Author: Starvision News Desk

മലപ്പുറം : താനൂരിൽ താമിർ ജിഫ്രിയെന്ന ലഹരി കേസിൽ പിടികൂടിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. കസ്റ്റഡി മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ മരിച്ച താമിർ ജിഫ്രിയുടെ കുടുംബം സ്വാഗതം ചെയ്തു. പൊലീസിന് പുറത്തുള്ള ഏജൻസി അന്വേഷിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണത്തിലൂടെ വസ്തുത പുറത്തു വരുമെന്ന് കരുതുന്നുവെന്ന് സഹോദരൻ ഹാരിസ് ജിഫ്രി പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വ പുലർച്ചെയാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയിൽ മർദ്ദനമേറ്റെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തിമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാൽപാദം, കണംകാൽ എന്നിവിടങ്ങളിൽ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകൾ. മൂർച്ച ഇല്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കൾ കൊണ്ടാണ് മർദ്ദനമേറ്റത്. ആമാശയത്തിൽ നിന്നും രണ്ട് പാക്കറ്റുകൾ കണ്ടെടുത്തു.…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിന് ബോംബ് വയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. ഇന്ന് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണില്‍ വിളിച്ചാണ് ഇയാള്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പാലോട് പേരയം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. പ്രതിയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.

Read More

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ വിശ്വൻ ​വി​ശ്വ​സ്തനാ​യ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​നെ​ബു​ ​ജോ​ൺ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യേ​ക്കു​മെ​ന്നാണ് വാർത്തകൾ അടിസ്ഥാന രഹിതമെന്ന് മന്ത്രി വി എൻ വാസവൻ​. പാർട്ടിക്ക് ഇഷ്ടം പോലെ സ്ഥാനാർത്ഥികളുള്ളപ്പോൾ അസംതൃപ്തരുടെ പുറകേ നടക്കേണ്ട കാര്യമില്ലെന്നും വാസവൻ കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിയെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പു​തു​പ്പ​ള്ളി​യി​ൽ​ ​ചാ​ണ്ടി​ ​ഉ​മ്മ​ൻ​ ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി​യി​ട്ടും​ ​ഇ​ട​തു​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ന്ന​തി​നു​ ​കാ​ര​ണ​വും​ ​നെ​ബു​വി​നെ​ ​മ​റു​ക​ണ്ടം​ ​ചാ​ടി​ക്കാ​നാ​ണെ​ന്ന് റിപ്പോർട്ടുണ്ടായിരുന്നു,​ .​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​ ​നി​ഴ​ലാ​യി​ ​നി​ന്ന​ ​നെ​ബു​വി​ന്മാ​യു​ള്ള​ ​ഭി​ന്ന​ത​ ​മ​ന​സി​ലാ​ക്കി​ ​സി.​പി.​എം.​ ​നോ​ട്ട​മി​ടു​ക​യാ​യി​രു​ന്നു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുര്‍വേദ പഞ്ചകര്‍മ്മം ഉള്‍പ്പെടെയുള്ള സ്വാസ്ഥ്യ ചികിത്സാ വിധികള്‍ ലോകത്തിന് മുന്നില്‍ എടുത്തുകാട്ടുവാന്‍ ഉതകുന്ന തരത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയിലെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അന്‍പതോളം പേര്‍ക്ക് ഒരേസമയം ചികിത്സതേടാവുന്ന രീതിയില്‍, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമുണ്ടാകും. കേരളീയ തനിമയിലുള്ള കെട്ടിട നിര്‍മിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക. മികച്ച യോഗാ സെന്റര്‍, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപിച്ച് ആയുര്‍വേദത്തിന്റെ കേരളപെരുമ ലോകജനതയ്ക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ അനക്‌സായ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയെ നാഷണല്‍ ആയുഷ് മിഷന്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്. വരും വര്‍ഷം…

Read More

കൊല്ലം: ഭാര്യയെ തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി അബ്ദുൽ ശിഹാബ് ആണ് അറസ്റ്റിലായത്. പുനലൂർ വാളക്കോട് സ്വദേശി ഷജീറ എട്ടുവർഷം മുമ്പായിരുന്നു മരിച്ചത്. 2015 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുമൂട്ടിൽ കടവ് ബോട്ട് ജട്ടിയിൽ നിന്നും വെള്ളത്തിലേക്ക് വീണായിരുന്നു ഷജീറ മരിച്ചത്. തുടന്ന് ശാസ്താംകോട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2017ൽ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടർന്നു. വെളിച്ചമില്ലാതിരുന്ന കടവിൽ നിന്ന് ഷെജീറയെ ഇയാൾ ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആൾക്കാർ കൂടിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതെന്ന നിലയിൽ അഭിനയിക്കുകയായിരുന്നു ഷിഹാബ്.…

Read More

വൈക്കം: കെ.എസ്.ഇ.ബി. തലയാഴം ഡിവിഷനിലെ ലൈന്‍മാനെയും കരാര്‍ ജീവനക്കാരനെയും ആക്രമിച്ച കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. വെച്ചൂര്‍ മുച്ചൂര്‍ക്കാവ് അനുഷാ വീട്ടില്‍ സന്തോഷ് (50), മക്കളായ അര്‍ജുന്‍ (21), അനൂപ് കുമാര്‍ (22) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റുചെയ്തത്. സന്തോഷും അര്‍ജുനുംചേര്‍ന്ന് കഴിഞ്ഞദിവസം ഇവരുടെ വീട്ടിലെത്തിയ കെ.എസ്.ഇ.ബി. ഓഫീസിലെ ലൈന്‍മാന്‍ ഹരീഷിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ വീട്ടിലെ വൈദ്യുതിബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാല്‍, ഇവര്‍ വീണ്ടും വൈദ്യുതി മോഷണം ചെയ്ത് ഉപയോഗിക്കുന്നതായറിഞ്ഞാണ് പരിശോധനയ്‌ക്കെത്തിയ ഹരീഷിനെ ഇവര്‍ ആക്രമിച്ചത്. ഇതിനുശേഷം അടുത്തദിവസം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ എത്തിയ കരാര്‍ ജീവനക്കാരനെ, അനൂപ് കുമാര്‍ വീട്ടിലുണ്ടായിരുന്ന നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് വൈക്കം പോലീസ് കേസ് എടുത്തു. എസ്.എച്ച്.ഒ. കെ.ആര്‍.ബിജു, എസ്.ഐ. ദിലീപ് കുമാര്‍, ഷിബു വര്‍ഗീസ്, വിജയപ്രസാദ്, സത്യന്‍, സി.പി.ഒ.മാരായ സുദീപ്, രജീഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാന്‍ഡുചെയ്തു.

Read More

പാലക്കാട്: വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത ഇരപത്തിനാല് ലക്ഷത്തിലേറെ രൂപ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്. എക്‌സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ യശ്വന്ത് യാംഗർ ആണ് കുടുങ്ങിയത്.ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞുറു രൂപ (2478500/-) യാണ് കണ്ടെടുത്തതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. പ്രതിയെയും കണ്ടെടുത്ത പണവും തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറിയെന്നും എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ കെ നിഷാന്തിനൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി എം, അർജുനൻ ടി ആ‌ർ, സിവിൽ |എക്സൈസ് ഓഫീസർമാരായ നാസർ യു, വിവേക് എൻ എസ്, ശരവണൻ…

Read More

ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണി ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയുടെ സമാധിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മൂന്ന് പതിറ്റാണ്ടുകളായി മണ്ണാറശാലയിൽ എത്തുന്ന അനേകായിരം ഭക്തജനങ്ങൾക്ക് നാ​ഗരാജാവിന്റെ അനു​ഗ്രഹം സാധ്യമാക്കുവാൻ അമ്മയ്ക്ക് കഴിഞ്ഞു. മന്ത്രങ്ങളും പൂജാദിവിധികളും താന്ത്രിക കർമ്മവും സ്ത്രീകൾക്കും വഴങ്ങുമെന്നതിന്റെ ഉദാഹരണമാണ് മണ്ണാറശാല അമ്മ. സർപ്പ ആരാധനയുമായി ബന്ധപ്പെട്ട് ഭാരതത്തിലെ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ​ആചാര്യയാണ് അമ്മ. പൂജകർമ്മങ്ങൾ സ്ത്രീകൾ നടത്തുന്ന മണ്ണാറശാല നാഗരാജാക്ഷേത്രം ഹിന്ദു ധർമ്മം സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം അടയാളപ്പെടുത്തുന്ന ആരാധനാലയമാണ്. പൂജകർമ്മങ്ങൾ ചെയ്യുന്ന അന്തർജനത്തെ വലിയമ്മ എന്നാണ് ഇവിടെ വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം വലിയമ്മയാണ് നടത്തുക. എല്ലാ മലയാള മാസവും ഒന്നാം തീയതി, പൂയം നക്ഷത്രം, മകരത്തിലെ കറുത്ത വാവ് മുതൽ കുംഭത്തിലെ ശിവരാത്രി വരെ, കർക്കിടകം ഒന്ന് മുതൽ പന്ത്രണ്ട് വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി തുലാം മാസങ്ങളിലെ ആയില്യത്തിന് മുൻപുള്ള 12 ദിവസം എന്നിവയാണ് വലിയമ്മ നേരിട്ട് നടത്തുന്ന…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടന ക്യു ഐ പി പ്രതിനിധികളുടെ യോഗം. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) നേതൃയോഗത്തിലാണ് ഒൻപത് അംഗ സംഘടനാ പ്രതിനിധികളുടെ പിന്തുണ പ്രഖ്യാപനം ഉണ്ടായത് . സമഗ്ര ഗുണമേന്മയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗങ്ങളും നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതികളായ സമഗ്ര ശിക്ഷയുടെയും സ്റ്റാർസിന്റേയും കീഴിൽ ഈ അക്കാദമിക വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെയും , പരിപാടികളുടേയും വ്യക്തമായ അവതരണവും നടന്നു. വിവിധ തരം പദ്ധതികളും പരിപാടികളും നടപ്പിലാക്കുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഇതര ഏജൻസികളുമായി ഏകീകൃതവും സംയോജിതവും ആവർത്തന രഹിതവുമായ പ്രവർത്തനങ്ങൾക്കാകണം രൂപം നൽകേണ്ടതെന്നും യോഗം നിർദ്ദേശിച്ചു. കുട്ടികളിലെ പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഗുണമേന്മ ,സാങ്കേതികത ,നൂതനാശയം എന്നിവയിൽ അധിഷ്ഠിതമായ പദ്ധതികളും…

Read More

തിരുവനന്തപുരം: വീണാ വിജയന് കരിമണൽ കമ്പനി മാസപ്പടി നൽകിയതിൽ അന്വേഷണം വേണമെന്നു യുവമോർച്ച. മുഖ്യമന്ത്രിയുടെ മകൾ സംശയത്തിന് അതീതയായിരിക്കണം. ഈ പുറത്ത് വന്നത് മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണെന്ന് എല്ലാവർക്കും അറിയാം . ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം . സത്യം പുറത്ത് വരണം കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപറ്റിയത് എന്തിനെന്ന് ജനങ്ങൾ അറിയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു. എന്തിന്റെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകൾക്ക് ലഭിച്ച മാസപ്പടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കരിമണൽ കമ്പനി ഉടമയുടെ ഡയറിയിൽ കോൺഗ്രസിന്റെ നേതാക്കളുമുണ്ട്. ഇക്കാര്യത്തിൽ എന്താണ് പ്രതിപക്ഷ നേതാവിന് പറയാനുള്ളത് എന്നും പ്രഫുൽ കൃഷ്ണൻ ചോദിച്ചു.

Read More