Author: Starvision News Desk

തിരുവനന്തപുരം: സപ്ലൈക്കോയുടെ പ്രവർത്തനത്തെക്കുറിച്ച് വലിയ കുപ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധനങ്ങളില്ലെന്ന പേരിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് കടയിലും ചില സാധനങ്ങൾ ചില ദിവസങ്ങളിൽ ഉണ്ടായില്ലെന്നു വരാം. ഇക്കാര്യത്തിൽ ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സപ്ലൈക്കോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനോപകാരപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സപ്ലൈക്കോ. അതു ജനങ്ങൾക്കു അറിയാം. എന്നാൽ അങ്ങനെയല്ല എന്നു വരുത്തേണ്ടത് ചിലരുടെ ആവശ്യമാണ്. ചില നിക്ഷിപ്ത താത്പര്യക്കാർ ഇതിനായി കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. സപ്ലൈക്കോയുടെ പ്രവർത്തനത്തെക്കുറിച്ചു അവമതിപ്പ് ഉണ്ടാക്കുന്നതിനായി വലിയ തോതിലുള്ള കുപ്രചാരണമാണ് അഴിച്ചു വിടുന്നത്. അതിന്റെ ഭാ​ഗമാണ് ഔട്ട്ലെറ്റിൽ സാധനങ്ങളില്ലെന്ന പ്രചാരണം. പ്രതിപക്ഷത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെയാണ് ഇതു ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 2016 മുതൽ സപ്ലൈക്കോയിൽ 13 ഇനങ്ങൾക്കു ഒരേ വില നിലനിർക്കുകയാണ്. ഇവ നിത്യോപയോ​ഗ സാധനങ്ങളാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്താണ് ഏറ്റവും കുറഞ്ഞ വിലക്കയറ്റ തോത്…

Read More

തിരുവനന്തപുരം: സര്‍ക്കാറിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച മന്ത്രിമാര്‍ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് സമ്മാനിച്ചത്. കഴിഞ്ഞവര്‍ഷം ഓണാഘോഷത്തിന് ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ ക്ഷണമില്ലാത്തതിനാല്‍ കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ഗവര്‍ണര്‍ ഓണം ആഘോഷിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Read More

നെടുങ്കണ്ടം: മാവടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗൃഹനാഥനെ മുൻവൈരാഗ്യം മൂലം ആസൂത്രിതമായി വെടിവച്ചു കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.35ന് ഇന്ദിര നഗർ പ്ലാക്കൽ സണ്ണിയാണ് (57) വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മാവടി തകിടിയേൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതികളിൽ ഒരാളായ ബിനുവിനെ ചാരായം വാറ്റിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സജിയുടെ നിർദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയതെന്നാണ് വിവരം. ചാരായം വാറ്റുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ചോർത്തി നൽകിയത് സണ്ണിയാണെന്ന് പ്രതികൾ സംശയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ സംഘം ചേർന്ന് സണ്ണിയെ വെടിവച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെയും നെടുങ്കണ്ടം സിഐ ജർലിൻ വി.സ്കറിയയുടെയും നേതൃത്വത്തിൽ 50 അംഗ സംഘമാണ് അന്വേഷണം…

Read More

ലക്‌നൗ : ഐഎസ്ഐയുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. കലീം അഹമ്മദ് എന്നയാളാണ് ഉത്തർപ്രദേശിലെ മീററ്റിൽ അറസ്റ്റിലായത്. ഇന്ത്യയിൽ ജിഹാദ് പ്രചരിപ്പിക്കുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചുവെന്നും രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഇയാൾ അന്വേഷണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ നാലോ അഞ്ചോ ദിവസങ്ങൾക്ക് മുൻപാണ് പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയത്. രാജ്യത്തിന്റെ ഐക്യം തകർക്കുന്ന പ്രവർത്തനങ്ങൾക്ക് ഇയാൾ പദ്ധതിയിട്ടു. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് ചിത്രങ്ങളും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും ഐ എസ് ഐയ്ക്കും പാകിസ്ഥാനിലെ മറ്റ് തീവ്രവാദ സംഘടനകൾക്കും കലീം കൈമാറി. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. കലീമിന്റെ പ്രവ‌ർത്തനങ്ങളെക്കുറിച്ച് പൊലീസിന് ഒരാൾ വിവരം നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ സഹോദരൻ തസീമും ദേശവിരുദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. കലീമിന്റെ വീട്ടിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലാവുന്നത്. റാഫേൽ യുദ്ധവിമാനങ്ങൾ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങൾ കലീം ഐ എസ് ഐയ്ക്ക് കൈമാറിയതായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്…

Read More

കോഴിക്കോട്. ഹണിട്രാപ്പില്‍ കുടുക്കി ഹോട്ടല്‍ ഉടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 3000 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പില്‍ കുടുക്കിയാണെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. പ്രതികള്‍ കാറും ഒന്നരലക്ഷം രൂപയും തട്ടിയെടുത്തുവെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ മുഹമ്മദ് ഷിബില്‍, ഫര്‍ഹാന എന്നിവരാണ് പ്രതികള്‍. സിദ്ദിഖിനെ ഹോട്ടല്‍ മുറിയില്‍ മെയ് 18നാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. എരിഞ്ഞിപ്പാലത്തെ ലോഡ്ജിലായിരകുന്നു കെലപാതകം. തുടര്‍ന്ന് മൃതദേഹം അട്ടപ്പാടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം നല്‍കിയ പരാതിയുപടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ പിന്‍വലിച്ചു. ഇത് സംബന്ധിച്ച സന്ദേശം മകന് ലഭിച്ചതോടെയാണ് സംശയം ഉണ്ടായത്. സംബന്ധിച്ച അനേഷണത്തിലാണ് കേസിനു വഴിത്തിരിവ് ഉണ്ടായത്.

Read More

അഗളി: അട്ടപ്പാടി ഗവ. കോളജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിനെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. ഓഫീസ് ഉപരോധിച്ച പ്രവർത്തകർ പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് പിന്നില്‍ വാഴ വെക്കുകയും ചെയ്തു. പ്രിൻസിപ്പൽ എന്ന ബോർഡ് സഹിതമാണു വാഴ വച്ചത്.’വാഴയാണെങ്കിൽ കുലയ്ക്കുകയെങ്കിലും ചെയ്യും പ്രിൻസിപ്പൽ ഒന്നും ചെയ്യുന്നില്ല’ എന്ന മുദ്രാവാക്യവും എസ്എഫ്ഐ പ്രവർത്തകർ മുഴക്കി. ഭക്ഷണം മുടങ്ങിയതോടെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർത്ഥിനികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഈ വിഷയം എസ്എഫ്ഐ ഏറ്റെടുക്കുകയും പ്രവർത്തകർ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ മുദ്രാവാക്യം വിളിക്കുകയും അകത്ത് കയറി കസേരയ്ക്കു പിന്നിൽ വാഴ സ്ഥാപിക്കുകയുമായിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കുടുംബശ്രീ വഴി പാചകമുള്‍പ്പെടേയുള്ള ജോലികള്‍ക്കായി 10 ജീവനക്കാരെ കരാർ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. ഇവർക്ക് ആറ് മാസമായി വേതനം ലഭിക്കുന്നില്ല. ഇതേ തുടർന്ന് ഇന്നലെ മുതല്‍ ഉച്ചഭക്ഷണം തയ്യാറാക്കില്ലെന്ന നിലപാടിലേക്ക് തൊഴിലാളികള്‍ എത്തിയതോടെയാണ് വിദ്യാർത്ഥിനികളുടെ ഭക്ഷണം മുടങ്ങിയത്. 79 ദിവസത്തെ കരാർ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിനു കോളജ് അധികൃതരും പ്രിന്‍സിപ്പലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. എസ്എഫ്ഐ…

Read More

ബീഹാറിലെ അരാരിയയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. റാണിഗഞ്ച് സ്വദേശി വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. നാലംഗ അക്രമിസംഘം വിമല്‍ കുമാറിന്റെ വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ദാരുണസംഭവം. വീട്ടില്‍ ഉറക്കത്തിലായിരുന്ന വിമല്‍ കുമാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിമലിന്റെ നെഞ്ചിലാണ് വെടിയേറ്റത്. കൊലപാതകത്തിന് പിന്നാലെ റാണിഗഞ്ചില്‍ വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അരാരിയയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ സ്ഥലത്തും ബഹളമുണ്ടായി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതല്‍ പ്രാദേശിക ജനപ്രതിനിധികള്‍ വരെ എത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷമുണ്ടായ മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്. ഉക്രുല്‍ ജില്ലയിലെ തൗവാക്കി കുക്കി ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുക്കി സമുദായത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായ അക്രമികള്‍ പുലര്‍ച്ചെ നാലരയോടെ കുക്കി സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളുടെ വെടിവെപ്പില്‍ ഗ്രാമത്തിന് കാവല്‍ നിന്നവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചതായി ഉക്രുല്‍ പൊലീസ് സൂപ്രണ്ട് എന്‍ വാഷും അറിയിച്ചു. അക്രമികളെ പിടികൂടുന്നതിനായി പൊലീസും സൈന്യവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി എസ്പി പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ്തി, കുക്കി സമുദായങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്.

Read More

കൊച്ചി∙ മോൻസൻ മാവുങ്കലിന്റെ വ്യാജ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഐജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്ച( ഓഗസ്റ്റ് 24) വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി അറിയിച്ചു. ലക്ഷ്മണിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ.ബാബുവിന്റെ ഇടക്കാല ഉത്തരവ്. ആരോഗ്യ കാരണങ്ങളാലാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകാതിരുന്നതെന്നും അടുത്ത ദിവസം തന്നെ ഹാജരാകുമെന്നും ലക്ഷ്മണിന്റെ അഭിഭാഷകൻ അറിയിച്ചു. രണ്ടു തവണ ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും ലക്ഷ്മൺ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. പുരാവസ്തുവുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ യഥാർഥ സൂത്രധാരൻ ഐജി ജി. ലക്ഷ്മണാണെന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. വ്യാജ പുരാവസ്തുക്കൾക്ക് ആധികാരികത വരുത്തിയതും കോടികൾ വിലമതിക്കുന്നവയാണെന്ന ധാരണപരത്തി സാമ്പത്തിക തട്ടിപ്പിനു വഴിയൊരുക്കിയതും ലക്ഷ്മണാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാതെ അന്വേഷണത്തിൽ പുരോഗതിയുണ്ടാവില്ലെന്ന് അന്വേഷണ സംഘം കോടതിയെയും സംസ്ഥാന പൊലീസ്…

Read More

തിരുവനന്തപുരം: പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. കേരളം വികസനത്തിന്റെ പരിവർത്തന യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉൾക്കൊള്ളൽ, സാമൂഹിക ക്ഷേമം, സുസ്ഥിര വളർച്ച എന്നിവയിൽ ഊന്നൽ നൽകുന്നതാണ് സർക്കാരിന്റെ നയങ്ങളെന്നും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത എന്നിവയോടുള്ള പ്രതിബദ്ധത സംസ്ഥാനത്തിന്റെ പുരോഗതിക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശാല മണ്ഡലം വികസനത്തിന്റെ മറ്റൊരുഘട്ടം കൂടി പിന്നിടുകയാണെന്നും സമൂഹത്തിന് വേണ്ടി പരിശ്രമിക്കുന്ന ഫയർ ആൻഡ് റസ്‌ക്യൂ ടീമിന് മികച്ച സൗകര്യങ്ങൾ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പാറശാല ഗ്രാമപഞ്ചായത്താണ് ആയുർവേദ ആശുപത്രിക്ക് സമീപം സ്ഥലം നൽകിയത്. രണ്ട് നിലകളിലായി 640…

Read More