- ബഹ്റൈനില്‍ മോഷ്ടിച്ച കാര്‍ഡുകളുപയോഗിച്ച് നികുതിയടച്ചയാള്ക്ക് 5 വര്‍ഷം തടവ്
- വേങ്ങരയില്‍ ഫോണിലൂടെ മുത്തലാഖ്; പരാതിയുമായി യുവതി
- മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി, സ്ഥലത്ത് സംഘർഷാവസ്ഥ
- കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തി, കമ്പനിക്ക് കോടതി വിധിച്ചത് കനത്ത പിഴ
- ഹമദ് രാജാവ് റോയല്‍ ബഹ്‌റൈന്‍ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിച്ചു
- ബഹ്‌റൈന്‍ വിമാനത്താവളത്തിന് മൂന്ന് സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡുകള്‍
- ബഹ്‌റൈന്‍ വിമാനത്താവള നവീകരണ പദ്ധതി: ബി.എ.സിക്കും എ.ഡി.എഫ്.ഡിക്കും അബ്ദുലത്തീഫ് അല്‍-ഹമദ് വികസന പുരസ്കാരം
- കൊവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
Author: Starvision News Desk
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ മെമ്പേഴ്സ് നൈറ്റ് ആഘോഷിച്ചു. നബി സാലഹ് അൽഫനാർ വിഐപി സ്വിമ്മിൽ പൂളിൽ വെച്ച് നടന്ന പരിപാടിയിൽ നൂറിൽപരം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്സ് വിങ്ങിന്റെ സ്വാഗത ഗാനത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും രക്ഷാധികാരി രാജേഷ് നമ്പ്യാർ ആശംസയും നേർന്നു. ഈ പ്രവാസജീവിതത്തിലെ തിരക്കുകളിൽ നിന്നും മാറി നാട്ടുകാരായ കൂട്ടുകാരെ കാണാനും സൗഹൃദം പങ്കിടാനും ഒന്നിച്ചിരിക്കാനുമായി അൽപനേരം എന്ന ഉദ്ദേശത്തോടെയുള്ള ഒത്തുചേരൽ. ഇതിനിടയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന തനിനാടൻ കളികളും പരിപാടി എല്ലാവർക്കും ആസ്വാദ്യകരമാക്കി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ 2024-25 വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണവും കഴിഞ്ഞ വർഷം ഇടപ്പാളയത്തെ വിജയകരമായി മുന്നോട്ടു നയിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ മെമെന്റോ നൽകി ആദരിക്കുന്ന ചടങ്ങും പ്രസ്തുത പരിപാടിയിൽ…
ആലപ്പുഴ: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സജുവിന്റെ (സഞ്ജു ടെക്കി – 28) ഡ്രൈവിങ് ലൈസൻസ് ആജീവനാന്തകാലത്തേക്കു റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി. സജു അപ്‌ലോഡ് ചെയ്ത പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്. നടപടിക്കെതിരെ സജുവിന് അപ്പീൽ പോകാം. ശിക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സജു സന്നദ്ധസേവനം ചെയ്തിരുന്നു. മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സജു പരിശീലനവും പൂർത്തിയാക്കി. തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാലാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചത്.
ന്യൂയോര്‍ക്ക്: നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) സംഘം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു. ജൂണ്‍ 10നാണ് സംഘം അമേരിക്കയിലെത്തിയത്. ബഹ്‌റൈന്‍ ഇ.ഡി.ബി ആതിഥേയത്വം വഹിക്കുന്ന ‘ദി ട്രാന്‍സ്ഫര്‍മേഷന്‍ അജണ്ട’ പരിപാടിയുടെ ഭാഗമായി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളുമായും അമേരിക്ക ആസ്ഥാനമായുള്ള ധനകാര്യ, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, മാനുഫാക്ചറിംഗ് മേഖലകളിലെ കമ്പനികളുടെ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി. ബഹ്‌റൈന്‍ സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ ഖുലൈഫിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇ.ഡി.ബി. തയാറാക്കിയ പരിപാടികളും നടന്നു. ഡിജിറ്റല്‍ ആസ്തികള്‍ സംബന്ധിച്ചും ആഗോള വികസന ശൃംഖലകളുടെ ശാക്തീകരണത്തെക്കുറിച്ചും സമ്പദ് വ്യവസ്ഥയും വ്യവസായങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. വിവിധ ചര്‍ച്ചകളില്‍ മന്ത്രിയും ഇ.ഡി.ബി. ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ആലപ്പുഴ: പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്‍. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്‌കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്‍. മന്ത്രി സജി ചെറിയാന്‍ സിപിഎം നേതാക്കളായ സിഎസ് സുജാത, ആര്‍ നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കന്നുണ്ട്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി 11 മണിയായിട്ടും തുടങ്ങാത്ത സാഹചര്യത്തിലാണ് പരിപാടി തുടങ്ങുംമുന്‍പേ അദ്ദേഹം ഇറങ്ങിപ്പോയത്. സംഘാടകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാതെ അദ്ദേഹം ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സുധാകരന്‍ പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരുന്നു.
ഹൈദരാബാദ്: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആളുകള്‍ നോക്കിനില്‍ക്കേ റോഡിലിട്ട് കൊലപ്പെടുത്തി. ഹൈദരാബാദിലെ ആസിഫ് നഗറിലാണ് മൂന്നംഗസംഘം യുവാവിനെ പിന്തുടര്‍ന്നെത്തി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ആസിഫ് നഗറില്‍ അതിദാരുണമായ കൊലപാതകം നടന്നത്. തപ്പാഛബുത്ര സ്വദേശി മുഹമ്മദ് ഖുത്തുബുദ്ധീന്‍(27) ആണ് കൊലപ്പെട്ടത്. താഹിര്‍, ഷെയ്ഖ് അമാന്‍, സവീര്‍ എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. താഹിറിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ ഖുത്തുബുദ്ധീന്‍ പ്രതിയാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് യുവാവിനെ റോഡിലിട്ട് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 10.30-ഓടെ ഖുത്തുബുദ്ധീന്‍ തിരക്കേറിയ റോഡിലൂടെ നടന്നുവരുന്നതിനിടെയാണ് പ്രതികള്‍ ഇയാളെ പിന്തുടര്‍ന്നത്. യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ പിന്തുടര്‍ന്നെത്തി കീഴ്‌പ്പെടുത്തി. പിന്നാലെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. റോഡില്‍ വീണ യുവാവിനെ വടി കൊണ്ട് നിരന്തരം മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തുണ്ടായിരുന്നവര്‍ മൊബൈല്‍ഫോണില്‍…
തിരുവനന്തപുരം: പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ് എല്ലാ പോരാളി ഷാജിമാരുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2015 മേയ് 15ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫെയ്സ്ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയൻ എന്റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സിപിഎം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്തവിമശനം ഉയർന്നിട്ടുള്ളത്. 2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്റെ അനുയായികളാണ്. 2019 മാർച്ച് 10ന് തുടങ്ങിയ പി.ജെ. ആർമി, പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി. 2021 ജൂൺ 25ന് പി.ജെ. ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി. പിന്നീട്, എം.വി. ജയരാജന്റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എം.വി. ജയരാജന്റേതാണ്. ഈ ഫെയ്സ്ബുക്ക് പേജുകളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും…
ലോക കേരള സഭയ്ക്ക് തുടക്കമായി; പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ശങ്കരനാരയണൻ തമ്പി ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റ് അപകടത്തിൽ ലോകകേരള സഭയുടെ അനുശോചനം മുഖ്യമന്ത്രി അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. നമ്മുടെ സാമൂഹിക – സാമ്പത്തിക ഘടനയെ ഒന്നാകെ മുന്നോട്ടു ചലിപ്പിക്കാനുള്ള ഉപാധിയായി പ്രവാസത്തെ പ്രയോജനപ്പെടുത്താൻ സാധിക്കണം. പ്രവാസികളിൽ നിന്നുവരുന്ന പണത്തിന്റെ കാര്യത്തിൽ ഉണ്ടായ മുന്നേറ്റം പ്രവാസിശേഷിയും പ്രതിഭയും ഉപയോഗിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തെമ്പാടുമായി പടർന്നു കിടക്കുന്ന മലയാളി സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് ലോക കേരളസഭ എന്ന വേദിയിൽ സമ്മേളിക്കുന്നത്. കേരളത്തെ ലോകത്തെമ്പാടും എത്തിച്ച കേരളീയരുടെ പ്രവാസ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട്. എന്നാൽ, ലോകമാകെയുള്ള കേരളീയ പ്രവാസികളെ തിരികെ കേരളവുമായി ഔദ്യോഗികമായി ബന്ധിപ്പിക്കാൻ നമുക്കു കഴിഞ്ഞതിന് കഴിഞ്ഞ 7-8 വർഷത്തെ ചരിത്രമേയുള്ളൂ. അത് സാധ്യമാക്കിയ ലോക കേരള സഭയുടെ…
കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരിച്ചവരുടെ എണ്ണം അമ്പത് ആയി. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയൽ നടപടി പുരോഗമിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈറ്റ് കമ്പനി എൻ.ബി.ടി.സി എട്ടു ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശ്രിതർക്ക് ജോലിയും നൽകും. അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകും. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രമുഖ വ്യവസായികളായ യൂസഫലി അഞ്ച് ലക്ഷം രൂപയും, രവിപിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയുടെ മൂന്നാം ഘട്ടം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ഇതിനായി 10,000 കോടി രൂപയുടെ വിഹിതം നീക്കിവെച്ചേക്കും. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടം 2024 മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ വ്യവസായ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായാണ് വിവരം. കാര്‍ബണ്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള പദ്ധതിയായ ഗ്രീന്‍ മൊബിലിറ്റി നേരത്തെതന്നെ സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണ്. 5,172 കോടി രൂപ ചെലവിട്ട് 2015ലാണ് ഫെയിം പദ്ധതി തുടങ്ങിയത്. 10,000 കോടിയുടെ ബജറ്റ് വിഹിത്തോടെ 2019ലാണ് ഫെയിമിന്റെ രണ്ടാം ഘട്ടം അവതരിപ്പിച്ചത്. 2024 മാര്‍ച്ച് 31വരെയായിരുന്നു കാലയളവ്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിന് 500 കോടി രൂപയുടെ ഇലക്ട്രിക മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം(ഇഎംപിഎസ്) അതിനിടെ 2024ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഇരുചക്ര വാഹനത്തിന് 10,000 രൂപവരെയും മുച്ചക്ര വാഹനത്തിന് 50,000 രൂപവരെയുമാണ് ആനുകൂല്യം നല്‍കിയിരുന്നത്.…