആലുവയിൽ വന്നിട്ട് 7 മാസമായി. കേരളത്തിൽ വന്നിട്ട് 3 കൊല്ലമായെന്നാണു…

Read More

കൊച്ചി: സൈബർ ആക്രമണത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കാക്കനാട് പൊലീസിൽ പരാതി നൽകി. ഫോണിൽ വിളിച്ച്  മുഴക്കിയെന്നാണ് താരത്തിന്റെ പരാതി. വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് കുറിച്ചത്.

Read More