Author: Starvision News Desk

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതാണെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹർഷിനയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിൽ ഹർഷിന, ഭർത്താവ് അഷ്റഫ്, സമരസമിതി നേതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന വ്യക്തമാക്കി. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ആടിനെ പട്ടിയാക്കുന്ന നിലപാടാണിതെന്നും ഹർഷിന പ്രതികരിച്ചു. ആ​ഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ ഏകദിന ഉപവാസ നടത്തുമെന്നും ഹർഷിന വ്യക്തമാക്കി.

Read More

തിരുവനന്തപുരം: ലേലത്തുക അടയ്ക്കാതെ ഫാന്‍സിനമ്പര്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടം. മോട്ടോര്‍ വാഹനവകുപ്പിന്റെ ഫാന്‍സി നമ്പര്‍ ലേലം നടത്തുന്ന വാഹന്‍ സോഫ്റ്റ്​വെയർ പിഴവാണ് പണം സ്വീകരിക്കാതെ നമ്പര്‍ അനുവദിക്കുന്നതിന് കാരണം. രണ്ടുമാസം മുമ്പും പിഴവ് സംഭവിച്ചിരുന്നു. ഇത് കണ്ടെത്തി പരിഹരിച്ചെങ്കിലും ന്യൂനത തുടരുകയാണ്. ലേലത്തില്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് സോഫ്റ്റ്​വെയർ നമ്പര്‍ അനുവദിക്കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ തുടര്‍പരിശോധനകളിലേക്ക് കടക്കാറില്ല. വാഹനത്തിന് രജിസ്ട്രേഷന്‍ അനുവദിക്കും. ഫാന്‍സി നമ്പരുകള്‍ക്ക് 3000 രൂപ അടച്ചുവേണം നമ്പര്‍ ബുക്ക് ചെയ്യേണ്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമുതല്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുവരെയാണ് ലേലസമയം. ഇതിനുശേഷം ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ അനുവദിക്കും. ഇവിടെയാണ് പിഴവ് സംഭവിച്ചിട്ടുള്ളത്. ലേലത്തില്‍ വാഗ്ദാനം ചെയ്ത തുക അടയ്ക്കാതെത്തന്നെ നമ്പര്‍ അനുവദിക്കും. വാഹന ഉടമ പരാതിപ്പെട്ടാല്‍ മാത്രമേ പിഴവ് അറിയുകയുള്ളൂ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള വാഹന്‍ സോഫ്റ്റ്​വെയർ പരിപാലനച്ചുമതല നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് (എന്‍.ഐ.സി.).ഫാന്‍സി നമ്പര്‍ ലേലത്തിലെ പിഴവ് ഉള്‍പ്പെടെയുള്ള സോഫ്റ്റ്​വെയറിന്റെ തകരാറുകള്‍ പരിഹരിക്കാന്‍ പലതവണ ശ്രമിച്ചിട്ടും…

Read More

കോട്ടയം∙ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അതിവേഗം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ എൽഡിഎഫും രംഗത്തുവന്നു. ഓണം, അയ്യങ്കാളി – ശ്രീനാരായണഗുരു ജയന്തി, മണർകാട് പെരുനാൾ തുടങ്ങിയ ആഘോഷങ്ങൾ പരിഗണിക്കാതെയാണ് കമ്മിഷന്റെ പ്രഖ്യാപനം. അതിനാൽ തന്നെ പോളിങ് – വോട്ടെണ്ണൽ തീയതികൾ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതായി മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പോലും പൂർത്തിയാകുന്നതിനു മുൻപുള്ള പ്രഖ്യാപനം അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യപെട്ടിട്ടും കമ്മിഷൻ വിഷയം പരിഗണിച്ചില്ല. അതിനാലാണു പരാതി അയച്ചതെന്നും മന്ത്രി വ്യക്തമാക്കി. മണർകാട് പള്ളിപ്പെരുനാൾ സമയത്ത് വൻ തിരക്കാണ് പുതുപ്പള്ളിയിൽ. നിരവധി ബൂത്തുകളും പള്ളിക്കു ചുറ്റുമുണ്ട്. ഈ ബൂത്തുകൾ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വൻ ഗതാഗതക്കുരുക്കും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് നേരത്തെ രംഗത്തു വന്നിരുന്നു. മണർകാട് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണു തീയതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്…

Read More

ബെംഗളൂരു∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതി നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്തിന്റെ നിരീക്ഷണം. ഇതോടെ ബിനീഷ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമവാദം തീരുന്നതു വരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ലഹരിക്കേസിൽ താൻ പ്രതി അല്ലാത്തതിനാൽ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇത് ജൂൺ 16ന് വിചാരണക്കോടതി തള്ളി. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ‌…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമപരമായിട്ടാണ് വീണ പണം കൈപ്പറ്റിയതെന്നും സെറ്റില്‍മെന്റില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചത് വിസ്മയിപ്പിക്കുന്നുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിതന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു. രണ്ട് കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്. സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി ഇതില്‍ കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല.…

Read More

തിരുവനന്തപുരം: ​ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കും. ഖജനാവ് കാലിയായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക. ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.അതേസമയം സംസ്ഥനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. കേരളത്തിൽ 60 വയസുകഴിഞ്ഞ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് പെൻഷൻ തുക ലഭിക്കാനായി സർക്കാരിന് മുന്നിൽ യാചിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലുള്ള പെൻഷൻ തുക നൽകുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.മഴയും വെയിലുമേറ്റ് കഷ്ടപ്പെട്ട് ലഭിച്ച തുകയിൽ നിന്നും അംശാദായം അടച്ച കേരളത്തിലെ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. 2022 ഡിസംബർ മാസം മുതലുള്ള പെൻഷൻ തുകയാണ് സർക്കാർ ഇവർക്ക് നൽകാനുള്ളത്.

Read More

തൃശ്ശൂർ: ഗുരുവായൂരപ്പനു സ്വർണ്ണ കിരീടവുമായി തമിഴുനാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർ​​ഗ സാറ്റാലിൻ. വ്യാഴാഴ്ച്ച ദുർഗ സ്റ്റാലിനുവേണ്ടിയുള്ള സ്വർണ്ണ കിരീടം ഗുരുവായൂരിൽ എത്തുകയായിരുന്നു.14 ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ കിരീടം ദുർ​​ഗ സാറ്റാലിൻ തന്നെയാണ്‌ ഗുരുവായൂരപ്പനു സമർപ്പിക്കുക. ഇതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്താണ്‌ എം കെ സ്റ്റാലിൻ. പിണറായി വിജയന്റെ കുടുംബ സുഹൃത്തും കൂടിയാണ്‌ എം കെ സ്റ്റാലിന്റെ കുടുംബം. എന്നിരുന്നാലും വിശ്വാസത്തിന്റെ കാര്യത്തിൽ സ്റ്റാലിന്റെ കുടുംബത്തിനു കടുകിട വിട്ടു വീഴ്ച്ചയില്ല. ഹിന്ദു ദൈവങ്ങളേ മിത്ത് എന്ന് വിളിച്ച് വിവാദം ഉണ്ടാക്കിയ ഇതേ സമയത്ത് തന്നെയാണ്‌ തമിഴുനാട് മുഖ്യമന്ത്രിയുടെ കുടുംബം സ്വർണ്ണ കിരീടവുമായി ഗുരുവായൂരിൽ എത്തിയതും എന്നതും ശ്രദ്ധേയം സ്റ്റാലിന്റെ ഭാര്യയ്‌ക്കുവേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ ഗോൾഡ് വ്യവസായിയാണ് കിരീടത്തിന്റെ പണികൾ തീർത്തത്.കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിൽ നിന്നും നേരത്തെ ശില്പി വാങ്ങിയിരുന്നു.ഇതിനായി ശില്പി മുമ്പ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി അധികാരികളുമായി…

Read More

ഇടുക്കി: വാത്തിക്കുടി മേലേ ചിന്നാറിൽ ഭൂഗർഭ അറയിൽ നിന്ന് ചാരായവും കോടിയും നർകോട്ടിക് സ്ക്വാഡ് പിടിച്ചെടുത്തു. തേക്കുങ്കൽ ടി.ആർ.ജയേഷിന്റെ പുരയിടത്തിലെ ഷെഡിൽ കുഴി നിർമിച്ചാണ് ചാരായം വാറ്റ് നടത്തിയിരുന്നത്. 50 ലിറ്റർ ചാരായം, 600 ലിറ്റർ കോട, വാറ്റ് ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. എക്സൈസ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥരെ കണ്ടതോടെ ജയേഷ് ഓടി രക്ഷപ്പെട്ടു. 2 മീറ്ററോളം ആഴത്തിലുള്ള കുഴിയാണ് വാറ്റിന് തയാറാക്കിയിരുന്നത്. 200 ലിറ്റർ കൊള്ളുന്ന 3 വീപ്പകൾ, വാറ്റുപകരണങ്ങൾ വാറ്റുന്നതിന് പ്രത്യേകം തയാറാക്കിയ ഇടം എന്നിവയും ഭൂഗർഭ അറയിൽ സജ്ജമാക്കിയിരുന്നു. കൂടാതെ മേലേചിന്നാർ കനകഭാഗത്തു നിന്ന് 3 ലിറ്റർ ചാരായവുമായി യുവാവിനെ നർകോട്ടിക് സംഘം അറസ്റ്റ് ചെയ്തു. കനകക്കുന്ന് കടുകത്തറ ജെൽബിനെയാണ് (35) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ജയേഷുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിച്ച് വരികയാണ്. പ്രിവന്റീവ് ഓഫിസർമാർ എൻ.കെ.ദിലീപ്, കെ.വി.പ്രദീപ്, സിഇഒമാരായ കെ.എം.സുരേഷ്, ധനീഷ് പുഷ്പ ചന്ദ്രൻ, അനൂപ് തോമസ്,…

Read More

തിരുവനന്തപുരം : തീരപ്രദേശങ്ങളിലെ മോഷണങ്ങളില്‍ അമ്മയെയും മകനെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം വിഘ്നേശ്വര നഗറില്‍ വാടകയ്‌ക്കു താമസിക്കുന്ന വര്‍ഗീസ്(27), അമ്മ ജയ(45) എന്നിവരെയാണ് പിടികൂടിയത്. ജനാലക്കമ്പികള്‍ വളച്ച് അതിനുള്ളിലൂടെ നൂണ്ട് വീടുകളില്‍ കയറുന്നതാണ് വര്‍ഗീസിന്റെ രീതിയെങ്കിലും തിരികെ ഇതേവഴി പോകില്ലെന്നത് ഉറച്ച തീരുമാനമാണ്. മോഷണം കഴിഞ്ഞ് അടുക്കള വാതിൽ വഴിയേ പുറത്തിറങ്ങു. തീരപ്രദേശങ്ങളിലെ പല വീടുകളില്‍നിന്നായി 40 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും ഇതുവരെ മോഷണം പോയിരുന്നു. മോഷണത്തിനായി ഉപയോഗിക്കുന്ന സ്‌കൂട്ടറിന്റെയും ബൈക്കിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വി.കളില്‍നിന്നു ലഭിച്ചിരുന്നു. ഇതുപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എന്നാൽ ഈ കലാവിനെല്ലാം പ്രതിക്ക് കൂട്ട് നിന്നത് സ്വന്തം അമ്മയാണ്. മോഷണമുതല്‍ വില്‍പ്പന നടത്തിയതും അമ്മയാണെന്ന് പ്രതി തന്നെയാണ് പോലീസിനോട് പറഞ്ഞത്. ശംഖുംമുഖം കണ്ണാന്തുറ മുതല്‍ വെട്ടുകാട്, കൊച്ചുവേളി അടക്കമുള്ള തീരദേശപ്രദേശങ്ങളില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകളിലാണ് പ്രതി സ്ഥിരമായി കവർച്ച നടത്തിയിരുന്നത്. പുല്ലുവിള സെയ്ന്റ് ജേക്കബ് പള്ളിക്കു സമീപം പി.പി.വിളാകം പുരയിടത്തിലാണ്…

Read More

പത്തനംതിട്ട: യുവതിയെ മദ്യംനല്‍കി പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനു, ഇയാളുടെ സുഹൃത്തായ ഉമേഷ് എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. പ്രവാസിയായ തിരുവല്ല സ്വദേശിനി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. ജൂലായ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വിദേശത്തുവെച്ച് പരിചയപ്പെട്ട ബിനു അന്നേദിവസം തിരുവല്ല കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി. ഹോട്ടലിലെത്തിയ യുവതിക്ക് മദ്യവും നല്‍കി. ഇരുവരും മദ്യപിക്കുന്നതിനിടെയാണ് ബിനുവിന്റെ സുഹൃത്തായ ഉമേഷും മുറിയിലേക്കെത്തിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുസുഹൃത്ത് വഴിയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലും ചില അശ്ലീലവെബ്‌സൈറ്റുകളിലും യുവതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി സുഹൃത്ത് വിളിച്ചറിയിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്നത് ഹോട്ടലില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് യുവതിക്ക് ബോധ്യമായി. തുടര്‍ന്ന് ഇക്കാര്യം…

Read More