- കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
- കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സുരേഷ് ഗോപിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും പ്രതിഷേധ യോഗവും നടത്തി
- അല്‍ നൂര്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
- ആർ ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ, ശോഭാ സുരേന്ദ്രൻ ജനറൽ സെക്രട്ടറി; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്ത്
- മോദി സ്തുതി തുടര്‍ന്ന് തരൂര്‍, കോൺഗ്രസ്സിൽ തരൂരിനെതിരായ വികാരം ശക്തം
- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
- ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
- ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Author: Starvision News Desk
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) ഭഗവത് പാദം പൂകി. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്. കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയിൽ അടക്കം പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയത്തിനെ…
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ പെട്ടെന്ന് തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കണ്ണുനീർ വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും എകെ ബാലൻ പറഞ്ഞു. വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ല. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും വീണ വിജയനെതിരായ വാർത്ത മാത്രമാണ് ശ്രദ്ധയിൽപെട്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട സെറ്റ് ചെയ്യുകയാണോ. പിണറായി വിജയനേയും കുടുംബത്തെയും തകർക്കുക എന്നത് മാധ്യമങ്ങളുടെ ഉന്നമാണ്. നിയമ സഭയിൽ അടിയന്തിര പ്രമേയത്തിന്റെ ദാരിദ്യം കുറക്കാൻ മാധ്യമങ്ങൾ ഓരോ വിഷയം ഇട്ടു കൊടുക്കുെന്നും ബാലൻ പറഞ്ഞു. ആദായ നികുതി തർക്ക പരിഹാര ബോർഡിൽ താൻ ഇരുന്നിട്ടില്ലെന്നും കാര്യങ്ങൾക്ക് വ്യക്തത വന്ന ശേഷം പരിഹരിക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ചർച്ചയാക്കിയിരിക്കുന്നത്. വീണ വിജയന് 3…
കോതമംഗലം: വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കെ എസ് ഇ ബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി അധികൃതര്‍ വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാലാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് കുലച്ചുനിന്ന വാഴയാണ് വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം കെഎസ്ഇബി വെട്ടി വീഴ്ത്തിയത്. മൂലമറ്റത്ത് നിന്നെത്തിയ ലൈൻ മെയിന്റ്നൻസ് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൊടും ക്രൂരത കാട്ടിയത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കര്‍ഷകന്‍ പറയുന്നത്.…
തിരുവനന്തപുരം: മിത്ത് വിവാദം പുതുപ്പള്ളിയിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ട്. സോളാറിൽ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണപ്പെട്ട ഉമ്മൻ ചാണ്ടിയേയും അവർ വെറുതെ വിടുന്നില്ല. ജനമനസിൽ പുണ്യാളൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്നും വി ഡി സതീശൻ പറഞ്ഞു. മക്കള്‍ രാഷ്ട്രീയം എന്ന വിമര്‍ശനത്തെ പൂര്‍ണ്ണമായി തള്ളുകയാണ് പ്രതിപക്ഷ നേതാവ്. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല ചാണ്ടി ഉമ്മനെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് കുടുംബത്തെ അറിയിക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന് നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊച്ചി: മലയാളിയുടെ നിത്യജീവിത സാന്നിദ്ധ്യമാണ് ഇന്നും സിദ്ദിഖ് ലാൽ സിനിമകൾ. എണ്ണം പറഞ്ഞ സിനിമകൾ മാത്രമേ ഇരുവരും കൂടി ചെയ്തിട്ടുള്ളുവെങ്കിലും അതെല്ലാം മലയാള മനസ്സിൽ ഇന്നും നിലനിൽക്കുന്നുണ്ട്. കാബൂളിവാലയ്ക്കു ശേഷം ഒരുമിച്ച് സംവിധാനം ചെയ്യുന്നതിൽ നിന്ന് ഇരുവരും പിരിഞ്ഞെങ്കിലും പിന്നീടും ചില സിനിമകളിൽ ഒരുമിച്ച് രണ്ടുപേരും സാന്നിദ്ധ്യം അറിയിച്ചിരുന്നു. അതിലൊരു ചിത്രമായിരുന്നു ഹിറ്റലർ. 1996 ൽ റിലീസ് ചെയ്ത ചിത്രം മലയാള ചിത്രങ്ങളെ സംബന്ധിച്ച് സർവ്വകാല പണം വാരി ചിത്രങ്ങളിൽ ഒന്നുകൂടിയാണ്. മോഹൻലാൽ- പ്രിയദർശൻ ടീമിൻ്റെ കാലാപാനിക്കൊപ്പമായിരുന്നു റിലീസ് എങ്കിലും ഹിറ്റ്ലറെ പരാജയപ്പെടുത്താൻ കാലാപാനിക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് ചരിത്രം. സിദ്ദിഖ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചപ്പോൾ ലാൽ നിർമ്മാതാക്കളിൽ ഒരാളായി എത്തി. ചിത്രത്തിൻ്റെ വിതരണം ലാലിൻ്റെ തന്നെ `ലാൽ റിലീസ്´ ആയിരുന്നു. ‘സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’; ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്ന ചിത്രങ്ങളാണ് സിദ്ധിക്കും…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം. വീണ വിജയന് എതിരായ ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തല്‍ സഭയില്‍ കത്തിക്കാനാണ് യു ഡി എഫ് നീക്കം. വീണ വിജയന് മൂന്ന് വര്‍ഷത്തിനിടെ സ്വകാര്യ കമ്പനിയില്‍നിന്ന് 1.72 കോടി നല്‍കി ലഭിച്ചു എന്നാണ് കണ്ടെത്തല്‍. സേവനം നല്‍കാതെ വീണക്ക് പണം നല്‍കി എന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ് പറയുന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനിയാണ് വീണയ്ക്ക് പണം നല്‍കിയിരിക്കുന്നത്. എക്‌സാലോജിക് സൊല്യൂഷ്യന്‍സ് എന്ന വീണയുടെ സ്ഥാപനം ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് സി എം ആര്‍ എലുമായി കരാറുണ്ടാക്കിയിരുന്നു. വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ ലഭിക്കാന്‍ 2016 ഡിസംബറിലും എക്‌സാലോജിക്കുമായി 2017 മാര്‍ച്ചിലുമാണ് കരാറുണ്ടാക്കിയിരുന്നത്. ഇത് പ്രകാരം കമ്പനി വീണയ്ക്ക് എല്ലാ മാസവും…
മനാമ: പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണെന്ന് ഫ്രൻ്റ്സ് സർഗവേദി അഭിപ്രായപ്പെട്ടു. കൈരളിക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ അദ്ധേഹം തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് സജീവമായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഫ്രൻ്റ്സ് സർഗവേദി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രൻ്റ്സ് സർഗവേദി ഇറക്കിയ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ബീമാപള്ളിയിൽ നിർമിക്കുന്ന അമിനിറ്റി സെൻ്റെറിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. 2,06,22,242/- രൂപയായിരുന്നു ആദ്യം അനുവദിച്ചത്. നിർമ്മാണ സ്ഥലത്തിന്റെ പ്രത്യേകതയും പള്ളിക്കമ്മിറ്റിയുടെ അഭ്യർത്ഥനയും പരിഗണിച്ച് പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തിയതിനാൽ പ്രസ്തുത തുകയിൽ പണി പൂർത്തിയാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407/- രൂപ കൂടി അനുവദിച്ച് 2,58,40,649/- രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2023 സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക. പെരുമാറ്റച്ചട്ടം ഇന്നു മുതൽ നിലവിൽ വന്നു. ഇതു സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആഗസ്റ്റ് 10ന് പുറപ്പെടുവിക്കും.