Author: Starvision News Desk

ന്യൂഡൽഹി: ഫ്ലൈയിങ് കിസ് ആരോരപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി. രാഹുലിന്റെ പെരുമാറ്റം സ്‌നേഹപ്രകടനമായിരുന്നെന്നും വിദ്വേഷം ശീലിച്ചവർക്ക് മനസ്സിലാകില്ലെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ എല്ലാ മന്ത്രിമാരും എണീറ്റുനിൽക്കുകയായിരുന്നു. മന്ത്രിമാർ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ സ്‌നേഹപ്രകടനത്തിന്റേതായ ആംഗ്യമാണ് കാണിച്ചത്. അതിലെന്താണ് പ്രശ്‌നം? വിദ്വേഷം മാത്രം ശീലിച്ചതുകൊണ്ട് ബിജെപി അംഗങ്ങൾക്ക് സ്‌നേഹത്തിന്റെയും വൈകാരികതയുടേയും പെരുമാറ്റം മനസ്സിലാകില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. രാഹുൽ ഗാന്ധിയെ നിങ്ങൾ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. കേസിൽ വിജയിച്ച് അദ്ദേഹം തിരികെ വന്നു. എന്നിട്ടും അദ്ദേഹം നിങ്ങളോട് വിദ്വേഷം കാട്ടുന്നില്ല. നിങ്ങൾക്ക് അദ്ദേഹത്തോടെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്, ബിജെപി അംഗങ്ങളെ പരാമർശിച്ച് പ്രിയങ്ക ചതുർവേദി പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്ലൈയിങ് കിസ് ആഗ്യം കാട്ടിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. വിഷയത്തിൽ…

Read More

തിരുവനന്തപുരം: താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. എംഡിഎംകെ അടക്കം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അഞ്ചു പേരെയും നിയമവിധേയമായിത്തന്നെയാണ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്തത്. ജിഫ്രിയുടെ മരണം ഉണ്ടായപ്പോള്‍ കസ്റ്റഡിയില്‍ സംഭവിച്ച മരണം എന്ന നിലയില്‍, സര്‍ക്കാരിന്റെ നയപരമായ നിലപാട് എന്ന തരത്തില്‍ കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കസ്റ്റഡി മരണം സംസ്ഥാന ഏജന്‍സി അന്വേഷിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. എസ്പി വഴിവിട്ട് പ്രവര്‍ത്തിച്ചോ എന്ന് പരിശോധിച്ച് നടപടിയെടുക്കും. എസ്പിക്ക് എതിരായ ആരോപണവും സിബിഐ അന്വേഷിക്കും. പൊലീസിന് ആളെ തല്ലിക്കൊല്ലാനുള്ള അധികാരമില്ല. ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. കസ്റ്റഡിയില്‍ എടുക്കുന്നവരെ മര്‍ദ്ദിക്കുകയോ, മരണമോ സംഭവിച്ചാല്‍ ഗുരുതര നടപടി സ്വീകരിക്കും. താനൂര്‍ സംഭവത്തില്‍ കൃത്യമായ അന്വേഷണം…

Read More

തിരുവനന്തപുരം: താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണം കസ്റ്റഡി കൊലപാതകമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. താമിര്‍ നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണ്. താമിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയാണ്. പൊലീസ് പടച്ചുണ്ടാക്കിയ കേസാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. രാത്രി ഒന്നര മണിയ്ക്ക് താനൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ താഴെവെച്ച് ഒരു വാഹനത്തിലിരിക്കെ താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. പ്രതി കുഴഞ്ഞു വീണു മരിച്ചു. നാലര മണിക്ക് മരണം സ്ഥിരീകരിച്ചു എന്നതാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ ഇതല്ല യാഥാര്‍ത്ഥ്യമെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ജൂലായ് 31 ന് വൈകീട്ട് നാലുമണിയോടെ ചേളാരിയിലെ ആലിങ്ങലില്‍ താമിര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ മലപ്പുറം എസ്പിയുടെ പ്രത്യേക സംഘം എത്തിയാണ് താമിറിനെയും നാലുപേരെയും പിടിച്ചുകൊണ്ടുപോയത്. താമിറിനെക്കൊണ്ട് ഫോണ്‍ ചെയ്തു വരുത്തിയവരെ അടക്കം മൂന്നു വാഹനങ്ങളിലായി ഇവരെ പൊലീസ് കൊണ്ടുപോയത് കണ്ടതിന് ദൃക്‌സാക്ഷികളുണ്ട്. രാത്രി ഒന്നര മണിക്കല്ല താമിറിനെ പൊലീസ് പിടികൂടുന്നത്.…

Read More

തിരുവനന്തപുരം; യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശിപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.വി. അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്. ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി Information Technology (Procedure and Safeguards for Blocking for Access of Information by Public) Rules, 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്‌നേറ്റഡ് ഓഫീസറെ…

Read More

ന്യൂഡൽഹി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് 3 വർഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എന്ത് അടിസ്ഥാനത്തിലാണ് വീണയ്ക്ക് ഈ പണം ലഭിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇത് ‘വീണ സർവീസ് ടാക്സ്’ ആണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ‘‘ഇന്ന് നമ്മൾ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ, ‘വീണാ സർവീസ് ടാക്സ്’ എന്ന പേരിൽ പുതിയ തരം നികുതി ഏർപ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളിൽനിന്നു പണം വാങ്ങുന്നത്’ – രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. വിവിധ കമ്പനികൾ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയിൽ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു. ‘‘2004–09 കാലഘട്ടത്തിലെ യുപിഎ ഭരണത്തിൽ ഇടതു പാർട്ടികൾക്ക് നിർണായക റോളുണ്ടായിരുന്നു. ഇക്കാലത്താണ് 2ജി, കൽക്കരി പോലുള്ള വൻകിട അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നത്. സോഫ്റ്റ്‌വെയറുമായും…

Read More

സോള്‍: യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെയ്‌തെന്ന് ഉത്തരകൊറിയന്‍ മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ യോഗത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്. സൈന്യത്തിന്റെ ഉന്നത ജനറലിനു പകരം ജനറല്‍ റി യോങ് ഗില്ലിനെയാണ് നിയമിച്ചത്. കഴിഞ്ഞ ആഴ്ച കിം ആയുധ ഫാക്ടറികള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കൂടുതല്‍ മിസൈല്‍ എഞ്ചിനുകളും പീരങ്കികളും മറ്റ് ആയുധങ്ങളും നിര്‍മ്മിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുക്രെയ്നിലെ യുദ്ധത്തിന് റഷ്യക്ക് പീരങ്കി ഷെല്ലുകളും റോക്കറ്റുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉത്തരകൊറിയ നല്‍കിയതായി അമേരിക്ക ആരോപിച്ചു. അതേസമയം, റഷ്യയും ഉത്തരകൊറിയയും ആരോപണം നിഷേധിച്ചു. പുതിയതായി നിര്‍മിച്ച ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങള്‍ നടത്താനും…

Read More

കൊച്ചി: കൊച്ചിയിലെ വാട്ടര്‍ മെട്രോ വിജയമായ സാഹചര്യത്തില്‍ കൊല്ലത്തും വാട്ടര്‍ മെട്രോ ഏര്‍പ്പെടുത്താന്‍ തീരുമാനം. പദ്ധതി കൊല്ലത്ത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ട കൊല്ലത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി വികസിപ്പിക്കുക. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനരീതിയടക്കം മോയര്‍ പ്രസന്ന ഏണസ്റ്റും ജലഗതാഗത വകുപ്പും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പരിസ്ഥിതി സൗഹാര്‍ദ മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടി കായലില്‍ ഗതാഗത വിപുലീകരണത്തിന് സഹയാകരമാകുന്ന നിലയിലാണ് കൊല്ലം വാട്ടര്‍ മെട്രോയുടെ പ്രാരംഭ ചര്‍ച്ച തുടങ്ങിയിരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന് വന്ന പൊതു അഭിപ്രായമാണ് ജൈവ വൈവിധ്യ സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിച്ച് മുന്നേറുന്നത്. ആദ്യഘട്ടത്തില്‍ മണ്‍റോതുരുത്തിലേക്കാവും വാട്ടര്‍ മെട്രോ സര്‍വീസ്. പിന്നീട് പരവൂരിലേക്കും ചവറയിലേക്കും പദ്ധതി നീട്ടും. വാട്ടര്‍ മെട്രോയോടൊപ്പം ടെര്‍മിനലുകള്‍, ബോട്ട് യാര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയര്‍…

Read More

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിലമ്പൂർ പൊലീസെടുത്ത കേസിലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ബാബുവാണ് ജാമ്യ ഹർജി പരിഗണിച്ചത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

Read More

ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ. ആന്റണി. ജനക്ഷേമത്തിന് ഇത്തരമൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ എ.എൻ.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അനിൽ ആന്റണിയുടെ പ്രതികരണം. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾക്കാണെന്ന് അനിൽ ആന്റണി പറഞ്ഞു. കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങുന്നതിൽ പോലും അഴിമതിയുണ്ടായി. ഇതേ ഭരണകാലത്താണ് സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ഓഫീസിന് പോലും പങ്കുണ്ടെന്ന ആരോപണം ഉയർന്നത്. സംസ്ഥാനത്ത് വർഗീയത വലിയ തോതിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും പുതിയ അഴിമതിക്കഥകളാണ് നാം കേൾക്കുന്നത്. ഇതിനെല്ലാം പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവും ഉയർന്നുവരുന്നത്. ട്രേഡ് യൂണിയൻ നേതാക്കളും രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും പണം വാങ്ങിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാന ജനങ്ങളുടെ ക്ഷേമത്തിനായി കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ തൂത്തെറിഞ്ഞ്…

Read More

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള സ്പെഷ്യൽ അരിയുടെ വിതരണം ഓഗസ്റ്റ് 11ന് ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനില്‍ അറിയിച്ചു. വെള്ള, നീല കാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരി വിതരണം ചെയ്യുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ഓണച്ചന്തകള്‍ക്ക് ഈ മാസം 19ന് തുടക്കമാകും. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ സാധാരണക്കാരന് കിട്ടുന്ന തരത്തിലാണ് ചന്തകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളും ചന്തകളില്‍ ഏര്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ അറിയിച്ചു. പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമായതിന് പുറമേ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സബ്സിഡി ഇനങ്ങള്‍ കിട്ടാനില്ലെന്ന വ്യാപക പരാതി കൂടി ഉയരുമ്പോഴാണ് കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുമായി എത്തുന്നത്. സംസ്ഥാന വ്യാപകമായി 1500 ഓണച്ചന്തകളാണ് ഈ മാസം 19 മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. സര്‍ക്കാര്‍ സബ്സിഡിയോടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയിലെ അതേ വിലയില്‍ സാധാരണക്കാരന് ലഭ്യമാകും. നോണ്‍ സബ്സിഡി…

Read More