Author: Starvision News Desk

മനാമ: മുഹറഖിലെ മുനിസിപ്പൽ അധികൃതർ റോഡ് കൈയ്യേറ്റ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. ചില സ്ഥലങ്ങളിൽ ആളുകൾ പാർക്ക് ചെയ്യുന്നത് തടയാനും പൊതു റോഡുകൾ അനധികൃതമായി ബ്ലോക്ക് ചെയ്യുന്നതിനും ബങ്കറുകൾ താഴ്ത്തുന്നതിനും ഉപയോഗിച്ചിരുന്ന നിരവധി പ്ലാസ്റ്റിക് കോണുകൾ നീക്കം ചെയ്തു. https://youtu.be/SFWdPy_JO0U?t=94

Read More

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹമായ വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പോലീസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ സംസ്ഥാനത്തെ മറ്റൊരു പോലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹത്തില്‍ 21 ഓളം മുറിവുകളുണ്ടെന്നും അതില്‍ ചിലത് ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. അമിത ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രിയുടെ മരണം സംഭവിച്ചതെന്നാണ് താനൂര്‍ പോലീസ് ഭാഷ്യം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ മര്‍ദ്ദനം ഏറ്റതായി സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തുമായി ബന്ധപ്പെട്ട് താമിറിന്റെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പോലീസ് എഫ്‌ഐആറില്‍ പറയുന്ന സ്ഥലത്തോ സമയത്തോ അല്ല താമിറിനെ കസ്റ്റയിലെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസിന്റെ എഫ് ഐ ആര്‍ കെട്ടുക്കഥയാണെന്ന് താമിറിനോടൊപ്പം പിടിയിലായ ശേഷം വിട്ടയക്കപ്പെട്ട യുവാവ്…

Read More

മലപ്പുറം∙ എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. അസം സ്വദേശി ഹാരിസിന്റെ മകൻ അൻ മോൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബാംഗങ്ങളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.

Read More

ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാന്‍ ഖാന് തിരിച്ചടി. കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സമൻ പാർക്കിൽ നിന്ന് ഇമ്രാന്‍ ഖാനെ പാക് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശനങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തുവെന്നാണ് ഇമ്രാഖാനെതിരെയുള്ള കുറ്റം . പാക്കിസ്ഥാൻ കോടതിയുടെതാണ് വിധി. പാക്കിസ്ഥാനിൽ വരുന്ന നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ ഇമ്രാൻ ഖാന് മത്സരിക്കാനാകില്ല. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു,

Read More

മൂന്നാർ ∙ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാർ മാങ്കുളത്തെ റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മൂന്നാർ വില്ല വിസ്താ എന്ന റിസോർട്ടാണ് ഇഡി സീൽ ചെയ്ത് ബോർഡ് വച്ചത്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ അഷറഫ് തീഹാർ ജയിലിൽ തടവിലാണ്. കൈവെട്ട് കേസിലടക്കം പ്രതി ആയിരുന്നു അഷറഫ്. തമർ അഷറഫ് ന്യൂഡൽഹിയിൽ ജയിലിലുമാണ്. ഇയാളുടെ മകനാണ് നടത്തി കൊണ്ടിരുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരവധി തവണ ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു ഈ റിസോർട്.

Read More

ന്യൂഡല്‍ഹി: റാഞ്ചിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ മൂലം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു. രാവിലെ 7.40 ന് പറന്നുയര്‍ന്ന വിമാനം 8.20ന് ആണ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് കുറച്ച് സമയമെടുക്കുമെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ‘ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6E 2172 ഒരു താല്‍ക്കാലിക സാങ്കേതിക മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയിലേക്ക് മടങ്ങി,’ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. പറക്കുന്നതിനിടെ സാങ്കേതിക തകരാറുണ്ടായെന്നും വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്നും പെലറ്റ് അറിയിച്ചതായി ഒരു യാത്രക്കാരന്‍ പറഞ്ഞു.

Read More

തൃശൂര്‍: വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാജ്യത്തിന് അഭിമാനമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉയര്‍ന്നുവെന്നും മൃഗസംരക്ഷണം – മന്ത്രി ജെ ചിഞ്ചു റാണി. എസ് എന്‍ പുരം മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന്റെയും മെറിറ്റ് ഡേയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിന് തുകയാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടുന്ന സ്‌കൂളുകളായി മാറി. ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സ്ഥാപനങ്ങളും കേന്ദ്രങ്ങളുമാണ് ഉള്ളത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും വികസന മാറ്റങ്ങള്‍ കാണാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, മറ്റ് പ്രതിഭകള്‍, കെട്ടിട നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍, കെട്ടിടം നിര്‍മ്മിച്ച…

Read More

ഇംഫാൽ: ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ക്വാക്ത മേഖലയിലാണ് സംഘർഷം ഉണ്ടായത്. മെയ്തി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം സംഘർഷത്തിനിടെ പ്രദേശത്തെ നിരവധി കുക്കി സമുദായക്കാരുടെ വീടുകൾക്ക് അക്രമികൾ തീയിട്ടെന്നാണ് റിപ്പോർട്ട്. ക്വാക്ത മേഖലയിൽ കുക്കി വിഭാഗവും സുരക്ഷാ സേനയും തമ്മിൽ കനത്ത വെടിവയ്പ് തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബഫർ സോൺ കടന്ന് മെയ്തേയ് പ്രദേശത്തേക്ക് എത്തിയ ചിലർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്ന് 2 കിലോമീറ്റർ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫർ സോൺ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വലിയ രീതിയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സായുധ സേനയും മെയ്തെയ് സമുദായക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. മെയ്തേയ് സ്ത്രീകൾ പോലീസ് തീർത്ത ബാരിക്കോഡ് സോൺ മറികടക്കാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ മെയ്തെയ് വിഭാഗക്കാർ…

Read More

കട്ടപ്പന: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ ആയിരുന്ന ഇടുക്കി ഇരട്ടിയാർ നത്ത് കല്ല് പാറയിലെ 17 കാരിയ ആൻമരിയ ജോയ് മരണത്തിന് കീഴടങ്ങി. ആൻമരിയ കോട്ടയത്ത് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11. 40 ഓടെയാണ് മരണം . ജൂൺ ഒന്നാം തിയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതം ഉണ്ടാവുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദ​ഗ്ധ ചികിത്സയ്ക്കായി ആനിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. രാവിലെ 11.37ന് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 2.17ഓടെ അമൃത ആശുപത്രിയിൽ എത്തി. പിന്നീടാണ് ആൻമരിയയെ കോട്ടയത്തേക്ക് മാറ്റിയത്. മന്ത്രി റോഷി അ​ഗസ്റ്റിൻ ഇടപെട്ടാണ് വേ​ഗത്തിൽ‌ ആംബുലൻസിന് ‌കൊച്ചിയിലെച്ചാൻ വഴിയൊരുക്കിയത്. പിന്നീട് കാര്യങ്ങൾ അതിവേ​ഗത്തിൽ നടന്നു.

Read More

കോഴിക്കോട്: 2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാര്‍ കൊയിലാണ്ടി എടക്കുളം പി കെ ബീനയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി 2020 ല്‍ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും 5.05 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ആധാരം എഴുത്തുകാരനായ ടി ഭാസ്‌കരനോട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ ആധാരം റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പകുതി പണം വാങ്ങിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ടുമായി എത്തി ബീനയ്ക്ക് പണം കൈമാറുന്നതിനിടെ ഓഫീസില്‍ വെച്ച് അന്നത്തെ വിജിലന്‍സ് ഡിവൈഎസ് പി പ്രേമദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു.

Read More