Author: Starvision News Desk

ന്യൂഡൽഹി: രാജ്യതിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. 140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു. പുതിയ ചില പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി. കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി 13,000-15,000 കോടി രൂപ ചെലവിട്ട് ‘വിശ്വകര്‍മ യോജന’ആരംഭിക്കും. അടുത്ത മാസം വിശ്വകര്‍മ ജയന്തിലാകും പദ്ധതി ആരംഭിക്കുക. രാജ്യത്ത് 10,000 മുതല്‍ 25,000 വരെ പുതിയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കും. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തി, ഇതിനായി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ച് രാജ്യം സംസാരിക്കുന്നു, അത് ഈ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. ഇന്ത്യ ഇപ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. തുടര്‍ച്ചായ ബോംബാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും നക്‌സല്‍ ആക്രമണങ്ങളും ഇപ്പോള്‍…

Read More

തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം പോലീസ് ആസ്ഥാനത്തെ ഐ.ജി നീരജ് കുമാര്‍ ഗുപ്ത സേനാംഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. തുടര്‍ന്ന് ദേശീയപതാക ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും തുടര്‍ന്ന് മധുരം വിതരണം ചെയ്തു.

Read More

തിരുവനന്തപുരം: ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരത്ത് കേരള വനിത കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സന്ദേശം നല്‍കുകയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. ഈ രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിര്‍ത്തണം. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതീജീവിക്കുന്നതിന് വിശാലമായ രാജ്യസ്‌നേഹത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കണം. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കൈകോര്‍ക്കാം. രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്ക് അനുസരിച്ചുള്ള ഭരണ സംവിധാനം ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണം. വിശാലമായ ജനകീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് രാജ്യത്തെ…

Read More

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ സംഘർഷത്തില്‍ കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. സെൻട്രൽ പോലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്‌ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. അതേസമയം, അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരു വിഭാഗം ഇന്ന് കുർബാന അർപ്പിക്കും. വൈകിട്ട് നാല് മണിക്കാണ് കുർബാന. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും ഏകീകൃത കുർബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നിൽ അവതരിപ്പിക്കും. ഇന്നലെയാണ് എറണാകുളം സെന്റ്‌ മേരീസ് ബസിലിക്കയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞത്. അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. ആര്‍ച്ച് ബിഷപ്പ് സിറില്‍ ബാസിലിനെതിരെയാണ് പ്രതിഷേധം നടന്നത്. പള്ളിയിലെ വിമത വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

Read More

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പ്പന്നമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്നെന്നും അദ്ദേഹം സ്വാതന്ത്ര്യദിന ആശംസയില്‍ പറഞ്ഞു.

Read More

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷത്തെക്കുറിച്ച് പരാമർശിച്ച് രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സർക്കാറും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തും -പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി ഔദ്യോഗിക തുടക്കമിട്ടു. തുടർന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അ​ഭി​സം​ബോ​ധ​ന ചെയ്തത്. പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിച്ചവർക്ക് പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ഈ വർഷം, രാജ്യത്തെ പല സംസ്ഥാനങ്ങളും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങളോടുമുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ഈ വെല്ലുവിളിയെ അതിജീവിക്കാൻ സംസ്ഥാന-കേന്ദ്ര…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 102 ഇടത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളിലും മറ്റ് ഭക്ഷണ വിതരണ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. കാന്റീനുകളിലും, വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷാ പരിശോധകള്‍ ശക്തമാക്കിയത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ കോളേജുകളിലുമായി 102 പരിശോധനകളാണ് നടത്തിയത്. പരിശോധനയില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെസ് വളരെ വൃത്തിഹീനമായി കണ്ടെത്തിയതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ കാന്റീന്‍, മെസ്, തുടങ്ങിയ 22 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളിലെ ചില കാന്റീനുകളും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ മെസുകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: 2023-24 അക്കാദമിക് വര്‍ഷത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്. ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 10,164 കുട്ടികള്‍ ഈ വര്‍ഷം കുറഞ്ഞപ്പോള്‍ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പുതുതായി 42,059 കുട്ടികള്‍ പ്രവേശനം നേടിയെന്ന് ശിവന്‍കുട്ടി അറിയിച്ചു.  പുതുതായി പ്രവേശനം നേടിയ ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസില്‍ 15,529 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399 ആയിരുന്നു. കഴിഞ്ഞ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസില്‍ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു. അതായത് പുതുതായി ഈ വര്‍ഷം 1,27,539 കുട്ടികള്‍ കൂടുതല്‍ വന്നാല്‍ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കൂ. ഇങ്ങനെ…

Read More

ആറ്റിങ്ങൽ: അക്കാദമിക മികവിനൊപ്പം കലാ കായിക മേഖലകളിലും വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ പിടിഎ കൾ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിനായി വാങ്ങിയ 25 സെൻറ് സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യമായ ഇടപെടലുകൾ സ്കൂളുകളെ കമ്മ്യൂണിറ്റി സെൻററുകൾക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കപ്പുറം നല്ല ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 13 ലക്ഷം രൂപ സമാഹരിച്ചാണ് സ്കൂളിനോട് ചേർന്നുള്ള 25 സെൻറ് സ്ഥലം വാങ്ങിയത്. നഗരസഭാ പ്രതിനിധികളും പിടിഎ ഭാരവാഹികളും ചേർന്ന് ഭൂമിയുടെ രേഖ മന്ത്രിക്ക് കൈമാറി. സ്കൂളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാ കായിക രംഗത്ത് സമ്മാനങ്ങൾ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അഭിനന്ദിച്ചു. ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു.…

Read More

മനാമ: മനുഷ്യക്കടത്ത് തടയാൻ ബഹ്‌റൈൻ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്, ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ 14 പ്രതികളെ അറസ്റ്റ് ചെയ്തു. ഈ കാലയളവിൽ മൊത്തം 10 കമ്മ്യൂണിക്കേഷനുകൾ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഡയറക്ടറേറ്റിന് ലഭിക്കുകയും 15 ഇരകളെ തിരിച്ചറിയുകയും ചെയ്തു.

Read More