Author: Starvision News Desk

മനാമ: “സാമൂഹിക നന്മക്കു സമർപ്പിത യുവത്വം” എന്ന ആപ്തവാക്യം ഉൾക്കൊണ്ട് കഴിഞ്ഞ 10 വർഷമായി ബഹ്‌റൈനിൽ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, കലാ കായിക മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കു പുറത്തെ ആദ്യ കോൺഗ്രസ്സ് യുവജന സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 9 വരെ നടക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ സംഘടനയോട് ചേർത്ത് നിർത്തുകയാണ് ലക്‌ഷ്യം. സംഘടനയിലേക്കു പുതുതായി കടന്നുവരുന്നവർക്ക് അംഗത്വം എടുക്കുവാനും, നിലവിലുള്ള അംഗങ്ങൾ അവരുടെ അംഗത്വം പുതുക്കുവാനും സാധിക്കും. വളരെ ലളിതമായി തങ്ങളുടെ വിവരങ്ങൾ ചേർക്കാവുന്ന തരത്തിലാണ് മെമ്പർഷിപ്പ് ഫോം തയ്യാറാക്കിയിരിക്കുന്നത് (സംഘടനയിലെ നിലവിലുള്ള അംഗങ്ങൾ നിർബന്ധമായും അംഗത്വം പുതുക്കേണ്ടതാണ്). മെമ്പർഷിപ്പ് ക്യാമ്പയിൻ അവസാനിച്ച ശേഷം രജിസ്റ്റർ ചെയ്യ്ത മുഴുവൻ അംഗങ്ങൾക്കും സാധ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്ന രീതിയിലാണ് മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്യുന്നത്. ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ…

Read More

മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മനാമ അൽ റബീഹ് മെഡിക്കൽ സെന്ററുമായി ആയി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച 11-08-23 രാവിലെ 8:00 മണി മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ നടത്താൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു . ക്യാമ്പിൽ ബഹ്റൈൻ നിലെ സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ടി നിരവധി ഫ്രീ ചെക്കപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് . എല്ലാ പ്രവാസി സഹോദരി സഹോദരന്മാരും കുട്ടികൾക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് BSK എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡൻറ്. ശ്രീ ഹരീഷ് നായർ ജനറൽ സെക്രട്ടറി. ശ്രീ അൻവർ ശൂരനാട് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: ക്യാമ്പ് കൺവീനർമാർ:- ഷെമീർ ( 66367260 ) , സതീഷ് ചന്ദ്രൻ ( 39851402) സുമി ഷെമീർ ( 66367241 ) പ്രദീപ് കുമാർ ( 37795068).

Read More

മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇൻ്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിൻ്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടെ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. കുക്കിസംഘടന മുന്നോട്ട് വച്ച അഞ്ച് വിഷയങ്ങളും ചർച്ച ചെയ്യും. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കമാണ് ഈ ചർച്ച. കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുകി ജയിൽ തടവുകാരെ സുരക്ഷ മുൻനിർത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉൾപ്പെടേ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്. അതേസമയം മണിപ്പൂർ വിഷയത്തിൽ ഇടപെടലുമായി സുപ്രിംകോടതി രംഗത്തുവന്നു. അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ ഉൾക്കൊള്ളുന്ന…

Read More

തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ. കിഫ്ബി മികച്ച വിശ്വാസ്യതയിലാണു നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നു. കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.‘‘കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. അത്തരം ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി എടുക്കുന്ന വായ്പകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല.’ ‘‘അവിടെ അങ്ങനെയാകാം, എന്നാല്‍ ഇവിടെ വരുമ്പോള്‍ കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി കണക്കാക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് പക്ഷപാതപരമായ നിലപാടാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണ്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു

Read More

പാലക്കാട്∙ ഗോവിന്ദാപുരം മോട്ടർ വാഹന വകുപ്പ് ചെക് പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ 16,450 രൂപ കൈക്കൂലി പിടികൂടി വിജിലൻസ്. പായയ്ക്കടിയിലും കസേരയ്ക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. രണ്ടര മണിക്കൂറിനിടെയാണ് ഈ പണം പിടികൂടിയത്. അതേസമയം 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപ മാത്രമാണ്. പുലര്‍ച്ചെ രണ്ടുമണിക്കാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ഏജന്റ് പണം നല്‍കിയതും വിജിലന്‍സ് കണ്ടിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരികയായിരുന്നു. കൈക്കൂലിപ്പണത്തിനു പുറമേ, ഓറഞ്ചും ആപ്പിളുമടക്കമുള്ള പഴവര്‍ഗങ്ങള്‍ ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫിസ് മുറിയിലുമെല്ലാം കണ്ടെത്തി. ചെക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും. ഓണം വിപണി കേന്ദ്രീകരിച്ചു ഇപ്പോൾ കൂടുതൽ കൈക്കൂലിയാണ് ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്‌ഥർ വാങ്ങുന്നത്. കൈക്കൂലി കൊടുത്താൽ മാത്രം മതി ഒന്നും നോക്കാതെ ഉദ്യോഗസ്ഥര്‍ ഇൻവോയ്സിൽ സീൽ…

Read More

തിരുവനന്തപുരം : കാട്ടാക്കടയില്‍ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. സ്വത്തിന് വേണ്ടി ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്തര കൊലക്കേസിന് സമാനമായ സംഭവമാണ് കാട്ടാക്കടയിൽ ഉണ്ടായത്. അമ്പലത്തിന്‍ കാല രാജുവിനെയാണ് കിച്ചു എന്ന ഗുണ്ട് റാവു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതിയായ കിച്ചു പാമ്പിനെ രാജുവിന്റെ മുറിയിലേക്ക് എറിയുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണരുകയും പാമ്പിനെ കണ്ടു. ഇതിനെ തല്ലിക്കൊല്ലാന്‍ ശ്രമിച്ചു, ഇതിനിടെ അടിയേറ്റ പാമ്പ് വീട്ടില്‍ നിന്ന് ഇഴഞ്ഞു പോയി. പ്രതി പാമ്പിനെ എറിഞ്ഞുവെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. രാജുവിന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത കാരണത്തിൽ ആണ് രാജുവിനെ പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Read More

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്. ആദ്യ ദിവസം അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ചു. പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ സഭ സമ്മേളിച്ചത്. മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ്…

Read More

മ​നാ​മ: ജി.​സി.​സി റെ​യി​ൽ​വേ​യ​ട​ക്ക​മു​ള്ള നി​ർ​ദി​ഷ്ട കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി, സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ക​യാ​ണെ​ന്ന് ടെ​ലി​കോം, ഗ​താ​ഗ​ത​മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ ഥാ​മി​ർ അ​ൽ ക​അ്​​ബി പ​റ​ഞ്ഞു. പ​ദ്ധ​തി​സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​ന്റെ ഘ​ട്ടം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ത് പ​ഠി​ച്ച​ശേ​ഷം ന​ട​പ്പാ​ക്ക​ൽ ഘ​ട്ട​ത്തി​ൽ ട്രെ​യി​ൻ, റെ​യി​ൽ​വേ മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ക​മ്പ​നി​ക​ളി​ൽ​നി​ന്ന് മി​ക​ച്ച ബി​ഡു​ക​ൾ നേ​ടു​ന്ന​തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പ്രോ​ജ​ക്ട് പ്രീ-​ക്വാ​ളി​ഫി​ക്കേ​ഷ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ലാ​ൻ​ഡ് റൂ​ട്ട് റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം 20 സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ മൊ​ത്തം 29 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ൺ​സോ​ർ​ട്യ​ങ്ങ​ൾ​ക്കു​ള്ള പ്രീ-​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഘ​ട്ടം മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഫി​നാ​ൻ​സി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, ഓ​പ​റേ​ഷ​ൻ ട്രെ​യി​നു​ക​ൾ മു​ത​ലാ​യ​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഏ​ഴ് അ​സോ​സി​യേ​ഷ​നു​ക​ൾ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. പ​ദ്ധ​തി…

Read More

മനാമ:ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 9 ഏരിയ കമ്മറ്റികളെ പങ്കെടുപിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു .അംഗങ്ങളുടെ ഇടയിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഏരിയ കമ്മറ്റികളെ ഉൾപ്പെടുത്തി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .മത്സരത്തിൽ ആതിഥേയരായ സൽമാനിയ ഏരിയ കമ്മറ്റി മനാമ ഏരിയയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി.ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി മത്സരങ്ങൾ ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലൻ ഐസക് ,ട്രഷറർ നിധീഷ് ചന്ദ്രൻ,സ്പോർട്സ് വിങ് കൺവീനർ ജിജോമോൻ മാത്യു, അനിൽ കുമാർ യു കെ എന്നിവർ ആശംസകൾ അറിയിച്ചു .ഏരിയ പ്രസിഡണ്ട് ഷഫീക് കൊല്ലം ,സെക്രട്ടറി സുനിൽ കുമാർ ,വിനോദ് ആറ്റിങ്ങൽ, ജോംജിത് ,സ്‌റ്റെഫി ,അനിൽ ആറ്റിങ്ങൽ ,റജാസ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .വിജയികൾക്ക് മെഡലും ട്രോഫിയും വിതരണം ചെയ്തു

Read More

മനാമ: വോയ്‌സ് ഓഫ് ആലപ്പി ഓണാഘോഷം പൂവേപൊലി 2023 എന്ന പേരിൽ അതി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് വിവിധ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. ഇന്ത്യൻ ഡിലൈറ്റിസിൽ നടന്ന ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരികൾ ആയ Dr. പിവി ചെറിയാനും, ശ്രീ. കെ ആർ നായരും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു ചടങ്ങിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായിരുന്നു, ജനറൽ സെക്രട്ടറി ധനേഷ് മുരളി അംഗങ്ങളെ സ്വാഗതം ചെയ്ത് ഓണാഘോഷ പ്രോഗ്രാമുകളെ പറ്റി വിശദമായി സംസാരിച്ചു, ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുന്ന ഓണ സദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, വള്ളപ്പാട്ട് , നൃത്തനൃത്യങ്ങൾ, കരോക്കേ ഗാനമേള, നാടൻ പാട്ട് തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിൽ രക്ഷാധികാരിയായി ശ്രീ. സയ്യദ് റമ്ദാൻ നദ്‌വി,എക്സികുട്ടീവ് അംഗങ്ങൾ വനിതാ വിഭാഗം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബഹ്‌റൈനിലെ ഇതര സംഘടനകളിൽ നടക്കുന്ന പ്രോഗ്രാമുകളിലും മത്സരങ്ങളിലും…

Read More