- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
- നീറ്റ് പരിശീലനത്തിന്റെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു; പിതാവിന്റെ മർദനമേറ്റ് പതിനേഴുകാരി മരിച്ചു
- വന്ദേ ഭാരതിന്റെ മേൽക്കൂര ചോർന്നു, അകത്ത് മഴ പോലെ വെള്ളം, എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ
- ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന യാത്രക്കാരുടെെ പോക്കറ്റ് കീറുമോ, ആരെയൊക്കെ ബാധിക്കും- അറിയേണ്ടതെല്ലാം
- അഹമ്മദാബാദ് വിമാനദുരന്തം: ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ; മലയാളി രഞ്ജിതയടക്കം 275 പേർ മരിച്ചു
Author: Starvision News Desk
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11.32 ഓടെ ആര്‍ഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പത്രികാ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിച്ചു. ഡിവൈഎഫ്‌ഐയാണ് ജെയ്കിന് കെട്ടിവെക്കേണ്ട തുക നല്‍കിയത്. പുതുപ്പള്ളിയില്‍ മൂന്നാം തവണയാണ് ജെയ്ക് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ ഒമ്പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ജെയ്ക് സി തോമസിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി വി എന്‍ വാസവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ തുടങ്ങിയവര്‍ ജെയ്കിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പ്രകടനമായി നടന്നാണ് ജെയ്ക് സി തോമസ് ആര്‍ഡിഒ ഓഫീസിലെത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി എ വി റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി…
ചെന്നൈ: വന്യ മൃഗങ്ങള്‍ക്കു സ്വൈര്യമായി കഴിയുന്നതിനായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. മുതുമലൈ കടുവ സങ്കേതത്തിലെ 495 കുടുംബങ്ങളെ പതിനഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നഷ്ടപരിഹാരത്തുകയായ 74.25 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി (സിഎഎംപിഎ) നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കു (എന്‍ടിസിഎ) കൈമാറണണമെന്ന് കോടതി ഉത്തരവിട്ടു. എന്‍ടിസിഎ പണം രണ്ടു മാസത്തിനകം തമിഴ്‌നാട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിക്കല്‍ നടപ്പാക്കേണ്ടത്. മുതുമലൈ കടുവ സങ്കേതത്തിനകത്തുള്ള തെങ്കുമരാദ ഗ്രാമത്തില്‍ ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പെരുകിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. എല്ലാ ജിവി വര്‍ഗങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പണമില്ലെന്നു പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.…
ആലപ്പുഴ: ആലപ്പുഴയില്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കാളാത്ത് വാര്‍ഡ് തടിക്കല്‍ സുരേഷ് ആണ് മരിച്ചത്. തലയില്‍ പരിക്കേറ്റ നിലയിലാണ് സുരേഷിന്റെ മൃതദേഹം. മകന്‍ നിഖിലുമായി സുരേഷ് ഇന്നലെ രാത്രി വഴക്കിട്ടിരുന്നു. നിഖിലിനെ ഇന്നലെ രാത്രി മുതല്‍ കാണാനില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വൈദ്യുതി നിരക്ക് കൂടുമോ എന്നതില്‍ യോഗത്തിൽ തീരുമാനമാകുമെന്നാണ് വിവരം. സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍ വരും ദിവസങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് അടിയന്തര യോഗം ചേരുന്നത്. വൈകീട്ട് നാലുമണിക്കാണ് യോഗം. വൈദ്യുതി ഉത്പാദനം സംസ്ഥാനത്ത് കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു. ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന. അധിക വൈദ്യുതി വാങ്ങുന്നത് അടക്കം വിഷയങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന എച്ച് ടി ഉപഭോക്താക്കളുടെ ഹർജിയിൽ നിരക്ക് വർധനക്ക് ഹൈക്കോടതി താത്കാലിക…
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. അനുമതിയില്ലാതെയാണ് നാമജപ ഘോഷയാത്ര നടത്തിയതെന്ന് ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും. എൻഎസ്എസ് ജാഥയ്ക്ക് ഗൂഢ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാവും കേസ് അവസാനിപ്പിക്കുക. എന്നാൽ ഇത് എളുപ്പത്തിൽ നടക്കില്ല. റോഡിന്റെ ഒരു ഭാഗം മുഴുവനായും യാത്ര തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാർഗതടസം നടത്തി ജാഥകൾ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്. ഇത് ലംഘിച്ച് കേസ് അവസാനിപ്പിച്ചാൽ നിയമപ്രശ്നങ്ങൾ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകൾ രംഗത്ത് വരികയും ചെയ്തേക്കും. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
തിരുവനന്തപുരം: നാമജപ ഘോഷയാത്രക്കാർക്കെതിരേയുള്ള കേസ് പിൻവലിക്കാനുള്ള നീക്കം നടന്നാൽ നല്ലകാര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പനെ തൊട്ടപ്പോൾ കൈപൊള്ളി. ഗണപതിയെ തൊട്ടാൽ കൈയും മുഖവും പൊള്ളുമെന്നറിഞ്ഞു. അതിന്റെ ലക്ഷണമാണ് ഇപ്പോഴത്തേതെന്ന് മുരളീധൻ മാധ്യമങ്ങളോട് പറഞ്ഞു. എം.വി. ഗോവിന്ദൻ ഇപ്പോൾ പ്ലേറ്റ് മാറ്റുകയാണ്. എൻ.എസ്.എസ്. വർഗീയ സംഘടനയല്ലെന്ന് സി.പി.എം. പറയുന്നതിൽ സന്തോഷം. സെപ്റ്റംബർ അഞ്ച് കഴിഞ്ഞാലും ഈ നിലപാട് തുടരണം. നേരത്തെ ഞങ്ങൾ പറഞ്ഞപ്പോൾ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു പറഞ്ഞത്, മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ദേശീയ നേതാക്കൾ എത്തുന്ന രീതിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. മാത്യു കുഴൽനാടനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ കെ. മുരളീധരൻ, ഏതന്വേഷണത്തേയും മാത്യു കുഴൽനാടൻ സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് തീരുമാനമെങ്കിൽ പാർട്ടി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും മാത്യുകുഴൽ നാടന് ചുറ്റും ശക്തമായ കവചം തീർക്കുമെന്നും പറഞ്ഞു. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയാൽ…
കൊച്ചി: വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത് എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് രണ്ട് പൊലീസുകാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചു. ഇതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഇവരോടെ വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ്…
മനാമ: ബഹ്‌റൈനിലേക്ക് നിയുക്തനായ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. തന്റെ യോഗ്യതാപത്രത്തിന്റെ പകർപ്പ് വിനോദ് കെ ജേക്കബ് മന്ത്രിക്ക് സമർപ്പിച്ചു. പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ അധിഷ്‌ഠിതമായ ബഹ്‌റൈൻ-ഇന്ത്യ നയതന്ത്രബന്ധത്തിന്റെ ആഴം, മന്ത്രി അനുസ്മരിച്ചു.പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ശക്തമാകട്ടെയെന്നും ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. ബഹ്‌റൈനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ തന്റെ രാജ്യത്തിന്റെ താൽപ്പര്യം അറിയിച്ച വിനോദ് കെ. ജേക്കബ്, ബഹ്റൈൻ കൂടുതൽ അഭിവൃദ്ധിപ്പെടട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന പരാതിയിൽ മഹാരാജാസ് കോളജ് കെ.എസ്. യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി. അതേസമയം അധ്യാപകനെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാസിൽ വിശദീകരിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവർത്തി അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധ്യാപകൻ ഡോക്ടർ പ്രിയേഷ് പറഞ്ഞു. മൂന്നാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫാസിൽ, നന്ദന സാഗർ, രാകേഷ്, പ്രിയത, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതിനിടെ പ്രശ്നം രാഷ്ട്രീയവൽകരിക്കരുതെന്നും ക്യാപസിനുള്ളിൽതന്നെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അധ്യാപകനായ ഡോ.സി.യു.പ്രിയേഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ…
കൊല്‍ക്കത്ത: പ്രധാനമന്ത്രി എന്ന നിലയിലെ നരേന്ദ്ര മോദിയുടെ അവസാന സ്വാതന്ത്ര്യ ദിന പ്രസംഗമായിരിക്കും ഇത്തവണത്തേതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബെഹളയില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. പ്രതിപക്ഷ സഖ്യമായ ; ഉടനെ തന്നെ അധികാരത്തിലെത്തുമെന്നും മമത കൂട്ടിച്ചേര്‍ത്തു. മോദിജിയുടെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിലെ അവസാന പ്രസംഗമായിരിക്കും. സഖ്യം രാജ്യത്തുടനീളമുള്ള ബി.ജെ.പിയെ തകര്‍ക്കും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാവിപ്പാര്‍ട്ടിയെ തോല്‍പ്പിക്കും മമത പറഞ്ഞു. ബംഗാളിന് രാഷ്ട്രീയ സ്ഥാനമല്ല, ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കലാണ് ആഗ്രഹമെന്നും താന്‍ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പുലര്‍ത്തുന്നില്ലെന്നും മമത സൂചിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ നിരവധി അഴിമതിയാരോപണങ്ങളുണ്ടെന്നും മമത പറഞ്ഞു. ബംഗാളില്‍ ചില അഴിമതികള്‍ക്കെതിരെ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാലും കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുണ്ട്. റാഫേല്‍ അഴിമതിയും 2000ത്തിന്റെ നോട്ടുകള്‍ അസാധുവാക്കിയതും ഇതില്‍ ഉള്‍പ്പെടുന്നു മമത പറഞ്ഞു.